ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മരണമടഞ്ഞ ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സന്ദര്‍ശിക്കുകയുണ്ടായി. മന്ത്രി വി. എസ്. സുനില്‍കുമാറും കൂടെ ഉണ്ടായിരുന്നു . ഷഹലയുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും നഷ്ടം നികത്താനാവാത്തതാണെന്നു ബോദ്ധ്യമുണ്ടെങ്കിലും മന്ത്രിമാര്‍ അവരെആശ്വസിപ്പിക്കുകയും അവരുടെ വേദനയില്‍ പങ്കുചേരുകയും ചെയ്തു. ഒപ്പം കേരള ജനതക്ക് വേണ്ടി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
ഷഹലയുടെ മരണം ഒഴിവാക്കാനാവുമായിരുന്നു നാം കുറെകൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍. ഷഹല പഠിച്ച സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനു നേരത്തെ പ്രഖ്യാപിച്ചതു കൂടാതെ അധിക ധനസഹായം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ എല്ലാ പ്രശ്‌നങ്ങളും പണംകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല. ചെറിയൊരു ശ്രദ്ധക്കുറവിനു നാം കൊടുക്കേണ്ടി വന്ന വില വലുതാണ്.
സ്‌കൂളിലെത്തുന്ന കുട്ടിക്കു അദ്ധ്യാപകന്‍ രക്ഷിതാവു കൂടിയാവണം. കുട്ടിയുടെ പഠനത്തിനും ആരോഗ്യത്തിനും ഹാനികരമാകുന്ന എന്തും അദ്ധ്യാപകന്റെ കണ്ണില്‍ പെടണം. അവയെ ഇല്ലായ്മ ചെയ്യാന്‍ കഴിയണം.രക്ഷകര്‍ത്തൃ സമിതി യോഗങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ തീര്‍ച്ചയായും പങ്കെടുക്കണം. തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ കുറവുകളും ആവശ്യകതകളും മനസ്സിലാക്കണം. കൂട്ടായ ശ്രമത്തിലൂടെ ന്യൂനതകള്‍ പരിഹരിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയണം.
നമ്മുടെ സൂക്ഷ്മതക്കുറവുകൊണ്ട് ഒരു ജീവന്‍ കൂടി ഇനി നഷ്ടപ്പെട്ടു കൂടാ. തന്റെ മുമ്പിലിരിക്കുന്ന കുട്ടി തന്റേതല്ലന്നു തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ അധ്യാപകന്‍ വിദ്യാലയത്തിന്റെ പടിയിറങ്ങണം എന്ന് ചിന്തിക്കുന്ന വിദ്യാഭ്യാസ മന്ത്രിയാണ് നമ്മുടേത്. വിഷയത്തില്‍ വീഴ്ച വരുത്തിയഅധ്യാപകനെയും ആശുപത്രിയിലെ ഡോക്ടറയും മണിക്കൂറുകള്‍ക്കുള്ളില്‍ സസ്പെന്‍ഡ് ചെയ്ത നാടാണ് കേരളം. ഉടന്‍ തന്നെ സംഭവത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേരളം.
നിര്‍ഭാഗ്യ സംഭവം നടന്ന സ്‌കൂള്‍ അടച്ചുപൂട്ടി പുതിയ ഹൈടെക് സ്‌കൂളാക്കിയിട്ടു തുറന്നാല്‍ മതിയെന്ന് പറഞ്ഞ സര്‍ക്കാരാണ് കേരളം നയിക്കുന്നത് . ദൗര്‍ഭാഗ്യ സംഭവം നടന്നത്നേര് ...
പക്ഷെ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞങ്ങളെ രക്ഷിക്കാന്‍ ഓക്‌സിജന്‍ തേടിയിറങ്ങിയ ഡോക്ടര്‍ കഫീല്‍ ഖാനെ ജയിലില്‍ അടച്ച നാടല്ല കേരളം. സ്‌കൂളില്‍ പഠിക്കാന്‍ കഴിവില്ലാത്തതിനാല്‍ കാലിച്ചന്തയില്‍ കന്നുകാലികളെ വളര്‍ത്തി വിറ്റിട്ട് വീട്ടിലെ പട്ടിണി മാറ്റാന്‍ ആഗ്രഹിച്ച കുഞ്ഞങ്ങളെ മരത്തില്‍ കെട്ടി തൂക്കി കൊന്ന നാടല്ല കേരളം.
ചില അധ്യാപകര്‍ തക്ക സമയത്തു സഹായം എത്തിക്കാനുള്ള മടി കാണിച്ചതിലെ തെറ്റ് കൊണ്ട് വീഴ്ചയുണ്ടായി, നേരാണ്. പക്ഷെ അക്കരണത്താല്‍ ഏതു ഏകകംവച്ചാണോ ഇവിടുത്തെ ചില പ്രമാണിമാര്‍ അളക്കുന്നത് കേരളം സമസ്ഥ മേഖലയിലും ഒന്നാം സ്ഥാനത്തല്ല എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് . നുണകള്‍ സത്യമാണെന്ന് തോന്നിപ്പിക്കും വിധമാണ് പ്രചാരണം. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചു പറഞ്ഞ് സത്യമാക്കുന്ന പഴയ അതേ തന്ത്രം തന്നെ!
കള്ള പ്രചാരണം കൊണ്ടൊന്നും കേരളത്തെ തോല്‍പിക്കാന്‍ കഴിയില്ല മക്കളെ! പക്ഷെ ഈ നുണകള്‍ക്കിടയില്‍ ചിലരെല്ലാം ഇങ്ങനെയും ചിന്തിക്കുന്നുണ്ട്.സുല്‍താബത്തേരിയിലെ എം എല്‍ എ എവിടെ എന്നോ അയാള്‍ ഏതു പാര്‍ട്ടിക്കാരനെന്നോ നമ്മള്‍ക്കുനോക്കേണ്ടി വരും, വയനാട്ടിലെ എം പി യെ കാണാനില്ല
മനുഷ്യർക്ക് തടയുവാനും ഒഴിവാക്കാനും സാധിക്കുന്ന ദുരന്തങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് ഇ കുട്ടിയുടെ മരണം. സ്‌കൂളിന്‍റെയും,പരിസരത്തിന്‍റെയും ഫോട്ടോകൾ കണ്ടു. അധ്യാപകർക്കും കുട്ടികൾക്കും അപകടം സംഭവിക്കാൻ ഉള്ള പല സാദ്യതയും ഇവയിൽ കാണാം. അല്പം സാമാന്യ ബോധം; അദ്ധ്യാപകരും രക്ഷകർത്താക്കളും ഉപയോഗിച്ചിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. പശ മണ്ണ് കുഴച്ചു ഇ മാളങ്ങൾ അടക്കുവാൻ മന്ത്രിക്കു വേണ്ടി കാത്തിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുവാൻ ഉള്ള അവസരങ്ങളെ ഇല്ലാതെ ആക്കണം. ‘prevention is better than cure’
Teacher, Nurse, Doctor-they are very sacred professions. People with no talents and sincerity should not be in that field. Many take that profession due to greed. People who have money get into those professions and they become useless to the society. We all have come across many Teachers, Nurses& Doctors who are unqualified to do that job and has no aptitude to do that Job. It is just a Utopia to dream that those types of people will get out those professions. Money, Bribery, greed, un-employment all are contributing to this kind of social evil. Is there a solution!-andrew