'ഇബ്രാഹിം ഔവാദ് അല്‍ ബദ്രി' എന്നു പേരുണ്ടായിരുന്ന 'അബു ബക്കര്‍ അല്‍ ബാഗ്ദാദി' ഇറാക്കില്‍ സമാറയ്ക്ക് സമീപം 1971 ജൂലയ് ഇരുപത്തിയെട്ടാം തിയതി ജനിച്ചു. അയാളുടെ ശരിയായ പേര് 'ഇബ്രാഹിം അല്‍സമര്‍റായി' (Ibrahim al-Samarrai) എന്നായിരുന്നു. മാതാപിതാക്കള്‍ക്ക് മക്കളില്‍ മൂന്നാമത്തെ പുത്രനായിരുന്നു.
'അല്‍ബു ബാദ്‌രി' വര്‍ഗ്ഗത്തില്‍ പെട്ടയാളായിരുന്നു അയാള്‍. ഈ ഗോത്രത്തിന്റെ ഉപവിഭാഗങ്ങള്‍ രാധാവിയ്യഹ് (Radhawiyyah,) ഹുസ്സയിനിയ്യഹ (Husseiniyyah) അഡ്‌നാനിയ്യഹ് (Adnaniyyah) ഖുറേയ്ഷ എന്നിവകള്‍ ഉള്‍പ്പെടുന്നു. അല്‍ബാഗ്ദാദി, ഖുറേയ്ഷ വര്‍ഗ്ഗത്തില്‍ ജനിച്ചു. അയാളുടെ പിതൃ പിതാവ് 'ഹജ് ഇബ്രാഹിം അലി അല്‍ബദരി' 94 വയസുവരെ ജീവിച്ചിരുന്നുവെന്നു 'ആബിദ് ഹുമാം അല്‍അതാരി' (Abid Humam al-Athari) യുടെ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. പിതൃപിതാവ്, ഇറാഖിലെ അമേരിക്കന്‍ ആക്രമണത്തിനും സാക്ഷിയായിരുന്നു. ബാഗ്ദാദിയുടെ പിതാവ് 'ഷെയ്ഖ് ഔവാദുവിന് (Sheikh Awwad) തന്റെ മകന്‍ മതപരമായ കാര്യങ്ങള്‍ കര്‍ശനമായി അനുഷ്ഠിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. കൗമാരക്കാരനായ ബാഗ്ദാദിയെ ചിട്ടയോടെ മതപഠനങ്ങള്‍ പഠിപ്പിക്കുമായിരുന്നു. മതം പഠിപ്പിക്കാനുള്ള അദ്ധ്യാപകനായും ബാഗ്ദാദി പിന്നീടു യോഗ്യത നേടി.
2013 ജൂലൈ മാസം 'ബഹ്‌റൈനി ഐഡിയോലോഗി ടര്‍ക്കി അല്‍ബിനാലി' എന്ന ഇറാഖി എഴുത്തുകാരന്‍ തന്റെ തൂലികാ നാമത്തില്‍ ബാഗ്ദാദിയെ സംബന്ധിച്ച് ജീവചരിത്രമെഴുതിയിരുന്നു. ആദ്യഭാഗങ്ങള്‍ തുടങ്ങുന്നത് ബാഗ്ദാദിയുടെ കുടുംബചരിത്ര വിവരണങ്ങളോടെയാണ്. പ്രവാചകന്‍ മുഹമ്മദിന്റെ പാരമ്പര്യത്തില്‍നിന്നാണ് ബാഗ്ദാദി കുടുംബത്തിന്റെ വേരുകളെന്നും ജീവചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു. പ്രവാചകന്റെ കുടുംബപാരമ്പര്യത്തിള്ളവര്‍ക്കു മാത്രമേ 'ഖാലിഫ'യാകാന്‍ സാധിക്കുള്ളൂ. 'ഖാലിഫ'യെന്നാല്‍!ചരിത്രപരമായി ലോകമാകമാന മുസ്ലിമുകളുടെ നേതാവെന്നാണ് അര്‍ത്ഥം. 'അല്‍ബു ബാദ്‌രി ഗോത്ര' വര്‍ഗ്ഗത്തില്‍നിന്നുള്ളതാണ് ബാഗ്ദാദി. ഈ വര്‍ഗ്ഗങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത് ബാഗ്ദാദിന് വടക്കു കിഴക്കുള്ള സമാറ, ദിയാല എന്ന സ്ഥലങ്ങളിലാണ്. ചരിത്രപരമായി അവര്‍ മുഹമ്മദിന്റെ പിന്തലമുറക്കാര്‍ എന്നവകാശപ്പെടുന്നു.
ഖുറാന്‍ പാരായണത്തിനും പഠിക്കാനുമായി തൊട്ടടുത്തുള്ള കുട്ടികള്‍ ബാഗ്ദാദിയുടെ വീട്ടില്‍ വരുമായിരുന്നു. അയാളുടെ പിതാവും മുത്തച്ഛനും കൃഷിക്കാരായിരുന്നു. അമ്മയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. മതപരമായ ജീവിതം ചെറുപ്പം മുതലേ അനുഷ്ടിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു അവര്‍. അവര്‍ പ്രസിദ്ധിയേറിയ 'അല്‍ ബദ്‌റി' എന്ന ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ടവരായിരുന്നു. ബാഗ്ദാദിയുടെ അമ്മാവന്‍' ഇറാക്കിന്റെ ഏകാധിപതിയായിരുന്ന സദാം ഹുസൈന്റെ മിലിട്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു സഹോദരന്‍ ഇറാക്ക് സൈന്യത്തില്‍ ഓഫീസറായിരുന്നു. മറ്റൊരു സഹോദരന്‍ ഇറാക്ക് യുദ്ധത്തിലോ ഗള്‍ഫ് യുദ്ധത്തിലോ മരണപ്പെട്ടു. ഇറാക്ക് മിലിറ്ററിയില്‍ സേവനം ചെയ്യവെയാണ് സഹോദരന്‍ മരിച്ചത്. മറ്റൊരു സഹോദരന്‍ 'ജോമാ'! ബാഗ്ദാദിയ്ക്ക് വാത്സല്യമുള്ളവനും പ്രിയപ്പെട്ടവനുമായിരുന്നു. ബാഗ്ദാദിയ്ക്ക് അയാള്‍ അംഗരക്ഷകനായി പ്രവര്‍ത്തിച്ചിരുന്നു. ബാഗ്ദാദിയുടെ മറ്റൊരു സഹോദരന്‍ ഷംസീ(ടവമാശെ)യുമായി പരസ്പ്പരം വഴക്കിടീലും സാധാരണമായിരുന്നു. ജിഹാദികളുടെ പ്രവര്‍ത്തനങ്ങളെ ഈ സഹോദരന്‍ എതിര്‍ത്തിരുന്നു. 'ഷംസിയെ' ഇറാക്ക് പട്ടാളവും അമേരിക്കന്‍ പട്ടാളവും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, ഷംസിയുടെ ആരോഗ്യം വഷളാവുകയും സാമ്പത്തികമായി തകരുകയുമുണ്ടായി.
'സമാറ' ഹൈസ്കൂളിലെ റിക്കോര്‍ഡു പ്രകാരം 'അല്‍ ബാഗ്ദാദി' 1991ല്‍ ഹൈസ്കൂള്‍ പരാജയപ്പെടുകയും വീണ്ടും രണ്ടാം തവണയും പരീക്ഷയെടുക്കേണ്ടതായും വന്നു. അറൂന്നൂറു മാര്‍ക്കില്‍ അദ്ദേഹം നേടിയത് 481 മാര്‍ക്കുകളുടെ സ്‌കോര്‍ ആയിരുന്നു. അടുത്തു കാണാനുള്ള ശേഷി തന്റെ കണ്ണുകള്‍ക്കു കുറവായിരുന്നതിനാല്‍ മിലിട്ടറിയില്‍ സേവനം ചെയ്യാനുള്ള അവസരം ലഭിച്ചില്ല. ഹൈസ്കൂള്‍ ഗ്രേഡ് മോശമായതിനാല്‍ നിയമമോ, വിദ്യഭ്യാസ വിഷയങ്ങളോ ശാസ്ത്ര വിഷയങ്ങളോ പഠിക്കാന്‍ ബാഗ്ദാദ് യൂണിവേഴ്‌സിറ്റിയില്‍ അയാള്‍ക്ക് പ്രവേശനം ലഭിച്ചില്ല. ബാഗ്ദാദിലുള്ള ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും ഇസ്‌ലാമിക്ക് നിയമങ്ങളും ഖുറാനും പഠിക്കുകയും ചെയ്തു. ബാഗ്ദാദില്‍ സദാം യുണിവേഴ്‌സിറ്റിയില്‍നിന്ന് 2004ല്‍ ബാഗ്ദാദി! ഇസ്‌ലാമിക്ക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് ബിരുദമെടുത്തുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി വെളിപ്പെടുത്തുകയുണ്ടായി. 2013ല്‍ തീവ്ര ഐഎസ്‌ഐ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അയാള്‍ക്ക് ബിഎ, എംഎ, പിഎച്ച്ഡി ഡിഗ്രികള്‍ ഉണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിക സംസ്ക്കാരവും ചരിത്രവും ഷാരിയാ നിയമങ്ങളുമായിരുന്നു അയാളുടെ ഗവേഷണ വിഷയങ്ങള്‍.
സമാറായില്‍ 'ഇമാം അഹമ്മദ് ഐബിന്‍ ഹാന്‍ബല്‍ മോസ്ക്കില്‍' അയാള്‍ മതം പഠിപ്പിച്ചുകൊണ്ടിരുന്നു. കെയ്‌റോയില്‍ 'അല്‍അസര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിക്കുന്ന അല്ലെങ്കില്‍ സൗദി അറേബ്യയില്‍ മെദീനയില്‍ നിന്നും നേടുന്ന ആദരിക്കപ്പെടേണ്ട ബിരുദങ്ങള്‍ ബാഗ്ദാദിയ്ക്കുണ്ടായിരുന്നില്ല. 'ഒസാമ ബിന്‍ ലാദനും അതിനു മുമ്പുള്ള നേതൃത്വത്തിനും ആദരണീയമായ ഇസ്‌ലാമിക ഡിഗ്രികള്‍ ഉണ്ടായിരുന്നു. ബാഗ്ദാദിയെ സംബന്ധിച്ച് വെറും ഒരു സാധാരണ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ഡിഗ്രികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. 'ബിന്‍ലാദന്‍' എന്‍ജിനീയറായിരുന്നു. 'അയ്‌മെന്‍ അല്‍സവാഹിരി' ഡോക്ടറുമായിരുന്നു. ഇസ്‌ലാമിക് ഡിഗ്രിയുള്ളതുകൊണ്ട് ബാഗ്ദാദിക്ക് തന്റെ അനുയായികളില്‍ നിന്നും സമ്പൂര്‍ണ്ണ വിശ്വാസവും ആദരവുമുണ്ടായിരുന്നു.
നീണ്ടകാലം ഇസ്ലാമിക സ്‌റ്റേറ്റിന്റെ നിലനില്പില്‍ സംഘടനയ്ക്ക് സന്ദേഹമുണ്ടായിരുന്നെങ്കിലും പുതിയതായി ചുമതലയേറ്റ ബാഗ്ദാദി വളരെ വൈദഗ്ദ്ധ്യത്തോടെ ഇസ്‌ലാമിക സ്‌റ്റേറ്റ് ഗ്രുപ്പിനെ നിയന്ത്രിച്ചുകൊണ്ടിരുന്നു. ആ വര്‍ഷം ജൂലൈ അഞ്ചാം തിയതി 'ഖാലിഫ് ഇബ്രാഹിം' എന്നറിയപ്പെട്ടിരുന്ന അബു ബക്കര്‍ അല്‍ ബാഗ്ദാദി അപ്രത്യക്ഷമാവുകയും പിന്നീട് ഇറാക്കില്‍ മസൂളില്‍ വളരെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് ഇറാക്കില്‍ മൊസൂളില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പടങ്ങള്‍ ലോക ശ്രദ്ധയില്‍ വന്നതുകൊണ്ട് നാലു വര്‍ഷങ്ങള്‍ അയാള്‍ ഒളിച്ചു താമസിച്ചിരുന്നു. ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ പരമോന്നത നേതാവായതിനുശേഷമാണ്' അയാളുടെ പടങ്ങള്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ചത്. 2011നു മുമ്പ് ബാഗ്ദാദി സംഘടനയ്ക്കുവേണ്ടിയുള്ള റേഡിയോ സന്ദേശങ്ങള്‍ ഒന്നും തന്നെ അയച്ചിരുന്നില്ല. 2011 മെയ്മാസം അയാള്‍ പുറപ്പെടുവിച്ച സന്ദേശം 'ഒസാമ ബിന്‍ ലാദന്റെ' മരണത്തിലുള്ള അനുശോചന സന്ദേശമായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭാവി വിജയം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഓഡിയോ 2012ല്‍ പുറത്തു വിട്ടിരുന്നു. ഗ്രൂപ്പിന്റെ ഒളിപ്പോരുകള്‍ ശക്തമായതോടെ 'ബാഗ്ദാദി' ഓഡിയോ സന്ദേശങ്ങള്‍ കൂടെക്കൂടെ അയച്ചുകൊണ്ടിരുന്നു.
2015ല്‍ ബാഗ്ദാദി ഒരു ജര്‍മ്മന്‍ കൗമാരക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 2016 ഫെബ്രുവരിയില്‍ അവര്‍ ഇറാക്കില്‍ നിന്നും മറ്റു രണ്ടു സ്ത്രീകളുമായി രാജ്യം കടന്നുവെന്നും പറയപ്പെടുന്നു. അവരുടെ പേര് ദിയാന്‍ ക്രുഗര്‍ എന്നും അറിയുന്നു. 2000ത്തില്‍ ബാഗ്ദാദി ഒരു ഇറാഖി സ്ത്രീയെയും വിവാഹം ചെയ്തിരുന്നു. ഡോക്ട്രേറ്റ് കഴിഞ്ഞയുടനെയായിരുന്നു വിവാഹം. ഈ വിവാഹത്തില്‍ പതിനാറു വയസുള്ള ഒരു കുട്ടിയുണ്ട്. ബാഗ്ദാദിയുടെ അവിഹിത ബന്ധത്തിലുണ്ടായ മകള്‍ 'ഹാഗാര്‍' എന്ന പെണ്‍കുട്ടിയേയും അവരുടെ അമ്മ 'സജ അല്‍ ദുലൈമി'യേയും (Saja al-Dulaimi) ലബനോന്‍ ജയിലില്‍ അടക്കപ്പെടുകയുണ്ടായി. 2014ല്‍ ആ കുട്ടിക്ക് എട്ടുവയസ് പ്രായമുണ്ടായിരുന്നു. ബാഗ്ദാദിയുടെ ഒരു പുത്രന്‍ 'ഹുദയഫാഹ് അല്‍ ബാദ്രി 2018 ല്‍ സിറിയന്‍ യുദ്ധത്തില്‍ മരിച്ചുപോയി.
2003ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചശേഷം ബാഗ്ദാദിയും സഹകാരികളും 'ജമാഅത് ജെയ്ഷ് അഹ്ല്‍ അല്‍ സൂന്നഹ വാല്ജമാഅഃ' എന്ന പേരില്‍ ഒരു പട്ടാള സംഘടന രൂപീകരിച്ചു. സുന്നികളുടെ ഈ പട്ടാളം സമാറ, ദിയാല, ബാഗ്ദാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഷാരിയ നിയമങ്ങള്‍ നടപ്പാക്കുന്ന കമ്മിറ്റിയുടെ തലവന്‍ 'ബാഗ്ദാദി' യായിരുന്നു. 2003ല്‍ വടക്കും മദ്ധ്യ ഇറാക്കിലും യു.എസ് ട്രൂപ്പിനെതിരെ യുദ്ധം ചെയ്തു. 2004 ഫെബ്രുവരിയില്‍ യു.എസ്. പട്ടാളം അയാളെ പിടികൂടുകയും ജയിലില്‍ ഇടുകയും ബുക്കാ ക്യാമ്പില്‍ പാര്‍പ്പിക്കുകയും ചെയ്തു. അവിടെ ഡിസംബര്‍ 2006വരെ മറ്റുതടവുകാരോടൊപ്പം കഴിഞ്ഞു. യുദ്ധത്തില്‍ പങ്കെടുത്തെങ്കിലും അയാളുടെ പേരില്‍ ഗൗരവപരമായ കുറ്റാരോപണങ്ങള്‍ ഇല്ലായിരുന്നതിനാല്‍ തടവില്‍നിന്നും മോചനം കൊടുത്തു.
2006ല്‍ അല്‍ഖ്വയ്ദ ഭീകര സംഘടന (രണ്ടു നദികളുടെ സ്ഥലം) മജ്‌ലിസ് ഷുര അല്‍മുജാഹിദിന്‍ (മുജാഹിദിന്‍ ഷുര കൌണ്‍സില്‍) ആയി മാറുകയും പുതിയ സംഘടന പ്രത്യേക ലക്ഷ്യങ്ങളോടെ പ്രതിജ്ഞകള്‍ എടുക്കുകയും ചെയ്തു. താമസിയാതെ തന്നെ ഈ സംഘടനയുടെ പേര് ഇസ്ലാമിക സ്‌റ്റേറ്റ് ഓഫ് ഇറാഖ് (ISI) എന്നായി മാറി. ബാഗ്ദാദി ഷാരിയ കമ്മറ്റിയുടെ തലവനുപരി ഐഎസ്‌ഐ യുടെ സീനിയര്‍ ഉപദേഷ്ടാവുമായിരുന്നു. ഇറാക്കിലെ അമേരിക്കന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാന്‍ 2006ല്‍ അല്‍ഖ്വയ്ദയുടെ ഉപവിഭാഗമായ ഇസ്‌ലാമിക്ക് സ്‌റ്റേറ്റില്‍ ചേര്‍ന്നു. 2010 ഏപ്രിലില്‍ ഐഎസ്‌ഐ യുടെ നേതാവ് അബുഉമര്‍അല്‍ ബാഗ്ദാദി മരിച്ചുകഴിഞ്ഞപ്പോള്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി ഐഎസ്‌ഐ യുടെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടു. സിറിയായിലെ ഇസ്‌ലാമിക്ക് സ്‌റ്റേറ്റ് ദൈവിക രാജ്യമായി പ്രഖ്യാപിച്ചു. ബാഗ്ദാദി ആ രാജ്യത്തിന്റെ ഖാലിഫായായും അറിയപ്പെട്ടു. ഖാലിഫ് ഇബ്രാഹിം എന്ന പേരും സ്വീകരിച്ചു.
ഇസ്ലാമിക സ്‌റ്റേറ്റ് വ്യാപിച്ചു കിടക്കുന്നതു യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ തീരത്തെന്നും കാണാം. കൂടാതെ ഇറാക്കിലും സിറിയയിലുമുള്ള ഓയില്‍ റിസര്‍വുള്ള സ്ഥലങ്ങളാണ് അവര്‍ കൈവശപ്പെടുത്തിയിരുന്നതും. ഇസ്‌ലാമിക സ്‌റ്റേറ്റ് നേതൃത്വവും, ബാഗ്ദാദിയും സ്ഥലങ്ങള്‍ കൈവശപ്പെടുത്തുമ്പോള്‍ ഇത്തരമുള്ള ഓയില്‍ സുലഭതയും സാമ്പത്തിക വരുമാന വിഭവങ്ങളും കണക്കുകൂട്ടുമായിരുന്നു. ഊര്‍ജത്തിന്റെ കുത്തക വ്യാപാരം ഇവരുടെയധീനതയില്‍ വേണമെന്നും ചിന്തിച്ചിരുന്നു. ഭാവിയില്‍ സംഭവിക്കാന്‍ പോവുന്നതെന്തെന്നു ചിന്തിക്കാതെ ബാഗ്ദാദിയുടെ നേതൃത്വം വളരെ ശക്തമായി മുന്നേറിയിരുന്നു. ഇസ്‌ലാമിക സ്‌റ്റേറ്റിനാവശ്യമുള്ള വിഭവങ്ങള്‍ ശേഖരിച്ച് പട്ടാളത്തെ ശക്തമാക്കിയതില്‍ 'ബാഗ്ദാദി' വിജയിക്കുകയും ചെയ്തു. ഐഎസ്‌ഐ യുടെ സമ്മതനായ നേതാവായി വളരുകയും പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ 'അബു മുസാബ് അല്‍സാര്‍ഖിയവി'നെക്കാള്‍ പ്രസിദ്ധി നേടുകയും ചെയ്തിരുന്നു.
ഇസ്ലാമിക സ്‌റ്റേറ്റിന്റെ (ISI) നേതൃത്വം ഏറ്റെടുത്തശേഷം ചിതറി കിടന്ന സംഘടനയെ ഏകോപിച്ച് കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ബാഗ്ദാദിക്കു സാധിച്ചു. യുഎസ് മിലിറ്ററി ആക്രമണത്തിനെതിരെ സജ്ജമാക്കത്തക്കവിധം സേനയെ ഊര്‍ജിതമാക്കിക്കൊണ്ടിരുന്നു. 'ബിന്‍ ലാദന്റെ' മരണശേഷം ഒരു നേതൃനിരയെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. പിന്നീടു വന്നവരുടെ കാലത്തെല്ലാം ഐസിഎസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. എന്നാല്‍ ബാഗ്ദാദിയ്ക്ക് 'ഖാലീഫ' സ്ഥാനവും ലഭ്യമായതോടെ ഒരു പ്രവാചകനെപ്പോലെ അയാള്‍ പ്രസിദ്ധനാവുകയുമുണ്ടായി. കഴിഞ്ഞ പതിറ്റാണ്ടിലെ ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ ഭരണസംവിധാനങ്ങള്‍ ക്രൂരമായ നയങ്ങളായിരുന്നു പിന്തുടര്‍ന്നതെങ്കില്‍ ബാഗ്ദാദി ഭരണം അതിനു വ്യത്യസ്തമായി മൃദലമായ നയങ്ങളുള്‍പ്പെട്ട മാര്‍ഗ്ഗങ്ങളായിരുന്നു കൈക്കൊണ്ടിരുന്നത്. മുമ്പ്, ഇസ്‌ലാമിക സ്‌റ്റേറ്റ് അവരുടെ നേതാക്കന്മാരെപ്പോലും വധിക്കുകയോ അല്ലെങ്കില്‍ പശ്ചാത്താപത്തോടെ സംഘടനയില്‍ വന്നെത്തുന്നവരെ തിരിയെ എടുക്കുകയോ ചെയ്യുകയെന്നുള്ള നയങ്ങള്‍ തുടര്‍ന്നിരുന്നു. ഇത്, ഇസ്‌ലാമിക്ക് ശക്തിയെ വളര്‍ത്തുന്നതിന് സഹായകമായി. എങ്കിലും, ചില ഗോത്രക്കാര്‍ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ പുതിയ നേതൃത്വം കൂടുതല്‍ മൃദുവായ സമീപനം സ്വീകരിക്കുകയും ക്രൂരമായ വധശിക്ഷകള്‍ കുറയ്ക്കുകയും ചെയ്തു.
2019 ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി യുഎസ് ഓപ്പറേഷന്‍ സ്ക്വാഡില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ സ്വയം ദേഹത്തു ഘടിപ്പിച്ച ബോംബുസ്‌ഫോടനത്തില്‍ 'ബാഗ്ദാദി' ആത്മഹത്യ ചെയ്തു. അയാളോടൊപ്പം മൂന്നു മക്കളും മരണപ്പെട്ടു. ബാഗ്ദാദി രക്ഷപെടാന്‍ ശ്രമിക്കുന്ന സമയത്തും ജീവനുംകൊണ്ട് ഓടുമ്പോഴും ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ടായിരുന്നു.
'ബാഗ്ദാദിയെ' തേടിയുള്ള അമേരിക്കന്‍ ഓപ്പറേഷന് പേരിട്ടത് 'കൈല മുള്ളര്‍' എന്നായിരുന്നു. കൈലയുടെ അമ്മ 'മാര്‍ഷാ മുള്ളര്‍' മകളുടെ പേരിലുള്ള ഓപ്പറേഷന്റെ പേരുകേട്ടപ്പോള്‍ കരഞ്ഞുപോയി. 'ദൈവമേ, 'കൈല' എത്ര നല്ല സമ്മാനമാണ് തങ്ങള്‍ക്കു തന്നിട്ടുപോയതെന്നും' ആ 'അമ്മ വിലപിച്ചുകൊണ്ടു പറഞ്ഞു.'കൈലയെ മറക്കാതെ തങ്ങളെ സഹായിച്ച അമേരിക്കന്‍ ഭരണകൂടത്തെയും തങ്ങള്‍ക്കു പുകഴ്ത്താതെ വയ്യാന്നും' ആ 'അമ്മ പറഞ്ഞു. 2013 ആഗസ്റ്റിലാണ് സിറിയയുടെ അതിര്‍ത്തിയില്‍ വെച്ച് മുള്ളര്‍ പിടിക്കപ്പെട്ടത്. 2012മുതല്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി അവര്‍ സാമൂഹിക സേവനം ചെയ്യുകയായിരുന്നു. 2015ല്‍ അവര്‍ കൊല്ലപ്പെട്ടു. ഓപ്പറേഷനു ശേഷം പ്രസിഡന്റ് ട്രംപുമായി മുള്ളര്‍ കുടുംബം നേരിട്ട് സംസാരിച്ചെന്നും കൈല മുള്ളറുടെ മാതാപിതാക്കള്‍ പറഞ്ഞു. കൈലയെ എവിടെയാണ് അടക്കിയതെന്നുള്ള വിവരങ്ങളും കൊല്ലപ്പെട്ട സാഹചര്യങ്ങളും അന്വേഷണവിധേയമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ബാഗ്ദാദിയുടെ മരണത്തില്‍ സിറിയായിലെ ജനങ്ങള്‍ പൊതുവെ സന്തോഷത്തിലാണ്. അയാളുടെ മരണവാര്‍ത്തകള്‍ അവര്‍ വളരെ കാര്യഗൗരവത്തോടെ കാണുന്നു. എന്‍ബിസിയോടും സിബിഎസ്സിനോടും സിറിയയിലെ ദൃക്‌സാക്ഷി വിവരങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ സന്തോഷം എത്രമാത്രമെന്നും മനസിലാക്കാനും സാധിക്കും. ഒരു മോസ്ക്കിന്റെ മുമ്പില്‍ വെച്ച് ഒരാളിന്റെ തലവെട്ടുന്നത് കാണാന്‍ ഐസിഎസ് ഭീകരര്‍ പ്രേരിപ്പിക്കുമായിരുന്നുവെന്നും 'ഡെയര്‍ എസ സോറി' എന്നയാള്‍ ചാനലുകാരോട് പറയുന്നുണ്ട്. 'അവര്‍ മുസ്ലിമുകളല്ല; തീവ്രവാദികളാണ്. അവരുടെ ഖലീഫയായ 'ഇയാള്‍' കത്തിയെരിയണമെന്നുള്ളത് സിറിയയിലെ ജനങ്ങളുടെ ആഗ്രഹമായിരുന്നു. എങ്കിലും ഭീകരരുടെ ഈ ഗ്രുപ് വീണ്ടും മടങ്ങി വരുമോയെന്നുള്ള ആശങ്ക പലര്‍ക്കുമുണ്ട്. അമേരിക്കന്‍ പട്ടാളം അവിടെനിന്ന് പിന്‍തിരിഞ്ഞാല്‍ രാജ്യം അപകടത്തിലാകുമെന്നും ഐഎസ്‌ഐ വീണ്ടും ശക്തിപ്രാപിക്കുന്നമെന്നും അവര്‍ ഭയപ്പെടുന്നു.
ബുക്കായില്‍ യുഎസ് ക്യാമ്പില്‍നിന്ന് ബാഗ്ദാദി 'മോചനം' നേടിയ ശേഷമുള്ള കാലങ്ങള്‍ക്കുശേഷം അയാള്‍ക്ക് നിന്ദ്യവും ക്രൂരവുമായ മാനുഷികകുരുതികളുടെ ചരിത്രം മാത്രമേയുണ്ടായിരുന്നുള്ളൂ. യസീദികളുടെ കൂട്ടക്കൊല, വ്യാപകമായ ലൈംഗിക ആക്രമണങ്ങള്‍, കൂട്ടത്തോടെയുള്ള സംഘിടിത ബലാത്സംഗങ്ങള്‍, ചമ്മട്ടി കൊണ്ടുള്ള പ്രഹരം, നിത്യനെയുള്ള വധിക്കല്‍ എന്നിവകള്‍ ഭീകരരുടെ നിത്യ പൈശാചിക പ്രവര്‍ത്തികളായിരുന്നു. ഭീകര പ്രവര്‍ത്തനങ്ങളിലും കൊലകളിലും ഇയാള്‍ ചുക്കാന്‍ പിടിച്ചുകൊണ്ടിരുന്നു. ഹീനമായ പൈശാചിക പ്രവര്‍ത്തികളും ക്രൂരതകളും അയാളുടെ സംഘടനയുടെ പ്രചരണത്തിനും കൂടിയായിരുന്നു. കൂട്ടമായി കുരിശില്‍ തറക്കുന്നതും കല്ലെറിഞ്ഞും തീ കത്തിച്ചും കൊല്ലുന്നതും വീഡിയോകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2011 മുതല്‍ അയാളെപ്പറ്റി വിവരം നല്കുന്നവര്‍ക്കോ, പിടിക്കാന്‍ സഹായിക്കുന്നവര്‍ക്കോ 10 മില്യണ്‍ മുതല്‍ 25 മില്യണ്‍ ഡോളര്‍ വരെ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.
'ഇറാക്കിലും സിറിയായിലും അതിക്രൂരമായി കൊല്ലപ്പെട്ട അമേരിക്കക്കാരോടു നീതി പുലര്‍ത്താന്‍ സാധിച്ചുവെന്നും' പ്രസിഡന്‍ഡ് ട്രംപ് പറഞ്ഞു. ലോകം മുഴുവനും ബാഗ്ദാദി ഭീകരത അഴിച്ചുവിട്ടിരുന്നു. 2014ല്‍ ഇസ്‌ലാമിക്ക് സ്‌റേറ്റിന്റ തടവറയില്‍! കൊല്ലപ്പെട്ട 'ജെയിംസ് ഫോളിയുടെ' അമ്മയും അമേരിക്കയുടെ ഈ വിജയത്തില്‍ സന്തോഷിച്ചു. അതുപോലെ ജേര്‍ണലിസ്റ്റ് 'ഓസ്റ്റിന്‍ ടൈസ്' 2012ല്‍ സിറിയയില്‍ കാണാതായി. സൈക്കോ തെറാപ്പിസ്റ്റ് 'മാജിദ് കമല്‍മസ്' സിറിയയില്‍ 2017 മുതല്‍ അപ്രത്യക്ഷമായി. ഭീകരരുടെ നിയന്ത്രണത്തില്‍, ലോകം മുഴുവനും അമേരിക്കക്കാരെ തടവുകാരായി പാര്‍പ്പിച്ചിട്ടുണ്ട്. അവരെയും മോചിപ്പിക്കാനായുള്ള ശ്രമങ്ങളില്‍ അമേരിക്ക ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നു. സിറിയയില്‍ തന്നെ ഒരു ഡസന്‍ അമേരിക്കന്‍ തടവുകാരുണ്ട്. 'സ്റ്റീവന്‍ സോട്‌ലോഫ്' എന്ന അമേരിക്കന്‍ ജേര്‍ണലിസ്റ്റ് 2013ല്‍ സിറിയയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടുന്നതായി ഐഎസ്‌ഐയുടെ വീഡിയോയില്‍ കാണിക്കുകയുണ്ടായി. ബാഗ്ദാദിയെ ഇല്ലാതാക്കിയതോടെ സ്റ്റീവന്‍ സോട്‌ലോഫിന്‍റെ മാതാപിതാക്കളായ 'ആര്‍ട്ടും' 'ഷേര്‍ളിയും' അത്യധികം സന്തോഷത്തിലാണ്. ബാഗ്ദാദിയെ കൊന്നവരോട് പ്രത്യേകമായ നന്ദിയും രേഖപ്പെടുത്തി. ഐഎസ്എസ് ഭീകരരോട് തുടര്‍ന്നും യുദ്ധം ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു.
'യസീദിസ്' എന്ന മതവിഭാഗമാണ് ഏറ്റവുമധികം ഐഎസ്‌ഐ ഭീകരര്‍ മൂലം ദുരിതം അനുഭവിച്ചവര്‍! ഇറാഖിന്റെ പര്‍വത നിരകളില്‍ വസിക്കുന്ന ആയിരക്കണക്കിന് യസിദീസുകളെ ഇവര്‍ കൊന്നൊടുക്കി. അവരുടെ സ്ത്രീകളെ പട്ടാളക്കാരുടെ ലൈംഗിക അടിമകള്‍ക്കായി ഐഎസ്‌ഐ പിടിച്ചുകൊണ്ടുപോയിരുന്നു. "തങ്ങളുടെ സമുദായത്തില്‍ ഐഎസ്‌ഐ ഭീകരര്‍ കടുത്ത മുറിവുകള്‍ ഏല്‍പ്പിച്ചിരുന്നു. അതൊരിക്കലും സുഖപ്പെടില്ലെന്നും" അഭയാര്‍ഥിയായ 'സാദിഖ് ഖുട്ടെടാ' പറയുകയുണ്ടായി. കൂടാതെ ഖുട്ടേടയുടെ രണ്ടു കസിന്‍സ് നഷ്ടപ്പെട്ടുവെന്നും ഭീകരര്‍ അവരെ കൊന്നുവെന്നും പറഞ്ഞു. 'യസീദി' സ്ത്രീകളെ ഭീകരര്‍ ബലാല്‍സംഗം ചെയ്യുന്നതും, മറ്റു ലൈംഗിക ആക്രമണങ്ങള്‍ നടത്തലും നിത്യസംഭവങ്ങളാണ്. അവരുടെ സമൂഹത്തെ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഭീകരര്‍ക്കുണ്ട്. അതിനായി യസിദീകളെ ഒന്നൊടുങ്ങാതെ കൊന്നൊടുക്കികൊണ്ടിരുന്നു. യുവതികളെ തട്ടിക്കൊണ്ടുപോയി ഭീകരരുടെ ക്യാമ്പുകളില്‍ താമസിപ്പിച്ചിരുന്നു. ആണ്‍കുട്ടികളെ അടിമപ്പണിക്ക് കൊണ്ടുപോയിരുന്നു. ലോകത്തിലെ കൊടും ഭീകരനും കുറ്റവാളിയുമായ ബാഗ്ദാദിയെ പിടിച്ചതില്‍ യസീദി ജനങ്ങള്‍ മൊത്തം സന്തോഷത്തിലാണ്. ബാഗ്ദാദിയുടെ മരണം ഐഎസ്‌ഐയുടെ അന്ത്യമല്ലെന്നും അവര്‍ക്കെതിരെ യുദ്ധം തുടരണമെന്നും യസീദികള്‍ ആഗ്രഹിക്കുന്നു.
പ്രസിഡന്റ് ട്രംപ് ചൂണ്ടികാണിച്ചപോലെ 'നായയാണ്' ബാഗ്ദാദിയെ രക്ഷപെടാനുള്ള അവസരങ്ങള്‍ക്ക് തടസ്സമായത്. അതുമൂലം ആത്മഹത്യ ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചു. അയാളുടെ രണ്ടു കുട്ടികളും ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബുപൊട്ടി മരിക്കുകയും ചെയ്തു. ഇസ്‌ലാമിക യഹൂദ ആചാരമനുസരിച്ച് 'നായയെ' ശുദ്ധമല്ലാത്ത ഒരു മൃഗമായി കണക്കാക്കുന്നു. നായയെ വെറുക്കുന്ന സാംസ്കാരികാന്തരീക്ഷത്തില്‍ വളര്‍ന്ന ബാഗ്ദാദിയെ നായ ആയിരിക്കാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
നായ അശുദ്ധമെന്ന് ഇസ്‌ലാമിന്റെ പരമ്പരാഗതമുള്ള വിശ്വാസമാണ്. പ്രാര്‍ത്ഥനാ സമയം നായയെ കണ്ടാല്‍ പ്രാര്‍ത്ഥന പോലും വിലയില്ലാത്തതാകുമെന്നുള്ള വിശ്വാസമാണ് ഇസ്‌ലാമിനുള്ളത്. എങ്കിലും നായയും മതചിന്തകളും ഓരോ കാലങ്ങളിലും ഓരോ സംസ്ക്കാരങ്ങളിലും വ്യത്യസ്തങ്ങളായി കാണുന്നു. ആദ്യകാല മുസ്ലിമുകള്‍ നായകളെ വളര്‍ത്തിയിരുന്നതായി ചരിത്രരേഖകളില്‍ കാണാം. പ്രവാചകന്‍ മുഹമ്മദും നായകള്‍ പരിസരങ്ങളിലുള്ള സമയം നിസ്ക്കാരം നടത്തിയ തെളിവുകളുമുണ്ട്. പ്രവാചകന്റെ കാലത്ത് മെദീന മോസ്ക്കിന്റെ സമീപ പ്രദേശങ്ങളില്‍ ധാരാളം നായകള്‍ ഉണ്ടായിരുന്നു. ഇന്നും നിരവധി രാജ്യങ്ങളില്‍ മുസ്ലിമുകളില്‍ നായകളെ വളര്‍ത്തുന്നവരുണ്ട്. അതുപോലെ സാമ്പത്തികമായി ഉയര്‍ന്ന മുസ്ലിം രാജ്യങ്ങളില്‍ നല്ല നായയുള്ളത് അവരുടെ അഭിമാനത്തിന്റെ ചിഹ്നമായി കണക്കാക്കുന്നു.
പ്രസിഡന്റ് ട്രംപും നായകളെ ഇഷ്ടമുള്ള ആളല്ല. അതേസമയം ബാഗ്ദാദിയെ പിടിച്ച നായയെ പ്രസിഡന്റ് ട്രംപ് അത്യധികം പുകഴ്ത്തുകയും ചെയ്തു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന്റെ നായകളോടുള്ള സ്‌നേഹം ഇല്ലാതാവുകയും ചെയ്തു. "ഐഎസ്‌ഐ നേതാവായ ബാഗ്ദാദി ഒരു പട്ടിയെപ്പോലെ ചത്തു, ഒരു ഭീരുവിനെപ്പോലെ ചത്തു, ലോകം ഇന്ന് കൂടുതല്‍ സുരക്ഷിതമെന്നുള്ള" പ്രസിഡന്റ് ട്രംപിന്റെ കമന്റ് ആഗോള ജനത സന്തോഷാരവത്തോടെ ശ്രവിക്കുകയുമുണ്ടായി.
Whatever may be the goal, terrorism has no justification. Throughout human history, we see the presence of evil. Evil always has a superficial &temporary victory but on the long run, we can see the failure of evil. Terrorism is always evil & evil men control us for a short time, they may not last long but the problem is there are always several evils controlling us. Religions, Politics, Corporations, Racists, ….all are the creators of evil.
We need politics & corporations for daily life. But we can eliminate evils like religion & racism.
If we look at the history of evils, we can see it was not the majority who terrorized; it was the minority who controlled the majority with terrorism. Why & How the minority control the Majority?; because we the majority let them. Isn't it is sad & pathetic?
Look at any and every religion. A minority do & spread evil and the majority close their eyes and give silent permission for the evil to survive.
Look at any political system. A small minority assume power & control the rest. Why? The majority won't come out to Vote out the evil.
Look at the big Corporations. They beget evil and we the majority let them.
Look at the racists in any part of the Globe. They are a minority but we let them spread their evil.
So; don't sit idle & wait for the evil to go away. Don't think what can I do to fight these giants. They are not giants & you are not alone to fight. There are millions out there fighting the evil of every type, join them, support them, that is the purpose of your Life.
Thank you Joseph & Vidhyadharan for your excellence in fighting the Evil.
- andrew