നാട്ടില്‍ നിന്നു വന്ന നടിയുടെ മൂട്ടില്‍ പറ്റിയാണ് ആ മൂട്ട അമേരിക്കയിലെത്തിയത്. കലപരിപാടികളുമായി എത്തിയ ആ താരസംഘത്തിലെ ഏറ്റവും കൂടുതല്‍ തടിയുള്ള ആ നടിയില്‍ സുലഭമായി രക്തം ഉള്ളതുകൊണ്ടാണ് ആ നടിയുടെ മൂട്ടില്‍ മൂട്ട പറ്റിക്കൂടിയത്. മൂട്ടയുടെ യാത്ര കുശാലായിരുന്നു.അമേരിക്കയിലേക്ക് പോരുംവഴി നാട്ടിലൊരു പഴഞ്ചന്‍ ത്രീസ്റ്റാര്‍ ഹോട്ടലിന്‍െറ പഴഞ്ചന്‍ ചൂരക്കസരയില്‍ നിന്നാണ് മൂട്ട നടിയുടെ മൂട്ടില്‍ പറ്റിയത്.അവിടന്ന് നടിയുടെ നഗ്നമൂട്ടില്‍ പറ്റിക്കൂടാന്‍ ഏറെ സാഹസം വേണ്ടിവന്നു.സാരിക്കടിയില്‍ മാംസളമായ കാലിലുടെ ഇഴഞ്ഞ് ഞെരുക്കുകൊള്ളാതെ ഒരുവിധമതു സാധിച്ചെടുത്തു. അവിടെ എത്തിയപ്പാള്‍ ഒരു പട്ടുമെത്തയുടെ സുഖം!!
അങ്ങനെ നീണ്ട ഒരു യാത്ര. നടി സംഘത്തോടൊപ്പം സഞ്ചരിച്ചു.നെടുമ്പാശ്ശേരി ഡല്‍ഹീക്ക്, ഡല്‍ഹീന്ന്് ന്യൂയേര്‍ക്കിലെ കെന്നഡി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്. ബിസിനസ് ക്ലാസിലായിരുന്നു യാത്ര.അതും സുഖം. നടിയും മൂട്ടയും എന്‍ജായ് ചെയ്തു.നടിവൈനും, ഷാംപെയിനും ലാവിഷായി കുടിച്ചു.നടിയാണന്നു പറഞ്ഞിട്ടുകാര്യമില്ല,ഇത്രയും നല്ല വൈനും,ഷാംപെയിനുമൊക്ക കുടിക്കാന്‍ ഇന്ത്യയിലേതു പെണ്ണിനു ഭാഗ്യം.ഒരു പക്ഷ വല്ല ടാറ്റായുടെയാ, ബിര്‍ളായുടയോ കടുംബത്തി പിറന്ന നാരിമാര്‍ക്കതു സാധിച്ചേക്കാം.പിന്നെ ചീസെന്നു പറഞ്ഞാ ഒന്നാംതരം ചീസ്! ,ഹോളണ്ടീന്ന്് എറക്കുമതി ചെയ്തത്, ചീസും വൈനും. എന്തൊരു കൊമ്പിനേഷന്‍! ആകാശത്തിലൂടെ സുവര്‍ണ്ണതേരില്‍ പോകുന്ന പ്രതീതി.നടിയുടെ കണ്ണുകള്‍ അടഞ്ഞുവന്നു.കിടക്ക നിവര്‍ത്തയിട്ട് നടി വശം ചെരിഞ്ഞ് കുംഭകര്‍ണസേവ തുടങ്ങി.വായ് അല്പ്പം തുറന്ന് കൂര്‍ക്കം വലിച്ച്.
മൂട്ട ഓര്‍ത്തു- നടി ഇനി ആനപടിച്ചാല്‍ എഴുന്നേല്‍ക്കില്ല.ഗോള്‍ഡന്‍ ഓപ്പര്‍ചൂണിറ്റി! മൂട്ട, നടിയുടെ വാമഭാഗത്തെ സ്‌പോഞ്ചു പോലയുള്ള മാംസളഭാഗത്ത് കൊമ്പുകള്‍ കുത്തിയിറക്കി സിറിഞ്ചിലെന്ന പേലെ ആവോളം രക്തം ഊറ്റി കൊണ്ടിരുന്നു,സധൈ്യര്യം.ഇത്രനാളും ഇത്ര ധൈര്യമായി സര്‍വ്വ സാതന്ത്യത്താട ആരുടെ രക്തവും ഇത്ര മതിവരുവോളം പാനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല,പ്രത്യേകിച്ച് വാമഭാഗത്തു നിന്ന്. ഒരു ഞാണിന്മേല്‍ കളിയണ് വമഭാഗം പോലുള്ള ഓപ്പണ്‍ ഏരിയായില്‍ വന്നുള്ള രകതമൂറ്റ്.നടി ഒന്നമര്‍ന്നാല്‍ ഒരു ഞെരുക്കുമതി, കാറ്റു പോകാന്‍. പത്തെഴുപതു കിലോ ഫാറ്റ് കയറിയ ബോഡിയാ നടിയുടേത്. ഓര്‍ക്കാപുറത്ത് പ്ലെയിനൊന്നു കുലങ്ങി.അനൗണ്‍സ്‌മെന്റ്-''സീറ്റ് ബല്‍ട്ട് ഇടുക,
"ടര്‍ബുലന്‍സ്'.നടി ഞെട്ടി ഉണര്‍ന്ന് ഒറ്റയടി! മൂട്ട ഞെട്ടി,ഭാഗ്യം! നടിയുടെ കൈവിരലുകളുടെ ഇടയിലേക്ക് മൂട്ട ചാടിനീങ്ങി.ഹാവൂ,ഭാഗ്യം! മരണത്തില്‍ നിന്ന്് വീണ്ടുമൊരു രക്ഷപെടല്‍! ജീവിത
ത്തില്‍ എത്ര എത്രവട്ടം മരണത്തെ രഴഖാമുഖം കണ്ടിട്ടുണ്ട്.ആയുസ്സ് തീര്‍ന്നിട്ടില്ല.മുട്ട പെട്ടന്നിഴഞ്ഞ് രക്ഷാസങ്കേതത്തിലൊളിച്ചു.ഉറക്ക ഭഗ്‌നംവന്ന നടിയുടെ കലമ്പിച്ച ശബ്ദം മൂട്ട കേട്ടു.നാശം! പ്ലെയിനിനാത്തും കൊതുകോ, കുത്തി അങ്ങുതുളച്ചു.ങാ,ഡല്‍ഹീന്ന് കേറീതാരിക്കുംനാശം,
കൊതുക്. പ്ലെയിന്‍ കടലിനു മീതെ കാറ്റടിച്ച്് നന്നായി കുലുങ്ങിയപ്പോള്‍ നടി എണീറ്റ് സീറ്റ്ബല്‍ട്ടിട്ട് ഇരുന്നു. വീണ്ടും ടര്‍ബുലന്‍സ് അവസാനിച്ചേേപ്പള്‍ നടി നാലഞ്ച് സിപ്പ് വൈന്‍കടി കുടിച്ചിട്ട് വീണ്ടും ഉറങ്ങാനരംഭിച്ചു.അങ്ങനെ ഏറെനേരത്ത പറക്കലിനു ശേഷം നടിയും,മൂട്ടയും ന്യൂയാര്‍ക്കിലത്തി. അവിടെ സ്‌പോണ്‍സറും കൂട്ടരും കാത്തു നിന്ന് നടിയേം കൂട്ടരേം നക്ഷത്ര ഹോട്ടലിലെ
ത്തിച്ചു. മൂട്ട ഒര്‍ത്തു-
ഇനി ഈ നടി ഒരുമാസം എവിടയൊക്കെ യാത്രചയ്താലും തനിക്കെന്തു ചേതേം! ഒരു മാസമല്ല,ഒരു വര്‍ഷംതന്നെ പട്ടിണി കൂടാതെ ആഘോഷിക്കാനുള്ള വക നടിയിലുണ്ട്. പിന്നെ ഇടക്കിടെ നടിയുടെ കാച്ചിയയണ്ണേടെ മണവും,കുട്ടിക്കുറ പൗഡറും,വിയര്‍പ്പും കൂടി അലിഞ്ഞ ഗന്ധവും അത്ര സുഖകരമല്ല.എങ്കിലും നടി ഇടക്കിടെ പരിപടിക്കും,പാര്‍ട്ടിക്കും പേകുമ്പോള്‍ വിദേശനിര്‍മ്മിതമായ യാര്‍ഡിലീ സോപ്പില്‍ കുളിച്ച്,ഫ്രഞ്ച് പരിമളമായ ഓപ്പിയം ഫെര്‍മ്യൂമിട്ടിരിക്കുബോള്‍ നടിയെപിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നും.മുമ്പും സുന്ദരികളായ കോളേജു പെണ്‍കുട്ടികളാടൊപ്പം മൂന്നാറിലും,ഊട്ടിയിലും,കൊടൈക്കനാലിലിമൊക്കെ സഞ്ചരിച്ചിട്ടുണ്ട്. അവര്‍ക്കാക്കെല്ല മണമുണ്ട്,അത്തറിന്‍െറയും,നീലക്കുറിഞ്ഞിയുടെയും,ലാവന്‍ഡിഷിന്‍െറയും ഒക്കെ നല്ല സ്‌മെല്ല്. അല്ലെങ്കിലും സിനിമാനടിമാര്‍ക്കും,സീരയലുനടിമാര്‍ക്കും ചില സമയത്ത് വേര്‍പ്പുമണക്കുമെങ്കിലും, മിക്കപ്പാഴും നല്ല സ്‌മെല്ലാ.
ഈ അടുത്തകാലംവരെ കഷ്ടപ്പാടരുന്നു.രണ്ടാംകിട രാഷട്രീയക്കാരും ,എഴുത്തുകാരും, പ്രഫസറന്മാരും, സീരിയലുനടന്മാരും,നാടകക്കാരും,കവികളും,ചിത്രകാരന്മാരും, വള്ളമടിച്ച് കിറുങ്ങാന്‍ വരുന്ന ആ മൂന്നുനക്ഷത്രത്തില്‍, ഈ ദശയൊള്ള നടിവന്ന് ആ ചൂരക്കസേരയില്‍ ഇരുന്നതാണ്‌വാസ്തത്തില്‍ തനിക്കടിച്ച ഭാഗ്യക്കുറി! ഇതുവരെ രക്തം കുടിച്ചിരുന്നവരാകട്ടെ മിക്കവരും മദ്യപാികള്‍,രക്തം കടിക്കുബാള്‍ ഒന്നിളകിയിരിക്കും,ഒന്ന് ചൊറിയാന്‍പോലും അലസത കാട്ടുന്നവര്‍.പാതി മയക്കത്തിലല്ലേ ഇവരടെയൊക്കെ ജീവിതം! ഇവരില്‍ ചിലരടെ രക്തത്തിനൊക്കെ വാറ്റുചാരായത്തിന്‍െറ ചൊവയോ ,പുളിച്ച കള്ളിന്‍െറ ചൊവയോ,അതുമല്ലെങ്കില്‍ വിലകുറഞ്ഞ വിസ്ക്കിയുടെ ചൊവയാ ഒക്കെ ആയിരിക്കും.യാര്‍ഡിലി സോപ്പിട്ട് കുളക്കാത്ത ഇവരെ ഒരുതരം വേര്‍പ്പിന്‍േറം,പൂപ്പലിന്‍െറയും ഗന്ധവും.എങ്കിലും രക്തം കുടിക്കാതിരാക്കാമ്പറ്റ്വോ,ജീവിക്കേണ്ടെ!
പരിപാടികള്‍ക്കിടെ താരസംഘത്തെ മുന്തിയ ഒരു ബാറില്‍ സ്‌പോണ്‍സര്‍ കെണ്ടു പോയി,അവരെ സന്താഷിപ്പിക്കാന്‍! ഈവക വകുപ്പുകളല്ലേ,അടിച്ചുപൊളിക്കാന്‍ അവസരംകൊടു
ത്താല്‍ അടിച്ചു പൂസാകും.അങ്ങനെ നടി കിറുങ്ങി ഇരുന്ന നേരത്ത് മൂട്ട പുറത്തുവന്നു. അമേരിക്ക എന്ന അത്ഭുതരാജ്യം കാണാന്‍.മൂട്ട വണ്ടറടിച്ചുപോയി! നടിയുടെ തടി എന്തിരിക്കുന്നു.നൂറു മൂട്ടകള്‍ക്ക് ഒന്നിച്ചിിരുന്ന്് ഏറെക്കാലത്തേക്ക് രക്തം കുടക്കാമ്പറ്റിയ തടിച്ചികളും,തടിയമ്മാരും.അതും
പലനിറത്തില്‍,പല തരത്തില്‍.വെളുപ്പ്,കറുപ്പ്,മഞ്ഞ,പാല്‍ക്കാപ്പിയുടെ നിറം,കഷായനിറം.ചുരുണ്ട കരിവണ്ട് തലമുടിക്കാര്‍,ചെമ്പന്‍മുടിക്കാര്‍,സ്വര്‍ണ്ണമുടിക്കാര്‍,എന്നുവേണ്ട പലപല വകുപ്പ്.
വെളിപ്പിനോടണ് മൂട്ടക്കു കമ്പം! അതും തടിച്ചികളോട്. ഒരാണ്‍മൂട്ടയായ താന്‍ അങ്ങനെ ഇഷ്‌പ്പെടുന്നതിലെന്തു തെറ്റ്! മൂട്ട സൂക്ഷിച്ചുനോക്കി. താട്ടടത്ത് സര്‍ണ്ണതലമുടിയുള്ള ഒരുപൂച്ചക്കണ്ണി മദാമ്മ.തടി എന്നു പറഞ്ഞാല്‍ ഒരു നീര്‍കുതിരയെപ്പോലെ,വെളുത്തുചുവന്ന്്,രക്തംതൊട്ടെടുക്കാം പരുവത്തില്‍.മേദ.ുകൊണ്ട് കൂഴച്‌നക്കയുടെ കൂഞ്ഞിവലിച്‌നപോലെ അല്തം ഉടഞ്ഞ ശരീരം.ഒരോ ചലനത്തിലും നദിയിലെ ചെറുതിരപോലെ മേനി ഓളം വെട്ടുന്നു.എങ്ങനയും അവരിലൊന്ന് കയറിപ്പറ്റയാ കുറേ നാളേക്കു കുശാലായി.തന്നേമല്ല മദാമ്മേടെ രക്തം, അതിന്‍െറ സ്വാദ് മറ്റൊന്നായിരിക്കുമല്ലോ.
ഇനി ജന്മനാട്ടിലോട്ട് തിരികെപോയിട്ട് എന്തുകാര്യം! രക്തമില്ലാത്തവരടെ നാട്,നാട്ടി ഇപ്പോ കൊറെ കെടവയറമ്മാരൊണ്ട്, പിന്നെ സീരിലുകണ്ട് ഒരെകസര്‍സൈസുമില്ലാത്ത കൊറെ തടച്ചിപെണ്ണുങ്ങളും. ഇവരടെ ഒക്കെ രക്തത്തിന് കാഞ്ഞിരമിട്ട കഷയത്തിന്‍റ ചൊവയാ.ഫാര്‍മാലിനിട്ട മീനും,പാണ്ടീന്ന് അടിച്ചുകലക്കി കൊണ്ടോരുന്ന ക്ഷീണിച്ച പാണ്ടിക്കാളേം,സ്വന്തം വേസ്റ്റുതിന്നുന്ന ബ്രോയിലര്‍ ചിക്കനേം, പരാമറടിച്ച പച്ചക്കറീം, പഴവര്‍ഗ്ഗോമൊക്കെ തിന്നുന്നോര്! ഇങ്ങനെപോയാ കാന്‍സറു പിടിച്ചില്ലെങ്കിലാ അത്ഭുതം!
ങം! ഇതെന്തുരു നാട്,പറുദീസാപോലെ.നല്ല ശുദ്ധയ പാല്,ബട്ടറ്,എറച്ചി,മീന്, ഫ്രഷ്പച്ചക്കറി, പഴം,കുടിക്കാന്‍ ഒന്നാംതരം മായം ചേരാത്ത മദ്യങ്ങള്‍,വീഞ്ഞ്,ഷംപെയിന്‍ എന്തിന് എല്ലാാംതന്നെ സൂപ്പര്‍! .വാസ്തവത്തി ഇതല്ലേ,ദൈവത്തിന്‍െറ നാട്! ഇവിടെ ബലാല്‍സംഗമില്ല ,മതവൈര്യമില്ല,കുതികാല്‍ വെട്ടുന്ന രാഷ്ട്രീയോമില്ല.
മൂട്ട തീരുമാനിച്ചുറപ്പിച്ചു,ഇനീം ശിഷ്ടകാലം ഇവിടെത്തന്നെ കൂടുക.കഴിയുന്നിടത്തോളം ഈ മദാമ്മയോടൊപ്പം. പക്ഷേ,എന്തിനാ കഷ്ടപ്പെട്ട് മദാമ്മേടെ മൂട്ടിതന്നെ കൂടുന്നേ! മറ്റൊരു മനോഹരമായ സ്ഥലം മുമ്പില്‍ തുറന്നുകിടക്കുന്നു! മൂട്ട മുട്ടികിടക്കന്ന കസേരവഴി ഇഴഞ്ഞു പയ്യെ പ.െ#്. ആരുമറിയാതെ മുന്‍ഭാഗം പാതിതുറന്ന മദാമ്മയുടെ ഉടുപ്പിനുള്ളിലൂടെ ആ വലിയ മാറിനുള്ളില്‍ പറ്റിക്കൂടി.
മദാമ്മയെ പഴുത്തമാമ്പഴത്തിന്‍െറ മണം,പിന്നെ എന്തൊക്കെയൊ വിശേഷാല്‍ സുഗന്ധത്തിന്‍െറ വാസന. എവിടയുമൊരു തൂവല്‍സ്പര്‍ശം,മറ്റൊരനുഭൂതി,എന്തൊരുസന്തോഷം!,
സ്വര്‍ഗ്ഗവും അതിലപ്പുറവും കിട്ടിയ വാശി! പെട്ടെന്നതു സംഭവിച്ചു, മദ്യലഹരിയിരുന്ന മദാമ്മ,ഒന്നുഞെട്ടി ഞെളിപിരികൊണ്ട്, ചൊറഞ്ഞ് കൈകൊണ്ട് തപ്പി മൂട്ടയെ കയ്യിലെടുത്ത് ദൂരേക്ക്ഒറ്റയേറ്,ഒപ്പം കസേരേല്‍ നിന്ന് ഒറ്റചാട്ടവും! തുടര്‍ന്ന് മദാമ്മ അടുത്തിരുന്ന ചെമ്പിന്‍െറ നിറമുള്ള നടിയെ തുറിച്ചുനോക്കി കാരണം കൂടാതെ ഇംഗ്ലീഷില്‍ "ഫ്' കൂട്ടി ഒരു പച്ചതെറിയും കാച്ചി ദേഷ്യത്തി അവിടന്ന്് തെറിച്ചെണീറ്റു പോയി.
തറയില്‍ മലര്‍ന്നുവീണ മൂട്ട ഏറെ പരിശ്രമിച്ചെണീറ്റ് ദീഘനിശ്വാസം വിട്ട് ആ ശ്വസിച്ചു- ഹാവൂ,വീണ്ടും രക്ഷപ്പെട്ടു, അവസാനമാണെന്നാണ് കരുതീത്.ഒരു പുനര്‍ജന്മം,വീണ്ടും മരണത്തില്‍ നന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ്! ഇനീം ഇവിടെ അഭയാര്‍ത്ഥിയായി കൂടാം,മറ്റുപല നാട്ടുകരേം പോലെ.വേണ്ടിവന്നാ അല്പ്പം തട്ടിപ്പും വെട്ടിപ്പുമായി.
നാട്ടിലോട്ട് തിരികെ പോണേലും ഭേദമതാ!!