എങ്ങനെയാണ് നിന്റെ കണ്ണുകള്‍
എന്റെ ആത്മാവിലേക്കുള്ള വഴിയറിഞ്ഞത്?
എന്തിനുവേണ്ടിയാണ് നിന്റെ വാക്കുകള്‍
പിച്ചകപ്പൂക്കളായ് എന്നിലേക്കുതിര്‍ന്നു വീണത്?
എങ്ങനെയാണ് ആ നവസുഗന്ധം യുഗങ്ങളോളം
എന്റെ നെഞ്ചില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയത്?
എന്തുകൊണ്ടാണ് നിന്റെ മൗനത്തിനുപോലും
കവിതകളെഴുതുവാന്‍ കഴിയുന്നത്?
എങ്ങനെയാണ് ആ കവിതകളൊക്കെയും
നാം പണ്ടേ പ്രണയിച്ചവര്‍ എന്നു പാടുന്നത്?
എന്തുകൊണ്ടാണ് ഉദയസൂര്യനെക്കാണുമ്പോള്‍
ഞാനാകെത്തുടുത്തൊരു സൂര്യകാന്തിയാകുന്നത്?
എന്തിനുവേണ്ടിയാണ് എന്റെ ഏകജാലകം
നിന്റെ വഴിയിലേക്കെപ്പോഴും തുറന്നു കിടക്കുന്നത്?