പതിയെയീ നട കടന്നൊരു
പുതു പുലരിയും
പുറമേക്ക് ധിറുതിയില്‍
പഴമ തന്‍ ലഹരിയും
ഒരു ഞൊടി നേര്‍ക്ക് നേരെ
ഇടഞ്ഞിടുമ്പോള്‍
പുതിയ പ്രതീക്ഷകളില്‍
ചിറകുകള്‍ മുളയ്ക്കുമ്പോള്‍
പ്രിയതരമോര്‍മ്മയെന്നെ
പുറകോട്ടു വലിക്കുമ്പോള്‍
ചിരിച്ചെപ്പും കളിപ്പന്തും
മിഴിനീരില്‍ കലരുമ്പോള്‍.
ഒരു നേര്‍ത്ത ചിരിയോടെ
ഉണര്‍ത്തിടാം ഉഷസിനെ
ചുരുട്ടിയ മുഷ്ടിയോടെ
വരവേല്‍ക്കാം തമസ്സിനെ
ഇടറുമ്പോള്‍ കൈ പിടിക്കാം
പ്രിയതേ നിന്നെ .
ഉടവാളിന്‍ കരുത്തൊപ്പം
എഴുത്താണി ചലിക്കട്ടെ
ഇലച്ചാര്‍ത്തില്‍ നെടുകുറി
വിയര്‍പ്പേറ്റു നനയട്ടെ
ഇടനെഞ്ചില്‍ തുടിക്കട്ടെ
ഇടയഗീതം.
നടക്കല്ലില്‍ ഉടയ്ക്കുവാന്‍
ശ്ലഥ കാല ബിംബങ്ങള്‍
നടതള്ളി കളയുവാന്‍
അബദ്ധ നാല്‍ക്കാലികള്‍
നിറ ദീപം കൊളുത്തുവാ
നൊരു പിടി സ്വപ്നങ്ങള്‍ .
ഇരുളിനെ തെളിക്കുവാന്‍
ചെരാതുണ്ടെന്നറിയിലും
ഒരു മിന്നാമിനുങ്ങിയെ
അണച്ചു ഞാന്‍ പിടിക്കട്ടെ
നവ വര്‍ഷ വനിതയെ
അകത്തേയ്ക്കു നയിക്കട്ടെ !!!!