Image

അപ്പേട്ടന്‍ (ചെറുകഥ: ഫൈസല്‍)

Published on 26 February, 2020
അപ്പേട്ടന്‍ (ചെറുകഥ: ഫൈസല്‍)
നല്ല മഴ
മൂടി പുതച്ചു കിടന്നുറങ്ങാന്‍ പറ്റിയ സമയം മൂന്നു നാലു ദിവസമായി ചര്യകളൊക്കെ തെറ്റിയിരിക്കുന്നു പതിവുള്ള നടത്തം പോലും വെറുതെയുള്ള ഈ ഇരിപ്പ് ഏകാന്തതയെ ക്ഷണിക്കുന്നു

ഏകാന്തതയാകട്ടെ വിഷാദത്തെയും ഇത് രണ്ടും എനിക്ക് അഭികാമ്യമല്ല ..
 മഴ അല്പം മാറിനിന്ന ആ സായാഹ്നത്തില്‍ ഞാന്‍ പുറത്തേക്കിറങ്ങി. ഏതോ ഒരു പ്രേരണയാല്‍ എന്ന പോലെ വെറുതെ ഇറങ്ങി നടന്നു. പ്രതേകിച്ചു ഒരു ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല ..

മുക്കണ്ടത്തു കുഴിയിലെ നെല്‍ പാടങ്ങളില്‍ മുഴുവന്‍ വെള്ളം നിറഞ്ഞു കിടക്കുന്നു . കളി സ്ഥലത്തെ അടയാള പെടുത്താനെന്ന വണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ഗോള്‍ പോസ്റ്റുകള്‍ , ചൂണ്ടലിനറ്റവും പിടിച്ചു തപസ്സിരിക്കുന്ന കുട്ടികള്‍ ..വഴിയോര കാഴ്ചകള്‍ നന്നായി ആസ്വദിച്ചു കൊണ്ട് തന്നെ നടന്നു പുന്നയൂര്‍ക്കുളത്തിന്റെ സുകൃതം. കമലാ സുരയ്യയുടെ തറവാടായ നാലാപ്പാട്ടും കഴിഞ്ഞു ആല്‍ത്തറയില്‍ എത്തിയപ്പോഴാണ് ചുരുങ്ങിയത് നാലു കിലോമീറ്റര്‍ എങ്കിലും നടന്നു കാണും എന്ന ബോധ്യം ഉണ്ടായത്.

അമ്പാടിയില്‍ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോഴാണ് ശവ മഞ്ചവും വഹിച്ചു കൊണ്ടുള്ള ആ ആള്‍ക്കൂട്ടത്തെ കണ്ടത്
പരിചയ മുഖങ്ങള്‍ ഒട്ടേറെയുണ്ട് ആ സംഘത്തില്‍ 
ആരായിരിക്കും മരിച്ചത് ?
മരണ വിവരം അറിഞ്ഞില്ലല്ലോ ....?
ഒരു ഖേദത്തിനു ഇട വരരുത്........
ഒപ്പം കൂടുക തന്നെ
ആറ്റുപുറം ശ്മശാനം .......
 ഞാന്‍ ഒരല്പം അകന്നു മാറി നിന്നു
ആത്മാക്കള്‍ എന്നത് മിഥ്യയാണെന്നു നല്ല ബോധ്യമുണ്ട്

എങ്കിലും ശ്മാശാനത്തെ എനിക്ക് ഭയമാണ് ആ പരിസരത്തു എത്തുമ്പോള്‍ എന്നോ വായിച്ചു മറന്ന അപ സര്‍പ്പക കഥാ പാത്രങ്ങള്‍ക്കു ചിലപ്പോള്‍ ഞാന്‍ രൂപവും ഭാവവും കൊടുക്കുമെന്ന് എനിക്ക് തന്നെ പേടിയുണ്ട്.
പണ്ടത്തെ ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഇത്തരത്തില്‍ എന്നെ ചിന്തിപ്പിക്കുന്നത് ..
ചെറുപ്പത്തില്‍ പള്ളി കുളത്തില്‍ കണ്ട ആ രൂപം അതെന്തായിരുന്നു .....? ഇടവഴിയിലെ കുടമ്പുളി ചുവട്ടിലെ പേടി പെടുത്തുന്ന ആ നിശബ്ദത സൃഷ്ടിച്ചത് ആരായിരുന്നു .......?
 മരണം എത്ര ക്ഷണികമാണെന്നു ഞാന്‍ ഓര്‍ക്കുകയായിരുന്നു
വെട്ടി പിടിച്ചതും കവര്‍ന്നെടുത്തതും മരണമെന്ന ഈ കാത്തിരിപ്പിനു വേണ്ടിയാകണം
 ഒടുവില്‍ രാജാവും ഭടനും ഒരേ മണ്ണില്‍...........
ഇരുട്ടറയില്‍ ...

പക്ഷെ ഇക്കൂട്ടര്‍ക്ക് ഒരു ന്യായവുമുണ്ട് മരിക്കുന്നതു വരെ ജീവിക്കേണ്ടേ...? അപ്പേട്ടനെയും ഇവിടെ തന്നെയാണ് സംസ്കരിച്ചത് എന്ന് ഞാന്‍ പെട്ടെന്ന് ഓര്‍ത്തു

എന്റെ അയല്ക്കാരനും അച്ഛന്റെ സുഹൃത്തുമാണ് അപ്പുവേട്ടന്‍ ...
ഒരു പക്ഷെ ആത്മാക്കള്‍ എന്നത് സത്യമാണെങ്കില്‍ അപ്പേട്ടന്റെ ആത്മാവും ഇവിടെ ഉണ്ടാകും
ഒരു പക്ഷെ എന്നെ അദ്ദേഹം കാണുന്നുണ്ടാകുമോ
പഴയതു പോലെ ഒരുപാട് കാര്യങ്ങള്‍ പറയണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവുമോ ....
 സമയം ഒരു പാട് വൈകിയിരിക്കുന്നു ഞാന്‍ തിരിച്ചു നടന്നു
അപ്പോഴും അപ്പേട്ടന്‍ തന്നെ ആയിരുന്നു മനസ്സില്‍

************************

ദൂരെ നിന്നെ ആളെ കണ്ടു
ബസും സമയവും പറഞ്ഞത് കാരണം നേരെ ചെന്ന് അപ്പുവേട്ടനല്ലേ എന്ന് ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ.

അയാളുടെ തോള്‍ സഞ്ചി വാങ്ങി പിടിക്കാനുള്ള എന്റെ ശ്രമത്തെ സ്‌നേഹപൂര്വം് നിരുല്‌സാങഹപെടുത്തി അയാള്‍ എന്നോടപ്പം നടന്നു തുടങ്ങി അയാള്‍ എന്ന് വിളിക്കുന്നിടത് ഒരു ബഹുമാനക്കുറവ് അനുഭവപെടുന്നുണ്ടോ...

    ഈ ചെറുപ്പത്തിന്റെറ ഒരു പ്രശ്‌നമാണിത്
    അച്ഛന്റെ സുഹൃത്താണ്
    അപ്പുവേട്ടന്‍ എന്ന് തന്നെ വിളിക്കണം ...

അപ്പുവേട്ടന്‍ ഈ മന്ദലംകുന്ന് വിട്ടു പോയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു ഇന്ത്യ മുഴുവന്‍ സഞ്ചരിചിട്ടുണ്ട് അച്ഛന്‍ പറഞ്ഞിട്ടുള്ള അറിവാണ്. പണ്ടെങ്ങോ ദാരിദ്രം അതിന്റെട ഉച്ചസ്ഥായിയില്‍ നില്ക്കു ന്ന സമയത്താണ് അച്ഛനും അപ്പുവേട്ടനും കൂടി ജോലി തേടിയിറങ്ങിയത് ...

പാലക്കാട് ഒരു കൂട്ടുകാരന്‍ ജോലി ചെയ്യുന്നുണ്ട് ആ ഒരു ദൈര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ കത്തിലൂടെ ബന്ധപെട്ടിരുന്നു. വലിയ നടകീയതൊക്കൊന്നും വകുപ്പില്ലാതെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ തന്നെ ജോലി കിട്ടി.

