StateFarm

അമേരിക്ക, കാനഡ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി

പി പി ചെറിയാന്‍ Published on 05 February, 2020
അമേരിക്ക, കാനഡ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി
വാഷിങ്ടന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു, പ്രസിഡന്റ് ഒപ്പിട്ട ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്  അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബെല്‍ജിയം, ചൈന, മലേഷ്യ, ന്യൂസിലാന്റ്, ബ്രിട്ടന്‍ തുടങ്ങിയ എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി  ഇന്ത്യന്‍ ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഇന്ത്യന്‍ ലോകസഭയില്‍ അറിയിച്ചു. 

കേരളത്തില്‍ നിന്നുള്ള എംപി ആന്റോ ആന്റണിയുടെ (കോണ്‍ഗ്രസ്) ചോദ്യത്തിനു മറുപടിയായിട്ടാണു ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്.

എട്ടു രാജ്യങ്ങളുടെ യാത്രാ നിയന്ത്രണം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. എത്രനാള്‍ യാത്രാ വിലക്കു നീണ്ടു നില്‍ക്കും എന്നതിന് വ്യക്തമായ മറുപടി പറയാനാകില്ല. പൗരത്വ ഭേദഗതി നിയമത്തിനും ജനസംഖ്യാ കണക്കെടുപ്പിനും തിടുക്കത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ തുടരുകയാണ്.
അമേരിക്ക, കാനഡ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക