Image

കേരളത്തിലെ പട്ടികള്‍ (ത്രിശങ്കു)

Published on 30 November, 2019
കേരളത്തിലെ പട്ടികള്‍ (ത്രിശങ്കു)
തലക്കെട്ടു കണ്ട് സംശയിക്കണ്ട. ഇത് പട്ടികളെപറ്റി തന്നെ . ജനദ്രോഹിയായ രാഷ്ട്രീയക്കാരന്‍, ജനത്തെ തല്ലിച്ചതക്കുന്ന പോലീസുകാരന്‍, ജനത്തോടു പ്രതികാരം തീര്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഈ വിശേഷണം അര്‍ഹിക്കുമെങ്കിലും ഇത് സ്റ്റ്രിക്ട്ലി ഡോഗ്സ് ഒണ്‍ലി.

കാര്യമെന്താണെന്നു വച്ചാല്‍ ത്രിശങ്കു ഈയിടെ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ഒന്നൊന്നര സന്ദര്‍ശനം എന്നു പറയാം. അപ്പോള്‍ കണ്ട ചില കാര്യങ്ങളിലൊന്നാണു കേരളത്തിലെ തെരുവു നായ്ക്കളുടെ ദയനീയ സ്ഥിതി.

മൂന്നാറില്‍ നിന്നു തമിഴ്നാട് അതിര്‍ത്തിയിലുള്ള വട്ടവടയിലേക്കു പോകും വഴി ആന സഫാരി ഉണ്ടായിരുന്ന മാട്ടുപ്പെട്ടി (?) യില്‍ നിര്‍ത്തിയതാണ്. വരി വരിയായി ഷെഡില്‍ നില്‍ക്കുന്ന ആനകള്‍ നല്ല കാഴ്ച. ജനത്തിനു കാണാന്‍ പരുവത്തില്‍ മൂന്നു നാലെണ്ണം പുറത്ത്. അതിനു കൈതച്ചക്ക വാങ്ങി നല്കാം (100 രൂപ) അതിന്റെ തുമ്പി കൈയില്‍ തൊടാം. ഫോട്ടോ ഏടുക്കാം. സംഗതി കൊള്ളാം.

അപ്പോള്‍ അവിടെ വന്ന ഒരു പട്ടിയെ ശ്രദ്ധിച്ചു പോയി. ഗര്‍ഭിണിയോ പാലൂട്ടുന്നതോ ആണ്. തൂങ്ങിക്കിടക്കുന്ന മുലകള്‍. ആകെ ഒരു അസ്ഥി പഞ്ജരം പോലെ. അത് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു വല്ലതും തിന്നാന്‍ കിട്ടുമൊ എന്നു നോക്കുന്നു. ആരും ഒന്നും കൊടുക്കുന്നില്ല.

അതിന്റെ ദയനീയമായ കണ്ണുകളില്‍ പട്ടിണിയുടെ ദുഖം. ത്രിശങ്കുവിന്റെ കൈവശം തിന്നാന്‍ കൊടുക്കാന്‍ ഒന്നുമില്ല. ഒരു 50 രൂപ എടൂത്തു കൊടുക്കണമെന്നു കരുതി. പക്ഷെ പട്ടി അതു കൊണ്ട് എന്തു ചെയ്യും?

കേരളത്തിലെ ഗ്രാമങ്ങളിലൊക്കെ ഇങ്ങനെ കൂട്ടമായും അല്ലാതെയും പട്ടികളെ കാണം. പട്ടിണി കൊണ്ട് സഹി കെടുമ്പോഴാണു അത് മനുഷ്യന്റെ മേല്‍ ചാടി വീഴുന്നതെന്നു തോന്നി.

പട്ടി ഒരു വീട്ടു മ്രുഗമാണ്. അതിനു തനിയെ വേട്ടയാടി ഭക്ഷണം കണ്ടേത്താനുള്ള കഴിവില്ല. മനുഷ്യര്‍ അതിനെ പോറ്റണം. കാട്ടില്‍ വിട്ടാലും അത് ചത്തു പോകുകയേ ഉള്ളു.

കേരളത്തില്‍ അലഞ്ഞു തിരിയുന്ന പട്ടികളെയെല്ലാം ഒന്നുകില്‍ ജനം പോറ്റണം, അല്ലെങ്കില്‍ അവയെ കൊന്നു കളയണം. എന്തിനാണു കൊല്ലാക്കൊല ചെയ്യുന്നത്? തെരുവു പട്ടികളെ വന്ധ്യംകരിച്ച് അംഗസംഖ്യ കുറക്കാന്‍ നോക്കുന്നുണ്ട്. അത് നല്ലകാര്യം. അതു പോലെ തന്നെ ഇപ്പോള്‍ അലഞ്ഞു തിരിയുന്ന പട്ടികളെ പിടികൂടി എവിടെ എങ്കിലും സംരക്ഷിക്കാന്‍ പഞ്ചായത്തുകള്‍ക്കോ മുനിസിപ്പാലിറ്റികള്‍ക്കോ കഴിയില്ലേ?

ജനം ഭീതി ഇല്ലാതെ ജീവിക്കും. പേവിഷ ബാധ എന്ന അതിക്രൂരമായ വിപത്ത് ഇല്ലാതാവുകയും ചെയ്യും.

എന്തായാലും മാട്ടുപ്പെട്ടിയില്‍ കണ്ട ആ അമ്മ പട്ടിക്ക് ത്രിശങ്കു വക ഒരല്പം ദുഖം.

വട്ടവട നല്ല സ്ഥലം. അവിടെ തമിഴ് നാട് കാഴ്ച കാണാനായി ചെറിയൊരു കെട്ടിടം (വ്യു പോയിന്റ്) നിര്‍മ്മിച്ചിരിക്കുന്നു. അതില്‍ കയറി താഴേക്കു നോക്കിയപ്പോല്‍ അതിശയം. ഗ്രാന്‍ഡ് കാനിയന്‍ പോലെ ആഴം. പക്ഷെ മരങ്ങള്‍ ഉള്ളതിനാല്‍ ഭീതി ഉണ്ടാവുന്നില്ല എന്നു മാത്രം. മനോഹര ദ്രുശ്യം.

താഴോട്ട് ഇറങ്ങി വരുമ്പോള്‍ വായ്നോക്കി ചെറുപ്പക്കാര്‍. കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരുടെ ഫോട്ടോ എടുക്കലാണു പരിപാടി. ഫോട്ടൊ എടുക്കരുതെന്നു പറഞ്ഞപ്പോള്‍ ചീറാന്‍ വന്നു. പക്ഷെ ഞങ്ങളുടെ സംഘത്തില്‍ ആളു കൂടുതലുണ്ടെന്നു കണ്ടപ്പോള്‍ മിണ്ടാതായി.

അതിര്‍ത്തിയില്‍, കേരളത്തില്‍ തന്നെയുള്ള ഒരുവിധം കൊള്ളാവുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ബാത്ത് റൂമില്ല. തൊട്ടടുത്തുള്ള ബാത്ത് റൂമില്‍ പോയ സ്ത്രീകള്‍ അമര്‍ഷത്തോടെ തിരിച്ചു വന്നു. മൂത്രമൊഴിക്കാന്‍ ആ മലമുകളില്‍ 10 രൂപ. എന്നാലോ ബാത്ത് റൂം വ്രുത്തിഹീനവും. സര്‍ക്കാറിന്റേതൊന്നുമല്ല ആ ശുചിമുറി. ആരോ നാലു കാശ് ചുളുവില്‍ ഉണ്ടാക്കുന്നു.

ഏതായാലും ത്രിശങ്കു അവിടെ കയറിയില്ല. ജനം കാര്യമായില്ലാത്ത ഓപ്പണ്‍ എയര്‍ കിടക്കുമ്പോള്‍ എന്ത് ബാത്ത് റൂം? 
Join WhatsApp News
German Shepherd 2019-11-30 23:41:13
Most of them are politicians 
amerikkan mollakka 2019-12-01 18:41:51
ഞമ്മടെ അമേരിക്കൻ മലയാളികൾ 
നാട്ടിലുള്ളവർക്ക് വീടും, മൂത്രപ്പുരയും , രോഗികൾക്ക് 
മരുന്നും, കുട്ടികൾക്ക് പഠിക്കാൻ പണവും 
നല്കുന്നുണ്ടല്ലോ. ഈ പാവം പട്ടികളുടെ 
കാര്യം ഗൗനിക്കുമെന്നു ആശിക്കാം, അതിനായി 
മേനക ഗാന്ധിയെ സന്ദർശിക്കാം.രഞ്ജിനി 
ഹരിദാസിനെ കാണാം. അമേരിക്കൻ മലയാളികൾക്ക് 
ബല്യ ബല്യ ആളുകളെ കാണുന്നതും 
പോട്ടം പിടിക്കുന്നതും ഇസ്റ്റമുള്ള സംഗതിയല്ലേ.
നോർത്ത് അമേരിക്കൻ മലയാളീസ് ഒൺലി ഫോർ  ഡോഗ്സ്).  
പട്ടികൾക്ക് മാത്രമെന്ന പ്രയോഗം ശ്രദ്ധിക്കപ്പെടും.
(N A M O  D  എന്ന ചുരുക്കപേരാകാം.) 
ബി ജെ പിക്കാർ നമോ എന്ന് മോഡിയെപ്പറ്റി 
പറയുമ്പോൾ നമ്മോട്  എന്ന്  പട്ടി സ്നേഹം 
കാണിക്കാം. മോഡി സാറിനും ഇസ്റ്റാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക