അമേരിക്കയുടെ പ്രസിഡണ്ട് പദവി എന്നത്, ജനപ്രതിനിധി സഭകളുള്ള രാജ്യത്തിലെ ഔപചാരിക പദവി അലങ്കരിക്കുന്ന പ്രസിഡണ്ടിനേയോ, അദ്ധ്യക്ഷനേയോക്കാള്‍ വളരെയധികം അധികാരം നിക്ഷിപ്തമായിട്ടുള്ള ഒരു പദവിയാണ്. ലോകത്തില്‍ ഇത്രയധികം അധികാരമുള്ള മറ്റൊരു പദവിയും ഇല്ലെന്നുള്ളത് ഒരു വാദത്തിന് വിഷയമാക്കാവുന്നതാണ്. ഈ രാജ്യത്തിന്റെ സ്ഥാപക പിതാക്ക•ാര്‍ അമേരിക്കയുടെ പ്രസിഡണ്ടിനെ വളരെ പരിമിതികള്‍ ഉള്ള ഒരു സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായെ കണ്ടിരുന്നുള്ളു. കാരണം, അവര്‍ക്ക്, അധിനിവേശ നിവാസികളുടെ അല്ലെങ്കില്‍ കോളനി മനോഭാവമുള്ള ഗവര്‍ണറുമാരുമായുള്ള സംമ്പര്‍ക്കത്തിലും അനുഭവത്തിന്റേയും അടിസ്ഥാനത്തില്‍, പ്രസിഡണ്ട് തന്റെ പദവി ദുരുപയോഗപ്പെടുത്തുമോ എന്നുള്ള വിശ്വാസമില്ലായ്മയായിരുന്നു. അതുകൊണ്ടാണ് തുല്യ പദവിയും അതുപോലെ അങ്ങോട്ടും ഇങ്ങോട്ടും തൂക്കി നോക്കാനും അതുപോലെ സമീകരിക്കുവാനും (ചെക്ക് ആന്‍ഡ് ബാലെന്‍സ്) അധികാരമുള്ള നിയമനിര്‍മ്മാണ സഭയും, നീതിന്യായ വകുപ്പും സൃഷ്ടിച്ചത്. കൂടാതെ പ്രസിഡണ്ടിനെ ഇംബീച്ചു ചെയ്യാനുള്ള അധികാരം ജനപ്രതിനിധിസഭയ്ക്കു മാത്രമായി നല്‍കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡണ്ട് ഡോനാള്‍ഡ് ജെ. ട്രമ്പിന്റെ ഇംമ്പീച്ചുമെന്റ് ഇതിനുദാഹരണമാണ്. അമേരിക്കന്‍ പ്രസിഡണ്ട് പ്രസ്ഥാവന നടത്തുമ്പോള്‍, പെരുമാറ്റത്തിലും ആശയവിനിമയത്തില്‍ പാലിക്കേണ്ടതായ ചില നിബന്ധനകളുണ്ട്. അവരുടെ വാക്കുകള്‍ക്ക് ന•യും തി•യും ലോകത്തില്‍ വളത്തുവാനുള്ള ശക്തിയുണ്ട്. അവര്‍ക്ക മനുഷ്യരെ ജാതിമതവര്‍ണ്ണവര്‍ഗ്ഗ വേര്‍തിരുവുകളുടെ അതിര്‍വരുമ്പുകളെ മാറ്റി ഒന്നിക്കാനും അതുപോലെ അതിനെ കെട്ടിപ്പൊക്കി ഭിന്നിപ്പാക്കാനും കഴിയും. അവരുടെ വായില്‍ നിന്ന് വീഴുന്ന മൊഴികള്‍ ലോകം എമ്പാടുമുള്ള ജനങ്ങള്‍ക്ക് ഉ•േഷവും ഉത്സാഹവും പകരുവാന്‍ കഴിയും. അമേരിക്കയുടെ നാല്പത്തി അഞ്ചു പ്രസിഡണ്ടുമാര്‍ പലപ്പോഴായി മൊഴിഞ്ഞ ഉദ്ധരണികളില്‍ ഒരോന്ന് എടുത്ത് ഇവിടെ ചേര്‍ത്തിരിക്കുന്നു. അത് മാന്യവായനക്കാര്‍ക്ക് എപ്പോഴെങ്കിലും പ്രയോചനകരമായി തീരുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാ വര്‍ഷവും ഫെബ്രുവരി മാസം മൂന്നാമത്തെ തിങ്കളാഴ്ചയാണ് അമേരിക്കയില്‍ പ്രസിഡണ്ടസ് ഡേ ആഘോഷിക്കുന്നത്. ആയിരത്തി എണ്ണൂറ്റി എണ്‍പത്തിയഞ്ചില്‍ ആദ്യത്തെ പ്രസിഡണ്ടസ് ഡേ ആഘോഷിക്കുന്നത്. ആയിരത്തി എണ്ണൂറ്റി എണ്‍പത്തിയഞ്ചില്‍ ആദ്യത്തെ
പ്രസിഡണ്ടസ് ഡേ ആഘോഷിക്കുന്നത്.
പ്രസിഡണ്ടായ ജോര്‍ജ് വാഷിങടണ്‍നെ ആദരിക്കാനായി ഏര്‍പ്പെടുത്തിയ ഒഴിവ് ദിവസമാണ് പ്രസിഡണ്ടസ് ഡേ. മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവ് കിട്ടത്തക്ക വിധത്തില്‍ പിന്നീട് അതിനെ ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിലെ യൂണിഫോം മണ്‍ഡേ ഹോളിഡേ ആക്ട് പ്രകാരം തിങ്കളാഴ്ചയിലേക്ക് മാറ്റി. പല സംസ്ഥാങ്ങളിലും പ്രസിഡണ്ട് വാഷിങ്ടണ്‍, എബ്രഹാം ലിങ്കണ്‍ ഇവരെ ആദരിക്കാന്‍ പ്രത്യേക ദിവസങ്ങള്‍ ഉണ്ടെങ്കിലും, ഇന്ന് ഇത് അമേരിക്കയിലെ എല്ലാ പ്രസിഡണ്ടനിയേും അവര്‍ രാജ്യത്തിന്റെ ഉന്നമത്തിനായി ചെയ്ത പ്രവര്‍ത്തികളേയും ആദരിക്കുന്ന ദിനമാക്കി മാറ്റി.
1. നിങ്ങള്‍, നിങ്ങളുടെ യശസ്സിനെ വിലമതിയ്ക്കുന്നുണ്ടെങ്കില്‍ നല്ല സ്വഭാവ വിശേഷമുള്ളവരുമായി ഇടപഴകുക. ചിത്ത സ്വ്വഭാവമുള്ളവരുമായി സഹവര്‍ത്തിലേര്‍പ്പെടുന്നതിനെക്കാള്‍ ഒറ്റയ്ക്ക് കഴിയുന്നതായിരിക്കും നല്ലത് (ജോര്‍ജ് വാഷിങടണ്‍)
2. നല്ലതായിരിക്കുക; നല്ലത് ചെയ്യുക അത്രമാത്രമെ നാം ചെയ്യേണ്ടതായിട്ടുള്ളു (ജോണ്‍ ആഡം)
3. ശരിയായ മനോഭാവവും ലക്ഷ്യവും ഉള്ള ഒരുത്തനേയും അവന്റെ ലക്ഷ്യത്തെ പ്രാപിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കാനാവില്ല. തെറ്റായ മനോഭാവമുള്ള ഒരുത്തനെ ആര്‍ക്കും സഹായിക്കാനും കഴിയില്ല. (തോമസ്സ് ജഫേഴ്‌സണ്‍)
4. ആത്മവിശ്വാസത്തിന്റെ പ്രചരണം പണത്തിന്റെ പ്രചരണത്തേക്കാള്‍ നല്ലതാണ് (ജയിംസ് മാഡിസണ്‍)
5. ഒരു വിഷയത്തിന്റെ പൂര്‍ണ്ണമായ അറിവോടുകൂടി മാത്രമെ കഴിഞ്ഞു പോയ കാലത്തെ വിധിക്കാനും ഭാവിയിലേക്ക് നയിക്കാനും കഴിയു. (ജയിംസ് മോണ്‍റോ)
6. നിന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ സ്വപ്നം കാണാനും, അറിവ് നേടാനും, കര്‍മ്മോത്സുകരാക്കി വളരാനും പ്രചോതിപ്പിക്കുകയാണെങ്കില്‍ നീയൊരു നേതാവാണ്. (ജോണ്‍ ക്വുന്‍സി ആഡംസ്)
7. ഏതൊരു മനുഷ്യനും അവന്റെ ഉപ്പിന്റെ വിലയെങ്കിലും കല്പിക്കുന്നുണ്ടെങ്കില്‍ അവന്‍ വിശ്വസിക്കുന്ന സത്യത്തിന് വേണ്ടി നിലകൊള്ളും. പക്ഷെ ഒരുത്തന്‍ തെറ്റു ചെയ്താല്‍ ഒരു സങ്കോചവുംമില്ലാതെ അപ്പോള്‍ തന്നെ അത് സമ്മതിക്കണമെങ്കില്‍ അവന്‍ മുന്‍പറഞ്ഞതിലും അല്പം കൂടി മെച്ചപ്പെട്ടവനായിരിക്കണം. (ആന്‍ഡ്രൂ ജാക്‌സണ്‍)
8. എന്തുകൊണ്ട് ഒരു ജോലി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് വിവരിക്കുന്നതിനേക്കാളും എളുപ്പം, ഒരു ജോലി നിങ്ങള്‍ക്ക് എളുപ്പം ചെയ്യാന്‍ കഴിയും (മാര്‍ട്ടിന്‍ വാന്‍ ബ്യൂറിന്‍)
9. കാലം മാറും നമ്മളും അതിനൊപ്പം മാറും (വില്ല്യം ഹെന്‍ന്ററി ഹാരിസണ്‍)
10. മറ്റരാള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ ഒരിക്കലും അനുവദിക്കില്ല (ജോണ്‍ ടൈയിലര്‍)
11. ഉപകാര സ്മരണകള്‍ നമ്മള്‍ അനുഭവിക്കുന്ന അതിര്‍വരുമ്പുകള്‍ ഇല്ലാത്ത ന•യയോട് സമാനമായിരിക്കണം (ജയിംസ് കെ പോള്‍ക്ക്)
12. ഞാന്‍ എന്നും എന്റെ കര്‍മ്മം നിവര്‍ത്തിയാക്കിയിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ തയാറാണ്. പക്ഷെ എനിക്ക് ഒരു ദുഃഖമെയുള്ളു എന്റെ സുഹൃത്തുക്കളെ വിട്ടുപോകുന്നത് ഓര്‍ക്കുമ്പോള്‍ (സാക്കറി ടെയിലര്‍)
13. ആദരണീയമായ ഒരു പരാജയം അനാദരണീയമായ ഒരു വിജയത്തെക്കാള്‍ ഉത്തമമാണ് (മില്ലാര്‍ഡ് ഫില്‍മോര്‍)
14. ജനങ്ങള്‍ വിസ്തതൃമായ ഈ ഭൂഖണ്ഡത്തിന്റ പല ഭാഗത്തും കുടിയേറി പാര്‍ക്കുമ്പോള്‍ അവരില്‍ നിന്നും ഒരെ അഭിപ്രായം പ്രതീക്ഷിക്കാവുന്നതല്ല. അവര്‍ക്ക് ഒരു പൊതുവായ ലക്ഷ്യത്തിനായി ഒന്നിക്കാനും ഒരു പൊതു തത്ത്വത്തെ പരിപോഷിപ്പിക്കാനും സാധിക്കും. (ഫ്രാങ്കിളിന്‍ പിയേഴ്‌സ്)
15. ഒരു നേതൃത്വത്തിന്റെ പരീക്ഷ എന്നു പറയുന്നത് മനുഷ്യകുലിന് മഹത്വം ഉണ്ടാക്കി കൊടുക്കുക എന്നതല്ല നേരെ മറിച്ച് അവരില്‍ ഉള്ള മഹത്വത്തെ വെളിപ്പെടുത്തുക എന്നതാണ് (ജയിംസ് ബുക്കാനന്‍)
16. എനിക്ക് ആ മനുഷ്യനെ ഇഷ്ടമല്ല എനിക്ക് അയാളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു (എബ്രഹാം ലിങ്കണ്‍)
17. ശരിയായ തത്വത്തെ നിങ്ങള്‍ എപ്പോഴും പിന്‍ താങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും തെറ്റായ ഉത്തരം കിട്ടുകയില്ല. (ആന്‍ഡ്രു ജോണ്‍സണ്‍)
18. എല്ലാ യുദ്ധത്തിലും രണ്ടു കൂട്ടരും പരാജയപ്പെടുന്നു എന്ന തോന്നലുണ്ടാകുന്ന ഒരു സമയം ഉണ്ട് പക്ഷെ ആര് യുദ്ധം തുടരുന്നുവോ അവര്‍ വിജയിക്കും (ജനറല്‍ ഉളിസ്സ്സ എസ് ഗ്രാന്‍ഡ്)
19. എല്ലാ നിപുണരും ഒരിക്കല്‍ തുടക്കക്കാരായിരുന്നു (റൂതര്‍ഫോഡ് ബി ഹെയിസ്)
20. ന്യായമായ കാരണങ്ങള്‍ ബലപ്രയോഗത്തേക്കാള്‍ ശക്തമാണ് (ജയിംസ ഗാര്‍ഫീല്‍ഡ്)
21. ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ ചെയ്യാന്‍ നിങ്ങള്‍ യോഗ്യനായിരിക്കുക. ലോകം അറിയട്ടെ നിങ്ങളില്‍ അതിനുള്ള കരുതല്‍ധനമുണ്ടെന്ന്; ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ശക്തിയേക്കാള്‍ കൂടുതല്‍ ശക്തിയുണ്ടെന്ന്; ഇപ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ നിങ്ങള്‍ വലുതല്ലായെങ്കില്‍ ആ സ്ഥലം നിങ്ങള്‍ക്കിരിക്കാന്‍ പറ്റിയ സ്ഥലമല്ല. (ചെസ്റ്റര്‍ എ ആര്‍തര്‍)
22. ശ്രേഷ്ഠമായ ഒരു തത്വത്തിനു വേണ്ടി നിലകൊണ്ട് പരാജയപ്പെടുന്നതാണ് വ്യാജത്തിനും ഉപായത്തിനും അടിയറ വയ്ക്കുന്നതിനെക്കാള്‍ നല്ലത് (ഗ്രൂവര്‍ ക്ലീവ്‌ലാന്‍ഡ്)
23. മഹത്തായ ജീവിതങ്ങള്‍ അവസാനിക്കുന്നില്ല. അത് തുടര്‍ന്നു കൊണ്ടെയിരിക്കും (ബന്‍ഞ്ചമിന്‍ ഹാരിസണ്‍)
24. കര്‍ത്തവ്യത്തോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത; സത്യത്തോടുള്ള നിരന്തരമായ സമര്‍പ്പണം അത്‌പോലെ വ്യക്തമായ ഒരു മനസ്സാക്ഷിയും ഏത് നിരുത്സാഹപ്പെടുലുകളേയും അതിജീവിച്ച് ഉപയോഗ യോഗ്യതയിലേക്കും വന്‍ നേട്ടങ്ങളിലേക്കും നയിക്കും (ഗ്രൂവര്‍ ക്ലീഷ്‌ലെന്‍ഡ്)
25. പരാജയത്തിന്റെ കൂരിരുട്ടില്‍ വിജയം വിദൂരമല്ല (വില്ലിയം മക്ന്‍ലി)
26. നിങ്ങളുടെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണക്കാരനായവന്റെ പാന്‍സില്‍ നിങ്ങള്‍ തൊഴിക്കുമെങ്കില്‍ നിങ്ങള്‍ക്ക ഒരു മാസത്തേക്ക് ഇരിക്കാന്‍ കഴിയില്ല (തിയോഡര്‍ റൂസ്‌വെല്‍റ്റ്)
27. നമ്മള്‍ മഹത്തുക്കള്‍ ആയിരിക്കാന്‍ ധൈര്യമുള്ളവരായിരിക്കണം; എന്നിട്ട് നാം മനസ്സിലാക്കിയിരിക്കണം അത് നമ്മളുടെ കഠിനദ്ധ്വാനത്തിന്റേയും സമര്‍പ്പണത്തിന്റേയും നമ്മളുടെ ഉദ്ധതമായ ധൈര്യത്തിന്റേയും ഫലമാണെന്ന് (വില്ല്യം ഹോവാര്‍ഡ് ടാഫ്റ്റ്)
28. സ്‌നേഹത്തിന്റെ ലക്ഷ്യം ശുശ്രൂഷിക്കുക എന്നതാണ് വിജയിക്കുക എന്നതല്ല (വുഡ്രോ വില്‍സണ്‍)
29. എല്ലാവരിലും ന•യുണ്ട് അതിനെ വര്‍ദ്ധിപ്പിക്കുക ഇടിച്ചിരുത്താതിരിക്കുക (വാറന്‍ ജി ഹാര്‍ഡിങ്ങ്)
30. നിങ്ങളുടെ നേരെ പത്തു പ്രശ്‌നങ്ങള്‍ പാഞ്ഞു വരുമ്പോള്‍ അതില്‍ ഒന്‍പതെണ്ണം നിങ്ങളുടെ അടുത്തെത്തും മൂന്‍പ് കുഴിയില്‍ പോകും (കാല്‍വിന്‍ കൂളിഡ്ജ്)
31. വളരെ ക്ഷമയുള്ളവരും ശാന്തരുമായിരിക്ക. ആര്‍ക്കും കോപംകൊണ്ട് മീന്‍ പിടിക്കാനാവില്ല (ഹെര്‍ബര്‍ട്ട് ഹൂവര്‍)
32. ഒരു മനുഷ്യരും വിധിയുടെ തടവുകാരല്ല പക്ഷെ അവരുടെ സ്വന്തം മനസ്സിന്റെ തടവുകാരാണ് (ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ്)
33. ആര്‍ക്ക് ബഹുമതി കിട്ടുമെന്നതിനെ നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എത്രമാത്രം നേടാന്‍ കഴിയുമെന്നുള്ളതില്‍ നിങ്ങള്‍ അത്ഭുതപ്പെടും (ഹാരി എസ് ട്രൂമെന്‍)
34. അശുഭാപ്തി വിശ്വാസം കൊണ്ട് ഒരു യുദ്ധവും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല (ഡ്വയിറ്റ ഡി ഐസന്‍ഹോവര്‍)
35. നിശ്ചയവും ലാക്കും ഇല്ലാതെ ശ്രമം കൊണ്ടും ധൈര്യം കൊണ്ടും പ്രയോചനമില്ല (ജോണ്‍ എഫ് കെന്നഡി)
36. ഇന്നലെകള്‍ തിരിച്ചു പിടിക്കാനുള്ളതല്ല പക്ഷെ നാളകള്‍ നേടാനോ നഷ്ടപ്പെടാനോ ഉള്ളതാണ് (ലിണ്ടന്‍ ബി ജോണ്‍സണ്‍)
37. നിങ്ങളിലെ ഏറ്റവും നല്ലത് നല്‍കുക. ഒരിക്കലും അധൈര്യപ്പെടാതിരിക്കുക. ഒരിക്കലും നിസ്സാരമായി തോന്നാതിരിക്കുക. മറ്റുള്ളവര്‍ നിങ്ങളെ വെറുത്തെന്നിരിക്കും. പക്ഷെ നിങ്ങള്‍ അവരെ വെറുക്കാത്തടത്തോളം കാലം അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല; അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിങ്ങളെ സ്വയം നശിപ്പിക്കുശയായിരിക്കും (റിച്ചാര്‍ഡ് നിക്‌സണ്‍)
38. നിങ്ങളുടെ ഏറ്റവും നല്ല ശ്രമത്തിന് താഴെയുള്ളതു കൊണ്ടൊന്നും നിങ്ങള്‍ തൃപ്തനാകരുത്. നിങ്ങള്‍ ഏറ്റവും ഉന്നതമായത് നേടാന്‍ ശ്രമിക്കുമ്പോള്‍ ഒന്ന് കൈവിട്ടുപോയാല്‍ തന്നെ നിങ്ങള്‍ കൂട്ടത്തിലുള്ളവരെക്കാള്‍ മെച്ചമായിരിക്കും (ജെറാള്‍ഡ് ഫോര്‍ഡ്)
39. നിങ്ങള്‍ക്ക് ചെയ്യേണ്ടത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശ്യക്കുന്നതിലും മെച്ചമായി ചെയ്യാന്‍ കഴിയും (ജിമ്മി കാര്‍ട്ടര്‍)
40. ഒീരപുരുഷ•ാര്‍ എന്നു പറയുന്നവര്‍ മറ്റുള്ളവരെക്കാള്‍ സാഹസികരൊന്നുമല്ല. അവരുടെ ധീരത മറ്റുള്ളവരെക്കാള്‍ അഞ്ചു മിനിറ്റ് നീണ്ടതാണെന്നു മാത്രം (റോണാള്‍ഡ് റീഗണ്‍)
41. മനുഷ്യരുടെ കല്പനാ ശക്തികൊണ്ടും, ഓജസ്സുകൊണ്ടും, ആത്മാവിലെ പ്രത്യാശകൊണ്ടും അതിജീവിക്കാന്‍ കഴിയാത്ത ഒന്നും തന്നെയില്ല. (ജോര്‍ജ് ബുഷ്)
42. നാം കൂടുതല്‍ കാലം ജീവിച്ചാല്‍ തെറ്റു ചെയ്യും. പക്ഷെ ആ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ക്ക് നല്ല വ്യക്തികളായി തീരാന്‍ കഴിയും അങ്ങനെയാണ് നാം പ്രതികൂലങ്ങളെ നേരിടുന്നത് അല്ലാതെ എങ്ങനെ അത് നമ്മളെ ബാധിക്കും എന്ന് ചിന്തിച്ചല്ല. പക്ഷെ ഒരു കാര്യം ഒരിക്കലും പി•ാറരുത്, ഒരിക്കലും പി•ാറരുത്, ഒരിക്കലും പി•ാറരുത്. (ബില്‍ ക്ലിന്റണ്‍)
43. നേതൃത്വം എന്ന് പറയുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ്. (ജോര്‍ജ് ഡബ്ലിയു ബുഷ്)
44. മറ്റൊരു ആള്‍ക്ക് വേണ്ടിയോ മറ്റൊരു സമയത്തിന് വേണ്ടിയോ കാത്ത് നിന്നാല്‍ ഒരിക്കലും മാറ്റങ്ങള്‍ വരില്ല. നാം ആര്‍ക്കു വേണ്ടിയാണോ കാത്ത് നിന്നത് അത് നമ്മള്‍ തന്നെയാണ്. നമ്മള്‍ അന്വേ്വഷിക്കുന്ന മാറ്റം നമ്മള്‍ തന്നെയാണ് (ബറാക്ക് ഒബാമ)
45. അത്യുത്സാഹം ഇല്ലാതെ നിങ്ങള്‍ക്ക് ഉര്‍ജ്ജമില്ല. ഊര്‍ജ്ജം ഇല്ലാതെ നിങ്ങള്‍ക്ക് ഒന്നും ഇല്ല (ഡോനാള്‍ഡ് ട്രമ്പ്)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയെ ഭരിച്ചവരും ഭരിക്കുന്നവരുമായ അമേരിക്കയുടെ ഭരണാധിപ•ാരുടെ വിലമതിക്കാനാവാത്ത മൊഴികളാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ സാഹാചര്യങ്ങളില്‍ നിന്ന് കോറി എടുത്തവായാണ് അവ. അമേരിക്കന്‍ സ്വപ്നത്തെ സാക്ഷാത്കരിക്കുവാന്‍ കൊതിക്കുന്ന ഏവര്‍ക്കും അവരുടെ സാഹചര്യങ്ങളില്‍ മനനം ചെയ്യാനും പ്രയുക്തമാക്കാനും പോരുന്ന മുത്തുകളാണവ. നിങ്ങള്‍ല്ലൊവര്‍ക്കും പ്രസിഡണ്ടസ് ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇത് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.