Image

റിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍- രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി

പി പി ചെറിയാന്‍ Published on 10 February, 2020
റിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍- രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി
ഡുവല്‍ കൗണ്ടി (ഫ്‌ലോറിഡ): റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിച്ച വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാന്‍ ഓടിച്ചു കയറ്റി. അവിടെ കൂടിയിരിക്കുന്നവര്‍ ചിതറി ഓടുകയും ടെന്റിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും  ചെയ്തതായി ഡുവല്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 8 ശനി വൈകിട്ടായിരുന്നു സംഭവം. ഫ്‌ലോറിഡായില്‍ നിന്നുള്ള ഗ്രിഗറി വില്യം ലോയല്‍ടിം (27) എന്ന യുവാവാണ് വാന്‍ ക്യാപിലേക്ക് ഓടിച്ചു കയറ്റിയതെന്ന് ജാക്‌സണ്‍ വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു. 

ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍, പാര്‍ക്കിങ് ലോട്ടിന് സമീപം തകര്‍ന്ന നിലയിലായിരുന്നു.

ട്രംപിന്റെ പ്രധാന വര്‍ത്തകരെ ലക്ഷ്യമാക്കിയാണ് വാഹനം ഇടിച്ചു കയറ്റിയതെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. 

ഇയ്യാള്‍ക്കെതിരെ സസ്‌പെന്റ് ചെയ്ത ലൈസെന്‍സ് ഉപയോഗിക്കല്‍, മനപൂര്‍വ്വം അപകടം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഗ്രിഗറിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ പ്രസിഡന്റ് ട്രംപ് അപലപിച്ചു.
റിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍- രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പിറിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍- രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി
Join WhatsApp News
Jose 2020-02-10 07:03:05
Latest news: Pelosi, Chummar, Nadler and Adam are on a "Victory Tour" in a hot-air balloon. They left on February 4. (It is reported hat their two-way radio is not working) Ms. Pelosi has enough torn papers in case of fuel emergency. Adam's wife Eve is not in the tour. (It is reported that she was seen with the "Whistle-blower". Law-enforcement officers were notified. But, they called off the search after learning about the WB. Adam has not given up hope. As per Narathen's suggestion, Adam is trying to contact Kerala Police who are famous for publishing "Look-out" notices. Hearing about this news, Eve shouted " NOW I CAN RELAX"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക