Image

ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)

Published on 27 November, 2019
ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)
ലോക നിയമ ദിനത്തിന് പിറ്റേന്നു ബുധനാഴ്ച്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് സത്യവിശ്വാസികള്‍ ''ചര്‍ച് ആക്ട്' നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ട് തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ചു.

സഭാ സ്വത്തുക്കളുടെ കണക്കു ബോധിപ്പിക്കണമെന്നും അതില്‍ സുതാര്യത ഉറപ്പാക്കണമെന്നും നിര്‍ബന്ധിക്കുന്ന കരട് ബില്‍ ജസ്റ്റിസ് കെ. ടി. തോമസ് കമ്മീഷന്റെ പരിഗണയില്‍ ഇരിക്കുന്നതേ ഉള്ളു. എങ്കിലും ഏതു ബില്‍ കൊണ്ടുവന്നാലും നടപ്പാക്കില്ല എന്നു പിണറായി സര്‍ക്കാര്‍ കത്തോലിക്കാ ബിഷപ്പുമാര്‍ക്കു നല്‍കിയ ഉറപ്പാണ് പ്രകടനക്കാരെ അരിശം കൊള്ളിക്കുന്നത്.

രാവിലെ ഒമ്പതു മുതല്‍ സായന്തനം വരെ പൊരിവെയിലത്ത് നിന്ന ജനത്തിന്റെ ആവേശം കണ്ടു വഴിയാത്രക്കാര്‍ അമ്പരന്നു. അതിനിടെ അവരെ പ്രതിനിധീകരിച്ച് പ്രശസ്ത ബൗദ്ധിക ചിന്തകന്‍ റവ. വത്സന്‍ തമ്പുവും സിസ്റ്റര്‍ ലൂസി കളപ്പുരയും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹ്ഹ്മ്മദ് ഖാന് നീണ്ട നിവേദനം സമര്‍പ്പിച്ചു.

പദ്മഭൂഷണ്‍ ജസ്റ്റിസ് കെ..ടി. തോമസ് അധ്യക്ഷനും കെ. ശശിധരന്‍ നായര്‍ ഉപാധ്യക്ഷനും ജയകുമാര്‍, ലിസമ്മ അഗസ്‌റിന്‍, കെ. ജോര്‍ജ് ഉമ്മന്‍ എന്നിവര്‍ അംഗങ്ങളും ആയ കേരളം നിയമ പരിഷ്‌കരണ കമ്മീഷന്റെ മുമ്പിലുള്ള ആറേഴു കരടു നിയമങ്ങളില്‍ ഒന്നാണ് ചര്‍ച്ച് ആക്ട് എന്ന പേരില്‍ കൊടുങ്കാറ്റു വിതക്കുന്നത്. സെമിത്തേരികളില്‍ ഏതു വിശാസിയുടെയും സംസ്‌ക്കാരം നടത്താന്‍ നിഷ്‌കര്ഷിക്കുന്നതാണ് മറ്റൊരു ബില്‍.

രണ്ടായിരത്തി പതിനേഴില്‍ നിലവില്‍ വന്ന കമ്മീഷന്റെ ഓഫീസ് കോട്ടയം നഗരത്തിലെ റസ്റ്റ് ഹൗസിലാണ്. ജൂഡിഷ്യല്‍ സര്‍വീസില്‍ മൂന്ന് പതിറ്റാണ്ടു കാലത്തെ സേവന ചരിത്രമുള്ള എന്‍ തോമസ്‌കുട്ടിയാണ് സെക്രട്ടറി. ഇതിനകം 20 സിറ്റിങ്ങുകള്‍ നടത്തിക്കഴിഞ്ഞു. 21--ആമത്തേതു ഡിസംബര്‍ 6 നു തിരുവന്തപുരത്ത്. അതിനടുത്തത് 13-നു കോട്ടയത്തും.

വൈദികരടങ്ങിയ ഒരു വലിയ നിവേദകസംഘം കമ്മീഷന്റെ മുമ്പാകെ വന്നു 2009 ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സമര്‍പ്പിച്ച ആദ്യത്തെ ചര്‍ച്ച ആക്ട് നടപ്പിലാക്കണമെന്ന് വാദിക്കുകയുണ്ടായി. ആദ്യത്തെ ബില്ലിലെ ഭരണഘടനാ വിരുധമെന്നു കണ്ട പല വ്യവസ്ഥകളും ഒഴിവാക്കി തയ്യാറാക്കിയ പുതിയ ബില്‍ ഗാര്‍മെന്റിന്റെ വെബ്സൈറ്റില്‍ ഉണ്ട്. ഇതിനകം 2500 ല്‍ പരം പേര്‍ അഭിപ്രായം ഇ-മെയില്‍ വഴി അയച്ചിട്ടുമുണ്ട്.

ഞാന്‍ ഒരു വിശ്വാസിയാണ്. മാര്‍ത്തോമ്മാ സഭയില്‍ പെട്ട ആള്‍. എന്നാല്‍ എല്ലാ സഭകളിലും എനിക്ക് സ്‌നേഹിതന്മാര്‍ ഉണ്ട്. ഒരു പാട് പേര് ബന്ധുക്കളുമാണ്. അവരില്‍ നല്ലൊരു പങ്കിനും പള്ളിക്കാര്യങ്ങള്‍ സുതാര്യമായി നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. സംഭാവന കൊടുക്കണം. പക്ഷെ കണക്കു ചോദിയ്ക്കാന്‍ പാടില്ല എന്ന പരമ്പരാഗതമായ കീഴ്വഴക്കം മാറ്റേണ്ട കാലം അതിക്രമിച്ചതായി കരുതുന്നവരാണ്.

ഇന്ത്യന്‍ ഭരണഘടനയില്‍ ക്രിസ്ത്യാനികള്‍ ഒഴിച്ചെല്ലാ മത വിഭാഗക്കാരുടെയും ആരാധനാലയങ്ങളിലെ കണക്ക് പരിശോധിക്കാന്‍ നിയമങ്ങള്‍ ഉണ്ട്. ദേവസ്വം ബോര്‍ഡും വക്കഫ് ബോര്‍ഡും സിഖ് ബോര്‍ഡും ഉണ്ട്. എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ക്കു പാടില്ല?

പിതാവിന്റെ വില്‍പത്രത്തില്‍ മകള്‍ക്കു അയ്യായിരം രൂപ മാത്രം നിഷ്‌കര്‍ഷിക്കുന്ന നിയമം മേരി റോയി കേസില്‍ സുപ്രീം കോടതി പൊളിച്ചടുക്കി. ഒരു പ്രക്ഷോഭണവും അതിനെച്ചോല്ലി ഉണ്ടായില്ല. പുരോഗമന പരമമായ ഒരു നടപടിയായെ അതിനെ ലോകം കണ്ടുള്ളൂ അതുപോലുള്ള കോസ്മെറ്റിക് സര്‍ജറിയാണ് പുതിയ ചര്‍ച്ച് ബില്ലില്‍ വിഭാവനം ചെയ്യുന്നത്.

സ്വത്തുക്കള്‍ കയ്യടക്കി വച്ചിരിക്കുന്നവര്‍ക്കു അത് കൈവിട്ടു പോകുമല്ലോ എന്ന വേവലാതിയുണ്ട്. . ഈ ബില്‍ നടപ്പായാല്‍ 1934 ലെ ഭരണഘടന പ്രകാരം ഓത്തഡോസ് സഭക്ക് കിട്ടിയിരിക്കുന്ന മേല്‍ക്കൈ അവസാനിക്കും എന്നാണ് യാക്കോബായ വിഭാഗത്തിന്റെ പ്രതീക്ഷ. ഡിസംബര്‍ 13 നു കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങില്‍ പങ്കെടുക്കുന്ന ഒരാള്‍ യാക്കോബായ സഭാ നേതാവായിരുന്ന അന്തരിച്ച മുന്‍ ചീഫ് സെക്രട്ടറി ബാബു പോളിന്റെ സഹോദരന്‍ റോയ് പോള്‍ ഐഎഎസ് ആയിരിക്കും.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം പല കമ്മീഷനുകളുടെയും അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട് ജസ്റ്റിസ് കെ ടി തോമസ്. പക്ഷെ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ശബരിമല തന്ത്രി നിയമനം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച കമ്മീഷനു വേണ്ടി 8 ലക്ഷം രൂപ അനുവദിച്ചു. സ്വന്തം പോക്കറ്റില്‍ നിന്ന് രണ്ടു ലക്ഷം കൂടി ഇട്ടു നിര്‍ധനരായ കുട്ടികള്‍ക്ക് വേണ്ടി ഒരു എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടിരുത്തിയിരിക്കയാണ് അദ്ദേഹം.

പ്രായം 82 ആയി. അഞ്ചടി എട്ടിഞ്ച് പൊക്കം. 95 കിലോ തൂക്കം. ഈയിടെ വാക്കിങ് സ്റ്റിക്കുമായി രാവിലെ നടക്കാന്‍ പോകുമ്പോള്‍ കാല്‍ മടിഞ്ഞു റോഡില്‍ വീണു. അതിനാല്‍ കുറെ ദിവസന്തങ്ങളായി തിരുമ്മു ചികിത്സയിലാണ്. ബെസ്‌റ് സെല്ലറായ ആറേഴു പുസ്തകങ്ങള്‍ എഴുതി. കോടതി വിധികള്‍ ഡിക്ടെറ്റ് ചെയ്യുന്ന മാതിരി പറഞ്ഞു കൊടുത്തു ഏഴുതിക്കുകയാണ്.

ഭാര്യ സൂസന്‍ തരുണി തോമസുമൊത്ത് കോട്ടയം കഞ്ഞിക്കുഴി കല്ലുപുരക്കല്‍ തടത്തില്‍ താമസം. കോട്ടയത്തെ സ്‌നേഹിച്ചു വളര്‍ന്നതാണ്. അതുകൊണ്ടു കോട്ടയത്തേക്ക് തന്നെ മടങ്ങി വന്നു. വീടിനു മുകളിലേക്ക് നിഴല്‍ വീഴ്ത്തി ആകാശം മുട്ടി നില്‍ക്കുന്ന ഫ്ളാറ്റുകള്‍ ആ സ്‌നേഹത്തെ തെല്ലും ബാധിച്ചിട്ടില്ല.

എത്ര തിരക്കുണ്ടായാലും വെല്ലൂരില്‍ ജോലി ചെയ്യുന്ന കൊച്ചു മകന്‍ ഡോ രോഹനും ഡോ. നമ്രതയും തമ്മിലുള്ള വിവാഹം സ്വന്തം ഇടവകയായ ജറുസലേം പള്ളിയില്‍ ഡിസംബര്‍ 26 നു നടത്താന്‍ നോക്കിപ്പാര്‍ത്തിരിക്കുന്നു.
read also
ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)ചര്‍ച്ച് ആക്ടിനു വേണ്ടി കൂറ്റന്‍ റാലി: ജസ്റ്റീസ് കെ.ടി. തോമസിനു പറയാനുള്ളത് (കുര്യന്‍ പാമ്പാടി)
Join WhatsApp News
sathya kristhyaani 2019-11-27 10:57:28
അമൃതാനന്ദമയിക്ക് തനിച്ച് കത്തോലിക്കാ സഭയേക്കാൾ കൂടുതൽ സ്വത്തുണ്ട്. ഒരു നിയമവും അവർക്കു ബാധകമല്ല. അത് അവരുടെ സ്വകാര്യ സ്വത്ത്. 
ജെ. കെ.ടി. തോമസ് മാർത്തോമ്മാ സഭയുടെ കാര്യം  പറഞ്ഞാൽ പോരെ? മുല്ലപ്പെരിയാർ പ്രശ്നത്തിൽ ജെ. തോമസ് എടുത്ത നിലപാട് മറക്കരുത് 
കുമാരി ലൂസിയെ കൂട്ടിയപ്പോൾ തന്നെ ആക്റ്റുകാരുടെ ഉദ്ദേശം  മനസിലായി. കത്തോലിക്കാ സഭയെ തകർക്കണം. 
പാവം യാക്കോബായക്കാർ ഗതിയില്ലാതെ ഈ പ്രക്ഷോഭത്തിൽ ചേരുന്നു. അതിനു ഓർത്തഡൊക്സുകാർ മറുപടി പറയണം
സഭകൾ വിചാരിച്ചാൽ ഇതിന്റെ നൂറിരട്ടി വലിയ പ്രകടനം നടത്താം.
Catholic 2019-11-27 12:40:49
കത്തോലിക്കാ സഭയെ  തകർക്കാനുള്ള ബോധപൂര്വമായ ശ്രമമാണിത്. നവീകരണക്കാർ ആരും സഭയിൽ വിശ്വസിക്കുന്നവരല്ല. അവർ പള്ളിയിൽ പോകുന്നവരോ കുർബാനയെ കുമ്പസാരമോ ഉള്ളവരല്ല. ക്രിസ്തുവിൽ പോലും അവർ വിശ്വസിക്കുന്നുണ്ടോ എന്ന് സംശയം. 
അവരാണ് കത്തോലിക്കാ സഭ എങ്ങനെ നടക്കണമെന്ന് പറയുന്നത്. അത് വേണോ? ബിഷപ്പുമാരും വൈദികരും വ്യക്തിപരമായ ത്യാഗങ്ങൾ സഹിച്ചാണ് ആ സ്ഥാനങ്ങളിൽ നിൽക്കുന്നത്. കർദിനാളിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ പോലും അദ്ദേഹം എന്തെങ്കിലും മുതലെടുപ്പ് നടത്തി എന്ന് വിശ്വസിക്കുന്നില്ല. ആകപ്പാടെ അദ്ദേഹം മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിച്ച് എന്ന തെറ്റു ചെയ്തു.
സഭ സ്വത്തുക്കൾ വിൽക്കുന്നത് പരസ്യം ചെയ്ത വേണം.കള്ളപ്പണം ആവശ്യമില്ല.

JOHN 2019-11-27 15:02:05
Church ആക്ട് എന്ന് കേൾക്കുമ്പോഴേക്കും പുരോഹിത വർഗത്തിന് വിറളി പിടിക്കുന്നു എന്നതിന്റെ ഉദാഹരണം ആണ് വ്യാജ പേരിൽ ഇവിടെ പ്രകടിപ്പിച്ചു കാണുന്നത്. അമൃതമാനന്ദ മഠത്തിനു ഇത്തിരി പുത്തൻ ഉള്ളത് ആണ് സഹിക്കാൻ വയ്യാത്തത്. അവർ അവിടെ കൈയേറാതിരുന്നെങ്കിൽ അതുകൂടി നമ്മുടെ സഭയുടെ കയ്യിൽ ഇരിക്കേണ്ടതാണല്ലോ എന്ന വേവലാതി ആണ് ഇക്കൂട്ടർക്ക്. വള്ളിക്കാവിലെ അമ്മച്ചിയെ ഇതിലേക്ക് വലിച്ചിഴച്ചു അവർക്കു കൂടുതൽ മഹത്വം ഉണ്ടാക്കിക്കൊടുക്കുക മാത്രമേ ഉണ്ടാവൂ. 
ഇന്ത്യയിലെ ഏതൊരു കോർപ്പറേറ്റ് സ്ഥാപനങ്ങളെക്കാളും സ്വത്തുള്ള സ്ഥാപനം ആണ് കത്തോലിക്ക സഭ. അവരുടെ മുന്നിൽ അംബാനി ഒന്നും അല്ല. എറണാകുളം ജില്ലാ തന്നെ എടുക്കുക, ആലുവ കളമശ്ശേരി കാക്കനാട് തുടങ്ങിയ പ്രദേശത്തു ഏറ്റവും ചുരുങ്ങിയത് 500-600 ഏക്കർ സ്ഥലം  ഉണ്ട് കാതോലിക്ക സഭക്ക്. അതിന്റെ മാത്രം മാർക്കറ്റ് വില മാത്രം നോക്കുക. അതുപോലെ തന്നെ മറ്റു ജില്ലകളിലും, ഇന്ത്യയൊട്ടാകെ  എല്ലാ പട്ടണങ്ങളിലും കണ്ണായ സ്ഥലത്തു ഏക്കറുകണക്കിന് വസ്തുക്കൾ ഉണ്ട്. ഇതിന്റെ എല്ലാം അധികാരം കൈവിട്ടു പോകുന്നതിന്റെ വിഷമം മനസ്സിലാവും. പണത്തിനാവശ്യം വരുമ്പോൾ ഇത്തിരി വിറ്റു ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും കൊടുക്കാൻ സാധിക്കാതെ വന്നെങ്കിലോ.
യാകോബ സഭയിലെ അണികളെ അവരുടെ നേതാക്കൾ ഇളക്കി വിട്ടിരിക്കുന്നത് അവരുടെ മുഖം രക്ഷിക്കാൻ വേണ്ടി മാത്രം ആണ്. അവരിൽ ചുരുക്കം ചില മെത്രാൻ മാർ ഒഴികെ ആരും ഇതിനു അനുകൂലമല്ല. നിവൃത്തികേട്‌ കൊണ്ട് മാത്രം ഇതിനെ അനുകൂലിക്കുന്നു.
വിശ്വാസി 2019-11-27 16:22:19
ചർച്ചിന് സ്വത്ത് ഉണ്ടെന്ന് പറയുന്നത് ശരിയോ? പള്ളി സ്വത്താണോ? സ്‌കൂളും കോളേജും സ്വത്താണോ? അത് പൊതുമുതലാണ്. തലമുറകളായുള്ളതാണ് അത്. വിൽക്കാൻ കഴിയുന്നതാണ് സ്വത്ത് ചർച്ച് ആക്ടിന് വാദിക്കുന്നതിനു മുൻപ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ജനോപകാരപ്രദമായ വിനിയോഗിക്കാൻ വേണ്ടി സമരം ചെയ്യാം. രാജാവിന്റെ സ്വത്ത് ആയിരുന്നു അത്. രാജാവ് ഹിന്ദുവിന്റെ മാത്രമല്ല, ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും കൂടി ആയിരുന്നു. അതിനാൽ അത് പൊതു സ്വത്താണ്. ആർക്കും ഉപകരിക്കാതെ ഇരിക്കുന്നത് ഉപയോഗിക്കാൻ സംഘടിക്കാം. പള്ളിക്കാര്യം വിശ്വാസികൾ നോക്കിക്കോളും.
John 2019-11-27 18:17:10
ഒരു കാര്യത്തിൽ വിശ്വാസി എന്ന വ്യാജനോട് പൂർണമായും യോജിക്കുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എന്നല്ല, അതുപോലെ കണക്കറ്റ സ്വത്തുള്ള എല്ലാ ആരാധനാലയങ്ങളുടെയും ദേശസാൽക്കരിക്കണം. അതിനു നട്ടെല്ലുള്ള രാഷ്ട്രീയ നേതൃത്വം ഉണ്ടാവണം. മത മേലധ്യക്ഷൻമാരുടെ ഓലപ്പാമ്പിനെ കാണുമ്പോൾ ഓച്ഛാനിച്ചു നിൽക്കുന്ന രാഷ്ട്രീയക്കാരുള്ളിടത്തോളം ചർച് ആക്ട് പോലെ നടക്കാത്ത സ്വപ്നം
SAY NO 2019-11-27 20:41:43
സഭയെയും വൈദികരെയും താറടിച്ചു കാണിക്കുന്ന സഭാ വിരോധികളുടെ ഇത്തരം നീക്കങ്ങളെ വിശ്വാസികൾ ശക്തിയുക്തമ എതിർക്കണം. ഇവരൊന്നും പള്ളിയിൽ വരുന്നവരോ വിശ്വാസികളോ അല്ല. സ്വത്ത് ഒന്നുമല്ല അവരുടെ പ്രശനം. സഭയെ തകർക്കണം അതാണ് ലക്ഷ്യഎം. അതങ്ങു മനസിലിരിക്കട്ടെ.
നല്ല അനുസരണയുള്ള കുമാരി ലുസിക്കുട്ടിയും മറ്റുമാണ് സബയെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത് 
PATT 2019-11-27 21:31:08

"Settle matters quickly with your adversary who is taking you to court. Do it while you are still together on the way, or your adversary may hand you over to the judge, and the judge may hand you over to the officer, and you may be thrown into prison.

Read this words also, 2 Corinthians 6:14

ഇവരൊക്കെ വിചാരിക്കുന്നത് ഇതൊക്കെ വെറുതെ എഴുതിയിട്ടിരിക്കുന്നതാണെന്നാണ് .  

നോ ഗ്രാസ്സ് വാക്ക് 2019-11-28 05:15:52
 ഇവിടെ ഒരു പുല്ലും നടക്കില്ല.
കത്തോലിക്ക സഭ ദൈവത്തിന്‍റെ സഭ ആണ്, പാതാള സക്തികള്‍ ഒന്നും അതിനെ നസിപ്പിക്കില്ല, ലോകം നശിച്ചാലും സഭ ഉണ്ടാകും എന്നൊക്കെ അല്ലേ നിങ്ങള്‍ വീമ്പ് ഇളക്കുന്നത്. അപ്പോള്‍ നിങ്ങള്‍ എന്തിനു ലൂസി, ചര്‍ച് ആക്ട്‌, KCRM ഇവരെ ഒക്കെ ഭയപെടുന്നു.
രോഹിങ്ങുകളെ പോലെ നടക്കുന്ന കുറെ പട്ര്യ്ര്‍കീസ്കാര്‍ക്കും സഭയെ ഒന്നും ചെയ്യുവാന്‍ സാധിക്കില്ല. പിന്നെ എന്തിനു ഇ ഭയം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക