StateFarm

ഇന്നത്തെ പ്രണയം- (സീന ജോസഫ് )

സീന ജോസഫ് Published on 15 February, 2020
ഇന്നത്തെ പ്രണയം- (സീന ജോസഫ് )
മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന
ഒരു കരാളസ്വപ്നമാണ്

ആങ്ങളയ്ക്കു കൊടുവാളെടുക്കുവാന്‍
ധൈര്യം കൊടുക്കുന്ന വീരസ്യമാണ്

പെട്രോളിലും മണ്ണെണ്ണയിലും
ഉരുകിത്തീരുന്ന കുപ്പിവളക്കിലുക്കമാണ്

അമ്മ മറന്നുപോയ കുഞ്ഞിന്റെ 
കവിളിലുണങ്ങിയ കണ്ണുനീര്‍പ്പാടാണ്

ഭാര്യ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ
കുനിഞ്ഞുപോയ മുഖത്തെ ഇരുട്ടാണ്

ഭര്‍ത്താവിന്റെ പരസ്ത്രീ ശൃംഗാരങ്ങള്‍
കേള്‍ക്കുന്ന ഭാര്യയുടെ ദൈന്യതയാണ്

'തേപ്പ്' ഒരു സാര്‍വത്രികപദമാക്കിയ
ആധുനികപ്രതിഭാസമാണ്

ഇന്നത്തെ പ്രണയം
അര്‍ത്ഥവും ആഴവും കെട്ട ഒരു വാക്കാണ്
സുഗന്ധം നഷ്ടപ്പെട്ട പൂവാണ്...!

ഇന്നത്തെ പ്രണയം- (സീന ജോസഫ് )
ഗുണം 2020-02-15 08:54:44
എണ്ണമല്ല ഗുണമാണ് പ്രധാനം
വിദ്യാധരൻ 2020-02-15 17:46:16
സുഗന്ധവും ദുർഗന്ധവും പ്രണയത്തിന്റ ഭാവങ്ങൾ തന്നെ "ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ" എന്ന് പറയുന്നു നാവിൽ നിന്ന് തന്നെ 'ഞാൻ നിന്നെ ചുട്ടുകരിക്കും തേവിടിശ്ശീ' എന്നും കേൾക്കാൻ കഴിയും. ഏത് പ്രണയത്തിന്റെയും അടിയിൽ പത്തി ഒതുക്കി കിടക്കുന്ന കാമം ഉണ്ടെന്ന് അറിഞ്ഞിരിക്കുക .........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക