Image

കാണാതായ ഫെയ്‌മേരിയുടെ മൃതദേഹം കണ്ടെത്തി

പി പി ചെറിയാന്‍ Published on 14 February, 2020
കാണാതായ ഫെയ്‌മേരിയുടെ മൃതദേഹം കണ്ടെത്തി
സൗത്ത് കാരോളിനാ: ഫെബ്രുവരി 10 തിങ്കളാഴ്ച സൗത്ത് കാരോളിനായിലെ വീടിനു മുന്‍പില്‍ നിന്നും അപ്രത്യക്ഷമായ ഫെയ് മേരി (6) യുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക്ക് സേഫ്റ്റി ഡയറക്ടര്‍ ബയ്‌റണ്‍ ഫെബ്രുവരി 13 വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.

മൃതദേഹം എവിടെയാണു കണ്ടെത്തിയതെന്ന് വെളിപ്പെടുത്താന്‍ ഡയറക്ടര്‍ വിസമ്മതിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അതേ സമയത്തു തന്നെ ഇതിനു സമീപം ചര്‍ച്ച് ഹില്‍ ഹൈറ്റ്‌സില്‍ നിന്നു  മറ്റൊരു പുരുഷന്റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്‌റണ്‍ അറിയിച്ചു. ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നു ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ കുട്ടിയെ വീടിനു മുന്‍പല്‍ കളിച്ചു കൊണ്ടിരിക്കുന്നതാണ് അവസാനമായി കണ്ടത്. പിന്നീട്  അപ്രത്യക്ഷയാകുകയായിരുന്നു. ഫെയെ അവസാനമായി കാണുമ്പോള്‍ ചര്‍ച്ച് ഹില്‍  ഹൈറ്റ്‌സില്‍ രണ്ട് അപരിചിത വാഹനങ്ങള്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. എഫ്ബിഐ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച മുതല്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി തെളിവുകള്‍ ഇല്ലെങ്കിലും ആ സാധ്യതയും് അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
കാണാതായ ഫെയ്‌മേരിയുടെ മൃതദേഹം കണ്ടെത്തികാണാതായ ഫെയ്‌മേരിയുടെ മൃതദേഹം കണ്ടെത്തികാണാതായ ഫെയ്‌മേരിയുടെ മൃതദേഹം കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക