Image

പാവപ്പെട്ടവര്‍ക്കെതിരെ മതില്‍ കെട്ടുന്ന ഇന്നത്തെ ഇന്ത്യ (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 19 February, 2020
പാവപ്പെട്ടവര്‍ക്കെതിരെ മതില്‍ കെട്ടുന്ന ഇന്നത്തെ ഇന്ത്യ   (വെള്ളാശേരി ജോസഫ്)
അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റ്റെ സന്ദര്‍ശനം പ്രമാണിച്ച് ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ അഹമ്മദാബാദിലെ ചേരി നിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കൊടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ചേരി നിവാസികള്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ മിക്കവാറും അവിടെ തീ പിടുത്തമുണ്ടാകാം; അതല്ലെങ്കില്‍ പോലീസ് ലാത്തിചാര്‍ജോ, വെടിവെയ്‌പ്പോ ഉണ്ടാകാം. പ്രതിഷേധങ്ങള്‍ അധികം വരാന്‍ സാധ്യതയില്ല. കാരണം ചേരി നിവാസികള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അതല്ലെങ്കില്‍ പണ്ട് വി. പി. സിംഗ് കൊടുത്തപോലെ 'ലാത്തി ലഗാവോ' എന്നുള്ള ആഹ്വാനം ഒക്കെ കൊടുത്ത് ചേരി നിവാസികളെ ശാക്തീകരിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഹിന്ദുത്ത്വ രാഷ്ട്രീയത്തിന്റ്റെ ഏറ്റവും ഉജ്ജ്വല സമയത്ത് പണ്ടത്തെ വി. പി. സിങ്ങിന്റ്റെ ആഹ്വാനം പോലുള്ളത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം ചേരി നിവാസികള്‍ ലാത്തിയെടുത്ത് പ്രതിഷേധിച്ചാല്‍ ബി.ജെ.പി.  യും സംഘ പരിവാറുകാരും കൂടി പെട്ടെന്ന് അവരെ തീവ്രവാദികളും രാഷ്ട്രദ്രോഹികളും ആക്കി മാറ്റും.  

ഭരണകൂടത്തിനെതിരെയുള്ള ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധത്തെ മുഴുവനും തീവ്രവാദവും രാജ്യദ്രോഹവും ആക്കി മാറ്റുന്ന 'നറേറ്റീവ്' ബി.ജെ.പി.  യും, സംഘ പരിവാറുകാരും കൂടി വികസിപ്പിച്ചെടുത്തിട്ട് കാലം കുറെയായി. അതിനെതിരെ ഒരു ബദല്‍ രീതിമാര്‍ഗം ഇന്നത്തെ ഇന്ത്യയില്‍ ആരും കെട്ടിപ്പടുക്കുന്നില്ല. പാവപ്പെട്ടവരേയും, ചേരി നിവാസികളേയും, ഓട്ടോക്കാരെയും, പുനരധിവാസ കോളനികളില്‍ ഉള്ളവരേയും ഒക്കെ കൂട്ടുപിടിച്ചാണ് കേജ്‌രിവാള്‍ എപ്പോഴും ഡല്‍ഹിയില്‍ വിജയം നേടുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കേജ്‌രിവാളിനെ രാജ്യദ്രോഹിയും, തീവ്രവാദിയും, ഹിന്ദു വിരുദ്ധനും ആക്കി മാറ്റുവാന്‍ ബി.ജെ.പി.  യും, സംഘ പരിവാറുകാരും സകല പയറ്റും പയറ്റി. കേജ്‌രിവാള്‍ ആ ചൂണ്ടയില്‍ കേറി കൊത്തിയില്ല. അതാണ് ജെ.എന്‍.യു.  വില്‍ നടന്ന ആക്രമണത്തോടും, പൗരത്വ പ്രക്ഷോഭത്തോടും കേജ്‌രിവാള്‍ ഒരു അകലം പാലിച്ചത്. പക്ഷെ ജയിച്ചു കഴിഞ്ഞപ്പോഴെങ്കിലും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതല്ലായിരുന്നുവോ? 'മേം സബ്‌കോ മാഫി ദേത്താ ഹും' എന്നുപറഞ്ഞു കേജ്‌രിവാള്‍ വളരെ തന്ത്രപൂര്‍വം ആ ആരോപണങ്ങളില്‍ നിന്ന് തലയൂരി. ആരോപണങ്ങള്‍ ഉന്നയിച്ച എല്ലാവര്‍ക്കും മാപ്പുകൊടുത്തതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ? തീരത്തില്ലെന്നുള്ളത് കേജ്‌രിവാളിന് മറ്റാരേക്കാളും നന്നായി അറിയാം.  

മതവും രാജ്യസ്‌നേഹവും ഡല്‍ഹിലും ഉത്തരേന്ത്യയിലും വളരെ 'സെന്‍സിറ്റീവ്' ആയുള്ള കാര്യങ്ങളാണെന്ന് തന്ത്രശാലിയായ കേജ്‌രിവാവാളിന് നന്നായി അറിയാം. ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്കേയിന്ത്യയില്‍ ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിട്ട് എതിര്‍ത്ത് ആര്‍ക്കും ഇന്നിപ്പോള്‍ ജയിക്കാനാവില്ല. അത്രയ്ക്ക് ജനങ്ങള്‍ മതപരമായി വിഭജിച്ചു കഴിഞ്ഞു. ആ ഇന്നത്തെ യാഥാര്‍ത്ഥ്യം കേജ്‌രിവാള്‍ നന്നായി മനസിലാക്കികഴിഞ്ഞു. ദക്ഷിണേന്ത്യ പോലെ അല്ലാ ഉത്തരേന്ത്യ. ഹിന്ദു മതത്തിനും, രാജ്യസ്‌നേഹത്തിനും എതിരാണെന്ന് കണ്ടാല്‍ അവിടെ ആരും ജയിക്കില്ല. ബി.ജെ.പി.  യുടേയും , സംഘ പരിവാറുകാറിന്റ്റേയും വര്‍ഗീയ പ്രചാരണങ്ങള്‍ കൂടിയുള്ളപ്പോള്‍ രാജ്യസ്‌നേഹത്തിനും മതത്തിനും എതിരെ ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ നിലപാട് ഇന്നിപ്പോള്‍ ഉത്തരേന്ത്യയില്‍ എടുക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്. ജെ.എന്‍.യു.  വിനെതിരെയും, ഇപ്പോള്‍ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിനും എതിരെ ബി.ജെ.പി.  യും, സംഘ പരിവാറുകാരും രാജ്യദ്രോഹം പുറത്തെടുക്കുന്നത് ചുമ്മാതല്ല.

പണ്ട് മഹാത്മാ ഗാന്ധി സാധാരണക്കാരെ അണിനിരത്തിയാണ് സ്വന്തം പാര്‍ട്ടിയിലെ ഹിന്ദുത്ത്വ വാദികളെ നേരിട്ടത്. അല്‍പ വസ്ത്ര ധാരിയായ മഹാത്മാ ഗാന്ധിക്ക് സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന രീതിയിലുള്ള ഒരു 'ഇമേജ്' ഉണ്ടായിരുന്നു. ആ 'ഇമേജ്' വളരെ ശക്തവുമായിരുന്നു. അതാണ് അന്നൊന്നും ഹിന്ദുത്ത്വ രാഷ്ട്രീയം വികസിക്കാതിരുന്നത്. അതുകൂടാതെ ബ്രട്ടീഷ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനം ദരിദ്രരും ആയിരുന്നു. ആ ദരിദ്ര നാരായണന്മാരെ അതുകൊണ്ടുതന്നെ മഹാത്മാ ഗാന്ധി പ്രതിനിധീകരിച്ചു. എന്നാലിപ്പോള്‍ ശക്തമായ മധ്യവര്‍ഗം ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയിലെ മധ്യവര്‍ഗം മഹാത്മാ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെ ഇപ്പോള്‍ അംഗീകരിക്കുമോ എന്നുള്ള കാര്യം സംശയമാണ്. പക്ഷെ, 30 കോടിക്കടുത്ത് തീര്‍ത്തും ദരിദ്രരായ ആളുകള്‍  ഇന്ത്യയില്‍ ഉണ്ടെന്നുള്ളതും കൂടി നാം ഓര്‍ക്കണം.  ആ പാവപ്പെട്ടവരെ പ്രതിനിധീകരിക്കാന്‍ ആരുമില്ലെന്നതാണ് ഇന്നത്തെ ഇന്ത്യയിലെ ദുഖകരമായ അവസ്ഥ.  

മഹാത്മാ ഗാന്ധിക്ക് പണ്ട് കോണ്‍ഗ്രസിലെ ഉന്നതകുല ജാതരെ ചേരികളില്‍ വരുത്തുന്നത് ഒരുതരം വിനോദമായിരുന്നു. തങ്ങള്‍ ഭരിക്കാന്‍ പോകുന്ന നാടിന്റ്റെ യഥാര്‍ഥ അവസ്ഥ ബോധ്യപ്പെടുത്തുവാനായിട്ടാണ് മഹാത്മാ ഗാന്ധി അത് ചെയ്തത്. സ്വാതന്ത്ര്യത്തിന് മുമ്പ് 1947 ജൂണില്‍ മഹാത്മാ ഗാന്ധി ഡല്‍ഹിയില്‍ വന്നപ്പോള്‍ അദ്ദേഹം താമസിക്കാന്‍ നേരെ പോയത് ബിര്‍ളാ ഹൗസിനോട് ചേര്‍ന്നുള്ള 'ഭാന്‍ഗി' കോളനിയിലേക്കായിരുന്നു. ഗാന്ധിക്ക് താമസിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ഇഷ്ടം പോലെ ഉള്ളപ്പോള്‍ പോലും അദ്ദേഹം 'ഭാന്‍ഗി' കോളനിയിലേക്ക് പോയത് ബോധപൂര്‍വ്വമായിരുന്നു. ഡല്‍ഹിയില്‍ അന്ന് ഗാന്ധി താമസിച്ച ആ തോട്ടികളുടെ കോളനിയുടെ സ്ഥാനത്ത് ഇന്നൊരു 'വാല്‍മീകി മന്ദിര്‍' ഉണ്ട്. കോടീശ്വരനായ ബിര്‍ളയുടെ വീടിന്റ്റെ അടുത്തായിരുന്നു അന്ന് ഗാന്ധി താമസിച്ചിരുന്ന തോട്ടികളുടെ കോളനി എന്നത് തന്നെ ഇന്ത്യയുടെ അന്നത്തെ വൈപരീത്യങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു. ആ തോട്ടികളുടെ കോളനിയില്‍ ഇരുന്നാണ് നെഹ്രുവും പട്ടേലും ഉള്‍പ്പെടെയുള്ള 'കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി' സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാവി നിര്‍ണയിച്ച നിര്‍ണായകമായ പല തീരുമാനങ്ങളും എടുത്തത് എന്നത് ഇന്നത്തെ ഇന്ത്യയിലെ എത്ര പേര്‍ വിശ്വസിക്കും???

ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുനരധിവാസ കോളനികള്‍ തുടങ്ങുന്നതിന് മുമ്പ് ഡല്‍ഹി നഗരത്തിന്റ്റെ ഹൃദയ ഭാഗങ്ങളില്‍ ഇഷ്ടം പോലെ ചേരികള്‍ ഉണ്ടായിരുന്നു. ഇന്നത്തെ 'ഇന്‍ഡ്യാ ഗേറ്റ്' നിലനില്‍ക്കുന്ന സ്ഥാനത്ത് പോലും കുറെയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേരിയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ ഭാര്യ ജാക്വലിന്‍ കെന്നഡിയും, പ്രെസിഡന്റ്റ് ജിമ്മി കാര്‍ട്ടറും ഒക്കെ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഭരണവര്‍ഗത്തിലുള്ള അനേകം പേര്‍ ചേരികളുള്ള ഇന്‍ഡ്യാ മഹാരാജ്യത്തിന്റ്റെ തലസ്ഥാന നഗരി സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വഴിയില്‍ മൂത്രമൊഴിക്കുന്നവരെ ഒക്കെ കണ്ട് ഇന്ത്യയെ കുറിച്ച് മോശം അഭിപ്രായം പറയുകയുണ്ടായി. ആ അഭിപ്രായം കേട്ടപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ ഡല്‍ഹിയില്‍ ടോയ്‌ലെറ്റ് നിര്‍മാണത്തിന് ഉത്തരവിറക്കുക ആണ് ചെയ്തത്. അതുപോലുള്ള പ്രശ്‌ന പരിഹാരമാണ് നമുക്ക് വേണ്ടത്; അതല്ലാതെ വ്യാജ നിര്‍മിതികളല്ലാ.

പണ്ടത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരൊക്കെ നല്ല വ്യക്തിത്വമുള്ളവരായിരുന്നു. അവരാരും ഇന്നത്തെ പ്രധാനമന്ത്രിയെപ്പോലെ കോംപ്‌ളക്‌സിന് അടിമപ്പെട്ടവര്‍ ആയിരുന്നില്ല. ഇന്നത്തെ പ്രധാനമന്ത്രിക്ക് വല്ലാത്ത കോംപ്ലക്‌സ് ഉണ്ട്. അതുകൊണ്ടാണ് ഇല്ലാത്ത ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ഉണ്ടെന്നുള്ള അവകാശവാദം ഉന്നയിക്കുന്നത്; വ്യാജ സര്‍ട്ടിഫിക്കേറ്റ് ധന മന്ത്രിയേയും, പാര്‍ട്ടി പ്രസിഡന്റ്റിനേയും കൊണ്ട് പത്ര സമ്മേളനത്തില്‍ ഉയര്‍ത്തി കാണിപ്പിച്ചത്; മുതലയെ പിടിച്ച ഇല്ലാത്ത ബാല്യകാല കഥകള്‍ പടച്ചുവിടുന്നത്; ഹിമാലയത്തില്‍ പുലര്‍കാലേ കുളിച്ച കഥ പറയുന്നത്. ഇത്തരം വ്യാജ നിര്‍മിതികള്‍ക്കപ്പുറം ജനത്തെ ദ്രോഹിക്കുവാന്‍ വരെ അദ്ദേഹത്തിന്റ്റെ കോംപ്ലക്‌സ് ഇപ്പോള്‍ ഇടയാക്കുന്നു. അതാണ് അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റ്റെ സന്ദര്‍ശനം പ്രമാണിച്ച് ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ അഹമ്മദാബാദിലെ ചേരി നിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കൊടുക്കുന്നത്. കിടപ്പാടം ഇല്ലാത്ത പാവപ്പെട്ടവര്‍ എങ്ങോട്ടു പോകണം എന്ന് മാത്രം സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുമില്ല എന്നതാണ് ഇന്നത്തെ ഇന്ത്യയിലെ ദുഖകരമായ അവസ്ഥ.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
Let Empathy go up; not walls 2020-02-19 09:07:03
Let Empathy be up & not walls The Wall- the waste, foolishness & hypocrisy Building a wall to stop migration won’t stop migration, building a wall to cover poverty won’t eliminate poverty. These types of acts are done by ignorant politicians but they are not capable of realizing that the intellectual world views them as buffoons. The unfortunate fact is there are so many hanging around these type of ignorant leaders, in fact, they are the majority. India can boast about anything, but the people in other parts of the world see India as a poor 3rd world country. Any & every time you meet a European & American or even an African- the first thing they bring up is the poverty in India. The money the government wasted should have used to make homes for those people who live their entire lives in those slums. Poverty is there in every part of the world. Only about 1% of the Americans are rich. The majority of Americans are poor, many have no homes and we can see homeless in every part of America. So; why is India foolish enough to cover the slums? The walls are not a solution, they cannot cover anything. Educated people with commonsense know the reality. The Earth has 3 times more population than it can support on a long term. It is true we now have enough food to feed 9 billion people but it won’t last long. Deforestation is bringing a big tragedy to humans & other animals. Poverty has no one time or one-day solution. Poverty is going to lurk around for a long time. Politics & religions need poor people for its survival. We need to preach & spread the awareness of the consequences of our foolish acts. We need to bring down population growth. We need to cut our extravagances in food consumption. Every time you pickup the food to eat; think about the hungry, slowly you will develop an attitude to eat less & you will be able to develop an attitude & life style to eat only what is need for survival. Share your food with the needy, cut down your luxury feasts and share it with the hungry. Get rid off the foolish, cunning politicians & religions. Yes! Create an awareness to eliminate poverty. Walls are built to bring down. Yes; bring down the walls…… andrew
വിദ്യാധരൻ 2020-02-19 09:55:53
മനുഷ്യവർഗ്ഗത്തിന് മുഴുവനും മതിൽ കെട്ടുകൾ ഇല്ലാതെ ജീവിക്കാനുള്ള സ്ഥലവും ഭക്ഷണവും ലോകത്തിൽ ഉണ്ട് . എങ്കിലും കോടിക്കണക്കിന് ജനങ്ങളാണ് ഓരോ ദിവസവും പട്ടിണി കിടക്കുന്നത് . 'പഷ്ണിക്കാരുണ്ടോ പഷ്ണിക്കാറുണ്ടോ " എന്ന് കേരളത്തിന്റ മുക്കിലും മൂലയിലും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് വിളിച്ചു ചോദിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു. 'നിന്നെപ്പോലെ നിന്റ അയൽക്കാരനെയും ജാതിമത ചിന്തകൾ ഇല്ലാതെ സ്നേഹിച്ചിരുന്ന' ഒരു കാലമുണ്ടായിരുന്നു . പണ്ട് പണിതുയർത്തിയ മതിലുകൾ ഇന്ന് വിനോദസഞ്ചാരികളുടെ കാഴ്ചവസ്തുക്കളായി മാറി . കാലം മുന്നോട്ട് കുതിച്ചപ്പോൾ, വീണ്ടും മതിലുകൾ ലോകത്തിന്റ നാനാഭാഗങ്ങളിൽ ഉയരുന്നു. അമേരിക്കയിലും ഇന്ത്യയിലും. " ഞാൻ അതിഥിയായിരുന്നു നിങ്ങൾ എന്നെ കയ്യ്കൊണ്ടു" എന്ന യേശുവിന്റ വാക്കുകളെ ഏറ്റു പാടിയിരുന്ന ക്രൈസ്തവർ, കുട്ടികളെ അമ്മയിൽ നിന്ന് വേര്പെടുത്തി ജയിലറയ്ക്കുള്ളിൽ അടയ്ക്കുകയും , അതിഥികളെ ആട്ടിപ്പായിക്കാനും കഴിവുള്ളവർക്ക് ഹല്ലേലുയ്യാ പാടി അവരെ രാജാക്കന്മാർ ആക്കുന്നു. ഹിന്ദുക്കൾ സ്വന്തം ജനതക്ക് തന്നെ പൗരത്വം നിഷേധിക്കുന്നു. അങ്ങനെ ക്രൂരതയുടെ ഏറ്റവും വലിയ സംഹാര താണ്ഡവം നടക്കുമ്പോൾ ജനം ആർത്ത് ചിരിക്കുന്നു ട്രംപ് ഞങ്ങടെ നേതാവ്, മോദി ഞങ്ങടെ നേതാവ്, ബോറിസ് ജോൺസൺ ഞങ്ങടെ നേതാവ്, കിം ഞങ്ങടെ നേതാവ്, പൂറ്റിൻ ഞങ്ങടെ നേതാവ് . അവരുടെ രാജ്യം വരേണമേ ......ഇത് കേട്ട് 'ചെകുത്താൻ ചിരിക്കുന്നു' "ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാല്‍ അറിയതായി ലോകം ഭ്രാന്താലയമായി ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപുരകളായി ദൈവം തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു. " (വയലാർ )
VJ Kumr 2020-02-19 13:49:57
Seems this lengthy article/comment created because of the favor to one RELIGION; that is called """'RELIGOUS MADNESS"", so, things will follow/proceed as it is the way they required/needs. Therefore such articles are worthless and no meanings too other than like :"'ONEWAY TRAFFIC""
VJ Kumr 2020-02-19 15:32:23
This kind of long article or comment against BJP, can't stop the activities, see below an example: 2014ൽ അമിത് ഷാ യു.പിയിൽ പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതി കേരളത്തിലേക്ക്, സുരേന്ദ്രൻ അമരത്ത് എത്തിയപ്പോൾ ബി.ജെ.പിക്ക് പുതിയ തുടക്കം Read more: https://keralakaumudi.com/news/news.php?id= 247290&u=bjp-keralam-new-plans-under-k-surendran
Finally the Truth 2020-02-19 17:42:19
Rohrabacher confirms here he met with Assange Aug 2017 and was in touch with White House: "I've talked to senior people at the White House ... I had extended conversation with the Chief of Staff Gen Kelly." Says deal with Assange between him and WH is confidential.
VJ Kumr 2020-02-20 10:12:40
ഇന്ത്യക്ക്‌ അഞ്ചാം സ്ഥാനo: see below: സാമ്‌ബത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യക്ക്‌ അഞ്ചാം സ്ഥാനമെന്ന്‌ റിപ്പോര്‍ട്ട്‌ 2019 ല്‍ ഇന്ത്യയുടെ ജിഡിപി 2.94 ലക്ഷം കോടി ഡോളറിന്റേതായിരുന്നു. Read more: https://www.emalayalee.com/ varthaFull.php?newsId=205301
VJ Kumr 2020-02-20 14:14:14
Please note the below news: പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കണം, നരേന്ദ്രമോദിയെ പിന്തുണച്ച് മുൻജഡ്ജിമാരും ഐ.എ.എസ് ഉദ്യോഗസ്ഥരും Read more: https://keralakaumudi.com/news/ news.php?id=246806&u=national
കുര്യന്‍ പാമ്പാടി 2020-02-22 08:13:07
നല്ല ലേഖനം. കാലോചിതം. അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക