അനുഭവങ്ങളുടെ
തീച്ചൂളയില്‍
നിന്നും ചിതറി തെറിച്ച അക്ഷരങ്ങളാണ്
പൊള്ളുന്ന വാക്കുകള്‍
കൊണ്ട് നിന്നെ കരയിക്കുന്ന
കവിത തീര്‍ക്കുന്നത്
അലിയുന്ന മനസുള്ളവര്‍ക്കേ
അതിലെ വരികള്‍ മനസ്സിലാവൂ
അഹങ്കാരം കൊണ്ടു തിമിരം
വന്ന കണ്ണുകളും ദാര്‍ഷ്ട്യം കൊണ്ടു കല്ലായ ഹൃദയങ്ങളും
ചേമ്പിന്‍ താളില്‍ വീണ വെള്ളം പോലെ അതിനെ ഒഴുക്കി കളയുന്നു
നിന്റെ നൊമ്പരങ്ങളുടെ ഭാണ്ഡം
ഇറക്കി വെക്കാന്‍ നീയവ ഈണത്തില്‍ ചൊല്ലുക
മനസ് പണയം വെക്കാത്ത
കുരുവികളും ജീവികളും നിന്റെ ഈരടികള്‍ക്ക് താളം തീര്‍ക്കും
കാട്ടാറും അരുവികളും വാനവും
മേഘങ്ങളും മഴയും നിന്നോടൊപ്പം ആ സ്വരരാഗത്തില്‍ ലയിച്ചു ചേരും