Image

ഇംപീച്ച് നാടകം - രണ്ടാം രംഗം (ബി ജോണ്‍ കുന്തറ)

Published on 15 January, 2020
ഇംപീച്ച് നാടകം - രണ്ടാം രംഗം (ബി ജോണ്‍ കുന്തറ)
ഇമ്പീച്ചുമെന്‍റ്റ് ആര്‍ട്ടിക്കിള്‍സ് യൂ എസ് കോണ്‍ഗ്രസ്സ് ഹൗസില്‍ നിന്നും അവസാനം ഒരുമാസത്തിനു ശേഷം സെനറ്റിലേയ്ക് വിചാരണക്കായി ഇന്ന് നീങ്ങുന്നു എന്ന് വ്യക്തമായിരിക്കുന്നു.സെനറ്റ് നേതാവ് മിച്ഛ് മക്കോണല്‍ വെളിപ്പെടുത്തി വിചാരണ 21ആം തിയതി തുടങ്ങും .

ഈകാലതാമസം നടത്തിയതിന്‍റ്റെ കാരണങ്ങള്‍ എന്തെന്ന് മാധ്യമങ്ങള്‍ പലേ രീതികളില്‍ വിവരിക്കുന്നുണ്ട്. ഒന്ന് പൊതുജനത്തെ തെറ്റിധരിപ്പിക്കുക സെനറ്റ് ഇതില്‍ ഒരു നിഷ്പക്ഷമായ നടപടി എടുക്കില്ല കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയന്ധ്രിക്കുന്നതിനാല്‍. മറ്റൊരു അഭിപ്രായം ഇത് ഇപ്പോള്‍ 2020 പ്രസിഡന്‍റ്റ് തിരഞ്ഞെടുപ്പു രംഗത്തുള്ള ജോ ബൈഡനെ സഹായിക്കുന്നതിന് എന്നും.

കാരണം സെനറ്റ് വിചാരണ തുടങ്ങിയാല്‍ എല്ലാ സേനറ്റേഴ്‌സും സെനറ്റില്‍ വിചാരണ തീരുംവരെ ഹാജരായിരിക്കണമെന്നാണ് അതിന് ഒരു വിട്ടുവീഴ്ചയുമില്ല. വിചാരണ എത്രനാള്‍ നീണ്ടുപോകും ഇപ്പോള്‍ പ്രവചിക്കുവാന്‍ പറ്റില്ല. ഫെബ്രുവരി 11 ആം തിയതി ന്യൂഹാംഷയെര്‍ െ്രെപമറി വരുന്നു ഈസമയം സെനറ്റര്‍മാരായ ബെര്‍ണി സാണ്ടേഴ്‌സിനെയും, എലിസബേത്ത് വാറനെയും തിരഞ്ഞെടുപ്പു പ്രചാരനങ്ങളില്‍ നിന്നും മാറ്റിനിറുത്തുക.
ഡിസംബര്‍ 18ആം തിയതി യൂ സ് കോണ്‍ഗ്രസ്സ് ഹൌസ് പാര്‍ട്ടി അണി ഭൂരിപക്ഷത്തില്‍ ട്രംപിനെ ഇമ്പീച്ചു ചെയ്യ്തു എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഈകേസ് സെനറ്റിലേയ്ക്ക് കൈമാറണം അവിടായിരിക്കും ശെരിക്കുമുള്ള വിചാരണ നടക്കുന്നത് ഹൌസ് നടത്തിയത് തെളിവെടുപ്പു മാത്രം.
ഹൗസും സെനറ്റും തുല്യ അധികാരങ്ങള്‍ ഉള്ള രണ്ടു ശാഖകള്‍ എന്നോര്‍ക്കുക ഇവിടെ പരസ്പരം കല്പനകള്‍, അവകാശങ്ങള്‍ നിരത്തുന്നത് വെറും ഭോഷത്തരീ പ്രത്യേകിച്ചും സെനറ്റ് ഏതുര്‍പാര്‍ട്ടി നിയന്ധ്രിക്കുന്ന സമയം.സ്പീക്കര്‍ പോലോസിയുടെ ആജ്ഞകള്‍ക്ക് സെനറ്റ് നേതാവ് മിച്ച് മക്കോണല്‍ നല്‍കിയ മറുപടി ഇവിടത്തെ കാര്യങ്ങള്‍ പോലോസിയുടെ ഒരു ബിസിനസ്സും അല്ല.

കൂടാതെ മക്കോണല്‍ പരസ്യമായി പ്രഖ്യാപിച്ചു, താന്‍ 1999 ല്‍ ബില്‍ ക്ലിന്‍റ്റന്‍  ഇമ്പീച്ചു ചെയ്യപ്പെട്ടപ്പോള്‍ അന്ന് സെനറ്റത് കൈകാര്യം ചെയ്യ്‌തോ അതുപോലെ ഇതും മുന്നോട്ടു പോകും. പോലോസിയുടെ അവകാശവാദം ഇതായിരുന്നു സെനറ്റ് ഇനിയും കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണം.
സാക്ഷി വിസ്താരണകള്‍ നിഗൂഢ കേന്ദ്രങ്ങളിലും അല്ലാതെയും നടക്കുന്നത് നാം കണ്ടുകഴിഞ്ഞു ഇവിടെ പ്രതിയുടെ പക്ഷത്തിന് വേണ്ട സമയമോ തെളിവുകളെ ചോദ്യം നടത്തുന്നതിനുള്ള അവസരമോ കൊടുത്തില്ല അതും കണ്ടു.അതിനെഎല്ലാം ആധാരമാക്കിയാണ് ഹൗസില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചതും വോട്ടിനിട്ട് ട്രംപിനെ ഇമ്പീച്ചു ചെയ്തതും
ഇതായിരിക്കും സെനറ്റില്‍ നടക്കുന്നത്. സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് ജോണ്‍ റോബെര്‍ട്ട്‌സ് സെനറ്റിലെത്തും അന്ധേഹമായിരിക്കും ഈ വിചാരണയില്‍ അദ്ധ്യഷത. കാരണം രാഷ്ട്രീയ പക്ഷപാതിത്വം ഒഴിവാക്കുന്നതിന്.

ആദ്യ ചടങ്ങ് ചീഫ് ജസ്റ്റിസ് സെനറ്റേഴ്‌സിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും ഇതോടെ വിചാരണ ആരംഭിക്കും ഹൗസില്‍ നിന്നും  നിയുക്ക്ത്തരായ വ്യക്തികള്‍ കേസ് അവതരിപ്പിക്കുീ . പിന്നാലെ പ്രതിയായ പ്രസിഡന്‍റ്റിന്‍റ്റെ ഭാഗത്തുനിന്നുമുള്ള എതിര്‍ വാദമുഗം . ഈസമയങ്ങളില്‍ ആര്‍ക്കും പരസ്പരം ചോദ്യം ചെയ്യുന്നതിന് അനുവാദമില്ല.

രണ്ടുഭാഗത്തുനിന്നുമുള്ള അവതരണങ്ങള്‍ തീര്‍ന്നാല്‍ വേണമെങ്കില്‍ സെനറ്റര്‍മാര്‍ക്ക് രേഖാമൂലമുള്ള ചോദ്യങ്ങള്‍ സമര്‍പ്പിക്കാീ. കൂടാതെ ഇനിയും വേറെ  സാക്ഷികളെ വിസ്തരിക്കണം എന്ന ആവശ്യവും ഉന്നയിക്കാം അതിനായി സെനറ്റ് വോട്ടു നടത്തും   ഭൂരിപക്ഷം അനുവദിച്ചാല്‍ വീണ്ടും സാക്ഷിവിസ്താരം നടക്കും. രണ്ടു ഭാഗത്തുനിന്നും സാക്ഷികളെ ഉള്‍പ്പെടുത്തേണ്ടിവരും.

ഈ സാഹചര്യം വന്നാല്‍ വിചാരണ നീണ്ടുപോകും സാക്ഷിപ്പട്ടിക എല്ലാവര്‍ക്കും സുപ്പീന നല്‍കുക ആരെങ്കിലും സുപ്പീന നിരാകരിച്ചാല്‍ അതിന് കോടതി ഇടപെടല്‍. ജോണ്‍ ബോള്‍ട്ടന്‍ എന്ന ട്രംപ് ഭരണത്തിലെ ഒരു  മുന്‍കാല ഉദ്യോഗസ്ഥനെ വിസ്തരിക്കണമെന്ന് ഡെമോക്രാറ്റ്‌സ് ആവശ്യപ്പെട്ടേക്കാം അതുപോലെ തന്നെ റിപ്പബ്ലിക്കന്‍ ഭാഗത്തുനിന്നും ഹണ്ടര്‍ ബൈടണ്‍, ആഡം ഷിഫ്റ്റ് പോലുള്ളവരെയും വിസ്തരിക്കണം എന്ന ആവശ്യവും ഉണ്ടാകും.

ഈയൊരു ഘട്ടത്തില്‍ വാദങ്ങള്‍ കേട്ട സെനറ്റിന് പ്രമേയം കൊണ്ടുവരാം ഒരു ഭാഗത്തുനിന്നു ട്രംപ് കുറ്റക്കാരന്‍ മറുഭാഗത്തുനിന്നും അല്ല. ഇതില്‍ ഏതു ഭാഗം ജയിക്കുന്നോ അവിടെ വിചാരണ തീര്‍ന്നു. ഇവിടെ പ്രസിഡന്‍റ്റിനുള്ള ഒരു തുണ 100ല്‍ മൂന്നില്‍ രണ്ട് മജോറിറ്റി കിട്ടിയാല്‍ മാത്രമേ ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ പറ്റൂ.

ആകമാനം നോക്കിയാല്‍ ഇവിടെ കോണ്‍ഗ്രസ് ഏര്‍പ്പെടുന്നത് വെറും സമയവും പണവും അനാവശ്യമായി ചിലവഴിക്കല്‍. ഒന്നാമത് ഹൌസ് അവതരിപ്പിക്കുന്ന കേസ് അധികാര ദുര്വ്വി നിയോഗം, രണ്ട് കോണ്‍ഗ്രസ്സിനെ തടസ്സപ്പെടുത്തുക.വളരെ ദുര്ബ്ബ ലീ.ഒരു ശിക്ഷ നല്‍കുന്നതിനുള്ള  വേണ്ട തെളിവുകള്‍ ഒന്നുമില്ല.

വരുന്ന ആഴ്ചകളില്‍ വാഷിംഗ്ടണ്‍ ഡി സി വീണ്ടും കൂടുതല്‍ സജീവമാകും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ തേടി എങ്ങും പോകേണ്ടിവരില്ല. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചലിക്കുന്ന പണ്ഡിത നാവുകള്‍ക്കും പോക്കറ്റു നിറക്കുന്നതിനുള്ള ഒരവസരവും.

ഒരര്‍ഥത്തില്‍ ഇത് അമേരിക്കന്‍ ഡെമോക്രസിയുടെ ബലം എടുത്തുകാട്ടുന്നു. വീഥികളില്‍ സമരം കൂടാതെയും പൊതു മുതല്‍ നശിപ്പിക്കാതെയും കല്ലേറിനു പകരം വാദപ്രതിവാദങ്ങളുമായി  ഇതാ ഒരു ഭരണാധികാരിയെ നീക്കുന്നതിന് സമാധാന പരമായ പാതകളില്‍ കൂടി നീങ്ങുന്നു. അതെവിടെ എത്തും എന്ന് നാം സമാധാനപൂര്‍വം  കാണുകയും ചെയ്യും.


Join WhatsApp News
JACOB 2020-01-18 07:33:11
Stock market at all time high. Many, including Republicans, did not think Trump will last this long. He signed off on two trade deals. The wall is being built on southern border. Many conservative judges are appointed. The crowd at Trump rally is amazing. Joe Biden could not even get 25 people to attend his rally. If Sanders or Warren is elected, stock market will crash by 50 percent. People have a choice, whether to continue this economic prosperity or be like Russia. Trump will win 2020 election.
യാക്കോബിന്റെ സ്വപ്‍നം 2020-01-18 09:52:38
കാണു കാണു യാക്കോബേ സ്വപ്‌നം കാണുക വേണ്ടോളോം നിന്നുടെ യേശു ട്രമ്പച്ചൻ വീണ്ടും വന്നിടും രാജാവായി അവനോടൊത്തു ജീവിക്കാൻ ആയിരം വര്ഷം ജീവിക്കാൻ ഏഴു കന്യകമാരെപ്പോൽ വിളക്ക് കൊളുത്തി ഇരിക്കൂ നീ. വന്നീടുമവൻ കള്ളനെപ്പോൽ നിന്നെ കൂടെ കൊണ്ടാനായി. റിയാലിറ്റി ഷോ പോലെ സുന്ദരിമാർ പലർ നിനക്കായി വിളക്കും കൊളുത്തി ഇരിപ്പുണ്ട്
യാക്കോബിന്‍റെ സോപ്നം #2 2020-01-18 10:45:41
'Genesis 32:24Jacob was left alone; and a man wrestled with him until daybreak. 25When the man saw that he did not prevail against Jacob, he struck him on the hip socket; and Jacob's hip was put out of joint as he wrestled with him- യാക്കോബിൻ്റെ അരക്കെട്ട് അടിച്ചു ഉടച്ചു എന്നാണ് ഇതിൻ്റെ പൊരുൾ. മലയാളത്തിൽ ഇതിനെ വരി ഉടക്കുക എന്നും പറയും. അപ്പോൾ പിന്നെ സ്വപ്നം കാണാൻ അല്ലാതെ മറ്റു വല്ലതും നടക്കുമോ? നമ്മുടെ നോഹ വല്യപ്പച്ചൻ വീഞ്ഞ് കുടിച്ചു ഭൂസ് ആയി കിടന്നുമുള്ളി. ഉണർന്നപ്പോൾ ചുറ്റുപാടും വെള്ളം. ചാടി എഴുന്നേറ്റു പെട്ടകം പണിയും തുടങ്ങി. impeach ൽ നിന്നും രക്ഷപെടാം എന്ന് കരുതി അമേരിക്കയെ ഇറാൻ ആക്രമിക്കാൻ വരുന്നു എന്ന കള്ള കഥ ഉണ്ടാക്കി അവരുടെ ജനറലിനെ കൊന്നു. അടുത്ത അനേകം തലമുറ ഇ അധമൻ്റെ വിഡ്ഢിത്തരങ്ങളിൽ നിന്നുണ്ടായ ഭവിഷ്യത്തുകൾ സഹിക്കണം. ഇതൊന്നും കണ്ടാൽ മനസ്സിൽ ആകാത്ത കുറെ മലയാളികളും കൂട്ടിനു.
Jack Daniel 2020-01-18 13:57:09
The stock market is not high. You guys are on 'high'
THAIPARAMPIL P JOSEPH 2020-01-19 01:52:49
Trump will win 2020 in landslide
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക