(അമേരിക്കയിലേക്ക് ആദ്യമായികടന്നു വരുമ്പോള്‍ സാംസ്കാരിക ആഘാതത്തെ കൂടാത മറ്റു പലജീവിത അനുഭവങ്ങളും നമ്മെ ഭയപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയുംചെയ്യും. അങ്ങനെയുള്ള ചില അനുഭവങ്ങളുടെ ഒരു കാവ്യാവിഷ്കാരം അല്പം നര്‍മ്മം കലര്‍ത്തി മാന്യ വായനക്കാക്കായി സമര്‍പ്പിക്കുന്നു)
എത്തുന്നുകത്തുകള്‍ എന്നും മെയില്‍ബോക്‌സില്‍
ചിത്തത്തിനശാന്തിയേകിക്കൊണ്ട്
നൂറുകണക്കിനു കച്ചറകത്തുകള്‍
ഊരുപേരില്ലാത്ത കത്തുവേറെ
ബില്ലുകള്‍വില്ലുകള്‍ഇല്ലാത്തതില്ലതില്‍
എല്ലാ ഗുലുമാലിന്‍ കത്തുമുണ്ടേ.
പണ്ടു ഞാന്‍ നാട്ടീന്നു വന്നനാള്‍ വന്നുടന്‍
കണ്ടാല്‍അഴകുള്ളകത്തൊരെണ്ണം
പെട്ടന്നു പൊട്ടിച്ചുവായിച്ചുആര്‍ത്തിയാല്‍
ഞെട്ടി ഞാന്‍ കണ്ണില്‍ഇരുട്ടുകേറി
“ഞെട്ടണ്ട നീയിന്നുചത്താല്‍ നിനക്കൊരു
പെട്ടിയുംആറടിമണ്ണുമുണ്ടോ?
ഉണ്ടോകരുതിയിട്ടുണ്ടോഅതിനായി
വിണ്ടലമല്ലതു ഭൂമിയാണ്്”
പേരുകേട്ടള്ളൊരു ഫ്യൂണറല്‍ഹോമിന്റെ
കാര്യമായുള്ള പരസ്യമത്രെ.
തൊട്ടടുത്തായിട്ടുഒട്ടിയിരിക്കുന്നു
മറ്റൊരുകത്തു ഭയപ്പെടുത്താന്‍
“ഉണ്ടോ നിനക്കുനിന്‍ ഉറ്റവര്‍ക്കായിട്ടു
കണ്ടാല്‍ മതിപ്പുള്ളോരിന്‍ഷ്വറന്‍സ്?
ഇന്നു നീ പെട്ടന്നു മണ്‍മറഞ്ഞാലുണ്ടോ
മന്നിലിവര്‍ക്കുസുരക്ഷിതത്വം?
വാങ്ങുകഞങ്ങടെപോളിസി പിന്നെങ്ങും
വാങ്ങാന്‍ കഴിഞ്ഞില്ലേല്‍എന്തുചെയ്യും!
മറ്റൊരുകത്തിതാമാടിവിളിക്കുന്നു
ചെറ്റും ഭയംവേണ്ടവന്നിടുക.
ഒന്നിതില്‍ഒപ്പിട്ടുതന്നാല്‍മതി പിന്നെ
തന്നിടാം പ്ലാസ്റ്റിക്കിന്‍ കാര്‍ഡൊരെണ്ണം.
ലോകത്തില്‍ പിന്നിനി വേണ്ടൊന്നും നിന്‍ പണ
മോഹമകറ്റിസുഷുപ്തിയേകാന്‍
ഓര്‍ത്തൊന്നറിയാതെ പണ്ടത്തെ കാര്യങ്ങള്‍
ചീര്‍ത്തമുഖമുള്ളമാര്‍വാടിയെ
ഇല്ല കഴിഞ്ഞില്ലകത്തുകള്‍ഉണ്ടിനി
ഇല്ലതില്‍ഊരില്ലപേരുമില്ല
തെല്ലൊരുശങ്കയാല്‍കത്തുതുറന്നങ്ങു
മെല്ലെഞാനോടിച്ചുകണ്ണുരണ്ടും
സ്‌നേഹത്തിന്‍ മുത്തു പതിപ്പിച്ച കത്തിതാ
ഹാ! ഹാ! അവസാനം വന്നണഞ്ഞു
മത്തായി, മര്‍ക്കോസ്, ലൂക്കോസ്കൂടാതെ
എത്രയോ ബൈബിളിന്‍ ഉദ്ധരിണി.
ഇല്ല മറന്നില്ല എന്നെ ഈ സോദരര്‍
അല്ലലില്‍ഏവരുംതുല്യരല്ലോ
ആശയോടാകത്തുവായിച്ചുചെന്നപ്പോള്‍
ഈശനെ ഇതെന്തുകുന്തമാണെ!
പള്ളിതിരുമേനി അച്ചനും കപ്പിയാരും
പള്ളീലെകൈക്കാരുംഎന്നുവേണ്ടാ,
കള്ളക്കണക്കുകള്‍തീവെട്ടികൊള്ളകള്‍
ഭള്ളുകള്‍കൂടാതെ ഭീഷണിയും
മര്‍ത്ത്യ മനസ്സിലെമോഹവും ഭംഗവും
വൃത്തികേടായികുമിഞ്ഞുകൂടി
പൊട്ടിയൊഴുകുന്നുകത്തിലൂടിങ്ങനെ
ചുറ്റിലുംദുര്‍ഗന്ധംവീശിവീശി
പേരില്ലാതിങ്ങനെ എത്തുന്ന കത്തേതോ
ഭീരുവിന്‍ ജീവിതഗാഥയാവാം
കിട്ടട്ടവര്‍ക്കൊക്കെ ആശ്വാസമിങ്ങനെ
കെട്ടി നിന്നാമദം പൊട്ടിടുമ്പോള്‍
ഉണ്ടിനി ഒട്ടേറെകത്തുകള്‍ വായിക്കാന്‍
തൊണ്ട വരണ്ടിനി വയ്യെനിക്ക്
വാരിവലിച്ചവഗാര്‍ബേജില്‍ തട്ടട്ടെ
സാരമില്ലവ നിര്‍ദോഷികളാം.