Image

ട്രമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ (ഡോ.മാത്യു ജോയിസ് , ലാസ് വേഗാസ് )

ഡോ.മാത്യു ജോയിസ് , ലാസ് വേഗാസ് Published on 07 January, 2020
ട്രമ്പ്  യുദ്ധകാലാടിസ്ഥാനത്തില്‍   (ഡോ.മാത്യു ജോയിസ് , ലാസ് വേഗാസ് )


ട്രമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍

ഡോ.മാത്യു ജോയിസ് , ലാസ് വേഗാസ്
ലോകത്തില്‍ ഒരിടത്തും യുദ്ധങ്ങള്‍ തുടങ്ങരുതേയെന്നു പ്രാര്‍ത്ഥിക്കുന്ന വിദേശികള്‍, മലയാളികള്‍ മാത്രം ആയിരിക്കാനാണ് സാധ്യത. ചന്ദ്രനില്‍പോയി ചായക്കട നടത്തിയെന്നു പരിഹാസം ഏറ്റു വാങ്ങുന്ന മലയാളിക്ക്, കുവൈറ്റ് വാര്‍ ആയിരിക്കാം ഏറ്റവും ഓര്‍ക്കാന്‍ എളുപ്പമുള്ള യുദ്ധസ്മരണകള്‍. രായ്ക്കുരാമാനം ഉള്ളതെല്ലാം ഇട്ടെറിഞ്ഞു, കയ്യില്‍ എടുക്കാവുന്നതെല്ലാം സമാഹരിച്ചു പറക്കമുറ്റാത്ത കുട്ടികളുമായി പലായനം ചെയ്തത് ഇന്നും കരളലിയിക്കുന്ന ഓര്‍മ്മകളാണ് .

എന്നാല്‍ നാട്ടിലിരിക്കുന്ന മലയാളിക്ക് യുദ്ധം ഒരു ഭീതിയോ ആശങ്കയോ ഉളവാക്കാന്‍ ഇടയില്ല; കാരണം സ്വന്ത രാജ്യമായ ഇന്ത്യയെ ചൈനയും പാകിസ്ഥാനുമൊക്കെ പലപ്പോഴും ആക്രമിച്ചിരുന്നപ്പോഴും , അതൊക്കെ അങ്ങ് വടക്കു നടക്കും അതൊന്നും ഇങ്ങേയറ്റത്തുള്ള കേരളത്തെ ബാധിക്കില്ല എന്ന ഒരു ബലത്തില്‍ തങ്ങളുടെ ചിന്തകളെ ശീലമാക്കിയവര്‍ ആയിരുന്നു . ഇന്ന് കാലവും സാങ്കേതികവിദ്യകളും ഇത്രയും പുരോഗമിച്ച ഇക്കാലത്തു ഒരു സ്ഥലവും സുരക്ഷിതവുമല്ല, അപ്രാപ്യവുമല്ല . പൊത്തില്‍ ഒളിച്ചിരുന്ന സദ്ദാമിനെയും , അന്യരാജ്യത്തു ഒളിച്ചുകഴിഞ്ഞ ഭീകരവാദിത്തലവന്‍ ബിന്‍ ലാദനെയും കൃത്യമായി പിടികൂടി ഇല്ലാതാക്കിയ അമേരിക്കന്‍ സൂക്ഷ്മ വിദ്യകള്‍ നിസ്സാരമല്ലെന്നു ഓര്‍ക്കണം.

അതുകൊണ്ടു ആരാന്റെ അമ്മയ്ക്കു ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ എന്തൊരു ചേലെന്നു പറഞ്ഞു തന്ന ഏഭ്യന്‍ നമ്പൂരിയെ തത്കാലം മറന്നുകളയുക . കാരണം രാഷ്ട്രീയ നിലപാടുകള്‍ക്കു അതീതമായി, അന്ന് ഇവിടെ പിടിച്ചുനില്‍ക്കാനായി നെഞ്ചത്തു കൈവെച്ചു ഏറ്റു പറഞ്ഞ ഓത്ത് ഓര്‍ക്കേണ്ട സമയമാണിപ്പോള്‍. അമേരിക്കയും അതിനെ കൃത്യസമയങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടു നയിക്കാന്‍ ഒരു പ്രസിഡന്റും വേണം . ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ ! വെറുതെ ചെയ്യുന്നതെല്ലാം എതിര്‍ക്കാനും വിമര്‍ശിച്ചു കൊണ്ടിരിക്കാനും ഇത് ഇന്ത്യ അല്ല എന്ന സത്യം വല്ലപ്പോഴും മറക്കാതിരിക്കുക.

അമേരിക്കയുടെ സുരക്ഷാ പരിഗണനപ്രകാരം, ലോകത്തു ഭീകരവാദികളെ പ്രോത്സാഹിപ്പിക്കകയും, അടുത്ത കാലത്തു അമേരിക്കന്‍ എംബസികളില്‍ ആക്രമണം നടത്താന്‍ ചുക്കാന്‍ പിടിച്ചതും, ഇറാനിയന്‍ ഖുദ് റവലൂഷ്യനറി ഗ്രൂപ് തലവനും , ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ഏറ്റവും ശക്തനുമായ ജനറല്‍ ഖാസിം സോലൈമാനി തന്നെയെന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച. ഇറാക്കിലെ അമേരിക്കന്‍ എംബസ്സിയില്‍ ആക്രമണം നടത്തിയതിനു ചുട്ട മറുപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തീരുമാനിച്ചു നടപ്പാക്കി. അത്ര തന്നെ, സംഗതി ക്‌ളീന്‍ എന്ന് തോന്നിയാല്‍ യാദൃശ്ചികമല്ല !.

വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ മുന്‍ ഡെമോക്രാറ്റ് സെനറ്റര്‍ ജോയ് ലീബര്‍മാന്‍ പറഞ്ഞ ഏറ്റവും കൃത്യവും നിഷ്പക്ഷവുമായ അഭിപ്രായം ഇതാണ് ' ഖാസിം സോലൈമാനിയെ ഇല്ലാതാക്കാന്‍ പ്രസിഡന്റ് ട്രമ്പ് പുറപ്പെടുവിച്ച ഓര്‍ഡര്‍ ധാര്‍മികമായും, ഭരണപരമായും, തന്ത്രപരമായും ഏറ്റവും ശരി തന്നെയാണ്. എന്റെ ഡെമോക്രാറ്റ് സഹാരാഷ്ട്രീയ അനുഭാവികളുടെ ആശയവൈരുദ്ധ്യങ്ങള്‍ക്കു അതീതമായി, ഇരുകക്ഷികളുടെയും സഹകരണങ്ങള്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് അര്‍ഹിക്കുന്നു '

കാരണം ഇറാക്ക് വാര്‍ സമയത്ത് മൂന്നു ക്യാംപുകളില്‍ ഭീകരരെ പരിശീലിപ്പിക്കുകയും, 2003 മുതല്‍ 600 ലധികം അമേരിക്കന്‍ സൈനികരെ വധിക്കുകയും ചെയ്തതിന്റെ സൂത്രധാരകന്‍ സോലൈമാനി ആയിരുന്നു.
സോലൈമാനിയുടെ ഖുദ്‌സ് ഫോഴ്‌സ് വര്ഷങ്ങളായി പലയിടങ്ങളില്‍ , പ്രത്യേകിച്ചും സൗദി അറേബ്യാ, സിറിയാ, ഇറാക്കിലെ പ്രവിശ്യകളില്‍, അമേരിക്കന്‍ സൈന്യങ്ങളെ കൊന്നൊടുക്കുന്നതില്‍ പങ്കു വഹിച്ചിരുന്നു. ഒരു പക്ഷേ കൊല്ലപ്പെടുന്നതിന് മുമ്പായി ഇറാക്കില്‍ ചെന്ന് രഹസ്യ സംഭാഷണങ്ങള്‍ നടത്തിയതും കൂടുതല്‍ അമേരിക്കന്‍ സൈനികരെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിടാന്‍ ആയിരുന്നുവെന്നും അഭ്യൂഹമുണ്ട്.

അമേരിക്കന്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായിരിക്കുന്ന കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന അധികാരമുപയോഗിച്ചു കൊണ്ടുതന്നെ, അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ആരെയും ഇല്ലാതാക്കാന്‍ കാത്തിരിക്കേണ്ട സമയമില്ല .

ഇതറിയാതെയാണോ ' എന്നോട് ആലോചിച്ചില്ല , കോണ്‍ഗ്രസ്സിന്റെ സമ്മതമില്ലാതെയാണ് ട്രമ്പ് ഇത് ചെയ്തതെന്ന് പെലോസി മാഡം ചോദിക്കുന്നത് ?.സോലൈമാനിയെ വധിച്ചാല്‍ ഇറാനുമായി യുദ്ധം അനിവാര്യമായേക്കും പോലും !


ഇന്‍പീച്ചില്‍ നിന്നും മുഖ്യന്‍ രക്ഷിക്കാനുള്ള ട്രംപിന്റെ വെറും തന്ത്രമാണെന്നു കെട്ടുകഥ ചമക്കാനും എതിര്‍ പാര്‍ട്ടികള്‍ മറക്കുന്നില്ല എന്നതും ലജ്ജാകരമായി തോന്നിപ്പോകുന്നു .

ന്യുയോര്‍ക് ടയിംസില്‍ സൂചിപ്പിച്ചിരിക്കുന്നത് മറ്റൊരു ചിന്തയാണ് .' ഒബാമയുടെ മധ്യപൂര്‍വ രാജ്യങ്ങളോടുണ്ടായിരുന്ന പ്രത്യേക നയങ്ങളിലും , ഇറാനോട് അമേരിക്കക്കുള്ള താല്പര്യങ്ങള്‍ക്കും സോലൈമാനിയുടെ വധത്തോടെ തിരശീല വീണിരിക്കുന്നു. നാലു വര്ഷം മുമ്പ് ഒബാമയുടെ കാലത്ത് ന്യുക്ളീയര്‍ ഉടമ്പടി പ്രകാരം ഇറാന് കൊടുത്ത 150 ബില്യണ്‍ നല്ല പങ്കും , ഈ ഭീകരവാദി സംഘടനകളില്‍ എത്തിച്ചേര്‍ന്നിരിക്കാമെന്നു അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രസ്താവിച്ചിരുന്നു. അപ്പോള്‍ വെറുതെയല്ല ട്രമ്പ് ഇറാനുമായുള്ള ആണവ കരാറില്‍നിന്നും പിന്‍വാങ്ങിയത് .
കോണ്‍ഗ്രസ് പ്രസ്താവനകള്‍ നടത്തും ,പ്രസിഡന്റ് അമേരിക്കയുടെ സുരക്ഷക്ക് സഹായകമാകുന്ന കാര്യങ്ങള്‍ നടപ്പിലാക്കും .അതാണ് അമേരിക്ക!






അമേരിക്കയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നു കണ്ണീര്‍ വാര്‍ത്തുകൊണ്ടു ഇറാനിന്റെ മതമേലധ്യ്ക്ഷന്‍ ആയത്തുള്ള ഖൊമേനി പറഞ്ഞപ്പോള്‍ പ്രതികാരാഗ്‌നിക്ക് കൂടുതല്‍ എണ്ണ പകര്‍ന്നുകഴിഞ്ഞുവെന്നു കണക്കുകൂട്ടാം .


ഇറാന്‍ പറഞ്ഞിരിക്കുന്നതോ വെറുതേ അവിടെയും ഇവിടെയും വെടി പൊട്ടിച്ചു കളിക്കാനൊന്നുമല്ല അവര്‍ ഉദ്ദേശിക്കുന്നതെന്ന് സ്പഷ്ടമാക്കിക്കഴിഞ്ഞു . ഒരുപക്ഷെ അടി തുടങ്ങിയാല്‍ അപ്രതീക്ഷമായ. പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കും . അമേരിക്കന്‍ പാസ്‌പോര്‍ട്ട് കയ്യില്‍ പിടിച്ചോണ്ട് നടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും .

ആണവപരിധിയൊന്നും ഇനിമേല്‍ തങ്ങള്‍ക്കില്ലെന്നും പ്രഖ്യാപിച്ച സ്ഥിതിക്ക് എന്ത് നാറിയ പണിയും അമേരിക്കക്കു പാഴ്സല്‍ ആയി ലഭിക്കാം . ബിന്‍ ലാദന്‍ നമ്മളെ പഠിപ്പിച്ച തന്ത്രം , നമ്മുടെ സ്വന്തം വിമാനങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ഉപയോഗിച്ച് ആസൂത്രണം ചെയ്ത പണിയുടെ ഭയവും , ഇത്രയും കാലമായിട്ടും കലങ്ങിത്തെളിയാത്ത പ്രത്യാഘാതങ്ങളും മറക്കാറായിട്ടില്ല .

അതിന്‍ പതി മടങ്ങു് പ്രഹരം ഏല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ ഇറാന്‍ മെനഞ്ഞെടുത്തുകൊണ്ടിരിക്കയായിരുന്നു.
എംബസ്സിയില്‍ വെടി പൊട്ടിക്കുന്നതിനേക്കാള്‍ , സൈബര്‍ ആക്രമണം പോലെയുള്ള നൂതന മാര്ഗങ്ങളിലൂടെ സ്റ്റോക് മാര്‍ക്കറ്റ് മുതല്‍ വന്‍ ബിസിനസ് ശ്രുംഖലകളെ തകര്‍ക്കുന്ന സാങ്കേതികവിദ്യകള്‍ പ്രതീക്ഷിക്കാം .അമേരിക്കയുടെ ലോകപോലീസ് കളിയും സാമ്പത്തികമുന്നേറ്റങ്ങളും സഹിക്കാനാവാത്ത രാജ്യങ്ങളില്‍ ഒന്നാണ് സ്ഥാനം ഇറാന് തന്നെ ആയിരിക്കാം. അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പിനോട് സംസാരിക്കാനും മാത്രം ഞങ്ങള്‍ തരം താഴ്ന്നിട്ടില്ലെന്നു കഴിഞ്ഞ വര്ഷം പറഞ്ഞപ്പോഴേ കുറിച്ചിട്ടതായിരിക്കാം , ഇത്ര അഹങ്കാരം കാണിക്കുന്ന രണ്ടുപേര്‍ ഒരേ സമയം ഭൂലോകത്ത് വേണ്ട എന്ന് തന്നെ.
പക്ഷെ അമേരിക്ക എത്രമാത്രം ഇങ്ങനെയുള്ളവരെ നേരിടാന്‍ സന്നദ്ധമാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ല എന്ന് മാത്രമേ ഇപ്പോള്‍ ചിന്തിക്കാന്‍ മനസ്സ് പറയുന്നുള്ളു.

അമേരിക്കയെ തൊട്ടുകളിച്ചാല്‍ ഇറാനിലെ 52 സാംസ്‌കാരികവും തന്ത്രപ്രധാനവുമായ കേന്ദ്രങ്ങള്‍ തുടച്ചു നീക്കുമെന്ന് ട്രമ്പ് താക്കീതു നല്‍കിയിട്ടുണ്ട് . പക്ഷെ നമ്മുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായ ബ്രിട്ടനിലെ പുതിയ പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍ അത് വേണ്ട , അത് തെറ്റായ നടപടി ആയിരിക്കുമെന്ന് തടസ്സം രേഖപ്പെടുത്തിക്കഴിഞ്ഞു .

സംഗതികള്‍ വെറും ഭാവനയില്‍ ഒതുങ്ങുന്നതല്ല . സുലൈമാനിയുടെ ശവസംസ്‌കാരം ഒരു മില്യണിലധികം ആള്‍ക്കാരുടെ വികാരനിര്‍ഭരമായ സാന്നിദ്ധ്യത്തില്‍ ഇന്ന് നടക്കുമ്പോള്‍ ലോകം കേട്ടത് ഞടുക്കുന്ന ഭീകരമായ ഒരു വെല്ലുവിളി ആയിരുന്നു .

' അമേരിക്കയിലെ ആ മഞ്ഞ തലമുടിക്കാരന്‍ ഭ്രാന്തന്റെ തല തരുന്നവര്‍ക്കു 80 മില്യണ്‍ ഡോളര്‍ ഇറാനിയന്‍ ജനത സമ്മാനിക്കും !'

ഭയപ്പെടാനില്ലെന്ന് ആശ്വസിപ്പിക്കാമോ എന്നറിയില്ല. അമേരിക്കയുടെ വിവിധ വിഭാഗങ്ങളിലായി 90,000 ത്തിലധികം സൈനികര്‍ ആ പ്രദേശങ്ങളില്‍ വിന്യസിച്ചു കിടക്കുന്നു. കൂടാതെ സ്റ്റെല്‍ത് പോലെയുള്ള നിരവധി അത്യുഗ്ര പ്രഹരശേഷിയുള്ള പോര്‍വിമാനങ്ങളുടെയും ഒരു വന്‍ ശേഖരം ആ പ്രദേശങ്ങളില്‍ ഉണ്ടുതാനും.
കൂടാതെ സഹായത്തിനായി പല വ്യൂഹങ്ങളും എത്തിക്കൊണ്ടിരിക്കുന്നു.

അപ്പോഴാണല്ലോ ഇറാഖിലെ പാര്‍ലമെന്റില്‍ , അമേരിക്കന്‍ സൈന്യം മുഴുവനും ഉടനടി അവിടെനിന്നും ഒഴിഞ്ഞു പോകാന്‍ ഓര്‍ഡര്‍ ഇട്ടിരിക്കുന്നത്. ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ചുകൊണ്ടിരുന്ന ഏകാധിപതിയെ ഇല്ലാതാക്കാന്‍ അമേരിക്ക വേണമായിരുന്നു, അവിടെ ആഭ്യന്തരകലഹവും , അയല്‍രാജ്യങ്ങള്‍ പലപ്പോഴായി അതിക്രമിച്ചപ്പോഴും , അവിടെ സുസ്ഥിരമായ ഒരു ഗവണ്മെന്റ് സ്ഥാപിച്ചു കൊടുക്കാനും അമേരിക്കയുടെ സഹായം വേണമായിരുന്നു. പക്ഷെ സുലൈമാനിയെ തട്ടിയപ്പോള്‍, എല്ലാം മറന്നു, ഉടനടി മുഴുവന്‍ അമേരിക്കനും തങ്ങളുടെ രാജ്യം വിട്ടോളാനാണ് ആജ്ഞ. അതാണ് ഞമ്മന്റെ വര്‍ഗ്ഗസ്‌നേഹം !

അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും കളയാനുള്ള സമയമല്ലിത് . ജാഗ്രത പാലിക്കുക, അതിനോടൊപ്പം ദൈവ വിശ്വാസിയെങ്കില്‍ രാജ്യ സുരക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ശ്രമിക്കുക.
'യഥാ യഥാഹി ധര്‍മ്മസ്യ .......'
ട്രമ്പ്  യുദ്ധകാലാടിസ്ഥാനത്തില്‍   (ഡോ.മാത്യു ജോയിസ് , ലാസ് വേഗാസ് )
Join WhatsApp News
Op-Ed 2020-01-07 07:49:56
Since Trump is not a trustworthy person, it doesn't matter what justification you bring up, it won't have much impact on the majority of American except some crazy Malayalees 
JACOB 2020-01-07 12:26:36
Every Iranian wishes he or she has a green card in America. Because USA has no diplomatic relations with Iran, they could not get visas. If an America reaches Iran, he or she will be held hostage for a ransom. Obama paid $2 billion in cash to release four hostages.
Ignorance can create problem 2020-01-07 13:34:55
Jacob -you search the internet and you will get the answers for whether Obama paid ransom or not. (Republican congress did all kind of investigation on it) Obama paid $150 million which America owed (frozen money) to  Iran. You are taking Trump's talking points and trying to win your argument.  It is the unfortunate majority of the people who follow trump don't have the will to find out the truth and that is why Trump is in power.  
CID Moosa 2020-01-07 13:38:24
കേരളത്തിലെ പോലീസ് കാരെപ്പോലെയാണ് ചിലർ. നാട്ടിൽ ഒരു മോഷണ കുറ്റത്തിന് പിടിച്ചാൽ നാട്ടിലുള്ള തെളിയാത്ത സർവ്വ മോഷണ കുറ്റവും അവന്റെ തലയിലാണ് . ഒരു കള്ളനാണെങ്കിലും സർവ്വ മോഷണകുറ്റവും അയാളുടെ തലയിൽ ചാർത്തുന്നത് ശരിയല്ല .  
BG 2020-01-07 15:50:35
I think what Trump did is the right thing
Jesus 2020-01-07 17:19:40
Trump doesn't know how to do the right thing.  His life is built on the wrong thing. Don't get attracted . 
AFRAID to Live 2020-01-07 19:41:56
Until recent times, people were afraid to die
but nowadays people are afraid to live.
people who don't have children are happier
they didn't leave them in a tragic world
Disaster all around & only a few people created this Disaster.
-andrew
Firing back 2020-01-07 22:27:52
Trump is collaborated with Rusia, an enemy of America and undermined the democratic system here.  He is an opportunist and dragging America into war to escape impeachment.  He doesn't qualified to be a commander in chief who attacks Gold star families constantly. The world knows how he dragged a great American and POW John McCain through the mud.  He is a draft dodger. He will put America through another recession just like G. Bush did it. Trump supporters are riding on emotion, not on the thought processes.   
A.P. Kaattil. 2020-01-07 21:33:52
America is in war with an enemy country. If you love your country please stop talking nonsense and stand behind our armed forces and commander. This is not the time for politics. Atleast be quiet and watch what is happening around you.
Statesman Patriotism. 2020-01-08 07:31:37

There is a huge difference between a self motivated Politician & a Statesman.

Politician is selfish, he/ she is for own good to satisfy own ego & greed.

Politician is cunning & will create a group of loyal around & spread a false sense of Patriotism. They will also create a mass wave to confuse the people that all his actions are Patriotic & anyone who criticism him are not Patriotic. Hitler, Stalin, Mussolini, trump, modi – were able to create that mass but false sense of patriotism & so common people supported them in the beginning. Once they become powerful, they become Fascists & no one will be able to control them. For a true Patriot -they are domestic terrorists and they will spread racism, hatred, violence & divide the people of the country. By the time people realize the true facts, enough damage is done & it will take decades to recover- so be aware. Fascism is in bloom in any country which regard a certain group or religion is better than the others- that is; their group or race, their party or religion. Fascism is getting more powerful in America, Arab countries, India, China, Korea, etc = in most part of the earth. It is dangerous as it is. So, just be careful, oh! We are in war, we have to support our leader. Yes, that exactly what they want. They will start a war to keep & bring people behind them to save their positions.

For decades, America is going around & has started war in many Parts of the world, Korea, Vietnam, Afghanistan, Iraq, - none of these countries attacked America, America wants to sell its weapons. The weapons are manufactured by republican owned mega corporations. American republican corporations wants the control of oil, so they will start war to control the region. Dick Cheney owns Halliburton, they wanted to own the rich oil belts of Kuwait, so they spread the false news of WMD. Behind every war there is a corporate greed. Trump is impeached, he wants to stay in power to hide his & family crimes. He is funded by Russian Oligarchs. Now we see Russia won the war without firing a single shot. Where ever America had power & controlled, trump surrendered it to Russians. Most leaders of the republican party took Russian Money, ie why they support trump. You need to realize these things before you support trump. This country is not in war trump is.

Statesman is a Patriotic – officer & gentleman. He/ She looks for the welfare of the Country & the rest of the world population. - hope you will start thinking instead of giving a fascist blind support.

Thomas Varghese 2020-02-07 00:03:54
Good article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക