HOTCAKEUSA

സായാഹ്നസുന്ദരി (രേഖ ഷാജി)

രേഖ ഷാജി Published on 30 December, 2019
സായാഹ്നസുന്ദരി (രേഖ ഷാജി)
അന്ധകാരത്തിനൊരു  കാവി  നിറമേകി
സന്ധ്യയും  പടിഞ്ഞാറു വന്നണ ഞ്ഞു
നാണം കുണുങ്ങി  നിന്നു.
ചക്രവാ ള ത്തി ന്‍
ചെഞ്ചുണ്ടില്‍  നല്‍കാനൊരു ചുംബന പൂവുമായി
ആഴിയും  അടുത്തുകൂടി
തിരകള്‍ തീരത്തെ  പുല്‍കി നിന്നു
അഴകേഴും  വധുവായി
അമ്പിളി ഒരുങ്ങി  വന്നു
പുഞ്ചിരി  തൂകി നിന്നു
പ്രണയാര്‍ദ്ര  ഭാവത്തിലെന്തോ  പറയാന്‍  വിതുമ്പി  നിന്നു
പതിവായി  നനയാന്‍  അണയുന്ന പകലോന്‍
ആഴിതന്‍ ആഴത്തിലെവിടെയോ ഇറങ്ങിനിന്നു
അരുണാഭ ശോഭ  വിതറുന്നു വഴിയാകെ
കൂടണയും കിളികള്‍  സ്വരരാഗ  ശ്രുതി  മീട്ടിനിന്നു
കുങ്കുമ  വര്‍ണം  കവിളില്‍
പതിച്ചൊരു  സായാഹ്നസുന്ദരി
മൃദു  മന്ദ  ഹാസം
ചുണ്ടില്‍ കരുതി നിന്നു


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക