Image

ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎസ് സെനറ്റര്‍മാര്‍

പി പി ചെറിയാന്‍ Published on 15 February, 2020
ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎസ് സെനറ്റര്‍മാര്‍
വാഷിങ്ടന്‍: കശ്മീരിലെ രണ്ടു മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മഫ്റ്റി എന്നിവരുടെ കസ്റ്റഡി നീട്ടുന്നതും വിചാരണ കൂടാതെ മൂന്നു മാസം  തടവില്‍ വെക്കുന്നതും പൗരത്വ ഭേദഗതി നിയമവും ഇന്ത്യയില്‍ ഗുരുതര സ്ഥിതി വിശേഷമാണ് സംജാതമാക്കിയിരിക്കുന്നതെന്നും,  ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുവാന്‍ തയാറെടുക്കുന്ന പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കി. നാലു യുഎസ് സെനറ്റര്‍മാര്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തയച്ചു. ഫെബ്രുവരി 12 നാണ് കത്ത് തയ്യാറാക്കിയിരുന്നത്.

പ്രഥമ വനിത മെലിനയുമൊത്ത് ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഫെബ്രുവരി 24നാണ് ട്രംപ് പുറപ്പെടുന്നത്.

നൂറുകണക്കിന് കശ്മീരികളാണ് മുന്‍ കരുതല്‍ തടങ്കലില്‍ കഴിയുന്നത്. ഇന്ത്യയുടെ മതേതരത്വ സ്വഭാവം ഹനിക്കുന്ന നടപടികള്‍ മോഡി ഗവണ്‍മെന്റ് സ്വീകരിക്കുന്നതായും ട്രംപിനോട് ഏറ്റവും അടുപ്പമുള്ള ലിങ്ങ് സി ഗ്രഹാമും (റിപ്പബ്ലിക്കന്‍), ടോഡ് യംഗ്(റിപ്പബ്ലിക്കന്‍) ഡമോക്രാറ്റിക്ക് സെനറ്റര്‍മാരായ വിപ് ഡിക്ക് ഡര്‍ബിന്‍, ക്രിസ് വാന്‍ ഹോളന്‍ സെക്രട്ടറിക്കയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ദീര്‍ഘമായ ഇന്റര്‍നെറ്റ് നിയന്ത്രണം, മൊബൈല്‍ ഫോണ്‍ ഉപയോഗനിരോധനം എന്നിവ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
nothing 2020-02-16 01:12:03
These senators should solve their own problems in USA before they point their fingers to other countries. Some of our malayalee so c alled politicans may like this. sorry
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക