StateFarm

ഉടച്ചുവാര്‍ക്കല്‍ (കവിത: സീന ജോസഫ്)

Published on 22 January, 2020
ഉടച്ചുവാര്‍ക്കല്‍ (കവിത: സീന ജോസഫ്)
ഉള്ളിലെ ജീവവായു മുഴുവന്‍
ഒരു കാരിരുള്‍ ശിലയിലേക്കൂതി നിറയ്ക്കണം.

മൂര്‍ച്ചയുള്ള ഒരുളി വേണം
അധികമുള്ളത് അടര്‍ത്തിമാറ്റുവാന്‍.

കണ്ണുകളുടെ കാര്യത്തില്‍ അതിസൂക്ഷ്മത വേണം
ആഴത്തില്‍ തന്നെ കൊത്തിയെടുക്കണം
സങ്കടങ്ങള്‍ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്.

ചുണ്ടുകളില്‍ ഒരു മോണാലിസ ചിരിയും വേണം
ആന്തരികവ്യാപാരങ്ങള്‍ ആരുമറിയാതിരിക്കുവാനാണത്.

പറയാത്ത വാക്കുകളില്‍ പോലും മധുരം കിനിയണം
എന്തുകൊണ്ടെന്നാല്‍, സ്ത്രീ, ശിലപോലുറപ്പുവളും
പൂവുപോലെ മൃദുത്വമാര്‍ന്നവളുമാകുന്നു!
മറ്റൊന്നും അവള്‍ക്ക് ഭൂഷണമേ അല്ലാത്തതാകുന്നു!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക