ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 15 November, 2019
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബ്രിസ്‌ബേന്‍ : ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ (ഐഎംഎ) പ്രസിഡന്റായി ജോമോന്‍ കുര്യനെയും സെക്രട്ടറിയായി അനൂപ് രവീന്ദ്രനെയും തെരഞ്ഞെടുത്തു.

സാജന്‍ അഗസ്റ്റിന്‍ (ട്രഷറര്‍), ജിന്‍സി റോയി (വൈസ് പ്രസിഡന്റ്), മരീന ഇഗ്‌നേഷ്യസ് (ജോയിന്റ് സെക്രട്ടറി), സോമി തോമസ് (പിആര്‍ഒ), ജോസി ഐസക് (ഓഡിറ്റര്‍) , പ്രവീണ്‍ പോള്‍ (സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍), സ്വപ്‌ന ശിവാനന്ദന്‍ (കള്‍ചറല്‍ കോ ഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഇതര ഭാരവാഹികള്‍.

ഇപ്‌സ്വിച് സൗത്ത് സ്ട്രീറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സിജി സെബാസ്റ്റ്യന്‍ കണക്ക് അവതരിപ്പിച്ചു. സെക്രട്ടറി ബാബു തോമസ് സ്വാഗതം പറഞ്ഞു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 28നു വിപുലമായി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക