MediaAppUSA

മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)

Published on 07 February, 2020
മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)
പോര്‍ച്ചുഗീസുകാരുടെ വരവോടെ ലത്തീന്‍ സഭയുടെ നിര്‍ദയമായ അധീശത്തിനു കീഴിലമര്‍ന്നിരുന്ന പൗരസ്ത്യ സ്വതന്ത്ര സുറിയാനി സഭയില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവ മുദ്രാവാക്യം ഉറക്കെ പ്രഖ്യാപിച്ച ആളാണ് ജോസഫ് മാര്‍ പവ്വത്തില്‍. തൊണ്ണൂറു തികയുന്ന വേളയില്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി ഹാളില്‍ വ്യാഴാഴ്ച്ച നടന്ന പൗര സ്വീകരണത്തില്‍ നാടും നാട്ടുകാരും അദ്ദേഹത്തിനു നവതി ആശംസകള്‍നേര്‍ന്നു.

പാലാ രൂപതയുടെ മുന്‍ ബിഷപ് ജോസഫ് പള്ളിക്കാപ്പറമ്പില്‍ കഴിഞ്ഞാല്‍ കേരള കത്തോലിക്കാ സഭയില്‍ തൊണ്ണൂറു എത്തിയവര്‍ ആരുമില്ല. നൂറ്റൊന്നു കഴിഞ്ഞ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ മാര്‍ ക്രിസോസ്റ്റം ആണ്എല്ലാ റിക്കാര്‍ഡുകളും മറികടന്ന ഭാഗ്യവാന്‍. പള്ളിക്കാപറമ്പിലിന് അടുത്ത ഏപ്രില്‍ 10 നു 93-ം പിറന്നാള്‍.

നാനൂറ്റമ്പതു വര്‍ഷത്തെ രാഷ്ട്രീയാധിനിവേശത്തിനു ശേഷം പോര്‍ച്ചുഗസുകാര്‍ 1961 ല്‍ ഗോവയും ദാമനും ദ്യുവും വിട്ടൊഴിഞ്ഞുപോയെങ്കിലും കേരള ക്രൈസ്തവ സഭയില്‍ അവര്‍ കൊണ്ടുവന്ന ലത്തീന്‍ മേധാവിത്തം അവസാനിപ്പിക്കാന്‍ പവ്വത്തിലിനെപ്പോലുള്ള മറ്റൊരു ഗാന്ധിയെ ആവശ്യവുമായി വന്നു. അതായിരുന്നു കുറുമ്പനാടത്തു ജനിച്ചു ഓക്‌സ്ഫഡില്‍പഠിച്ച് എസ്ബി കോളജില്‍ എക്കണോമിക്‌സ് പഠിപ്പിച്ച ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.

പ്രാര്‍ത്ഥനകളിലും വിശ്വാസ പ്രമാണങ്ങളിലും കുര്‍ബ്ബാനയിലും കേരളസഭയില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സുറിയാനി പാരമ്പര്യം പുനസ്ഥാപിക്കാന്‍, രണ്ടു തവണ കാത്തലിക് ബിഷപ്സ് കോണ്‍ഫ റന്‍സ് ഓഫ് ഇന്ത്യയുടെയും കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെയുംഅദ്ധ്യക്ഷനായിരുന്ന പവ്വത്തിലിനു സാധിച്ചു. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകള്‍ തുല്യാവകാശത്തോടെ സഹോദര സഭകളായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അങ്ങനെ കരഗതമായി.

എന്നാല്‍ ആ സുറിയാനി പാരമ്പര്യത്തിന്റെ പ്രധാന്യം തിരിച്ചറിയാനും അതില്‍ അഭിമാനം കൊള്ളാനുംപുതിയ തലമുറയില്‍ പെട്ട എത്ര പേരുണ്ട്? സീനിയേഴ്‌സ് ചിലരൊഴിച്ച് പുതിയ തലമുറക്കാര്‍ ഇതില്‍ വളരെ പിന്നിലാണെന്ന് മലങ്കര സഭയുടെ കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സീറി എന്ന സെന്റ് എഫ്രേംസ് എക്യൂമെനിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്യുട്ടിന്റെ ഡയറക്ടര്‍ ഡോ. ജേക്കബ് തെക്കേപറമ്പില്‍ പറയുന്നു.

സുറിയാനി ഭാഷാ പ്രഘോഷണത്തിനു വേണ്ടി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടാറുണ്ട് അവിടെ. സിറി 1985 ല്‍ ഉദ്ഘാടനം ചെയ്തത്അന്നത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാമേധാവി മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവ ആണ്. മാര്‍ പവ്വത്തിലും അദ്ദേഹത്തോടൊപ്പം സുറിയാനി പാരമ്പര്യത്തിന് വേണ്ടി ശ്കതമായി നിലകൊള്ളുന്ന മുന്‍ സെന്റ് തോമസ് മേജര്‍ സെമിനാരി പ്രൊഫസറുമായ ഡോ സേവ്യര്‍ കൂടപ്പുഴയും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സുറിയാനി നന്നായി അറിയാവുന്ന കേരളത്തിലെ ചുരുക്കം ചില സഭാപിതാക്കന്‍മാരില്‍ ഒരാളാണ് പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടില്‍.

കൂടപ്പുഴ പീരുമേട്ടിനടുത്ത് നല്ലതണ്ണിയില്‍ സ്ഥാപിച്ച ആശ്രമത്തിനു മാര്‍ത്തോമ്മാ ശ്ലീഹാ ദയറാ എന്നാണ് പേര്. പത്തുവര്‍ഷം കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമബിഷപ് ആയിരുന്ന ശേഷംമാര്‍ ആന്റണി പടിയറയുടെ പിന്‍ഗാമിയായിചങ്ങനാശ്ശേരിയിലേക്ക് തിരികെ വന്ന മാര്‍ പവ്വത്തില്‍ സുറിയാനി പുനഃപ്രതിഷ്ഠ ഉള്‍പ്പെടെ നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. നാല്‍പതു വര്‍ഷം രൂപത ഭരിച്ചശേഷം എമിരറ്റസ് പദവിയേറി.

സ്ത്രീ ജനങ്ങളെകരുതി മാര്‍ പവ്വത്തില്‍ സ്ഥാപിച്ച സന്യസ്ത സൂഹത്തിനു മാര്‍ത്തോമ്മാ സഹോദരികള്‍ (എംടിഎസ്) എന്നാണ് പേരു നല്‍കിയത്. സ്വന്തം ജന്മ സ്ഥലമായ കറുകച്ചാലിനടുത്ത കുറുമ്പനാടം ആസ്ഥാനമായ എംടിഎസില്‍ ഇന്ന് എട്ടു സഹോദരിമാരുണ്ട്. സിസ്റ്റര്‍ മറിയമ്മ നെല്ലിയാനിയില്‍ ആണ് മദര്‍ സുപ്പീരിയര്‍. അവരുടേതും കോണ്‍വെന്റ് അല്ല, ആശ്രമം എന്നര്‍ത്ഥമുള്ള ദയറാ.

കുറുമ്പനാടത്തെകര്‍ഷക കുടുംബത്തില്‍ ജനിച്ച പാപ്പച്ചന്‍ എന്ന പിജെ ജോസഫ് എസ്ബി ഹൈസ്‌കൂളില്‍ പഠിച്ച് എസ്ബി കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദം നേടി. ചെന്നൈ ലയോള കോളേജില്‍ നിന്ന് എം എ. 1969ല്‍ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഡവലപ്‌മെന്റ് എക്കണോമിക്സില്‍ ഉപരിപഠനം. എസ്ബി കോളേജില്‍ അധ്യാപനായി തുടക്കം.

ചങ്ങനാശേരിയ സഹായ മെത്രാനായി 1972 ജനുവരി 29നുനിയമിതനായി. പോപ്പ് പോള്‍ ആറാമന്‍ റോമില്‍ വച്ച് ബിഷപ് ആയി അഭിഷേകം ചെയ്തു. ചങ്ങനാശ്ശേരി വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സൃഷ്ടിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ മെത്രാന്‍ ആയി. ചങ്ങനാശേരിയിലേക്കു തിരികെ വന്നു ആന്റണി പടിയറയുടെ പിന്‍ഗാമിയായി ആര്‍ച്ചു ബിഷപ് ആയി.

രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ സഭകള്‍ എല്ലാം അവരവരുടെ വേരുകളിലേക്കു തിരികെ പോകണം എന്ന ആഹ്വാനം ചെവിക്കൊണ്ടു സുറിയാനി പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ കരുക്കള്‍ നീക്കി. അത്ഭുതകരമെന്നു പറയണം ലത്തീന്‍ സഭയില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായില്ല. എല്ലാം തുല്യാവകാശങ്ങളോടെ ഏകോദര സഭകളായി കലാശിക്കുവാന്‍ ഈ നീക്കങ്ങള്‍ വഴിയൊരുക്കി.

സഭൈക്യം എന്ന എക്യൂമെനിസം മാര്‍ പവ്വത്തിലിന്റെ ശക്തിയാണ്. നിലകളില്‍ എല്ലാ സഭാവിഭാഗങ്ങള്‍ക്കും തുല്യ പദവി കല്‍പ്പിക്കുന്ന ട്രസ്റ്റ് ഉണ്ടാക്കാന്‍ അദ്ദേഹമാണ് മുന്‍കൈ എടുത്തു. ക്രൈസ്തവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന ന്യുനപക്ഷപദവി ഉറപ്പാക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. ഏറ്റവും ഒടുവില്‍ ഭരണഘടനയുടെ മതേതര സ്വഭാവം ഹനിക്കുന്നനിയമനിര്‍മ്മാണത്തിനെതിരെ തുടറന്നടിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വ്യത്യസ്ഥത.

പവ്വത്തിലിന് ഇ-മലയാളിയുടെ നവതി ആശംസകള്‍! 
മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ (കുര്യൻ പാമ്പാടി)
കത്തോലിക്ക നായകന്‍ 2020-02-08 10:52:05
നസറാണി നായകന്‍ എന്ന് എഴുതിയാല്‍ എല്ലാ ക്രിസ്തിയാനികളുടെ നായകന്‍ എന്ന് തോന്നില്ലേ? കത്തോലിക്ക നായകന്‍ എന്നത് അല്ലേ ഉചിതം?
മരണം 2020-02-15 21:44:27
എല്ലാ നായകൻമാരും നായികമാരും നസ്രാണിയും നായരും എന്റെ മടിയിൽ ഉറങ്ങും . അന്ന് നിന്റെയൊക്കെ സ്ഥാനമാനങ്ങളും അധികാരങ്ങളും സിംഹാസനങ്ങളൂം എന്റെ പാദങ്ങളിൽ വച്ച് കുമ്പിടും . ഞാനാണ് മരണം
ഞങ്ങള്‍ അബ്രഹാമിന്റെ മടിയില്‍ 2020-02-16 06:07:26
ഞങ്ങള്‍ അബ്രഹാമിന്റെ മടിയില്‍ ഇരിക്കും, ഇപ്പോള്‍ അവിടെ ഇരിക്കാന്‍ അനേകം വെപ്പാട്ടിമാര്‍ കു നില്‍ക്കുന്നു, ഞങ്ങളും ഉണ്ട് കുവില്‍,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക