Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ -13: സംസി കൊടുമണ്‍)

Published on 19 November, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ -13: സംസി കൊടുമണ്‍)
അദ്ധ്യായം പതിമൂന്ന്

മീനു കതക് അകത്തുനിന്നും പൂട്ടിയിരിക്കുന്നു.. തിണ്ണയിലെ കസേരയില്‍ അവന്‍ ചാരിയിരുന്നു. വല്ലാത്ത ദാഹവും വിശപ്പും. അവനെ ആരും അകത്തേç വിളിച്ചില്ല. നിനക്ക് വിശക്കുന്നുണ്ടോ എന്നവനോടാരും ചോദിച്ചില്ല.  അവന്‍ അമ്മയെക്കുറിച്ചോര്‍ത്തു. അമ്മയുടെ വാക്കുകള്‍ അവന്റെ ചെവിയില്‍ മുഴങ്ങി. “നീ ശപിക്കപ്പെട്ടവനാ...എന്നും ഞങ്ങളെ തി തീറ്റിച്ചവന്‍. നിന്റെ അച്ഛന്‍ നിനക്കുവേണ്ടി ഒത്തിരി കരഞ്ഞു.  ഞാനും. ഇനി എനിക്കിങ്ങനെ ഒരു മകനില്ല.  ദാ...ഈ അസ്ഥികൂടമുണ്ടല്ലോ;’ പണിതീരാത്ത വീട് ചൂണ്ടി അവര്‍ തുടര്‍ì. “അതു നിന്റെ അവസ്ഥയാ. നാളെ മാളോര് ഇതു ചൂണ്ടി പറയും കണ്ടോ വാസുന്റെ മോന്റെ മാളിക.  നിന്നെ ശപിക്കണമെന്നെനിക്കുണ്ട്. പക്ഷേ ഞാനതു ചെയ്യുന്നില്ല. നീ ഗുണം പിടിക്കില്ല മോനെ...’ അതമ്മയുടെ യാത്രാ മൊഴിയായിരുന്നു. അച്ഛനും അമ്മയും ചേച്ചിമാരുമൊക്കെ ഏതൊ കഴിഞ്ഞ ജന്മത്തിലെ ഓര്‍മ്മമാതിരി.  അച്ഛന്  വേണ്ടി കരയണമെന്നവന് തോന്നി. പക്ഷേ അവന്റെ കണ്ണുനീര്‍ ഉണങ്ങിപ്പോയിരുന്നു.
  
അവന്‍ റോത്തുമാന്‍സില്‍ നിന്നും ചാര്‍മിനാറിലേക്ക് പടിയിറങ്ങി. കാലന്‍ കോഴികള്‍ കൂവുന്നു.  രാത്രി ഏറെ വൈകിയിരിക്കുന്നു. അവന്‍ കശേരയില്‍ ഇരുന്ന് മയങ്ങി. മയക്കത്തില്‍ അവന്‍ അറിഞ്ഞു ഏതൊ ഒê മുറിയുടെ വാതില്‍ തുറന്നടഞ്ഞത്. ആ മുറിയില്‍ നിന്നും ആരോ ഇരുട്ടിലേç നടക്കുന്നു.  ഏതു മുറി...ഏതു മുറിയായാലും തന്റെ സ്ഥാനം അവന്‍ തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ ആത്മാവ് ചിരിക്കുന്നു. ആ ചിരിയില്‍ ചീരന്‍കുന്ന് ഒന്നിളകിയാടി. അതു മൂളുന്നു. അമ്മ മടിയിലിരുത്തി കഥ പറയുകയാണ്. “ചീരന്‍കുന്ന് മൂന്നു പ്രാവശ്യം മൂളിയാല്‍ അതു പൊട്ടും.  അതിനുള്ളില്‍ ഭൂതങ്ങളാണ്.  ഭൂതങ്ങള്‍ വായ് തുറന്ന് തീ തുപ്പും.  ആ തീയ്യില്‍ എല്ലാം എരിഞ്ഞു പോകും’.  “എന്നാണമ്മേ ചീരന്‍കുന്ന് പൊട്ടുക’. ഭയന്നു വിറച്ചുകൊണ്ടവന്‍ ചോദിച്ചു.  അമ്മയവനെ ചേര്‍ത്തുപിടിച്ചുകൊണ്ട്  പറഞ്ഞു. “ഇപ്പോഴെങ്ങുമില്ല.  കലികാലത്തിലെ അതു പൊട്ടു’. പാതി ഉറക്കത്തില്‍ അവന്‍ ആരോടെന്നില്ലാതെ ചോദിച്ചു. കലികാലത്തിനി എത്ര കാലം. ചീരന്‍കുന്ന് രണ്ടാമതു മൂളുന്നതു കേള്‍ക്കാനായി അവന്‍ ചെവിയേര്‍ത്തിരുന്ന് ഉറങ്ങി.
  
കുഞ്ഞുമുഹമ്മദ് രണ്ടുവിസ ശരിയക്കി അവന് എഴുതി.  “അധികം വൈകിക്കെകുത് അറബി മൊഞ്ചുള്ള വീട്ടുവേലക്കാരിക്കായി കാത്തിരിക്കുന്നു.’. മോഹനന്റെ മനസ്സൊന്നു  തണുത്തു. ഒരു പിടിവള്ളി കിട്ടിയിരിക്കുì. മീനുവിനും ഉത്സാഹമായി. മുറിയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. രുചിയുള്ള ആഹാരം വീണ്ടും അവന്റെ മുന്നില്‍ എത്തി. ദേവകിയുടെ മുഖം വീണ്ടും തെളിഞ്ഞു. അവന്‍ യാത്രíുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യാത്രയുടെ തലേന്ന് മോഹനന്‍ മൂത്ത പെങ്ങളുടെ വീട്ടില്‍ ചെന്നു അമ്മെക്കാണാന്‍. ഒരു നൂറു രൂപ അവര്‍ക്ക് വെച്ചു നീട്ടി. അവര്‍ ഒരു പ്രതിമകണക്കെ നിന്നു.  അവനെ ശപിച്ചില്ല. എന്നാല്‍ അവനെ അനുഗ്രഹിക്കാന്‍ അവരുടെ കൈ പൊങ്ങിയതുമില്ല. നൂറുരുപ അവന്‍ പോക്കറ്റിലിട്ട് തിരികെ നടന്നു.  പണിതീരാത്ത വീടിന്റെ ടെറസ്സില്‍ കയറി ചുറ്റും ഒന്നോടിച്ചു നോക്കി. പായലുപിടിച്ചു കിടക്കുന്ന ടെറസ്സ്, അസ്ഥിവാരം ഇളകി കമ്പികള്‍ അവനെ തുറിച്ചു നോക്കുന്നു. അവന്റെ ഉള്ളില്‍ നിന്നും ഒê നെടുവീര്‍പ്പുയര്‍ന്നു. വാതിലുകളില്ലാത്ത,  അസ്ഥിപഞ്ജരം പോലെ വീടവനെ നോക്കി ഇളിക്കുന്നു.  അച്ഛന്റെ ആത്മാവ് ഇവിടെ ഉണ്ട്്.  എല്ലാം തിരിച്ചു പിടിക്കണം.  അവന്‍ ഒരുറച്ച തീരിമാനവുമായി ഇറങ്ങി നടന്നു.
  
അമ്പലത്തില്‍ ശംഖുനാദം കേള്‍ക്കുന്നു. ദീപാരാധനക്കുള്ള സമയമാണ്. അമ്പലത്തിലൊന്നു കേറിയാലോ?. അവന്‍ ചിന്തിച്ചു. അമ്പലത്തിനെ ചിറ്റിക്കിടക്കുന്ന ഇടവഴിയിലേക്കവന്‍ തിരിഞ്ഞു. എന്തുകൊണ്ടോ അവന്‍ അമ്പലത്തില്‍ കയറിയില്ല. അമ്പലത്തിന്റെ കിഴക്കേനടയുടെ പടവുകളും പിന്നിട്ട് വയല്‍ വരമ്പവസാനിക്കുന്ന നാല്‍ക്കവലയിലെ ഇലഞ്ഞിമരച്ചുവട്ടില്‍  ഒê നിമിഷം നിന്നു.  അവന്റെ കണ്ണില്‍ ആരോ ഉടക്കി. എതിരെ വരുന്ന സ്ത്രി അവന് പരിചയമുള്ളതുപോലെ അവകും അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.  കാലം പിറകിലേക്ക് നടന്നു.  അവര്‍ പസ്പരം തിരിച്ചറിഞ്ഞു. അതു ലീലയായിരുന്നു. കൂട്ടുകാര്‍ അന്നു പറഞ്ഞതിലും എത്രയോ വലിയ ആഘാതമാണ് അവളുടെ നേര്‍ക്കാഴ്ച്ച അവനില്‍ ഉണ്ടാക്കിയത്. എല്ലുന്തി കവിളുകള്‍ ഒട്ടിയ ലീല അവനെ നോക്കി ചിരിച്ചു.

“”എന്നെ മനസ്സിലായോ?’’ അവള്‍ ചോദിച്ചു.
“”ലീലയെ ഞാന്‍ മറക്കുകയോ....?’’ അവന്‍ പറഞ്ഞു.
“”സുഖമാണോ..?’’ അവള്‍ ചോദിച്ചു.
“”എന്നോട് വിരോധം ഇല്ലേ...?’’ അവന്‍ ഒരു മറുചോദ്യം ചോദിച്ചു.
“”എന്തിന്...ഞാനതൊക്കെ മറന്നു. അല്ലെങ്കില്‍ ചിലപ്പോഴോക്കെ ജീവിക്കാനുള്ള പ്രേരണയായി അതൊക്കെ ഓര്‍ക്കും.’’ അവള്‍ ചിരിച്ചു. അവന് വല്ലാത്ത ആശ്വാസം തോന്നി. മറവി അതാണു ജിവിതം. എല്ലാം മറക്കണം അവന്‍ ഓര്‍ത്തു.
“”ലീലേ... നിനക്ക് സുഖമാണോ?’’ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന എല്ലാ വൈകാരികതയോടും കൂടി അവന്‍ അവളോട് ചോദിച്ചു.
“”സുഖം...’’ അവള്‍ വെറുതെ ചിരിച്ചു.
 
“”നമ്മൂടെ രണ്ടാളുടേയും ജീവിതത്തെ വഴിതിച്ചുവിട്ട ആ സംഭവത്തില്‍ ഞാന്‍ ദുഃഖിക്കുന്നു.  ക്ഷമിക്കണം.’’  വളരെ നാളായി അവന്റെ ഉള്ളീല്‍ ഒതുക്കിവെച്ചിരുന്ന ക്ഷമാപണം അവന്‍ അവളുടെ മുന്നില്‍ ഇറക്കിവെച്ചു. ഒരു ഫലിതം കേട്ടപോലെ അവള്‍ ചിരിച്ചു പിന്നെ എന്തോ ആലോചിച്ചവള്‍ പറഞ്ഞു.

“”സാരമില്ല, സംഭവങ്ങള്‍ സംഭവിക്കേണ്ടതാണ്. അതിനെ നമുക്ക് വഴിതിരിച്ചു വിടാന്‍ കഴിയുമോ... അതെന്റെ ജീവിതത്തേയും, എന്റെ കുടുംബത്തേയും ഏറെ ബാധിച്ചു. വളരെ നിസാരമായി ചിരിച്ചു തള്ളാവുന്ന ഒരു കാര്യം എല്ലാവരും വളരെ വൈകാരികമായി എടുത്തു. നമുക്കന്നു വിവേകം ഇല്ലായിരുന്നു. അതുകൊണ്ട് എന്തുണ്ടായി, രണ്ടു ജീവിതങ്ങളും, ഒപ്പം രണ്ടു കുടുംബവും ഇന്നും അëഭവിക്കുന്നു.””  അവളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു. അന്നേരത്തെ മൗനത്തിനു ശേഷം അവള്‍ ചോദിച്ചു.

‘’ഞാന്‍ ചിലതെല്ലാം കേള്‍ക്കുന്നു.  ശരിയാണോ..””
അവന്‍ ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകളെ നേരിടാന്‍ വയ്യാതെ അവന്‍ മുഖം æനിച്ചു.

‘’വേണ്ടിയിരുന്നില്ല...”” അവള്‍ ഉത്തരത്തിന് കാത്തുനില്‍ക്കാതെ നടì.
അവള്‍ പോæന്നതു നോക്കി അവന്‍ അന്ംകൂടി നിന്നു.  എന്നീട്ട് നടന്നു.  അവള്‍ പറഞ്ഞതുപോലെ സംഭവങ്ങള്‍ വന്നുചേരുന്നതാണ്. വന്നുകൊണ്ടേ  ഇരിíട്ടെ. ഒê സംഭവത്തില്‍നിന്നും  തുടര്‍ സംഭവങ്ങള്‍.  എല്ലാം വരട്ടെ.. അവന്‍ സ്വയം സമാധാനിച്ചു. അവന്റെ ഹൃദയത്തില്‍ അനേകം മുള്ളുകള്‍ കൊത്തിവലിക്കുന്നു. അമ്മയുടെ നില്‍പ്പും നോട്ടവും അവനെ വിടാതെ പിടികൂടി. അച്ഛന്റെ ക്ഷീണിച്ച കണ്ണുകളും നരച്ച താടിരോമങ്ങളും അവനില്‍ അശാന്തി വിതച്ചിരിക്കുന്നു. ലീലയുടെ ദയനീയ അവസ്ഥ അവനെ ഭ്രാന്തിന്റെ വക്കോളം എത്തിച്ചു. പണി തീരാത്ത വീട് അവനില്‍ æറ്റബോധത്തിന്റെ അഗ്നിനിറച്ചു. എല്ലാം തിരിച്ചു പിടിക്കണം. ഒന്നു കൂടി അവന്‍ മനസ്സില്‍ ഉറപ്പിച്ചു.

ദേവകിയുടെ ഇപ്പോള്‍ മൂന്നുമുറിയായി വളര്‍ന്ന കുളിമുറിയും കിണറുമുള്ള വീടിനെ അവന്‍ നോക്കി.  അവന്റെ ഉള്ളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. അതു പായലുപിടിച്ചുകിടക്കുന്ന പണിതീരാത്ത അവന്റെ വീടിനെ ഓര്‍ത്തായിരുന്നോ എന്തോ...

അങ്ങക്കരെ അറബി അവരെ കാത്തിരിíുന്നു.  ഉഷ്ണക്കാറ്റിലേക്ക് മറ്റൊരു യാത്ര.  അവന്‍ ഉള്ളില്‍ ഊറിച്ചിരിച്ചു. 
(തുടരും......)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക