MediaAppUSA

ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)

Published on 19 January, 2020
ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)
മാവേലി നാടു വാണ മാവേലിക്കരയില്‍ നിന്ന് അധികം അകലെയല്ല ഓണാട്ടുകരയിലെ ചേരാവള്ളി. ഭരണഘടനയിലെ മതാതിരേകത്വം കാത്തുസൂക്ഷിക്കാന്‍ പ്രക്ഷോഭങ്ങള്‍ കത്തിക്കാളുന്നതിനിടയില്‍; ഹൈന്ദവവിവാഹം ആഘോഷിച്ചുകൊണ്ടു ഗ്രാമത്തിലെ മുസ്ലിം ജമാഅത്ത് രാജ്യത്തിനു പുതിയ ദിശാബോധം നല്‍കി.

ചേരാവള്ളി ജമാഅത്ത് പള്ളിയങ്കണത്തില്‍ വിരിച്ച ഷാമിയാനക്കുള്ളില്‍ ശരത്തും  അഞ്ജുവും തമ്മില്‍ ഞായറാഴ്ച ഹൈന്ദവാചാര പ്രകാരം നടന്ന മംഗല്യത്തിന് എല്ലാ ജനവിഭാഗത്തിലും പെട്ട നൂറുകണക്കിന് ആളുകള്‍ സാക്ഷ്യം വഹിച്ചു. കല്യാണ സദ്യക്കാകട്ടെ കുറഞ്ഞതു രണ്ടായിരം പേര്‍. ചേരാനല്ലൂരില്‍ ഇങ്ങിനെയൊരു കല്യാണം നടന്നിട്ടേയില്ല.

ജമാഅത്ത് സെക്രട്ടറി നുജുമുദീന്‍ ആലുമൂട്ടില്‍ നെടുനായകത്വം വഹിച്ച വിവാഹത്തിന് എട്ടുലക്ഷത്തോളം രൂപ മുടക്കിയതു പള്ളിയിലെ അംഗവും മൂന്ന് പെണ്‍കുട്ടികളുടെ പിതാവുമായ  നസീര്‍. രണ്ടു പെണ്മക്കളുടെ നിക്കാഹ് നടന്നപ്പോള്‍ നസീര്‍ നേര്‍ന്നു, മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം സൗജന്യമായി നടത്തികൊടുക്കുമെന്ന്.

ആ നേര്‍ച്ചയുടെ സാക്ഷാല്‍ക്കാരമായിരുന്നു അഞ്ജുശരത് വിവാഹം. സ്വര്‍ണപണിക്കാരനായിരുന്ന അച്ഛന്‍ അശോകകുമാര്‍ മരിച്ചതിനു ശേഷം സാമ്പത്തികമായി തകര്‍ന്ന കുടുംബത്തിലെ അംഗമാണ്  അഞ്ജു. താമസം വാടകവീട്ടില്‍  സഹോദരി അഞ്ജലിയും സഹോദരന്‍ ആനന്ദും പഠിക്കുന്നു. അമ്മ ബിന്ദു വീട്ടമ്മ.
 
മകന്‍ ആനന്ദിനെ പരീക്ഷയെഴുതാന്‍ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം ഹൃദയാഘാതം മൂലം മരിച്ചതാണ് അശോക് കുമാര്‍  മരണമറിയാതെ മകന്‍ പരീക്ഷയെഴുതിയ കഥ കേട്ട് മനസലിഞ്ഞ നുജുമുദീന്‍സഹായഹസ്തം നീട്ടി. അങ്ങിനെയാണ് ആ കുടുംബത്തെ പരിചയപ്പെടുന്നത്.

അച്ഛന്‍ കണ്ടുവച്ചതാണ് കാപ്പില്‍ കിഴക്കു തൊട്ടെതെക്കേടത്തു തറയില്‍ ശശിധരന്‍മിനി ദമ്പതിമാരുടെ മകന്‍ ശരത്തിനെ. കൊച്ചിയില്‍ കസ്റ്റംസില്‍ െ്രെഡവര്‍. പക്ഷെ മകളുടെ കല്യാണം നടത്താന്‍ ബിന്ദുവിന്റെ കയ്യില്‍ ഒന്നുമില്ല.

അങ്ങിനെയാണ് നുജുമുദീനെ സമീപിച്ചു അപേക്ഷ നല്‍കുന്നത്. അദ്ദേഹം അത് പള്ളി കമ്മിറ്റിയില്‍ .അവതരിപ്പിച്ചു. പൊതുയോഗത്തിലും.എല്ലാവരും ഒറ്റക്കെട്ടായി സമ്മതിച്ചു. വിവാഹം പള്ളി വകയായി നടത്തിക്കൊടുക്കും. പെണ്‍കുട്ടിക്ക് പണമായി രണ്ടു ലക്ഷം, പത്തു പവന്‍ ആഭരണം, സദ്യ എല്ലാം.

സര്‍ക്കാരിന് പണമില്ലാതെ വന്നപ്പോള്‍ ലോട്ടറി ആവിഷ്കരിച്ച മന്ത്രി പി കെ കുഞ്ഞും അദ്ദേഹം സ്ഥാപിച്ച മീലാദ് ഇ ഷെരിഫ് മെമ്മോറിയല്‍ (എംഎസ്എം) കോളേജ്ഉം അരങ്ങുവാണ കായംകുളം മുനിസിപ്പാലിറ്റിലെ 25ആം വാര്‍ഡിലാണ് നൂറു വര്ഷത്തെ ചരിത്രമുള്ള ചേരാവള്ളി മുസ്ലിം പള്ളി. പരിസരത്ത് നുജുമുദീനും നസീറും ബിന്ദുവും താമസം.

കായംകുളം മുനിസിപ്പാലിറ്റിയുടെ മുന്‍ അധ്യക്ഷയാണ് നുജുമുദീന്റെ ബീവി സൈറ. ഇപ്പോഴും മെമ്പര്‍. നേരിയ ഭൂരിപക്ഷത്തിനു എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ ആയ ജേഷ്ടന്‍ അഡ്വ. യു. മുഹമ്മദ് ആണ് പ്രതിപക്ഷ നേതാവ്.

അറുപതുവര്‍ഷം കായംകുളത്ത് വ്യപാരിയായി ശോഭിച്ച ആലുമൂട്ടില്‍ ഉസ്മാന്‍കുട്ടിയുടെ മക്കളാണ് നുജുമുദീനും മുഹമ്മദും. മറ്റു ഏഴുപേരും. രണ്ടു പതിറ്റാണ്ടു കാലം ജിദ്ദയില്‍ ജോലി ചെയ്തു മടങ്ങി വന്ന നുജുമുദ്ധീന്‍ മാര്‍ക്കറ്റില്‍ കെഎസ്ആര്‍ടിസി സ്‌റ്റേഷന് തൊട്ടെതിരെ ആലുംമൂട്ടില്‍ വെഡിങ് സെന്റര്‍ തുറന്നു. മൂന്ന് നില മുപ്പതു ജോലിക്കാര്‍. ഗ്രൗണ്ട് ഫ്‌ലോറില്‍ സ്വര്‍ണക്കടയുമുണ്ട്.

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ എന്നു പാടുന്ന ഓണാട്ടുകരയുടെ (കായംകുളം, മാവേലിക്കര, കരുനാഗപ്പള്ളി) സിരാകേന്ദ്രമാണ് കായംകുളം. മാവേലിയെ ഓര്‍മ്മിപ്പിക്കാന്‍ പത്തു വര്‍ഷമായി കായംകുളം കായലില്‍ ജലോത്സവം നടത്തുന്നു.
 
തോപ്പില്‍ ഭാസി, പദ്മരാജന്‍ മുതല്‍ എസ് ഗുപ്തന്‍ നായര്‍ വരെയുള്ള പ്രതിഭാ ശാലികള്‍ അരങ്ങു വാണ നാടാണ് ഓണാട്ടുകര. ചേരാവള്ളിയുടെ യശസ്  ഉയര്‍ത്തിയ എഴുത്തുകാരനാണ് ചേരാവള്ളി ശശി. നുജുമുദീന്റെ അടുത്ത സുഹൃത്ത്. .നിര്‍ഭാഗ്യവശാല്‍  കല്യാണ സമയത്ത് മഞ്ഞു പെയ്യുന്ന സ്‌കോട് ലന്‍ഡിലെ ഡണ്ഡിയില്‍ മകന്‍ ശശികാന്തിന്റെ അടുത്തായിപ്പോയി.
കോട്ടയത്തെ സിഎംഎസ് കോളജില്‍ മലയാളം വിഭാഗം പ്രൊഫസര്‍ ആയിരുന്ന ഡോ ശശി സ്‌കോട് ലന്‍ഡില്‍ നിന്ന് വധൂവരന്മാര്‍ക്ക്  അയച്ച മംഗളാശംസ ഇങ്ങനെ:

"മതസൗഹാര്‍ദ്ദത്തിന്റെ മാതൃകാദീപം പോലെ, മണിവെളിച്ചം പകരുന്ന അഞ്ജുശരത്  വിവാഹത്തിന് ചേരാവള്ളി ഗ്രാമം നറുതിരി കൊളുത്തിയ  ആഹഌദത്തോടെ  ഹൃദയപൂര്‍വം സര്‍വമംഗളങ്ങളും  നേരുന്നു,"

ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)ഓണാട്ടുകരയില്‍ അസുരനെ വെല്ലുവിളിച്ച് മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം (കുര്യന്‍ പാമ്പാടി)
Ponmelil Abraham 2020-01-19 17:18:54
Best wishes and God bless the young couple. This wedding is a perfect example of respect and love over and above religious backgrounds.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക