ഓസ്റ്റിന്‍: മാര്‍ച്ച് 3 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുന്നതിനുള്ള സമയ പരിധി ഫെബ്രുവരി 3 ന് അവസാനിക്കും.
പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രൈമറി ഏര്‍ലി വോട്ടെടുപ്പ് ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള ടെക്സസ്സ് സംസ്ഥാനം ഇത്തവണ ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇരു പാര്‍ട്ടികളിലെ വളണ്ടിയര്‍മാര്‍ വീട് തോറും കയറി ഇറങ്ങിയിരുന്നു. ഇത്തവണ സംസ്ഥാനം ഡമോക്രാറ്റിക് പാര്‍ട്ടി പിടിച്ചെടുക്കുമെന്ന വിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, തങ്ങളുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് ആരേയും അനുവദിക്കില്ല എന്ന പ്രതിജ്ഞയെടുത്താണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ടെക്സസ്സ് സംസ്ഥാനത്തെ ഗവര്‍ണര്‍ ഗ്രേഗ് ഏബെട്ടിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ശക്തമായി അടിത്തറ ഉണ്ടാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരണയും ട്രംമ്പിന് ശക്തമായ പിന്തുണ നല്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുക്കും ടെക്സസ്സ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.