ആരാധനാലയങ്ങളും വിശ്വാസികളും എന്തെന്ന് കേരള
ജനതയ്ക്ക് മനസിലാകുന്നില്ല. ആര്‍ത്തവം എന്താണെന്ന് ആണുങ്ങള്‍ക്കും
മനസ്സിലാകുന്നില്ല. അതുകൊണ്ടാണല്ലോ ഈ വിധി ഉണ്ടായത്. ആര്‍ത്തവ
ദുരിതമെന്തെന്ന് അറിയാവുന്ന ഏക ന്യായാധിപതി ബിന്ദു മല്‍ഹോത്ര വിധിച്ചു
'അരുതെന്ന്.'ഇതുകേട്ട കേരളത്തിലെ ഒരു മന്ത്രി പറയുന്നു 'ബിന്ദു
മല്‍ഹോത്രയ്ക്ക് ചരിത്രബോധമില്ല'. ഇതു കേട്ടാല്‍ തോന്നും ഇയാള്‍ക്കും
സഖാക്കള്‍ക്കും പന്ത്രണ്ടാം വയസ്സുമുതല്‍ ആര്‍ത്തവം തുടങ്ങിയെന്ന്.
മണ്ടന്മാരെ ഒത്തിരി കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും മണ്ടന്മാരേയും
മണ്ടിച്ചിമാരേയും ഒന്നിച്ചുകാണുന്നത് ഈ ആര്‍ത്തവത്തിന്റെ
ആവര്‍ത്തനത്തിലാണ്. അച്ഛനുള്ള, ഭര്‍ത്താവുള്ള, മക്കളുള്ള, കുടുംബിനികളായ,
ഈശ്വര വിശ്വാസമുള്ള ആയിരക്കണക്കിനു സഹോദരിമാര്‍ തെരുവിലിറങ്ങി
'പെണ്ണുങ്ങള്‍ ശബരിമലയെ അശുദ്ധമാക്കരുതെന്ന' അവരുടെ ശരണംവിളികളുമായി. ഈ
ശബ്ദം ഈശ്വരബോധമുള്ള ഓരോരുത്തരുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്.
എന്റെ കാഴ്ചപ്പാടില്‍ പൊതുജനത്തെ നാം മൂന്നായി കാണുന്നു. ഈശ്വരവിശ്വാസി,
നിരീശ്വരവാദി, യുക്തിവാദി. എന്റെ ഭാഷാപ്രയോഗം കണ്ട് ആരും ബേജാറാകരുത്.
ഒരു കുട്ടി ജനിച്ചാല്‍ അവന്റെ പേരുമുതല്‍ മതവിശ്വാസം വരെ, അതായത് അവന്‍
അഥവാ അവള്‍ എല്ലാം രൂപപ്പെടുന്നത് സ്വകുടുംബത്തില്‍ നിന്നാണെന്നു സാരം. ഈ
ശിക്ഷണം ലഭിക്കാതെ വരുന്നവരാണ് എല്ലാ തുറകളിലേയും റിബലുകള്‍. 'എല്ലാം
പഠിച്ചിട്ട് ആര്‍ക്കും വലിയവരാകാന്‍ പറ്റില്ല. ഒരു ജന്മംകൊണ്ടെല്ലാം
പഠിക്കാനുമാവില്ല'. എന്തോ പഠിച്ചെന്നു പറഞ്ഞും, താന്‍ മന്ത്രിയാണെന്നും,
താന്‍ തന്ത്രിയാണെന്നും, താനൊരു മന്ത്രവാദിയാണെന്നും
പരിചയപ്പെടുത്തിക്കൊണ്ട് കുറെ ഏകകോശ ജീവികളും ഈ വിഷയത്തില്‍ പബ്ലിക്
മീഡിയയില്‍ വീഡിയോ വിടുന്നു. (ഏകകോശ ജീവികളെന്നാല്‍ വിഷയത്തിന്റെ ഒരു
വശംമാത്രമറിയാവുന്നവര്‍).
ഏതോ കാന്തികാകര്‍ഷണം അമ്പലത്തില്‍ ഉണ്ടെന്നും, ആര്‍ത്തവത്തില്‍ സ്ത്രീ
അവിടെ പ്രവേശിച്ചാല്‍ 'എന്‍ഡോമെറ്ററിയോസം' ഉണ്ടാകുമെന്നും, ഗര്‍ഭപാത്രം
നീക്കം ചെയ്തവര്‍ക്ക് ശബരിമലയില്‍ ചെല്ലാമെന്നും വരെ ചാനല്‍ ചര്‍ച്ചിയില്‍
കേട്ടു.
ഹാ! ആധുനിക യുഗത്തിന്റെ ഏകകോശ ജീവികളെ! ആര്‍ത്തവം അശുദ്ധമായതുകൊണ്ടല്ല
പൂര്‍വികര്‍ പത്തുവയസ്സു മുതല്‍ അമ്പതു വയസ്സുവരെ ഒരതിരിട്ടത്. പൂജാ
സ്ഥലങ്ങളില്‍ ലൈംഗികബന്ധങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം വിലക്കുകയാണ് സകല
മതങ്ങളും ചെയ്തത്. ഈ പ്രായപരിധിക്കുള്ളിലല്ലേ സംഭോഗത്തിനു പ്രസക്തി.
കിളവിയും കൊച്ചുകുട്ടികളും അക്കാലത്ത് ആദരിക്കപ്പെട്ടിരുന്നു.
ഇന്നത്തെപ്പോലുള്ള 'തന്തയ്ക്കു പിറക്കായ്ക' അക്കാലത്ത് ഉണ്ടായിരുന്നില്ല.
യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസിലാക്കുക. ഇന്നിപ്പോള്‍ നായനാര്‍
പറഞ്ഞതുപോലെ 'സ്ത്രീ എവിടെ ഉണ്ടോ, അവിടെല്ലാം വാണിഭമാണണ്'.
നീതിന്യായ കോടതി വിധിയാല്‍ ബിജെപിയുടെ രാഷ്ട്രീയ ഇംഗിതം വിജയിച്ചു. കോടതി
വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍. ഒരു നൂറു ഏക്കര്‍ ഭൂമി കൂടി ദേവസ്വം
ബോര്‍ഡിനുകൊടുത്ത് വരുമാനം നാല്‍പ്പത് ശതമാനംകൂടി വര്‍ധിപ്പിക്കുന്നു.
'ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ഥ്യമായി നിരൂപിച്ചുകൊണ്ടും കലഹം
തെരുവിലേക്ക്. ഇനിയും വെട്ടിനുറുക്കലും, ഇന്‍ക്വിലാബും.
ആരാധനാസ്ഥലം പഞ്ചശുദ്ധി പാലിക്കേണ്ടതാണ്. അവിടെ ലൈംഗീക ചിന്തപോലും പാടില്ല.
'ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്ത് നില്ക്കുമ്പോള്‍ അവസാനം വരും'.
ഏതവസാനമെന്ന് ചിലര്‍ ചോദിക്കും. ഒരു പ്രസ്ഥാനത്തിന്റെ അഥവാ ഒരു
വ്യവസ്ഥിതിയുടെ അന്ത്യം.
ആചാരാനുഷ്ഠാനങ്ങളെ കോടതിയല്ല, ആര്‍ക്കും ചോദ്യംചെയ്യാന്‍ അവകാശമില്ല.
നിയമവിരുദ്ധമായി എന്തെങ്കിലും അരങ്ങേറുന്നതുവരെ. നിലവിലുള്ള നന്മയോ,
തിന്മയോ അപ്പടി അനുസരിക്കുന്നവരാണ് വിശ്വാസികള്‍. അത് അനുസരിക്കാത്തവരെ
അവിടെ കയറ്റരുത്.