MediaAppUSA

വൃശ്ചിക പുലരിയില്‍ (രാജന്‍ കിണറ്റിങ്കര)

Published on 17 November, 2019
വൃശ്ചിക പുലരിയില്‍ (രാജന്‍ കിണറ്റിങ്കര)
വൃശ്ചിക പുലരിക്ക്
നിറം കറുപ്പാണ്
മണം കുളിരാണ്
മന്ത്രം ശരണമാണ്
ചിന്തയില്‍
തത്ത്വമസിയാണ്
കരിമലയുടെ
ഇളം കാറ്റിന്
വ്രതകാലത്തിന്റെ
പവിത്ര രാഗം
പതിനെട്ടു പടികളില്‍
വീണു ചിതറുന്ന
പാപപുണ്യങ്ങളുടെ
കടും ചിരട്ടകള്‍
ജീവിതഭാരത്തിന്റെ
ഇരുമുടിക്കെട്ടില്‍
സഹനത്തിന്റെ
അവിലും മലരും
ജപമാലയില്‍ കൊരുത്ത
ഓരോ മുത്തിലും
ബന്ധങ്ങളുടെ
ആഴപരപ്പ്
ഹൃദയത്തിന്റെ
വാതായനങ്ങളില്‍
സ്‌നേഹം കൊതിച്ച്
ചില ഭിക്ഷാംദേഹികള്‍
കല്‍ വിളക്കില്‍
എരിഞ്ഞു തീരുന്ന
നെയ്തിരികളുടെ
ശാപമോക്ഷം പോലെ
അര്‍ത്ഥമറിയാതെഴുതിയ
അവതാരിക പോലെ
ജീവിതം മുന്നില്‍
പല വഴികളായ്
പിരിയുന്നു.
കടലാസില്‍ കുറിച്ചിട്ട
വിധികളല്ല
ജീവിതത്തിന്റെ
വിധി നിര്‍ണ്ണയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക