കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -18: കാരൂര്‍ സോമന്‍)

Published on 21 November, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -18: കാരൂര്‍ സോമന്‍)
നീലാകാശത്തണലില്‍

പിറ്റേന്ന് നേരം വെളുത്തപ്പോഴും ജസീക്ക ഉണര്‍ന്നില്ല. അവള്‍ നല്ല ഉറക്കത്തിലായിരുന്നു. കഴിഞ്ഞ രാത്രി മയക്കുമരുന്ന് കുത്തിവച്ചതിന്റെ ക്ഷീണമാണ്. അവളുടെ ബോധാവസ്ഥയില്‍ തുണികള്‍ അഴിച്ച് മാറ്റി വാരിപ്പുണര്‍ന്ന് പല പ്രാവശ്യം ബലാത്കാരം ചെയ്തതോ തിരിച്ചു മറിച്ചും കിടത്തി നഗ്നഫോട്ടോകള്‍ എടുത്തതോ ഒന്നും അവള്‍ അറിഞ്ഞില്ല. തടിയന്‍ അകത്തേക്കു വന്നു. മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്ന് വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു.

കണ്ണുകള്‍ അവള്‍ വലിച്ചു തുറന്നു. നഗ്നയാണെന്ന് അപ്പോഴാണ് അവള്‍ മനസ്സിലാക്കിയത്. ഉടന്‍ അടുത്തു കിടന്ന പുതപ്പെടുത്ത് ശരീരം മൂടി. അയാള്‍ തലേന്ന് രാത്രിയില്‍ ഷൂട്ടുചെയ്ത വീഡിയോ ദൃശ്യങ്ങള്‍ അവളെ കാണിച്ചു. അതുകണ്ടതോടെ അവള്‍ ശ്വാസം നിലച്ച മട്ടിലിരുന്നു.

ഇനി രക്ഷപെടാന്‍ ആവില്ല. ഇവരുടെ ആജ്ഞയ്ക്ക് അനുസരിച്ച് ജീവിക്കുക മാത്രമേ രക്ഷയുള്ളൂ. ഇല്ലെങ്കില്‍ ഈ വീഡിയോ ലോകം മുഴുകെ കാണും. തന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ ആത്മഹത്യ ചെയ്യും. അവള്‍ മാനസിക നില തകര്‍ന്നവരെപ്പോലെ പൊട്ടിച്ചിരിച്ചു. തടിമാടന്മാര്‍ അന്തിച്ചു. ശരിക്കും ഇവള്‍ക്ക് വട്ടായോ?
""ഞാന്‍ ഇനി നിങ്ങള്‍ പറയുന്നതുപോലെ മാത്രം ചെയ്യൂ, എനിക്കൊരു കാപ്പി കൊണ്ടുവാടോ?''

പുതപ്പ് വലിച്ചുമാറ്റി യാതൊരു മടിയുമില്ലാതെ അവര്‍ക്കു മുന്നിലൂടെ അവള്‍ നഗ്നയായി കുളിമുറിയിലേക്ക് പോയി. ഷാഫി അടുക്കളയില്‍ നിന്ന് അവളെ സൂക്ഷ്മതയോടെ നോക്കി. അവള്‍ എന്തോ തിരയുകയാണ്. നഗ്നചിത്രങ്ങളും വീഡിയോയും ആയിരിക്കും. ഷാഫി കാപ്പി അവള്‍ക്ക് നല്കി.
""ഇരിക്കെടോ'' അവള്‍ ഷാഫിയോടായി പറഞ്ഞു. ഇത്രയും നേരം തങ്ങളെ അനുസരിച്ചിരുന്നവള്‍ ഇപ്പോള്‍ തന്നെ അനുസരിപ്പിക്കുന്നു.   ""ഇന്നുമുതല്‍ നിന്നെത്തേടി പകലും രാത്രിയും ഓരോ ഉന്നതന്മാര്‍ എത്തിക്കൊണ്ടിരിക്കും. ആദ്യമെത്തുന്നത് ഒരു മന്ത്രിപുത്രന്‍ തന്നെയാണ്.''

""നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കാം. പക്ഷെ നിങ്ങള്‍ എടുത്തിരിക്കുന്ന വീഡിയോ ചിത്രങ്ങള്‍ ആര്‍ക്കും കൈമാറരുത്. ''
ഷാഫി അവളുടെ ആഗ്രഹം അംഗീകരിച്ചു. അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്.

""ജസീക്കായ്ക്ക് എന്നെ വിശ്വസിക്കാം. ഈ കാര്യം ആരും അറിയില്ല. ജസീക്കയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കില്‍ വാങ്ങിത്തരാം. ഇപ്പോള്‍ വീട്ടിലേക്ക് വിളിക്കാന്‍ എന്റെ ഫോണ്‍ തരാം. പുതിയ കമ്പനിയിലാണ് ജോലി എന്ന് മാത്രം പറഞ്ഞാല്‍ മതി.''
ടി.വി. കണ്ടിരുന്ന ജസീക്കയോട് പറഞ്ഞു.

""ജസീക്കാ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മന്ത്രി പുത്രന്‍ ഇങ്ങെത്തും കെട്ടോ'' അവള്‍ വെറുതെ മൂളുക മാത്രം ചെയ്തു.  അവള്‍ എഴുന്നേറ്റ് മുകളിലെ വിരുന്നുകാരുടെ മുറിയിലേക്ക് നടന്നു.

ആദ്യമായാണ് അത്രയും ആഡംബരമായ മുറി കാണുന്നത്. ഷാഫിയ്ക്ക് അവളില്‍ പൂര്‍ണമായ വിശ്വാസം വരുന്നില്ല. അടുത്തമാസം ഫാഷന്‍ഷോയില്‍ അവളെ പങ്കെടുപ്പിക്കാനാണ് സംഘം തലവന്റെ അറിയിപ്പ്. നല്ലൊരു മോഡലിനെ വരുത്തി വേണ്ട നിര്‍ദ്ദേശം കൊടുക്കണം.

മന്ത്രിപുത്രന്‍ വിലപിടിപ്പുള്ള ബൈക്കിലാണ് എത്തിയിരിക്കുന്നത്. ഹെല്‍മറ്റ് വച്ചിരിക്കുന്നതിനാല്‍ ആരും തിരിച്ചറിയില്ല. മന്ത്രിപുത്രന്‍ അകത്തുകേറിക്കഴിഞ്ഞാണ് തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരി മാറ്റിയത്. നാടന്‍ സുന്ദരിയെപ്പറ്റി മന്ത്രി പുത്രന് ഷാഫി വിശദീകരിച്ചു കൊടുത്തു. മേശപ്പുറത്തിരുന്ന സ്‌പ്രേ എടുത്ത് ശരീരമാസകലം പൂശിയിട്ട് മന്ത്രി പുത്രന്‍ അകത്തേക്കു നടന്നു.

ഒരു മാസത്തിനുള്ളില്‍ ജെസീക്ക പ്രശസ്ഥയായ മോഡലും വേശ്യയുമായി പേരെടുത്തു. അതിലൂടെ അവള്‍ സമ്പന്നയായി. മയക്കുമരുന്നും മദ്യവും അവളുടെ ഉറ്റമിത്രങ്ങളായി. മകളുടെ ഭാവിയും വളര്‍ച്ചയും കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിച്ചു. ഇടയ്ക്ക് സിനിമയിലും അഭിനയിച്ചു. അപ്പോഴും സമ്പന്നന്മാര്‍ അവളുടെ മാദകമേനി തേടിയെത്തിക്കൊണ്ടിരുന്നു.

അവളുടെ ഓരോ നിമിഷങ്ങള്‍ക്കും ലക്ഷങ്ങളുടെ വിലയാണ്. വേശ്യകളുടെ മാര്‍ക്കറ്റില്‍ അവള്‍ക്കാണ് ഏറ്റവും വില. വലിയ സമ്പന്നന്മാരാണ് അവളെ ലേലത്തില്‍ പിടിക്കുന്നത്.  ""കഴിഞ്ഞ പതിനാറു വര്‍ഷമായി ഞാനീ തൊഴില്‍ ചെയ്യുന്നു.'' അവള്‍ പറഞ്ഞു നിര്‍ത്തി. സിസ്റ്റര്‍ കാര്‍മേല്‍ അവളെ ആശ്വസിപ്പിച്ചു. വിശുദ്ധ ജീവിതം നയിച്ച സിസ്റ്റര്‍ മറിയയുടെ ജീവിതകഥചുരുക്കി അവളോടു പറഞ്ഞു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക