"എത്ര വീട്ടിക്കഴിഞ്ഞാലും പിന്നെയും പിന്നെയും
വര്‍ദ്ധിച്ചു ശേഷിക്കും വന്‍ കടംതന്നെ ജനിത്വര്‍'
സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ, സത്യവും നീതിയും മുറുകെപ്പിടിച്ച്,
പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ചുണ്ടുകളില്‍ സദാ തത്തിക്കളിച്ച്
“എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ” എന്ന മന്ത്രണം അധരപുടങ്ങളില്‍ ഉരുവിട്ട്, കര്‍മ്മോന്മുഖനായി, ത്യാഗോജ്വലനായി ജീവിതംനയിച്ച്, അരനൂറ്റാണ്ടോളം സമര്‍ത്ഥനായ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായും, പ്രതിഭാശാലിയായ കവിപുംഗവനായും വിരാജിച്ച്, 2002 നവംബര്‍ 13 ന്, 93 ാം വയസ്സില്‍ കാലയവനികില്‍ മറഞ്ഞ എന്റെ വന്ദ്യപിതാവിന്റെ 17ാം ചരമദിനത്തില്‍ ഒരു സ്‌രണാഞ്ജലി അര്‍പ്പിക്കണമെന്ന ആത്മദാഹമാണ് ഈ കുറിപ്പിന്റെ പിന്നിലെ ചേതോവികാരം. ഞാന്‍ എന്റെ ജീവിതത്തില്‍ കാണപ്പെടുന്ന ദൈവമായി എന്നും കരുതുന്ന വ്യക്തി, മണ്‍മറഞ്ഞിട്ടും ആ സാമീപ്യം എന്നും ഞാന്‍ അനുഭവിക്കുന്നു .ഈശ്വരഭക്തിയില്‍ അധിഷ്ഠിതമായ മന:സമാധാനവും ആരോഗ്യവുമാണ് യഥാര്‍ത്ഥ സമ്പാദ്യമെന്നും, കരയുന്നവന്റെ കണ്ണീരൊപ്പലാണ് എറ്റവുംവലിയ പുണ്യമെന്നും, അവനെ ആത്മാര്‍ത്ഥമായി ആവുംമട്ടുസഹായിക്കുകയാണ് മഹത്തരമായ ആരാധനയെന്നും ബാല്യത്തില്‍ ചൊല്ലിത്തന്ന ഉപദേശങ്ങള്‍ എന്നും എന്റെ ജീവിതപാതയിലെ തിരിനാളങ്ങളാണ്.
‘എന്നുള്ളിലെന്നുംതുടിക്കുന്ന സ്പന്ദനം
എന്‍ താതജീവിത പൂരണമല്ലയോ?
എന്റെ സിരകളിലൊഴുകും ശോണിതം
എന്‍ താതനേകിയ സമ്മാനമല്ലയോ?
സന്മാര്‍ഗ്ഗ ദീപംതെളിച്ചെന്നെയന്യൂനം
സദ്പ്പാതകാട്ടിയ തീനാളമാണുതേ !…’.
ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നുപോæന്ന ഈ പഴഞ്ചന്‍ ചിന്താഗതികള്‍ നന്മ പ്രദാനം ചെയ്യുന്ന സ്രോതസുകളാണ്. മാതാപിതാക്കള്‍ ഭൗതിക സമ്പാദ്യങ്ങള്‍ക്കൊപ്പം മക്കള്‍ക്ക് സദ്പ്പഥങ്ങളും, സദുപദേശങ്ങളും നല്‍കുവാന്‍ സമയംകണ്ടെത്തുന്നു വെങ്കില്‍ നല്ല ഭാവിതലമുറയെയും സമൂഹത്തെയും കരുപ്പിടിപ്പിക്കാന്‍ കഴിയും. മാതാപിതാക്കളുടെ അനുഗ്രഹം വിലപ്പെട്ടതാണെന്നും മക്കള്‍ മനസ്സിലാക്കട്ടെ!
എന്റെ വന്ദ്യപിതാവിന്റെ പാവനസ്മരണയ്ക്ക് മുമ്പില്‍ പ്രണാമം!!