Image

സഹയാത്രികര്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 27 November, 2019
സഹയാത്രികര്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
വാളുകൊണ്ട് സിംഹാസനങ്ങള്‍ വെട്ടി പിടിച്ചിട്ടില്ല
അതുകൊണ്ട് തന്നെ ബോധി വൃക്ഷം തേടി പോകേണ്ടതുമില്ല

അന്യന്റെ മുതല്‍ കവര്‍ന്നെടുത്തതുമില്ല
അതുകൊണ്ട് കുമ്പസാരകൂടും
ഞാന്‍ കയറുന്നില്ല

എപ്പോഴെങ്കിലും ഞാന്‍ നിന്റെ മനം കട്ടെടുത്തെങ്കില്‍
അതെന്റെ കുറ്റവുമല്ല

ഞാനെന്റെ വേദനയുടെ ഉപ്പുകുറക്കി മനസ്സില്‍ മോഹങ്ങളുടെ കബറടക്കി താജുതീര്‍ക്കുന്നു

അവിടെ എന്റെ തോഴിയുടെ വിരഹത്തിന്റെ വിതുമ്പലുകള്‍ ഞാനറിയുന്നു

കാലചക്രത്തിന്റെ സൂചി കറങ്ങി ദിനങ്ങള്‍ മരിക്കുന്നു
കാത്തിരുന്നവര്‍ക്കൊരു സമ്മാനം കരുതി ഞാനുറങ്ങുന്നു

മരിച്ച പകലുകള്‍ സ്മരണയാവുന്നു
പുതച്ച രാത്രികള്‍ സ്വപ്നമേകുന്നു
ഉദിക്കുന്ന പുലരിയിലാണെന്റെ
പ്രത്യാശ മുഴുവനും

നടന്ന വഴിത്താരകള്‍ കാടുമൂടുമ്പോള്‍ പുതിയ പാതകള്‍ വെട്ടി നീ എനിയ്ക്കു കൂട്ട് പോരണം



Join WhatsApp News
amerikkan mollakka 2019-11-27 19:29:50
ഫൈസൽ സാഹേബ്  അസ്സലാമു അലൈക്കും.
ഈ കബിത കലക്കി സാഹിബ്.  ഇത് ഞമ്മള് 
ഒന്ന് രണ്ട് ബട്ടം ബായിച്ചു. നല്ല ഗദ്യത്തിലാണെങ്കിലും 
നല്ല ആശയം അത് പറഞ്ഞ വിധമോ മനസ്സിൽ 
തട്ടി നിൽക്കുന്ന വിധം. വാളുകൊണ്ട് സിംഹാസനങ്ങള്‍
 വെട്ടി പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബോധി വൃക്ഷം 
തേടി പോകേണ്ടതുമില്ല. ശരിയാണ് സാഹിബ് 
ഇന്ന് ഇമ്മള് കാണുന്ന  സകല നാടകങ്ങളും 
മനുഷ്യന്റെ കുത്തിത്തിരുപ്പ് കാരണം. 
ഇങ്ങൾക്ക് പടച്ചോന്റെ കൃപ ഉണ്ടാകട്ടെ.
അമേരിക്കൻ മുക്രി 2019-11-27 22:57:23
ങ്ങള് ആ മൊല്ലാക്കേന്റെ പൊളിവാക്ക് കേക്കണ്ട ഫൈസലേ. ധാരാളം നല്ല കബിത ബായിക്ക്, ന്നിട്ട് കബിദയുള്ള നല്ല കബിദ എയ്ത്
വിദ്യാധരൻ 2019-11-27 23:04:46
കാലചക്രത്തിന്റെ സൂചി കറങ്ങി ദിനങ്ങള്‍ മരിക്കുന്നു
അതിനേക്കാൾ വേഗത്തിൽ എന്റ ശരീരത്തിലെ കോശങ്ങളും 
ഉദിക്കുന്ന പുലരിയിലാണെന്റെയും പ്രത്യാശ;
കാരണം  അത് കാണാൻ ഞാൻ ഉണരുമോ എന്നെനിക്കറിയില്ല
എന്റെ അനുവാദം ഇല്ലാതെ നിനക്ക് എന്റെ മനം കട്ടെടുക്കാനാവില്ല  
അതുകൊണ്ട് നിനക്ക് കുറ്റ ബോധത്തിന്റ ആവശ്യമില്ല 
കുറ്റബോധം ഇല്ലെങ്കിൽ പിന്നെ കുമ്പസാരത്തിന് എന്ത് പ്രസക്തി 
വാള് - അത് നീ ഒരെണ്ണം കരുതിക്കൊള്ളുക സിംഹാസനം വെട്ടിപിടിക്കാനല്ല 
നിന്റെ സ്വയരക്ഷക്കായി -  വേദങ്ങൾ ഓതിയിട്ട് കാര്യമില്ല 
കാരണം നമ്മൾ വെട്ടു  പോത്തുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു 


ഫൈസൽ 2019-11-29 02:05:21
വായനക്കും അഭിപ്രായങ്ങൾക്കും നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക