(കേരളപ്പിറവി ദിനത്തില്‍ എഴുതിയത്)
മലയാളിയെ കണ്ടാല്‍ പറയണം മലയാളം
മറക്കണം ഇംഗ്‌ളീഷ് ഒരല്പനേരം സുഹൃത്തേ
മലയാളിയെങ്കില്‍ ചേരണം ഭൂവില്‍ വേള്‍ഡ്
മലയാളീ കൗണ്‍സിലേതെങ്കിലും പ്രൊവിന്‍സില്‍
ഭാരവാഹിത്വം ഏറ്റെടുക്കരുത് പണി ചെയ്യുവാന്‍
ഭയമോ, ശങ്കയോ, സമയമോ ഇല്ലെങ്കില്‍ നീ...
പണിചെയ്യില്ലെങ്കില്‍ പണിച്യ്യുന്നവനൊരു
പാരയായി പ്രവര്‍ത്തിക്കുവാനും പാടില്ല നീ...
മാനുഷീക സ്‌നേഹമാകണം നിന്റെയുള്ളിലെ
മായാത്ത ചിന്ത എപ്പോഴും എന്നെന്നേക്കുമോര്‍ക്കുക
മലയാളിതന്‍ നന്മമാത്രം കരുതുക നിന്‍ മനസ്സില്‍
മഹാന്മാരൊക്കെ ജനിച്ച നാടാണ് കേരളമെന്നോര്‍ക്ക
സ്ഥാനങ്ങള്‍ കിട്ടിയില്ലെങ്കില്‍ സ്ഥലം വിടരുത് വേഗം
സംഘടന വളര്‍ന്നാല്‍ മാത്രമേ നീയും വളരൂയെന്നോര്‍ക്ക
കഴിവില്ലെങ്കില്‍ തന്‍ പ്രിയനെ കഴിവുകെട്ടവനാകിലും
കടിച്ചു തൂങ്ങി കിടക്കുവാന്‍ അനുവദിക്കുവാനും പാടില്ല.
നിന്റെ കണ്ണിലെ കൊലൊരിക്കലും മാറ്റുവാന്‍ നോക്കാതെ
നിന്‍ സുഹൃത്തിന്‍ കരട് മാറ്റുവാനെന്തിനു പണിപ്പെടുന്നു
കാലം തെളിയിക്കും നിന്റെ സ്‌നേഹവും കഠിനധ്വാനവും
കാല്പാടുകള്‍ പതിക്ക മണ്ണിലെന്നേക്കുമൊരു ധീരനായി.