StateFarm

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

രാജന്‍ ആര്യപ്പള്ളില്‍ Published on 23 November, 2019
പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും
ഹൂസ്റ്റണ്‍: 38-ാമത് പി.സി.എന്‍.എ.കെ. സമ്മേളനത്തിന്റെ പ്രമോഷണല്‍ മീറ്റിംഗും ആരാധനാസന്ധ്യയും 2019 ഡിസംബര്‍ 1 ഞായര്‍ വൈകിട്ട് 5:30 ന് നടക്കും. ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ചിലാണ് മീറ്റിംഗ് നടക്കുന്നത്. 2020 ജൂലൈ 2-5 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയിലാണ് 38-ാമത് പി.സി.എന്‍.എ.കെ നടക്കുന്നത്. ഹൂസ്റ്റണിലെ പെന്തക്കോസ്തല്‍ സഭകളിലെ ക്വയര്‍ ആരാധനാ സന്ധ്യയില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.
 
പി.സി.എന്‍.എ.കെ 2020 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത| (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം പ്രാദേശിക പ്രതിനിധികളായ ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (ഹൂസ്റ്റണ്‍ പ്രതിനിധി), എല്‍സമ്മ ഐസക് (ലേഡീസ് പ്രതിനിധി), സിസ്റ്റര്‍ അബിഗയില്‍ മാത്യു, ഡോ. ഡാനി റ്റി. ജോസഫ് (യൂത്ത് പ്രതിനിധി) എന്നിവരും പ്രമോഷണല്‍ മീറ്റിംഗിന് നേതൃത്വം നല്‍കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക