MediaAppUSA

കവി (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 21 February, 2020
കവി (കവിത: ഫൈസല്‍ മാറഞ്ചേരി)
കവി ജനിക്കും മുമ്പേ കാവ്യം പിറന്നിരുന്നു
മൗനമായും ആംഗ്യമായും സ്പര്ശമായും
ശിലയില്‍ നിന്നും ശില്പി ശില്പം കൊത്തും പോലെ
വാക്കുകളും വരികളും വചനങ്ങളും
ഈ ലോകത്ത് നിറഞ്ഞു നിന്നിരുന്നു
ശോകമായും മൂകമായും പ്രണയമായും
പാരില്‍ വസന്തമായും ശിശിരമായും ഗ്രീഷ്മമായും
അത് ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു
ഉലകം മുഴുവന്‍ കലഹം നിറഞ്ഞപ്പോള്‍
ആര്‍ദ്രത മനം വിട്ടു പലായനം ചെയ്തപ്പോള്‍
കുലം മുടിച്ചു കുടിലത അരങ്ങു വാണപ്പോള്‍
കാവ്യം ലോകം വിട്ടു വാനം പൂകി കവികള്‍ വേട്ടയാടപ്പെട്ടു

ഇന്നിന്റെ കെട്ടുപാടുകളില്‍ പെട്ടുപോയവര്‍ക്ക് സ്വീകാര്യം
സ്വകാര്യതകളെ ഹനിക്കാത്ത സൗഹൃദം മാത്രം
എല്ലാവര്‍ക്കും മൂളാന്‍ പാകത്തില്‍ നീ നിന്റെ  വരികളെ മയപ്പെടുത്തുക
കൂര്‍ത്ത സത്യങ്ങളെ മൂടി വെച്ച് മധുരം പുരട്ടിയ കള്ളങ്ങള്‍
പകര്‍ന്നു നല്‍കുക
നീ സ്വീകാര്യനായേക്കാം.

ഒറ്റപെട്ടു നടക്കുന്നവരെ കണ്ടാല്‍ നീ മുഖം തിരിക്കുക
അവര്‍  അമൂര്‍ത്തമാം കവിതയെ  'ഗര്‍ഭം' ധരിച്ചവര്‍

നൊന്തു പെറാന്‍ ഒരു ഒഴിഞ്ഞ ഇടം തേടുന്നവര്‍........


വിദ്യാധരൻ 2020-02-24 20:48:53
അതാര്യമായതിനെ സുതാര്യമാക്കുന്നവനാണ് കവി. അതാര്യമായത് കാവ്യമാണ്. കാവ്യം എന്നാൽ രചനാശില്പമാണ്. അതിന് ഫൈസൽ പറഞ്ഞത്പോലെ പലഘടകങ്ങൾ കൂട്ടിചേർത്ത്, ആവശ്യമില്ലാത്തതിനെ കോറി കളഞ്ഞ് വായനക്കാരുടെ മുമ്പിൽ അവതരിക്കുമ്പോൾ, ബാഹ്യസൗന്ദര്യം മാത്രം കണ്ട് ആനന്ദം കണ്ടിരുന്ന ഞങ്ങൾ കവി മറ നീക്കി കാണിച്ച സൗന്ദര്യം കണ്ടിട്ട്, അത്ഭുത്താല്‍ പുറപ്പെടുവിക്കുന്ന 'ഹ' എന്ന ശബ്‍ദം പുറപ്പെടുവിക്കും . എന്നാൽ ഇന്നത്തെ ആധുനിക കവിതകൾ യാതൊരു വികാരമില്ലാത്ത ചില പച്ചക്കറി (എനിക്ക് വഴുതനങ്ങായും , വെണ്ടയ്ക്കയും ഇഷ്ടമല്ല ) കഴിക്കുന്നപോലെ ഇരിക്കും . നല്ലൊരു കവിത വായിച്ചാൽ ഒരു 'രതിമൂര്‍ച്ഛ' ഉണ്ടാവണം. അതില്ല . കവി ഒരു ഋഷിവര്യൻ . അവൻ ഒരു സത്യാന്വേഷിയാണ്. പക്ഷെ ഇന്ന് ആർക്കും സത്യം ആവശ്യമില്ല. അവർക്ക് വേണ്ടത് ഇന്ന് ഈ നിമിഷം നൽകുന്ന സുഖമാത്രമാണ് . അതിന്റെ ആയുസ്സ് , പുതു മഴയ്ക്ക് പറന്നു പൊങ്ങുന്ന ഈയലിന്റെ ആയുസ്സ് പോലെയാണ്. അത് 'അടകളും പൊന്നാടകളും ഫലകങ്ങളും കൂട്ടി കത്തിക്കുന്ന തീജ്വാലയിലേക്ക് പറന്നടുക്കുകയൂം അവിടെ ചിറകു കരിഞ്ഞു ജീവിതം അവസാനിപ്പിക്കുകയും ചെയ്യും . ആധുനിക കവിതകൾ മിക്കവാറും ആലപ്പായുസുകളാണ് . നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റങ്ങളുടെ വേലിയേറ്റത്തിൽ മറ്റ് അറ്റു പോകാത്ത കാവ്യശില്പങ്ങൾ ഇന്നും മനുഷ്യൻ, സ്മ്രിതിയിൽ സൂക്ഷിക്കുകയും അവർ അത് ഒരു മന്ത്രംപോലെ ഉരുവിടുകയും ചെയ്യുന്നു. അതുകൊണ്ട് ഒരിക്കലും നിരാശപ്പെടാതെ ആന്തരിക സൗന്ദര്യത്തെ മനുഷ്യ രാശിക്ക് കാട്ടികൊടുക്കുന്ന രചനകൾ നടത്തുക . നൂറ്റാണ്ടുകൾക്ക് ശേഷം പുനർ ജനിച്ചാൽ, ആരെങ്കിലും,ശ്രീകുമാരൻ തമ്പി എഴുതിയതുപോലെ "പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2) പാടിപ്പാടി ചുണ്ടുകൾ നോവും പാതിരാപ്പൂങ്കുയിലുകൾ പോലെ (2) പാവമീ ഞാൻ അലയുകയല്ലേ..പാടിപ്പാടി വളർന്നവനല്ലേ (2) അന്നു കണ്ട കിനാവിലൊരെണ്ണം നെഞ്ചിലൂറുമ്പോൾ കൊണ്ടു പോകരുതേ എൻ ഹൃദയം കൊണ്ടുപോകരുതേ.. ഈ വസന്തനിലാവിലൊരൽ‌പ്പം..ഈണമേകാൻ വന്ന കിനാവേ (2) നിന്റെ ചുണ്ടോടൊട്ടിയ നേരം (2) എന്റെ ചുണ്ടിലുണർന്നൊരു ഗാനം പണ്ടു പാടി മറന്നൊരു ഗാനം വീണ്ടുമോർക്കുമ്പോൾ കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2)" (ശ്രീകുമാരൻ തമ്പി ) ചുണ്ടിൽ ഊറുന്നുണ്ടായിരിക്കും.
മനനം 2020-02-24 22:09:40
എന്തൂട്ടാണാവോ കവിത എന്ന പേരിൽ കവിയെക്കുറിച്ച് എഴുതിവച്ചിരിക്കുന്നത്. ആദ്യം കവിത എന്നാൽ എന്താണെന്ന് മനനം ചെയ്യുക, എന്നിട്ടാവാം ആരെ കവി എന്ന് വിളിക്കാം എന്ന് തീരുമാനിക്കുന്നത്
കാളിദാസൻ ,കുതിരവട്ടം 2020-02-25 07:35:52
ആദ്യമായി മനനം എന്നാൽ എന്താണെന്ന് നോക്കാം . മനസ്സ് അനങ്ങുന്നതിനെയാണ് മനനം എന്ന് പറയുന്നത് . ചിലതൊക്കെ കാണുമ്പൊൾ മനസ്സിന് ചെറിയ അനക്കം വയ്ക്കും അപ്പോൾ നെഞ്ചിൽ രണ്ടു ഇലക്ട്രോഡ് കണക്ട് ചെയ്തിട്ട് മറ്റേ അറ്റം ഒരു പേനയുടെ അടിയിലും മുകളിലുമായി ഒട്ടിച്ചു വച്ചിട്ട് ഒരു വെള്ള പേപ്പറിൽ വയ്ക്കുക അപ്പോൾ നല്ല താളത്തിൽ കവിത വരും. ഒരുവിധം നല്ല ഇളക്കം വരുമ്പോൾ പേപ്പറിൽ മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും വരകൾ മാത്രം കാണും. അതാണ് ആധുനിക കവിത . ഇതിന് ശാന്തി ലഭിക്കാൻ ഈ -മലയാളിയിൽ കയറ്റി വിടുക . കുറേകഴിയുമ്പോൾ പേന കടലാസിൽ നിന്ന് ചാടി വീട്ടുകാർക്കും നാട്ടുകാർക്കും ശല്യമാകും . അപ്പോൾ നേരെ 'ഊളൻമ്പാറെ' കവി സമ്മേളനത്തിൽ പോയി ഇരിക്കുക . അവിടെ നിന്ന് മഹാ കവികൾ താമസിക്കുന്ന 'കുതിരവട്ടത്തു' പോയി കവിതാ പാരായണം നടത്തുക
പപ്പു , കുതിരവട്ടം 2020-02-25 11:39:04
മനനം എതുവഴി പോയി? ഹി ഹി ഹി .....കവിത എന്താണെന്ന് ഇപ്പ പറഞ്ഞു തരാം ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക