MediaAppUSA

മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)

കോരസണ്‍ Published on 01 February, 2020
മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)
ദി ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേ പ്രകാരം യോഗി ആദിത്യനാഥ് ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയിലെ മുഖ്യമന്ത്രി. ഇത് രണ്ടാം തവണയാണ് ങഛഠച സര്‍വ്വേ (മൂഡ് ഓഫ് ദി നേഷന്‍) യോഗിക്കു ഈ പട്ടം ചാര്‍ത്തിക്കൊടുത്തത്. ഡല്‍ഹിയിലെ കേജരിവാളും മമതബാനര്‍ജിയും ഒക്കെ പുറകിലാക്കിയാണ് ഈ നേട്ടം. നമ്മുടെ ഇരട്ടചങ്കന്‍ അടുത്തുപോലും എത്തുന്നില്ല!. 2024 ഇന്ത്യയുടെ പ്രധാനമന്ത്രിയായി യോഗി ആദിത്യനാഥിനെ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാണിച്ചിരുന്നു എന്നും എവിടെയോ കണ്ടു. 

ഇങ്ങനെയൊക്കെയാണ് രാഷ്ട്രത്തിന്റെ മനോഭാവമെങ്കില്‍, അടുത്ത ദിവസങ്ങളില്‍ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്,ഡല്‍ഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഒരു ഹൃസ്വസന്ദര്‍ശനം നടത്തിയതിനാല്‍ അല്‍പ്പം കാര്യങ്ങള്‍ നേരില്‍ കാണാനായി. അപ്പോള്‍ പിന്നെ വാല്‍ക്കണ്ണാടിയുടെ മൂഡ് കൂടി ചേര്‍ക്കാമല്ലോ. യാത്രാവിവരണത്തിന്റെ ചില അംശങ്ങള്‍ ഉണ്ടെങ്കില്‍ കൂടി, നേരില്‍ കണ്ട കാഴ്ചകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയുപീകേരള എന്നീ വ്യത്യസ്ത പ്രദേശങ്ങളിലെ രാഷ്ട്രീയ സാമുദായിക ചലനങ്ങളും അടിസ്ഥാനപരമായ ഭരണക്രമത്തിന്റെ അപര്യാപ്തതകളും നിരത്തി ഒരു രാഷ്ട്രീയ വിലയിരുത്തല്‍ മാത്രമാണ് ഇവിടെ  ഉദ്ദേശിക്കുന്നത്.  

അല്‍പ്പം വസ്തുതകള്‍

യുണൈറ്റഡ് കിങ്ങ്ഡമിന്റെ വലിപ്പവും, പാക്കിസ്ഥാനെക്കാള്‍ ജനസംഖ്യ യുള്ള സംസ്ഥാനമാണ് യൂ.പി. ഈ സംസ്ഥാനം ഒരു രാജ്യമായിരുന്നെങ്കില്‍ ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തിലെ അഞ്ചാം  സ്ഥാനം പിടിച്ചേനേ.  ഇന്ത്യയുടെ 16 ശതമാനവും ലോകത്തിലെ 2 .8 ശതമാനവും ജനങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് ഇത്. 2017 കണക്കുപ്രകാരം 80 ശതമാനം ഹിന്ദു, 19 ശതമാനം മുസ്ലിം, 1 ശതമാനം മറ്റുള്ളവര്‍ എന്ന നിലയിലാണ് അവിടുത്തെ വിശ്വാസികളുടെ സ്ഥിതിവിവരപ്പട്ടിക. പ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി തുടങ്ങി ഒരു പിടി വമ്പന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും സാക്ഷരതയുടെ കാര്യത്തില്‍ 67.68 ശതമാനം മാത്രം (2011 കണക്ക്). രാഷ്രീയമായ അനുകൂല ഘടകങ്ങള്‍ ഏറെ ഉണ്ടെങ്കിലും, വിപരീതമായ സാമ്പത്തീക പുരോഗതി, അപര്യാപ്തമായ പൊതുഭരണം,  ആസൂത്രിതമായ കുറ്റകൃത്യം, അഴിമതി ഒക്കെയായി ഇന്ത്യയുടെ പിന്നോക്ക സംസ്ഥാനമായി മാറുകയായിരുന്നു. നിരന്തരമായ ജാതിവര്‍ഗീയ കലാപങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന ഒരു ഇടമായി മാറിക്കൊണ്ടിരുന്ന സ്ഥലത്താണ് 1992 ലെ ബാബ്‌റി മസ്ജിദ് പൊളിക്കലും, അയോദ്ധ്യ വിവാദങ്ങള്‍ പൊട്ടി മുളച്ചതും.

ഹിന്ദുപോരാളിയോഗിയായ ആദിത്യനാഥ് 2017 ഇല്‍ യൂ.പി സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തപ്പോള്‍ പലരും ഞെട്ടി. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കാത്ത , ഒരു ആപ്പിള്‍ മാത്രം അത്താഴത്തിനു ഭക്ഷിക്കുന്ന , യോഗിയെക്കുറിച്ചു കഥകള്‍ ഏറെയാണ് കേട്ടിരുന്നത്. അദ്ദേഹം തീവ്ര ഹിന്ദുവതക്കു തീ പിടിപ്പിച്ചു. ഹിന്ദു യുവവാഹിനി എന്ന സംഘടനക്ക്  ഒരു കാട്ടു തീയുടെ വേഗതയും ചൂടും ഉണ്ടായി,അതു കിഴക്കന്‍ യൂപീ ആകെ കുങ്കുമനിറമാക്കി. ഒരു മതയുദ്ധത്തിന് ഒരുങ്ങികൊള്ളൂ, ചില മതവിശ്വാസികള്‍ വെറും  ഇരുകാലി മൃഗങ്ങള്‍ ആണെന്ന് അദ്ദേഹം പറഞ്ഞതായി ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 170 മില്യണ്‍ മുസ്ലിംകളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു തീവ്ര ഹിന്ദു അജണ്ടയാണ് അദ്ദേഹം മുന്നോട്ടു വച്ചത്.

ഇന്ത്യയിലെ  കുങ്കുമയുദ്ധം

2011 ഇല്‍ പുറത്തിറങ്ങിയ'ദി സാഫ്‌റോണ്‍ വാര്‍' എന്ന ഡോക്യുമെന്ററി രാഷ്ട്രീയ ഹിന്ദു പുറത്തെടുത്ത കിരാത മതസ്പര്‍ദകളുടെ രേഖാ ചിത്രമായിരുന്നു. മനഃപൂര്‍വം സാമൂഹിക വേര്‍തിരുവിനുള്ള ശ്രമങ്ങള്‍ വലിയ പ്രയാസമില്ലാതെ പുറത്തെടുക്കാന്‍ തീവ്ര രാഷ്രീയഹിന്ദു അജണ്ടക്ക് കഴിഞ്ഞു. നിരന്തരമായ വെറുപ്പിന്റെ സുവിശേഷങ്ങള്‍ ഒട്ടൊന്നുന്നുമല്ല സാധാരണ ഹിന്ദുക്കളെ ചൊടിപ്പിച്ചത്. എന്താണ് ഒരു സാധാര ഹിന്ദുവിന് ഇത്ര തീവ്രമായ ഒരു മനോഭാവം കൈവന്നത് എന്ന് അവിടെ സഞ്ചരിച്ചാല്‍ മനസ്സിലാവും. അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നതും.

ഭാരതദര്‍ശനം

അതിരാവിലെ ഡല്‍ഹിയുടെ തിരക്കില്‍നിന്നും രക്ഷപ്പെടണമെന്ന് െ്രെഡവറും വഴികാട്ടിയുമായ പെരുമാള്‍ ഓര്‍പ്പിച്ചിരുന്നു. ജനുവരിയിലെ മൂടിക്കെട്ടിയ അന്തരീക്ഷവും, പുകമഞ്ഞിലും ഡല്‍ഹി കുളിച്ചു നില്‍ക്കുകയായിരുന്നു. ഹോണ്‍ അടിച്ചുപോകുന്ന വണ്ടികളും , മോട്ടോര്‍ ബൈക്കുകളും  പരല്‍മീന്‍ പറന്നു നടക്കുന്ന തീരത്തെ ഓര്‍മ്മപ്പെടുത്തി.

ഗാസിയബാദ് മുതല്‍ മുറാദാബാദ് വരെ റോഡ് നല്ല രീതിയില്‍ പോയിരുന്നു. റോഡരികത്തെ വെടിപ്പും ശ്രദ്ധിച്ചു. റോഡരികില്‍ വിവിധ കളറിലുള്ള പ്ലാസ്റ്റിക് പാക്കുകളില്‍ തൂക്കിയിട്ടിരിക്കുന്ന സാധന സാമഗ്രികള്‍ ഏതാണ്ട് ഉത്സവത്തിന് തോരണം കെട്ടിയതുപോലെ തോന്നിച്ചു. പുതച്ചു മൂടി കുറെ വിറകുകള്‍ കൂട്ടി തീകായുന്ന പുരുഷന്മാര്‍ . ഉന്തുവണ്ടികളും, അവയുടെ പുറത്തിരുന്നു ഫോണ്‍ വിളിക്കുന്ന ആളുകള്‍ , ചായകുടിക്കുന്നവര്‍, നിര നിരയായി ഇരുന്നു നിരങ്ങി ചൂല്‍ അടിച്ചു നീങ്ങുന്ന സ്ത്രീകള്‍ ഒക്കെ പ്രഭാതത്തില്‍ റോഡിലെ പൊടിയും ബഹളവും എല്ലാം കൂടി നല്ല തിരക്ക്. ഒരു ചായ കഴിക്കാന്‍ അടുത്ത ദാബ്ബയില്‍ നിറുത്തി.  ഒരുവിധം നന്നായി സൂക്ഷിച്ചിരുന്ന അകത്തളം, നടന്നുകയറിയാല്‍ വൃത്തിയായ ഇരിപ്പിടങ്ങളും. തണുപ്പുള്ള പ്രഭാതത്തില്‍ മണ്‍കപ്പില്‍ ആവി കാണാവുന്ന ചൂട് കേല്‍ച്ച ചായ നന്നായി ബോധിച്ചു. നിരത്തില്‍  സ്ഥാപിച്ചിരുന്ന ബാനറുകളില്‍ നിന്നും യോഗി ആദിത്യനാഥിന്റെ ചിരിക്കുന്ന പടം നോക്കി ചായ കഴിച്ചു. എന്തോ മണ്‍കപ്പ് ചുണ്ടില്‍ പറ്റിപ്പിടിച്ചു, അങ്ങനെ ചുണ്ടിനും കപ്പിനുമിടയില്‍ യോഗിയോട് സലാം പറഞ്ഞു വണ്ടി മുന്നോട്ടു പോയി.

ഗംഗഘട്ട്, ഒന്നാംതരം പാലം അതിലൂടെ കടന്നു പോകുന്നു, വളരെ കുറച്ചു വെള്ളമേ ഉണ്ടായിരുന്നുള്ളൂ , ബാക്കി മുഴുവന്‍ പാറകള്‍ നിരന്നു കിടന്നു. ഒക്കെ യോഗിയുടെ പരിശ്രമമായി പുതുതായി ഉണ്ടായതല്ല എന്ന് െ്രെഡവര്‍ സൂചിപ്പിച്ചു. കൂടുതലും ട്രാക്ടറുകളാണ് ജന ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നിന്നതു.  കുറേദൂരം ചെന്നപ്പോള്‍ ഹൈവേയുടെ ഓരം ചേര്‍ന്നാണ് വണ്ടിക്കു പോകാനായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പണിയപ്പെടുകയാണ് , വിശുദ്ധ നദിയായ ഗംഗയുടെ പേരില്‍ തന്നെ. കോണ്‍ക്രീറ്റു ഉറപ്പിച്ച വന്‍ പദ്ധതിയാണ് , പക്ഷെ വഴിയില്‍ അധികം പണിക്കാരെയോ യന്ത്രങ്ങളോ കണ്ടില്ല, വലിയ ഗതാഗത കുരുക്കുകളും. അതുകൊണ്ടു ഏതോ വഴി മാറി ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. െ്രെഡവര്‍ പെരുമാള്‍ സ്വാമിക്കു വഴികള്‍ നല്ല നിശ്ചയമുണ്ടായിരുന്നതിനാല്‍ കുറെ ഉള്‍പ്രദേശത്തുകൂടി സഞ്ചരിക്കാനായി.

ഇനി കുറെഏറെ മുസ്ലിം ഏരിയ സര്‍, പെരുമാള്‍ ഉച്ചത്തില്‍ പറഞ്ഞു. പിന്നെ കുറെയേറെ മണിക്കൂറുകള്‍ തനി ഉള്‍നാടന്‍ ഗ്രാമത്തിലൂടെ കടന്നു പോയി. അവിടെ വഴി തീരെ പരിമിതം, രണ്ടു സൈഡിലും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കടകള്‍ , വഴി നിറയെ ആളുകള്‍, റിക്ഷാകള്‍, സൈക്കിള്‍ , അതിനിടെ പശുക്കളും എരുമകളും പട്ടികളും നിറഞ്ഞു ഒഴുകുന്നു, ഒക്കെ പൊടിയും ചള്ളയും വൃത്തിഹീനമായ വഴികള്‍. ഏതാണ്ട് പാക്കിസ്ഥനാണോ എന്ന് തോന്നിപ്പോകും അവരുടെ വേഷ വിധാനം കണ്ടാല്‍. അവരുടെ വേഷം കണ്ടാല്‍ അറിയാം എന്ന് മോഡി പറഞ്ഞപ്പോള്‍ ഇത്രക്കങ്ങു നിരുവിച്ചില്ല. സ്‌കൂള്‍ ദിവസമായിട്ടും കുറേ കുട്ടികളും നിരത്തില്‍ കച്ചവടവും ഒക്കെയായി തിരക്കിലാണ്. ഇടയ്ക്കു ഓട്ടോ റിക്ഷയില്‍ കുത്തിനിറച്ച സ്‌കൂള്‍ കുട്ടികള്‍ കാണാനുണ്ടായിരുന്നു. അവരൊക്കെ നന്നായി വേഷം ധരിച്ചു സോക്‌സും ഷൂകളും സ്വെറ്ററും സ്‌കാര്‍ഫ് അണിഞ്ഞു ആണ് പോകുന്നത്. കുറെ ദൂരം ഇടവിട്ട് ചില വലിയ സ്‌കൂളുകള്‍ പ്രത്യക്ഷപ്പെടുന്നു. ഒക്കെ വളരെ ഭദ്രമായി മതില്‍ കെട്ടി കാവല്‍ക്കാരും നിലയുറപ്പിച്ചിരുന്നു. 

ഒരു ഓട്ടോ റിക്‌ഷോയില്‍ ഏതാണ്ട് 25 പേരെങ്കിലും കയറിപ്പറ്റും. ചില ഓട്ടോറിക്ഷകള്‍ പച്ചക്കളറിലുള്ള കൊടി കെട്ടിയിരുന്നു അതില്‍ മുസ്‌ലിം ആളുകളെ കയറുള്ളൂ. കുങ്കുമ കോടി കെട്ടിയ ഓട്ടോറിക്ഷകള്‍ ആളില്ലാതെ പോകുന്നതും ശ്രദ്ധിച്ചു. ഹിന്ദുക്കളുടെ വീടുകളുടെ പുറത്തു കാണാവുന്നതുപോലെ വലുപ്പത്തില്‍ 'ഓം' എന്ന് എഴുതി വച്ചിട്ടുണ്ട്. ഏതാണ്ട് രണ്ടു തരക്കാരെയും തിരിച്ചറിഞ്ഞു തന്നെയാണ് ജനജീവിതം. കുറെ വഴി പിന്നിട്ടപ്പോള്‍ വഴി വളരെ നേര്‍ത്തു. വണ്ടി നിര്‍ത്തി ആളുകളെയും സാധങ്ങളും ഒക്കെ മാറ്റിയാണ് പോകാന്‍ സാധിച്ചത്. അവിടെയൊന്നും ആരാണ് ഡല്‍ഹി അല്ലെങ്കില്‍ സംസ്ഥാനം ഭരിക്കുന്നത് എന്നൊന്നും അവര്‍ക്കു അറിയില്ല എന്ന് തോന്നുന്നു. ഏതാണ്ട് ഒരു 75 വര്‍ഷമെങ്കിലും പഴക്കമുള്ള കേരളത്തിലെ ജീവിതം.

പ്രകടമായ മുസ്ലിം ജനക്കൂട്ടം, ഹിന്ദുക്കളെ അങ്ങനെ കാണാന്‍ സാധിക്കുന്നില്ല, ഇടയ്ക്കു കുറെ ഭാഗത്തു പഞ്ചാബികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം വളരെ നന്നായി സൂക്ഷിച്ചിരിക്കുന്നു. ഒരിടത്തു ഒരു പഞ്ചാബി വിവാഹം നടക്കുന്നതും ശ്രദ്ധിച്ചു. അവര്‍ ഏതാണ്ട് അമേരിക്കയിലുള്ള പഞ്ചാബികളുടെ നിലവാരത്തിലായിരുന്നു വസ്ത്രധാരണവും വണ്ടികളും ഒക്കെ. തലയില്‍ മരക്കമ്പുകളുള്‍ടെ കൂട്ടം കേറ്റി നിരന്നു പോകുന്ന സ്ത്രീകളും കുട്ടികളെയും കാണാനായി. പാചക വാതകത്തെപ്പറ്റി അവര്‍ കേട്ടിട്ടുകൂടി ഉണ്ടാകില്ല.

ഡല്‍ഹി, പണ്ട് കണ്ടതിനേക്കാള്‍ ഒട്ടൊക്കെ വെടിപ്പായി തോന്നി. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്കു മുന്നോടിയായി സൗത്ത് നോര്‍ത്ത് ബ്ലോക്കുകള്‍  ഒക്കെ പവര്‍ വാഷ് ചെയ്തു , പുതിയ പെയിന്റ് ഒക്കെ അടിച്ചു മനോഹരമാക്കുകയാണ്. പരേഡിനുള്ള റിഹേഴ്‌സല്‍ റോഡില്‍ തന്നെ നടക്കുന്നുണ്ട്. മഞ്ഞണിഞ്ഞ് നില്‍ക്കുന്ന തലസ്ഥാനത്തിനു പെണ്ണുകാണല്‍ ചടങ്ങിലെ പെണ്‍കുട്ടിയുടെ ലാസ്യ ഭാവം. കുറെ മാറിക്കഴിഞ്ഞപ്പോള്‍ നിരത്തിലൂടെ ഉറുമ്പുപോലെ അരിച്ചു നീങ്ങുന്ന ജനസാഗരം , അവരുടെ നിത്യ ജീവിതചര്യകളുമായി നടന്നും വാഹനങ്ങളിലും നീങ്ങുന്നു. ഒരു വിരല്‍ കടത്താവുന്ന സ്ഥലമുണ്ടെങ്കിലും ഒരു കാര്‍ അവിടെ ഇടിച്ചു കേറ്റി പോകാനാണ് ശ്രമം. എന്തായാലും വാഷിങ്ടണ്‍ ഡി.സി യെക്കാള്‍ പ്രൗഢമായി തോന്നി നമ്മുടെ തലസ്ഥാനം.

തിങ്കളാഴ്ച ആയതിനാല്‍ ഡല്‍ഹിയുടെ മ്യൂസിയം ഒന്നും പ്രവര്‍ത്തിക്കില്ല, അതൊക്കെ മിസ് ചെയ്തു. എന്നിരുന്നാലും നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിനു മുന്നില്‍ ഒരു നിമിഷം നിശബ്ദമായി നിന്നു, ഈ നിമിഷത്തിന്റെ സമാഗമനം ഒരു വിധിയായി മനസ്സില്‍ കരുതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ദേയമായ പ്രസംഗം,' െ്രെടസ്ട് വിത്ത് ഡെസ്റ്റിനി 'നെഹ്‌റു കുറിച്ചത് ഈ അകത്തളത്തില്‍ വച്ചുതന്നെയല്ലേ?. 'അ ാീാലി േരീാല,െ ംവശരവ രീാല െയൗ േൃമൃലഹ്യ ശി വശേെീൃ്യ, ംവലി ംല േെലു ീൗ േളൃീാ വേല ീഹറ ീേ ിലം, ംവലി മി മഴല ലിറ,െ മിറ ംവലി വേല ീൌഹ ീള മ ിമശേീി, ഹീിഴ ൗെുുൃലലൈറ, ളശിറ ൌേേലൃമിരല...' എത്രയോ നാള്‍ പഠനമേശയുടെ മുന്നില്‍ ഒട്ടിച്ചു വച്ചിരുന്നു  ഈ വാക്കുകള്‍;പിന്നീട് അവ ഹൃദയത്തില്‍ നാരായം കൊണ്ട് എഴുതി വച്ചു. ഇന്ന് ഈ വാക്കുകള്‍ക്ക് ഒരു ജീവിതത്തിന്റെ അര്‍ഥവും വ്യാപ്തിയും ഉണ്ടെന്നു കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ എത്തിയപ്പോള്‍ ഏതാണ്ട് ഇരുണ്ടുതുടങ്ങിയിരുന്നു. മഴയും തണുപ്പും ഒപ്പം പേടിപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങള്‍. അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭം അകത്തു നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമ സംഘം വെളിയില്‍ തമ്പടിച്ചിരുന്നു. സൈനീക വേഷത്തിലുള്ള പോലീസ് യുദ്ധ സന്നാഹത്തോടെ അവിടെയുണ്ട്. ഗേറ്റിനു മുന്നില്‍ നിന്ന് ഒരു പടം എടുത്തോട്ടെയെന്നു െ്രെഡവര്‍ പെരുമാള്‍ ഒരു ഓഫീസറിനോട് ചോദിച്ചു. ടുറിസ്റ്റാണ് എന്നു പറഞ്ഞതിനാല്‍ ഫോട്ടോ എടുക്കാന്‍ അനുവദിച്ചു. ലോകോത്തരമായ വിദ്യാഭ്യാസ സ്ഥാപനം , ഇന്ത്യയിലെ സ്വതന്ത്ര ചിന്തകരുടെ ഈറ്റില്ലം. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഈരടികള്‍ നെഹ്‌റു തന്റെ കുറിപ്പില്‍ ചേര്‍ത്തു വച്ചിരുന്നു,  മഴയില്‍ കുതിര്‍ന്ന കൂരിരുട്ടില്‍ നിന്നുകൊണ്ട് ജെ .എന്‍ .യു വിന്റെ കനത്ത ഗേറ്റില്‍ പിടിച്ചുകൊണ്ടു അറിയാതെ ഉരുവിട്ടു .. 'ഠവല ംീീറ െമൃല ഹീ്‌ലഹ്യ, റമൃസ മിറ റലലു, യൗ േക വമ്‌ല ുൃീാശലെ െീേ സലലു, മിറ ാശഹല െീേ ഴീ യലളീൃല ക ഹെലലു'.

കോണ്‍ഔട്ട് പ്ലേസിന്റെ വളരെ തിരക്കുപിടിച്ച അകത്തളത്തിലൂടെ നടന്നു നീങ്ങുന്നത് ഒരു അനുഭവം തന്നെ. മനോഹരമായ ഒരു ഷോപ്പിംഗ് എക്‌സ്പീരിയന്‍സ്! അകത്തു വിലപിടിച്ച സാമഗ്രികളും പുറത്തു വിലപേശി വാങ്ങാവുന്ന ലൊട്ടുലൊടുക്ക് സാധനങ്ങളും. പ്രകാശപൂരിതമായ ആംബിയന്‍സ് മാള് , ലോകോത്തര നിലവാരമുള്ള സജ്ജീകരണങ്ങള്‍, കേട്ടിട്ടുള്ള മിക്ക ബ്രാന്‍ഡഡ് ഐറ്റംസ് അവിടെ കാണാനായി. ചില സ്ട്രീറ്റുകള്‍ മന്‍ഹാട്ടനിലെ ഫിഫ്ത് അവന്യൂ പോലെതന്നെ ശോഭിച്ചിരുന്നു. അപ്പോള്‍ ഡെല്‍ഹിയെക്കുറിച്ചു അല്‍പ്പം മതിപ്പു കൂടിയോ എന്നൊരു സംശയം.

പെരുമാള്‍, ഇതൊക്കെ കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയതിനു ശേഷം ഉള്ള മാറ്റങ്ങളാണോ? പെരുമാള്‍ ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന തമിള്‍ സ്വാമി. സാര്‍, ഒക്കെ ഷീലദീക്ഷിദ് മാഡം തുടഞ്ഞിവച്ചതാണ്. എന്നാലും എനിക്ക് കേജരിവാളിനെ പെരുത്തു ഇഷ്ട്ടം സാര്‍. ഞാനും ഭാര്യയും മകനും എന്റെ അപ്പയും അമ്മയും എല്ലാം ഒരു മുറിയിലാണ് താമസിക്കുന്നത്. അപ്പാ സിക്ക് ആയതിനാല്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി , എല്ലാത്തരം ജോലിയും ചെയ്തു ജീവിക്കുന്നു. മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ പറ്റൂ. മകള്‍ മദ്രാസില്‍ നഴ്‌സിംഗ് ഡിഗ്രി പഠിക്കുന്നു, ഒരു വര്ഷം ഒരു ലക്ഷം രൂപ വേണം. 

കേജരിവാളിനെപ്പറ്റി പറയാന്‍ ആയിരം നാവുകളാണ് പെരുമാളിനു. അച്ഛന്റെ ചികിത്സകള്‍ ഒക്കെ സൗജന്യം, വെള്ളം കറന്റ് ഒക്കെ ഇപ്പോള്‍ മൂന്നില്‍ ഒന്നു ചാര്‍ജ് മാത്രമേ ഉള്ളൂ. രാത്രിയില്‍ സ്ത്രീകളുടെ ബസ്സില്‍ ഓരോ പോലീസ്, സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര. അങ്ങനെ നീളുന്നു ഡല്‍ഹി ഭരണത്തെപ്പറ്റി പറയാന്‍. ഇന്ത്യ ഭരിക്കാന്‍ സ്‌ട്രോങ്ങ് മോഡിതന്നെ, പക്ഷെ കേജരിവാള്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാവണം എന്നാണ് പെരുമാളിന്റെ ഒരു ഇത്..

ആരായിരിക്കണം ഇന്ത്യന്‍ പ്രധാനമന്ത്രി? യോഗി ആദിത്യനാഥോ കേജരിവാളോ?

 ഡല്‍ഹിക്കു പുറത്തു യൂ .പി യിലുള്ള നോയിഡയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ലില്ലിയുടെ അഭിപ്രായത്തില്‍ യോഗി വെറും കടലാസുപുലിയാണ്. മോദിയെപ്പോലെതന്നെ ഹിന്തുവത കുത്തിയിറക്കി ഭരണം പിടിച്ചുനിര്‍ത്താനുള്ള അടവുകളാണ് യോഗി ചെയ്യുന്നത് . മായാവതി കുറെയേറെ കാര്യങ്ങള്‍ ചെയ്തു . വളരെ പിന്നോക്കമായ ഒരു സംസ്ഥാനത്തിനു ആകെ ഒരു ഒറ്റ ദേശീയ പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദിത്യനാഥിനെയും കേജരിവാളിനെയും താരതമ്യപ്പെടുത്താനാവില്ല. ഡല്‍ഹിയില്‍ എല്ലാകാര്യത്തിനും ലെഫ്റ്റിനെന്റ് ഗവര്‍ണര്‍ വേണം, അദ്ദേഹവും പോലീസും മോദിയുടെ കൂടെയാണ്. എന്നാല്‍ ആദിത്യനാഥിനു എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സ്വന്തം വിരല്‍ത്തുമ്പിലാണ്. മെച്ചമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഡല്‍ഹി വളരെ മുന്നിലാണ് , അതുപോലെ സര്‍ക്കാര്‍ സംവിധാങ്ങളും. യോഗി ഒക്കെ തുടങ്ങാന്‍ പോകുന്നു എന്ന മട്ടില്‍ പരസ്യം ചെയ്യുകയാണ്. ഡല്‍ഹി റേപ്പ് ക്യാപിറ്റല്‍ എന്ന് വിശേഷിപ്പിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ ആള്‍ക്കൂട്ട കിരാത നിയമത്തിന്റെ (ഹ്യിരവശിഴ രമുശമേഹ) തലസ്ഥാനമായാണ് ഇപ്പോള്‍ യൂ.പി അറിയപ്പെടുന്നത്.

ചെയ്ത കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാണ് കേജരിവാള്‍ വോട്ട് ചോദിക്കുന്നത് , എന്നാല്‍ വലിയ പദ്ധതികളുടെ രേഖാചിത്രങ്ങളുമായാണ് ആദിത്യനാഥ് മുന്നോട്ടു പോകുന്നത്. ഉണ്ണികൃഷ്ണന്‍ നായരുടെ അഭിപ്രായത്തില്‍ കാര്യങ്ങള്‍ ചെയ്യും എന്നു പറയുന്നതും ചെയ്തു കാട്ടുന്നതും തമ്മില്‍ വലിയ വിടവുണ്ട്. യോഗി ഗംഗാനദി ശുദ്ധമാക്കും, ഇന്ത്യയിലെ ഏറ്റവും ബ്രഹ്ത് ഗംഗാ ഹൈവേ നിര്‍മാണത്തിലാണ്. മോദിയെപ്പോലെനിരവധി അന്തര്‍ദേശീയ വ്യവസായങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലുമാണു യോഗി. 

നമ്മുടെ കേരളം

കേജരിവാളിന്റെ കാര്യക്ഷമായ ക്ഷേമപ്രവര്‍ത്തങ്ങളോ, യോഗി ആദിത്യനാഥിന്റെ അടിസ്ഥാന വികസന പദ്ധതികളോ ഒന്നും കേരളത്തില്‍ വിരല്‍ ചൂണ്ടികാണിക്കാനില്ല. വലതായാലൂം ഇടതായാലും ഒരേ പാതയില്‍ സഞ്ചരിക്കുന്ന മുന്നണികള്‍ക്ക് കൊടിയുടെ നിറത്തിലേ വത്യാസമുള്ളൂ. നേതാക്കളുടെ വേഷം, ഭാഷ, മാര്‍ഗ്ഗം ഒക്കെ  ഇപ്പോള്‍ ജനത്തിന് തിരിച്ചറിയാനാവാതെ പോകുന്നു. ഒരു ചടങ്ങുപോലെ ഓരോ വര്‍ഷവും നടത്തുന്ന മനുഷ്യച്ചങ്ങലകളില്‍ ജനത്തെ തളച്ചിട്ടു അവരവരുടെ മാത്രം പുതിയ ലോകം സൃഷ്ട്ടിക്കുന്ന സ്വാര്‍ഥ സമൂഹത്തിനു എന്തു സാമൂഹിക പ്രതിബദ്ധത?.

കൊടിയും പാരകളും ഒളിപ്പിച്ചു നിറചിരിയുമായി   നിക്ഷേപകരെ തേടി ലോകം മുഴുവന്‍ ഓടിനടക്കുമ്പോള്‍, എങ്ങനെയെങ്കിലും എവിടെയെങ്കിലും പോയി രക്ഷപ്പെടൂ മക്കളേ എന്ന് ദിവസവും കുട്ടികളെ ഓര്‍മ്മിപ്പിക്കുന്ന മാതാപിതാക്കള്‍. വൃദ്ധരായ മാതാപിതാക്കളെ ഏകാന്തതയുടെ തടവറയില്‍ പൂട്ടിവച്ചു തൊഴില്‍ തേടി നാടുവിടുന്ന ജനം, ഇതല്ലേ ഇന്നത്തെ കേരളത്തിന്റെ നേര്‍ക്കാഴ്ച?. മരടില്‍ തകര്‍ന്നത് വെറും ഫ്‌ളാറ്റുകളല്ല, മലയാളികളുടെ സംവിധാനത്തോടുള്ള അവസാനത്തെ വിശ്വാസമാണ്. പാലാരിവട്ടം പാലത്തില്‍ കയറാന്‍ മലയാളി മടിക്കുന്നത്ത് അവനു കുറച്ചുകൂടി ജീവിക്കണം എന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രം. ഭരണഘടന വിശുദ്ധ ഗ്രന്ഥമായി തന്നെ ഇരുന്നോട്ടെ, എന്നാല്‍ കോടതിവിധി ഒന്നും ഇവിടെ നടത്താന്‍ ഒക്കില്ല എന്ന് ഒരു ഉളിപ്പും ഇല്ലാതെ, ഭരണവും സമരവും ഒന്നിച്ചു ചെയ്യുന്ന അത്ഭുത സമൂഹം. അണുബോംബിട്ടു ആര്‍ക്കും മലയാളിയെ തകര്‍ക്കാനാവില്ല; അവന്റെ സാമൂഹിക സംവിധാനം തന്നെ അവ ഭംഗിയായി ചെയ്തുകൊള്ളും. 

'The woods are lovely, dark and deep, but I have promises to keep, and miles to go before I sleep'.

മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)മലയാളിയെ തകര്‍ക്കാനാവുമോ? ഭാരതദര്‍ശനം 2020 (ഒന്നാം ഭാഗം)- (വാല്‍ക്കണ്ണാടി - കോരസണ്‍)
ബാബു 2020-02-01 10:29:53
മരടിൽ തകർന്നത് മലയാളിയുടെ വിശ്വാസമാണ്, പാലാരിവട്ടം പാലത്തിൽ മലയാളി കയറാൻ പേടിക്കുന്നത് ജീവനിൽ പേടി ഉള്ളത് കൊണ്ടാണ്. ശരിയായ നിരീക്ഷണം.
josecheripuram 2020-02-01 10:57:28
We talk of equality,religious freedom etc Which religion permit this equality?Every one teach that they are better than others.The least religious persecution was in India.The Missionaries who went to Shillong&Nagaland had no problems with the Hindus,but had problems other Christian denominations.Let's get our acts together first.Then think about others.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക