Image

ക്രിസ്തുമസ്സ് രാത്രി (കവിത: മോന്‍സി കൊടുമണ്‍)

Published on 22 December, 2019
ക്രിസ്തുമസ്സ് രാത്രി (കവിത: മോന്‍സി കൊടുമണ്‍)
കാലികള്‍ മേയുമാ ശീത രാവില്‍
ലോക ജനത നിദ്രയിലാണ്ട നേരം
മഞ്ഞിന്‍ കണങ്ങള്‍ക്കു സാക്ഷിയായി
രാജാധിരാജന്‍ പിറന്നു പാരില്‍
വാനില്‍ താരം കണ്ടാട്ടിയര്‍
ബേതലഹേമിലെ പുല്‍ക്കൂട്ടിലെത്തി
പൊന്നു മൂരു കുന്തിരിക്കം കാഴ്ച നല്‍കി.
കീറ്റു ശീലയില്‍ കിടന്നു പൊന്നുണ്ണി
ഇടയര്‍ക്കു പുഞ്ചിരി നല്‍കിടുമ്പോള്‍
പുതിയൊരു ഗാനമുയര്‍ന്നു മണ്ണില്‍
പുതിയൊരു പുലരി വിടര്‍ന്നു വിണ്ണില്‍
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
സന്‍മനസ്സുള്ളവര്‍ക്കു സമാധാനം.
ലോക ജനത്തിനു വെളിച്ചമേകാന്‍
എളിമ തന്‍ പുല്‍ക്കൂട്ടില്‍ താണു വന്ന
പാപവിമോചകാ കൈ തൊഴുന്നേ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക