Image

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ട്രംമ്പ് ഭരണകൂടം നിശബ്ദത പാലിക്കുന്നുവെന്ന് അമി ബേറ

പി പി ചെറിയാന്‍ Published on 01 February, 2020
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ട്രംമ്പ് ഭരണകൂടം നിശബ്ദത പാലിക്കുന്നുവെന്ന് അമി ബേറ
കലിഫോര്‍ണിയ: ഈയ്യിടെ ഇന്ത്യയില്‍ നിലവില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് നിശബ്ദത പാലിക്കുന്നുവെന്ന് കടുത്ത വിമര്‍ശനവുമായി കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് ഹൗസ് പ്രതിനിധിയും ഡെമോക്രാറ്റുമായ  അമി ബേറെ രംഗത്ത്. ഏഷ്യ, പസഫിക്, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി, യുഎസ് ഹൗസ് അധ്യക്ഷന്‍ കൂടിയാണ് അമിബേറ. കഴിഞ്ഞ വാരാന്ത്യം അമേരിക്കന്‍ പ്രസിഡന്റ് ഡമോക്രാറ്റിക് െ്രെപമറിയില്‍ മത്സരിക്കുന്ന ജൊ ബൈഡനെ എന്‍ഡോഴ്‌സ് ചെയ്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അമിബേറ തന്റെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ഏഷ്യന്‍ പസഫിക് റീജിയണില്‍ അമേരിക്കന്‍ വിദേശ നയത്തില്‍ ഒരു ശൂന്യത നിലനില്ക്കുന്നുണ്ടെന്നു അമിബേറ കുറ്റപ്പെടുത്തി.

ബംഗ്ലാദേശില്‍ നിന്നും, പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തിയ മുസ്‌ലിം മതവിഭാഗങ്ങള്‍ക്കൊഴികെ എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നു. ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതായി അമിബേറ ചൂണ്ടിക്കാട്ടി. ഇതു ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തെ പോലും നഷ്ടപ്പെടുത്തുന്നതാണെന്നും അമി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനുശേഷം മോദി ഗവണ്‍മെന്റ് അവിടെ അഴിച്ചുവിട്ട കിരാത നടപടികളേയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈ രണ്ടു വിഷയങ്ങളിലും ട്രംപ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും  നിശബ്ദത പാലിക്കുന്നതു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്നതിന് ഇതു വിഘാതമാകുമെന്നും ബേറ മുന്നറിയിപ്പു നല്‍കി.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ട്രംമ്പ് ഭരണകൂടം നിശബ്ദത പാലിക്കുന്നുവെന്ന് അമി ബേറഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ട്രംമ്പ് ഭരണകൂടം നിശബ്ദത പാലിക്കുന്നുവെന്ന് അമി ബേറ
Join WhatsApp News
പിശാചിനോട് തീ ചോദിക്കുമോ 2020-02-01 16:09:29
സത്യം ധർമ്മം നീതി ഇവ ഒക്കെ കണിപോലും കണ്ടിട്ടില്ലാത്തവരോട് , മറ്റു മനുഷ്യരെ ഷിറ്റ് ഹോളിൽ നിന്നും വന്നവർ എന്ന് വിളിക്കുന്നവരോട് ഇന്ത്യയിൽ മനുഷ്യത്വം വേണം എന്ന് അവശ്യപെടുന്നത് എന്തോരു വിവരക്കേട് ബീഡി കത്തിക്കാന്‍ പിശാചിനോട് തീ ചോദിക്കുമോ
ഭൂത കണ്ണാടി 2020-02-01 18:42:44
ധർമ്മത്തിന്റെയും നീതിയുടെയും ദേവനാണ് ട്രംപ് . അദ്ദേഹവുമായി ചോദിക്കാതെ മോദി ഒന്നും ചെയ്യില്ല . ട്രംപിനെ കാണുമ്പോൾ മോദിയുടെ ദേഹത്തുള്ള രോമം എഴുന്നു നിൽക്കുന്നത് കണ്ടിട്ടില്ലേ . ട്രംപ് ധർമ്മവും മോദി നീതിയുമാണ് . അവർ കയ്യ്കോർത്തു നടക്കുന്നത് കണ്ടിട്ടില്ലേ . ആനന്ദ നൃത്തം നടത്തുന്നത് കണ്ടിട്ടില്ലേ. ഇത്രയും നിങ്ങൾ ദൈവത്തെ വിളിച്ചിട്ടെന്തു കിട്ടി . പട്ടിണി മാറിയോ , കയ്യ് നിറച്ചും പൈസാ കിട്ടിയോ . ഇപ്പോൾ നോക്കിക്കേ. ചോദിക്കാനും പറയാനും ആളില്ല . ഇവിടെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും . അതിനെ ട്രംപും മോദിയും ഭരിക്കും .
WE THE PEOPLE 2020-02-02 10:54:36
We The People can - Investigate him - Subpoena him - Indict him - Impeach him - Debate him - Primary him - Question him - Challenge him - Audit him - Defy him - Criticize him - Expose him - Ridicule him - Punish him - Or remove him? What we got here folks is a dictator. DEMOCRAZY IS BY THE PEOPLE & FOR THE PEOPLE.
Anthappan 2020-02-02 12:31:10
We need to remove him through election even though the Democrats couldn't get enough vote. (Acquittal is not yet over - If senators want, they can acquit him for both article or sensor him for either one of them.) We also can remove the Senators who partnered with him to commit this horrible crime and thus kick the ass of Mosco Mitch. He is too old with a rotten mind set. Yes the government is from the people, of the people and for the people. However, trump is stamped on the back -'Impeached for life time" . He will join Andrew Jackson, Clinton and keep on rubbing the chin. We need to flip few more Senators. Let us focus on that rather than wasting our time with these morons.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക