ഒരു പിതാവിന്റെ സ്മരണകള്‍, വീര ചരിതങ്ങള്‍, ത്യാഗോജ്വലമായ ജീവിതം മുതലായവ സ്വന്തം മക്കള്‍ വരച്ചു കാട്ടിയിരിക്കുന്ന ഒരു സ്മരണികയാé് “ധീരദേശാഭിമാനി” ലഫ്റ്റനന്റ് “കെ. സി. ഏബ്രഹാം ഐ .എന്‍.എ... ശ്രീ ഉമ്മന്‍ പി. ഏബ്രഹാം, കേരളത്തില്‍ മാവേലിക്കര, തോനയ്ക്കാട്, കാല്‍ ദശാബ്ദത്തിലേറെയായി ന്യൂയോര്‍ക്കില്‍ താമസമാണെങ്കിലും അദ്ദേഹം മുന്‍ കൈയെടുത്ത് സഹോദരരുടെ പിന്‍തുണയോടെ ശ്രമിക്കയും, അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവുമാണ് 464 പേജുകളുള്ള ഈ മഹല്‍0 ഗ്രന്ഥം. ആറു സഹോദരരില്‍ രണ്ടാമനായ ശ്രീ ഉമ്മന്‍ പി. ഏബ്രഹാം 20 ല്‍ പരം വര്‍ഷങ്ങളിലെ കഠിനാധ്വാനത്തിലൂടെയാé് ഈ ഗ്രന്ഥം ക്രോഡീകരിച്ചത്.
സാമൂഹ്യ, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെയും, പ്രശസ്തരുടെയും, ബന്ധുമിതാദികളുടെയും, സ്വന്തം സഹോദരങ്ങളുടെയും ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവയാല്‍ സൗഗന്ധ പൂരിതമാണ് ഈ ബ്രഹത്്ഗ്രന്ഥം എന്ന്് തികഞ്ഞ സംതൃപ്തിയോടെ രേഖപ്പെടുത്തട്ടെ.!,
ഒരു പു്ര്രതന്‍ സ്വപിതാവിന് നല്‍കാവുന്ന ഏറ്റം ശ്രഷ്ഠവുൂം അമൂല്യവുമായ ഉപഹാരമാണ് ഈ ഓര്‍മ്മച്ചുരുള്‍. തന്റെ വമ്പ്യപിതാവിന്റെ ഹൃസ്വജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ ഊളിയിട്ടിറങ്ങുന്ന ഈ ഗ്രന്ഥം കെ.സി. ഏബ്രഹാം, ഐ.എന്‍.എ എന്ന രാജ്യ സ്‌നേഹി, പ്രബുദ്ധനും പ്രശസ്തനുമായ ഒരു ധീരജേതാവായിരുന്നു. എന്നു മനസ്സിലാക്കുന്നു.
1917 ല്‍ മാവേലിക്കര തോനയ്ക്കാട് എന്ന ഗ്രാമത്തില്‍ ജനിച്ച്, 1978 വരെ 61 വര്‍ഷത്തെ ജീവിത കാലയളവില്‍ ഒരു പുരുഷായുസിന് അഭിമാനിക്കത്തക്ക ജീവിതം കാഴ്ചവച്ച് , സഭയോടും രാഷ്ട്രത്തോടും ആത്മാര്‍ത്ഥമായ പ്രതിബദ്ധത പുലര്‍ത്തിയ, തികഞ്ഞ ദേശഭക്തിയുള്ള ഒരുത്തമ പൗരനായി, 1946ല്‍ വിവാഹിതനായി, ജീവിതമൂല്യങ്ങളെ താലോലിക്#ുന്ന അഞ്ചു പുത്രന്മാരുടെയും ഒരു പുത്രിയുടെയും സ്‌നേഹനിധിയായ പിതാവ്. ! ഹൈസ്്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിêവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ നിന്നും കലാശാലാ വിദ്യാഭ്യാസം നടത്തുമ്പോള്‍ത്തന്നെ ഭക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ സജീവമായി.
1937 ല്‍ അവറാച്ചന്‍ ബി. എ. ഡിഗ്രി പാസ്സാകുന്നതും ഒരു ഇച്ഛാശക്തിയിലാണ്. തിരുവിതാംകൂര്‍ രാജവംശ ചരിത്രം, ഗോദവര്‍മ്മ രാജാവു ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ സഹോദരി കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയെ വിവാഹം കഴിക്കുന്നതും , തിരുവനന്തപുരത്ത് ടെന്നിസ് ക്ലബ് സ്ഥാപിക്കുന്നതും, കെ.സി. ഏബ്രഹാം ഗോദവര്‍മ്മയുടെ ഉറ്റ സുഹൃത്തായിരുന്നതും, 1971 ഏപ്രിലില്‍ ഗോദവര്‍മ്മ മരിക്കുന്നതുവരെ ഏറെനാള്‍ ആ ബന്ധം നിലനിന്നതും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
തിരുവിതാംകൂറിലെ ജനഹിതത്തെ വകവയ്ക്കാതെ ഭരണം നടത്തിയ അതിപ്രഗത്ഭനായ, അഭിഭാഷകനും, കോണ്‍ഗ്രസ് നേതാവുമായിരുന്ന തമിഴ്‌നാട്ടുകാരനായ സി.പി. രാമസ്വാമി അയ്യരുടെ ആഗമനം കേരളത്തിലെ വട്ടിപ്പണക്കേസുമായി ബന്ധപ്പെട്ടായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ട്. 1920 — കളില്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ സ്ഥാനാരോഹണത്തിന് സാഹചര്യമൊരുക്കിയ സര്‍ സി. പി. രാമസ്വാമിയെ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ദിവാനായി നിയമിച്ചു. 1930 കളില്‍ കേരളവും രാഷ്ട്രീയാസ്വാസ്ഥ്യത്തിന്റെ കനലില്ലമായി മാറുകയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് സര്‍ സി.പി.യുടെ പ്രവൃത്തികള്‍ക്കെതിരെ കടുത്ത നിലപാടെടുത്തു. തിരുവിതാംകൂര്‍ സംഘര്‍ഷഭരിതമായി . ബ്രിട്ടീഷ് സൈന്യം കൂടുതലായി തിരുവിതാംകൂറിലേക്കു പ്രവേശിക്കുവാനുള്ള സാഹചര്യമൊêങ്ങി. ബ്രിട്ടീഷ് സൈന്യത്തിന്റെ യാത്ര തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പല നിഗൂഢ പദ്ധതികളും സ്വാതന്ത്ര്യപ്രേമികള്‍ നടപ്പിലാക്കി. പല ഭാഗങ്ങളിലും വഴി തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരപരിപാടികള്‍ അരങ്ങേറി. കെ.സി. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ചോലമരങ്ങള്‍ വെട്ടി റോഡിന് കുറുകെയിട്ട് പട്ടാള വണ്ടികള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കയുണ്ടായി. തടിവെട്ടുകേസ് എന്നാണ് ഈ സമരം അറിയപ്പെടുന്നത്. ഈ കേസില്‍ കെ.സി. ഏബ്രഹാം പ്രതിയായി മര്‍ദ്ദനവും ശിക്ഷയും പലതവണ അëഭവിച്ചിട്ടുണ്‍ട്. എന്നാല്‍ സര്‍ സി.പി.യോടും ബ്രിട്ടീഷ് സൈന്യത്തോടുംമുള്ള എതിര്‍പ്പ് ശക്തി പ്രാപിച്ചു വന്നപ്പോള്‍ രാജ്യദ്രോഹæറ്റത്തിന് പിഴയും തടവും
ഏല്‍ക്കേണ്‍ടി വരുമെന്നതിനാല്‍ മാതൃതുല്യയായ സഹോദരിയുടെ നിര്‍ബന്ധപ്രകാരം നാടുവിടുവാന്‍ തീരുമാനിച്ചു. ഗോദവര്‍മ്മരാജയോടും, തിരുവിതാംകൂര്‍ രാജകുടുംബത്തോടും വലിയ അടുപ്പവും കൂറും കെ. സി.. ഏബ്രഹാം (കൊച്ചവറാച്ചന്‍) പുലര്‍ത്തിയിരുന്നുവെങ്കിലും , ബ്രിട്ടീഷുകാരുടെ തിരുവിതാംകൂറിലേക്കുള്ള പ്രവേശനവും, സര്‍ സി.പി. രാമസ്വാമിയുടെ സ്വേശ്ഛാധിപത്യത്തോട് വലിയ എതിര്‍പ്പും വിദ്വേഷവുമായിരുന്നു.
1942 ല്‍ "ക്വിറ്റ് ഇന്‍ഡ്യാ' സമരത്തില്‍ സജീവമാകയും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി ഭാഗഭാക്കാകയും ചെയ്തു. വിദ്യാഭ്യാസാനന്തരം മുംബെയിലെത്തി കാല്‍ടക്‌സ് കമ്പനിയില്‍ ജോലിയിലായിരിക്കെ ബോംബെയില്‍ നിന്നും ഡല്‍ഹിയിലെത്തി, അവിടെ നിന്നും വൈസ്രോയി കമ്മീഷന്‍ മുഖാന്തരം സിംഗപ്പൂരില്‍ എത്തുകയും ചെയ്തു. ഈ സമയത്താé് രണ്‍ടാം ലോകമഹായുദ്ധം ഉണ്‍ടാæന്നത്. ജപ്പാന്‍ സൈന്യം യുദ്ധത്തില്‍ സിംഗപ്പൂര്‍ പിടിച്ചെടുക്കുകയും , കെ.സി. ഏബ്രഹാം പിടിക്കപ്പെടുകയും സിംഗപ്പൂരിലെ ജപ്പാന്‍ ജയിലില്‍ നരകയാതന അനുഭവിക്കയും ചെയ്തു. 4000 ത്തോളം ഇന്ത്യാക്കാര്‍ ജാപ്പനീസ് തടവറയില്‍ അടയ്ക്കപ്പെട്ടു. ഇതില്‍ കൂടുതല്‍ പേരും ഐ.എന്‍.ഏ. യില്‍ ചേര്‍ന്നു. ജപ്പാന്‍ തടവറ ഭൂമിയിലെ നരകമായിരുന്നു. 1939 കളില്‍ ജപ്പാന്‍ പട്ടാളക്കാര്‍ ഇന്‍ഡ്യക്കാരെ അറസ്റ്റു ചെയ്ത് 12 അടി നീളവും 12 അടി വീതിയുമള്ള ഒരു കുടുസു മുറിയില്‍ എട്ടു പേരെ വീതം അടയ്ക്കപ്പെട്ടു. കാറ്റും വെളിച്ചവും കടക്കാന്‍ ചുമരില്‍ ആറേഴു ദ്വാരങ്ങളാണുണ്ടായിരുന്നത്. പകലും രാത്രിയും അതിനകത്ത തിരിച്ചറിയുക പ്രയാസം. അവര്‍ക്ക്്് ഇരിക്കാനായി നിലത്ത് മരപ്പലകകള്‍ വിട്ട വിട്ടു വച്ചിരുന്നു. അവരവരുടെ സ്ഥാനത്ത് ഇരിക്കുവാനല്ലാതെ നടക്കുവാന്‍ ആരെയും അനുവദിച്ചില്ല. മുറിയില്‍ത്തന്നെ മൂലയില്‍ ഒരു ചെറിയ മറപ്പുരയും ഒരു æഴലും ഉണ്‍ടായിരുന്നു. തടവുകാര്‍ തമ്മില്‍ സംസാരിക്കുന്നതു നിരോധിച്ചിരുന്നു. മൂന്നു വര്‍ഷത്തിലധികം കെ.സി. ഏബ്രഹാം ജാപ്പനീസ് തടവറയില്‍ നരകയാതന അനുഭവിച്ചു.
പകല്‍ മുഴുവന്‍ ചതുരംഗപ്പലകയില്‍ വച്ച കരുക്കളെപ്പോലെ കഷ്ടിച്ചു കഴിഞ്ഞു കൂടണം. രണ്‍ടും മൂന്നും മണിക്കൂര്‍ കൂടുമ്പോള്‍ കാവല്‍ക്കാര്‍ വì് അഞ്ചു മിനിട്ടു നേരത്തോളം തടവുകാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാന്‍ പറയുന്നത് അന്ം ആശ്വാസം നല്‍കി. പല മുറികളിലും സ്ത്രീകളെയും പുരുഷന്മരെയും ഒരുമിച്ച് ഒരേ മുറിയിലടച്ചിരുന്നു. തടവുമുറിയില്‍ തീച്ചൂളയിലെ ചൂടായിരുന്നു..
ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ) സുഭാഷ് ചമ്പ്രബോസിന്റെ നേതൃത്വത്തില്‍ സജീവമായി. ഏകദേശം 59 മില്യന്‍ ജനസംഖ്യ മാത്രമുുള്ള ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു തുടച്ചു മാറ്റുന്നതിന് 360 മില്യന്‍ ജനസംഖ്യയുള്ള ഭാരതത്തെ സജ്ജമാക്കുവാന്‍ ഒരുഇന്ത്യന്‍ ആര്‍മി രൂപീകരിച്ച്, യുദ്ധം ചെയ്ത് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു തുരത്തി ഓടിക്കുവാന്‍ സാധിക്കുമെന്ന് ലോകചരിതത്തില്‍ നിന്ന് സുഭാഷ് ചമ്പ്രബോസ് നേരത്തേ മനസ്സിലാക്കിയിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന്് അകലുവാന്‍ ഗാന്ധിജി നേതൃത്വത്തിലുള്ള സുഭാഷ് ചമ്പ്രബോസിന്റെ ഈ ചിന്തയോട് കെ.സി. ഏബ്രഹാമും അനുയായികളും അനുകൂലിച്ചിരുന്നു. ചമ്പ്രബോസിനെ 1941 ല്‍ സന്യാസിയുടെ വേഷത്തില്‍ ഇന്‍ഡ്യ വിടുവാന്‍ ഇടയാക്കി. 1943 ജൂലൈയില്‍ സുഭാഷ് ചമ്പ്രബോസ് ജര്‍മ്മനിയില്‍ നിന്നും സിംഗപ്പൂരിലെത്തി ഇന്ത്യന്‍ ഇന്‍ഡിപ്പെന്റന്‍സ് ലീഗിന്റെ നേതൃസ്ഥാനവും ഐ. എന്‍. എയുടെ ജനറല്‍ സ്ഥാനവും ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരാവേശത്തില്‍ കെ. സി. ഏബ്രഹാം സിംഗപ്പൂരിലെത്തി, ഐ.എന്‍.ഏയില്‍ പ്രവര്‍ത്തിച്ച്, ലഫ്റ്റനന്റ് പദവിവരെയെത്തുകയും ചെയ്തു. സുഭാഷ് ചമ്പ്രബോസിന്റെ തിരോധാനത്തോടെ ഐ.എന്‍.ഏ. പിരിച്ചു വിട്ടപ്പോള്‍ ശ്രീ ഏബ്രഹാം ബര്‍മ്മാ വഴി ഇന്ത്യയിലെത്തുകയും, ഹൈഡ്രബാദ് നിസാമിന്റെ പോലീസ് സേനയില്‍ ചേരുകയും, 1946 ല്‍ 29 ാം വയസ്സില്‍ ചിന്നമ്മയെ വിവാഹം കഴിച്ച് ഹൈഡ്രബാദില്‍ കുടംബസമേതം താമസിക്കയും, ഹൈഡ്രബാദ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ടതോടെ കെ.സി. ഏബ്രഹാം ഐ.എന്‍.എ. ഹൈഡ്രബാദിലെ ജോലി രാജി വച്ച് മറ്റു ജോലികളില്‍ പ്രവേശിക്കയും, 39 ാം വയസുമുതല്‍ ജന്മനാട്ടില്‍ വന്നു താമസിച്ച് മറ്റു ജോലികളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി ജീവിതം സന്തുഷ്ടമായി നയിക്കയും ചെയ്തു..
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭയാനകമുഖം അടുത്തു കാണാന്‍ അവസരം ലഭിച്ച ആളാണ് നമ്മുടെ കഥാപുരുഷന്‍. ഐ. എന്‍. ഏ. യില്‍ ചേരുന്നതിന് മുമ്പ് സിംഗപ്പൂരില്‍ ജപ്പാന്‍കാരുടെ തടവറയില്‍ കിടന്ന്് നരകയാതന അനുഭവിച്ച സംഭവം നിറകണ്ണുകളോടെ മാത്രമേ വായിക്കുവാന്‍ സാധിക്കയുള്ളു.
വരും തലമുറയ്ക്ക് ആവേശവും അറിവും പകരത്തക്കവണ്ണം വളരെ ക്ലേശങ്ങള്‍ തരണം ചെയ്താണ് ഈ ബ്രഹത്തായ ജീവചരിത്ര ഗ്രന്ഥം മഹാനായ പിതാവിന്റെ സ്‌നേഹനിധിയായ ദ്വിതീയ പുത്രന്‍ ശ്രീ ഉമ്മന്‍ പി.
ഏബ്രഹാം (രാജന്‍) ക്രോഡീകരിച്ചിരിçന്നത്. അദ്ദേഹത്തെ അതില്‍ ആത്മാര്‍ത്ഥമായി ശ്ലാഖിക്കുന്നു.
സ്വന്തം പിതാവിന്റെ പ്രൗഢമായ ജീവിതഗാഥ വിസ്മൃതിയില്‍ ആണ്ടുപോകാതെ ആ ഉല്‍ക്കൃഷ്ട വ്യക്തിത്വത്തെ ചിത്രീകരിച്ചിരിക്കുന്നത് അത്യന്തം അഭിനമ്പനാര്‍ഹമാണ്്.
കേരളചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളില്‍ ഇടം നേടിയ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിനെതിരേ സമരം നയിക്കുകയും, ജയില്‍ വാസം വരിച്ച്, ഭാരതത്തെ ബ്രിട്ടീഷുകാരുടെ കരാള ഹസ്തങ്ങളില്‍ നിന്നു വിടുവിക്കുവാന്‍ സധൈര്യം ജീവന്‍ തൃണവല്‍ഗണിച്ച് മുന്നോട്ടിറങ്ങിയ കെ.സി. ഏബ്രഹാം എന്ന ധീരയോധാവിനെ ആദരപൂര്‍വ്വം ഈ ഗ്രന്ഥത്തില്‍ നമുക്ക് അനുഭവവേദ്യമാക്കുന്നു. സിംഗപ്പൂരിലെ ജയില്‍ സൂക്ഷിപ്പുകാര്‍ക്കുപോലും അനുകമ്പ തോന്നിപ്പിച്ച് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്താല്‍ അത്ഭുതകരമായി ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചതും വിവരിച്ചിരിക്കുന്നു..
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം കൂടി രേഖപ്പെടുത്തുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണിത്. നാലു നൂറ്റാണ്‍ടിന്റെ പഴക്കം. 1787 ല്‍ ടിപ്പു സുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചപ്പോഴുള്ള തിരുവിതാംകൂറിലേക്കുള്ള കുടിയേറ്റം, മാവേലിക്കര ഉത്സവമഠം കൊട്ടാരത്തില്‍ നിന്ന് ദത്തെടുക്കപ്പെട്ട രണ്‍ടു കുമാരിമാരില്‍ക്കൂടി തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം, 1948 ല്‍ തിരുവിതാംകൂര്‍ രാജവംശം അവസാനിക്കുന്നതു വരെയുള്ള ചരിത്രം, ശ്രീ ചിത്തിരതിരുനാള്‍ 1956 നവംബര്‍ ഒന്നു വരെ തിരുകൊച്ചിയുടെ രാജപ്രമുഖനായിരുന്നതും ഔത്സുക്യത്തോടെ വായിച്ചു പഠിക്കാനുതകുന്ന ഗ്രന്ഥം!
സഹസ്രാബ്ദങ്ങളുടെ ക്രൈസ്തവ പാരമ്പര്യം അവകാശപ്പെടാവുന്ന മാവേലിക്കരയുടെ ഹൈന്ദവപാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയായ ക്രൈസ്തവപാരമ്പര്യവും നിലനില്‍ക്കുന്ന ദേശം, സംസ്ക്കാരത്തില്‍ ഭാരതീയവും വിശ്വാസത്തില്‍ ക്രൈസ്തവവുമായ പാരമ്പര്യം. 1670 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ദേശം. ഓര്‍ത്തഡോക്‌സ് സഭയിലെ ചേപ്പാട് അഭിവന്ദ്യ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1836 ലെ മാവേലിക്കര പടിയോല , മലങ്കരസഭയെ നയിച്ച കാതോലീക്കാ ബാവാ പരിശുദ്ധ തോമസ് മാര്‍ ദിദിമോസ് , അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തുടങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആറു മെത്രാപ്പോലീത്താമാരെയും, മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപക പിതാവ് (അഭി. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ)യും പ്രദാനം ചെയ്ത ദേശമാണ് ് മാവേലിക്കരയെന്ന്് ഈ ഗ്രന്ഥത്തില്‍ നിന്നും മനസിലാകുന്നു. കൊച്ചവറാച്ചന്റെ ജീവിത പന്ഥാവുകള്‍, തിരുവനന്തപുരം നഗരിയിലെ ജീവിതം, കോളജു പഠനം, ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള സമരകോലാഹലങ്ങള്‍, ക്ഷേത്രങ്ങള്‍ പിന്നാക്ക സമുദായങ്ങളില്‍ പെട്ടവര്‍ക്കായി ആരാധനയ്ക്കായി തുറന്നത്, എന്നിവ ഒരു ചരിത്രത്താളുകളിലെന്നോണം വായിക്കാനുതകുന്നു.
കെ.സി. എബ്രഹാമിന്റെ ആറു മക്കളും തന്റെ പിതാവിനെപ്പറ്റി അഭിമാനപൂര്‍വ്വവും വാത്സല്യപൂര്‍വ്വമാണ്് വിവരിച്ചിരിക്കുന്നത്. മൂത്ത പുത്രന്‍ അലക്‌സ് ഏബ്രഹാം (മോഹന്‍) തന്റെ 21 ാം വയസ്സില്‍ 1969 ല്‍ ഉപരി പഠനത്തിനായി അമേരിക്കയില്‍ ന്യൂജേഴ്‌സിയിലെ ഡ്രൂ യുണിവേഴ്‌സിറ്റിയില്‍ എത്തുന്നതും, കാലക്രമേണ തന്റെ താഴെയുള്ള അഞ്ചു സഹോദരങ്ങളെയും അമേരിക്കയിലെത്തിക്കുന്നതും, അവര്‍ കുടുംബസമേതം നല്ല നിലയില്‍ ജീവിതം നയിക്കുന്നതും ശ്രീ കെ.സി. ഏബ്രഹാമിന്റെ നന്മനിറഞ്ഞ ജീവിതത്തിന്റെ ബാക്കി പത്രമാകാം.
ന്യൂജേഴ്‌സിയില്‍ താമസിച്ചുകൊണ്‍ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിന് ന്യൂയോര്‍ക്ക് യൂണിയന്‍ സെമിനാരിയിലെ ലാംപ്മാന്‍ ചാപ്പലില്‍ മോഹന്‍ സംബന്ധിച്ചിരുന്നു. അക്കാലത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രവിവരണത്തില്‍ അനേകം സ്ഖലിതങ്ങള്‍ വന്നിട്ടുണ്ട്.. അക്കാലത്തെ ചരിത്രം ശരിയായി 1970 ല്‍ ഇവിടെയെത്തിയ എനിക്ക്് സുവിദിതമാണ്, അത് ഇവിടെ തിരുത്തി വിവരിക്കുന്നില്ല.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ശ്രീ കെ.സി. ഏബ്രഹാം സ്വഗ്രാമത്തിലും, പരസരപ്രദേശങ്ങളിലും, തിരുവിതാകൂറില്‍ ഉടനീളവും, ദേശീയതലത്തില്‍ സിങ്കപ്പൂരിലും, മലയായിലും, ബര്‍മ്മായിലും പങ്കു വഹിച്ചുവെന്നത് വിസ്മരിക്കാനാവില്ല. 1947 ഓഗസ്റ്റ് 15 ലെ പൊന്‍പുലരിയില്‍ ഭാരതജനത ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നു സ്വ്വതന്ത്രയായി എന്ന അരുണകിരണസന്ദേശം കെ.സി. ഏബ്രഹാമിനെ ഹര്‍ഷപുളകിതനാക്കി.
രാജ്യസ്‌നേഹിയായ പിതാവിന്റെ ത്യാഗനിര്‍ഭരമായ ജീവിതം മാതൃകാപരവും പ്രഭോജ്വലവുമായിരുന്നുവെന്ന്് മക്കള്‍ക്ക്് എന്നും അഭിമാനിക്കാം.
464 പേജുകളിലായി കുടുംബബന്ധത്തിന്റെ കെട്ടുറപ്പു രേഖപ്പെടുത്തുന്ന അനേകം ഫോട്ടോകള്‍. മഹത് വ്യക്തികളുടെ ആത്മാര്‍ത്ഥമായ സ്മരണകള്‍, സ്വന്തം മക്കളുടെ ഹൃദയ സ്പര്‍ശിയായ ആത്മകഥാകഥനങ്ങള്‍, പിതാവിന്റെ മരണശേഷം 28 വര്‍ഷം സന്തോഷസന്തൃപ്തമായ ജീവിതവും, സ്‌നേഹവും കരുതലും നല്‍കി അമേരിക്കയില്‍ 81 വയസുവരെ മാതാവിനെ കരുതിയ മക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വാര്‍ദ്ധക്യത്തില്‍ അവഗണനയും വേദനയും മാതാപിതാക്കള്‍ക്ക് നല്‍കുന്ന മക്കള്‍ക്ക് ഈ ഗ്രന്ഥം ഒരു ഗുണപാഠമാണ് കേരളത്തിന്റെ ചരിത്രത്തില്‍ മറ്റു് സ്വാതന്ത്ര്യസമര നേതാക്കളുടെ നിരയില്‍ കര്‍മ്മനിരതനും രാജ്യസ്‌നേഹിയുമായ ലെഫ്. കെ.സി. ഏബ്രഹാം ഐ.എന്‍.ഏ.യും ഇടം നേടത്തക്കവിധം മഹത്തായ സംഗതികള്‍ വരും തലമുറകളില്‍ കേരളത്തിലെ ജനങ്ങളില്‍ വിശിഷ്യാ എല്ലാ ഭാവുകങ്ങളും "ധീരദേശാഭിമാനി'ക്ക്് നേകുകയും,ഈ ഗ്രന്ഥരൂപീകരണത്തിനു പിന്നില്‍ പ്രവൃത്തിച്ച മഹത് വ്യക്തികളെ അഭിനന്ദിക്കയും ചെയ്യുന്നു.
Oommen P. Abraham | 516-353-1698 | oopabraham@gmail.com