2020 യില്‍ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പ് വിജയം ട്രംപിന് ഉറപ്പാക്കിയതില്‍ ട്രംപ് നന്ദിപറയേണ്ടത് ഡെമോക്രാറ്റ് കോണ്‍ഗ്രസ്സ് നേതാക്കളായ ആദം ഷിഫ്റ്റ്, ജെറി നാടലാര്‍. യൂ സ് കോണ്‍ഗ്രസ്സ് ഹൌസ് ജുഡീഷ്യറി കമ്മിറ്റി പാര്‍ട്ടി നിരയില്‍ വോട്ട് ചെയ്യ്ത് കമ്മിറ്റിയില്‍ നിന്നും ഇമ്പീച്ഛ്‌മെന്റ് മുഴുവന്‍ ഹൗസിലേയ്ക്ക് നീക്കിയിരിക്കുന്നു.
ഇത് വെറും രാഷ്ട്രീയ നാടകമെന്ന് ഭൂരിഭാഗം അമേരിക്കന്‍ സമ്മദിതായകന്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന് നിരവധി പോളുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക സാമ്പത്തികമായി ഒരിക്കലും കണ്ടിട്ടില്ലാത്തഉന്നതതലത്തില്‍ എത്തിയിരിക്കുന്നു തൊഴിലില്ലായ്മ എല്ലാ സമുദായങ്ങളിലും സ്ഥലങ്ങളിലും ചരിത്രപരകുറവ്.
ഈ സാഹചര്യത്തില്‍ എന്ത് കുറ്റത്തിന് കോണ്‍ഗ്രസ്സ് ട്രംപിനെ ഇമ്പീച്ഛ് ചെയ്യുന്നു ഇയാള്‍ ചെയ്യ്ത തെറ്റ്? ശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റംപോലും ഇന്നേവരെ കോണ്‍ഗ്രസ്സ് ഡെമോക്രാറ്റ് നേതാക്കള്‍ക്ക് തെളിയിക്കുന്നതിന് സാധിച്ചിട്ടില്ല. ഏതാനും ദിനങ്ങള്‍ക്കകം മുഴുവന്‍ ഹൗസും ഇതില്‍ വോട്ടുരേഖപ്പെടുത്തും ഡെമോക്രാറ്റ്‌സ് വിജയിക്കും എന്നാല്‍ എല്ലാ ഡെമോക്രാറ്റ് അംഗങ്ങളും ഇതില്‍ അനുകൂലിച്ചു വോട്ടു ചെയ്യില്ല എന്നതും തീര്‍ച്ച.
ട്രംപിന് അനുകൂലമായി മറ്റൊരു നാടകം കൂടി വാഷിംഗ്ടണ്‍ ഡിസിയില്‍ അരങ്ങേറുന്നുണ്ട് ഒന്ന് 2016 തിരഞ്ഞെടുപ്പ് സമയവും അതിനു ശേഷവും ഫ്ബിഐ നടത്തിയ കള്ളക്കളികള്‍ ഐജി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നു. കൂടാതെ മറ്റൊരു ഡിഒജെ അന്വേഷണം കൂടി നടക്കുന്നുണ്ട് അതും ട്രംപിന് അനുകൂലമായ നിഗമനങ്ങളില്‍ എത്തും എന്നാണ് പലേ അവലോകനങ്ങളും.
ഭരണഘടന അനുശാസിക്കുന്നത് അമേരിക്കന്‍ രാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെങ്കില്‍ 'ഹൈ െ്രെകം മിസ്ടമീണര്‍ ' എന്നീ കുറ്റങ്ങള്‍ക്കു മാത്രം. അത് ഒരു സംശയവുമില്ലാതെ തെളിയിക്കപ്പെട്ടിരിക്കണം. ഇതുവരെ നടന്ന ഒരു വാദ മുഖത്തിലും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കോ പ്രസിഡന്റ്റിനോ അവരുടെ ന്യായം അവതരിപ്പിക്കുന്നതിന് അവസരം നല്‍കിയിട്ടില്ല എന്നതാണ്.
ആരോ പറഞ്ഞുകേട്ട വിവരങ്ങള്‍ വളച്ചൊടിച്ചു കുറ്റങ്ങളെന്ന് ആരോപിക്കുക അതാണ് എവിടെ നടക്കുന്നത് ഇന്നേവരെ ശിഷാര്‍ഹമായ ഒരു തെറ്റുപോലും കോണ്‍ഗ്രസ്സിന്റെ മുന്നിലില്ല. ട്രംപ് യൂക്കറെന്‍ രാഷ്ട്രത്തലവനുമായി നടത്തിയടെലിഫോണ്‍സംഭാഷണത്തില്‍,പറഞ്ഞുണ്ടാക്കാം എന്നതിലുപരി ഒരു കുറ്റവും കാണുന്നില്ല കുറ്റകരം എന്ന് ഡെമോക്രാറ്റ്‌സ് ആരോപിക്കുന്ന ഫോണ്‍ സംഭാഷണ രേഖകള്‍ പുറത്തുണ്ട് എല്ലാവര്‍ക്കും വായിക്കാം.
ഇമ്പീച്ചുനാടകകേസ് വിചാരണ നടത്തേണ്ടതും കുറ്റം നടത്തിയതായി നിരുപാധികം തെളിയിക്കപ്പെട്ടാല്‍ പ്രസിഡനറ്റിനെ നീക്കം ചെയ്യേണ്ടതും സെനറ്റിന്റെ ചുമതല ഈ വിചാരണയില്‍ അധ്യക്ഷസ്ഥാനത്തിരിക്കുന്നത് യൂസ് സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് ആയിരിക്കും.ഇവിടെ ഈനാടകത്തില്‍ ആരെല്ലാം അഭിനേതാക്കള്‍ ആയിട്ടുണ്ടോ അവരെയെല്ലാം സെനറ്റിനുമുന്‍പില്‍ വിചാരണക്ക് കൊണ്ടുവരും ട്രംപിന്റെ വാദമുഖവും ഇവിടെ ഇവിടെ കേട്ടിരിക്കും.
അവസാനം, ഇതില്‍ സെനറ്റ് വോട്ടുരേഖപ്പെടുത്തും അതില്‍ നൂറില്‍ 67 അംഗങ്ങളുടെ വോട്ടുകള്‍ ലഭിച്ചെങ്കിലേ പ്രസിടനറ്റിനെ നീക്കം ചെയ്യുന്നതിന് സാധിക്കുകയുള്ളു. മുകളില്‍ പറഞ്ഞ 'ഹൈ െ്രെകം ആന്‍ഡ് മിസ്ടമീണര്‍' അതിലൊന്നും പ്രസിഡന്റ് ട്രംപ് പങ്കെടുത്തു എന്നു തെളിയില്ല ഈശ്രമം പരാജയത്തില്‍ അവസാനിക്കും