അമ്മ - ജോസ് ഓച്ചാലില്‍

ജോസ് ഓച്ചാലില്‍ Published on 11 May, 2012
അമ്മ - ജോസ് ഓച്ചാലില്‍
അമ്മെയെന്നുള്ള രണ്ടക്ഷരം എന്നുള്ളില്‍
അത്ഭുതാദരവ് എന്നുമേറെ നിറക്കുന്നു.
അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നവരാരുമൊരിക്കലും
അമ്മതന്‍ നിസ്വാര്‍ത്ഥ സ്‌നേഹം മറക്കീല

സ്‌നേഹത്തിന്‍ മൂര്‍ത്തീഭാവമമ്മ എക്കാലവും
സ്വാന്തനമേകുന്ന നിഴലും നിലാവും അമ്മ
സന്താപ ഹേതുക്കളേതും ഇറക്കി വച്ചിടാം
സര്‍വ്വം സഹയാം അമ്മതന്‍ മടിത്തട്ടില്‍

പ്രത്യക്ഷ ദേവ സങ്കല്പത്തില്‍ ഔന്നിത്യം
പരക്കെയേവരും നല്‍കുന്നതമ്മക്ക് തന്നെ
പരംപൊരുളാം ഈശ്വരന്റെ ദിവ്യ രൂപം
പാവനരൂപിയാം അമ്മയില്‍ കാണുന്നുനാം

പുക്കില്‍ കൊടിയില്‍ തുടങ്ങിയൊരു ബന്ധം
പാരിതില്‍ പിറവിയെടുത്താലും തുടര്‍ന്നിടുന്നു
പാതിയുറക്കത്തിലും മാറില്‍ ചേര്‍ത്തണച്ചീടും
പാരിജാത മലര്‍മെത്ത പോലെയാണമ്മമാര്‍

കാലം ഏറെമാറിക്കഴിഞ്ഞു തിരക്കുകളാണെങ്ങും
കാതോര്‍ത്തിരിക്കുന്നു ഒരു ദിനം അമ്മമാര്‍ക്കിന്ന്
കാണുവാന്‍ കേള്‍ക്കുവാന്‍ കുശലം ചൊല്ലുവാന്‍
കഷ്ടം യാന്ത്രീകയുഗത്തില്‍ മനുഷനും യന്ത്രമായ്

അമ്മ - ജോസ് ഓച്ചാലില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക