കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്ത നാള്‍ മുതല്‍ സ:എം.എം.മണി പലരുടെയും ടാര്‍ജ്ജറ്റാണ്.പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്നു തുകൊണ്ടു
ആരും നൂലില്‍ കെട്ടി ഇറക്കിയ വ്യക്തിയല്ല എം.എം.മണി.അദ്ദേഹം ജനിച്ചതും വളര്‍ന്നതും ഹൈറേഞ്ചിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍,അവിടുത്തെ ജനതയ്‌ക്കൊപ്പമാണ്.ആ അംഗീകാരം അവിടുത്തെ ജനങ്ങള്‍ എന്നും മണിയാശാന് നല്‍കുന്നുമുണ്ട്.കുറച്ച് ആളുകള്‍ കൂട്ടം കൂടി ബഹളം വച്ചാലൊന്നും മലയോരമണ്ണില്‍ എം.എം.മണി എന്ന മനുഷ്യനുള്ള പിന്തുണ കുറയാന്‍ പോകുന്നില്ല.
ആശാന്റെ വിദ്യാഭ്യാസ യോഗ്യതയെ ചര്‍ച്ചയാക്കുന്നവര്‍ ഈ ഭരണകാലത്തെ വൈദ്യുതി വകുപ്പിന്റെ നേട്ടങ്ങള്‍ കൂടി ചര്‍ച്ച ചെയ്യണം.സമാനതകളില്ലാത്ത മുന്നേറ്റവുമായി വൈദ്യുതി വകുപ്പ് ഇന്ന് മുന്‍പോട്ട് പോകുന്നുണ്ട്. രണ്ടു പ്രളയഉണ്ടായപ്പോഴും തകര്‍ന്നത് ഒത്തിരി ട്രാന്‍സ്‌ഫോര്‍മറുകളാണ് .റെക്കോര്‍ഡ് കാലയളവില്‍ ഇവ പുനസ്ഥാപിച്ചു.താറുമാറിലായ വൈദ്യുതി ബന്ധം ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കി. ഇതിന്റെയൊക്കെ പിന്നില്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെടലുകളുണ്ട്.മണിയാശാനോടും അദ്ദേഹത്തിന്റെ ടീമിനോടും എന്നും കേരളത്തിലെ ജനങ്ങള്‍ കടപ്പെട്ടിരിക്കും.ഈ മൂന്നര വര്ഷം ഒരു മിനിറ്റ് പോലും പവര്‍ കട്ട് ഉണ്ടായില്ല . മുടങ്ങി കിടന്നു കൊച്ചി ഇടമണ്‍ പവര്‍ ഹൈവേ പൂര്‍ത്തിയാക്കിയത് മണിയെന്ന മറക്കരുത്
വിദ്യാഭ്യാസത്തില്‍ പിറകില്‍ ഉള്ള ആളെന്ന ചാപ്പകുത്തലും,അദ്ദേഹത്തിന്റെ ഭരണകാലത്തെ നേട്ടങ്ങളും നിങ്ങള്‍ താരതമ്യം ചെയ്യണം.നേരിട്ട് വൈദ്യുതി വകുപ്പ് മന്ത്രിയെ വിളിച്ച് കംപ്ലയിന്റ് പറഞ്ഞ ഉപഭോക്താവിനെ, നിമിഷങ്ങള്‍ക്കകം,കംപ്ലയിന്റ് പരിഹരിച്ച ശേഷം അങ്ങോട്ട് വിളിച്ച് വിവരം പറയുന്ന വൈദ്യുതി വകുപ്പ് മന്ത്രിക്ക്,നിങ്ങള്‍ പറയുന്ന ഈ അധിക ബിരുദ യോഗ്യതകള്‍ വേണമെന്ന് പൊതുജനം കരുതുന്നില്ല.അവര്‍ക്കാവശ്യം ഇങ്ങനെയുള്ള ഇടപെടലുകള്‍ നടത്തുന്ന പൊതുപ്രവര്‍ത്തകരെയാണ്.അദ്ദേഹത്തിന്റെ നിറവും രൂപവും ചര്‍ച്ച ചെയ്യുന്ന ഒരുത്തനും പൊതുജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ മണിയാശാന്റെ ഏഴയലത്ത് എത്താനുമാവില്ല.മണിയാശാന്റെ തൂമ്പാ ചെല്ലാത്ത ഒരുതോട്ടമൊ തന്റെ കൂലിപണിയുടെ വിയര്‍പ്പു വീഴാത്ത ഒരു തരി മണ്ണോ ആ മലയോരത്തു എങ്ങും ഇല്ല !! എത്ര പ്രമാണി മാര്‍ ശ്രമിച്ചിരിക്കുന്നു പുള്ളിയെ ഒന്ന് വീഴ്ത്താന്‍ !!! വീണവര്‍ ആരൊക്കെയെന്ന് നമ്മള്‍ കണ്ടതാണ്. സാധാരണക്കാരുടെ ഇടയില്‍ ജനിച്ചു പോയതുകൊണ്ട് എന്തും പറഞ്ഞുകളയാമെന്നു ധരിച്ചുകളയല്ലേ സ്‌നേഹിതരെ !!!