    എച്ചില്‍ പാത്രങ്ങള്‍ കഴുകാന്‍ കൊണ്ട് കൊടുക്കലാണ് ജോലി
    പക്ഷെ അച്ഛന് ആ ജോലി അത്ര ഇഷ്ടമായില്ല പിറ്റേന്ന് തന്നെ അച്ഛന്‍ അവിടെ നിന്നും തിരിച്ചു പോരാന്‍ തിടുക്കം കാണിച്ചു
    പക്ഷെ അപ്പുവേട്ടന്‍ അതിനൊരുക്കമായിരുന്നില്ല.
    ഒന്നും രണ്ടും പറഞ്ഞു രണ്ടാളും പിണങ്ങി
    അച്ഛന്‍ പാലക്കാട് തന്നെയുള്ള പുതുശ്ശെരിയിലേക്ക് പോയി അവിടെ അച്ചന്റെന ഒരു അമ്മാവന്‍ കുടുംബവുമായി താമസിക്കുന്നുണ്ട്.
കുറച്ചു ദിവസത്തിന് ശേഷം അച്ഛന്‍ നാട്ടിലേക്ക് തിരിച്ചു
 അപ്പുവേട്ടന്‍ ഹോട്ടല്‍ സരോവറിലെ ഒരു ശമ്പളക്കാരനായി മാറുകയും ചെയ്തു
    .വീടെത്തിയിരിക്കുന്നു അപ്പേട്ടനും അച്ഛനും ഒരുപാടു കാലത്തെ കഥകള്‍ പരസ്പരം കൈമാറാന്‍ ഉണ്ട്.

ഒരു ഒഴിവു ദിവസത്തില്‍ കോട്ട മൈതാനം കാണാന്‍ പോയതായിരുന്നു അപ്പുവേട്ടന്‍ അവിടെ വെച്ചാണ് മണിയാശാന്‍ എന്ന് ആളെ അപ്പുവേട്ടന്‍ പരിച്ചയപെടുന്നത്

ആള്‍ ഒരു ഒറ്റമൂലി വൈദ്യനാണ്
പരസ്പരം പരിചയപെട്ടു കഴിഞ്ഞപ്പോള്‍ വൈദ്യര്‍ ഒറ്റ ചോദ്യം
എനിക്ക് ഒരാളെ വേണം തനിക്കെന്റെ് കൂടെ പോരാമോ .
അങ്ങനെ തുടങ്ങിയ ഉലകം ചുറ്റല്‍
വൈദ്യരുടെ മരണ ശേഷവും അത് തുടര്‍ന്നു
കുറെയേറെ വൈദ്യവും സംസ്കാര വിഭിന്നതയും ഭാഷകളും പഠിച്ചു.
ആ കാലഘട്ടത്തില്‍ എപ്പോഴോ അവരുടെ കുടുംബവും ഈ മന്ദലകുന്നു വിട്ടു പോയിരുന്നു ....

അപ്പേട്ടന്‍ യഥാര്ത്ഥ ത്തില്‍ ഒരു യോഗി തന്നെ
 അതിന്റെ മട്ടും ഭാവങ്ങളും ഒന്നും ഇല്ലെങ്കിലും .

എന്നെ സംബന്ധിച്ചിടത്തോളം അപ്പുവേട്ടന്‍ ഒരു അവതാരമായിരുന്നു ചെറൂക്കിലെ മരണ കയത്തില്‍ നിന്നും എന്നെ രക്ഷിക്കാനായി നിയോഗിക്കപെട്ട അവതാരം

അതൊരു മാമ്പഴക്കാലമായിരുന്നു ..
എത്താ കൊമ്പത്ത് പഴുത്ത മാമ്പഴങ്ങള്‍
കല്ല് കൊണ്ടുള്ള എന്റെ പരീക്ഷണങ്ങള്‍ പരാജയ പെട്ട് കൊണ്ടിരുന്നു
അത് കണ്ടിട്ടാകണം അപ്പുവേട്ടന്‍ മരത്തില്‍ കയറി കുറെ മാമ്പഴങ്ങള്‍ പറിച്ചു തന്നു
 ആ മരത്തില്‍ നിറയെ പുളിയുറുമ്പുകള്ആ!യിരുന്നു

അന്ന് ആ പാവത്തിന് അവറ്റകളുടെ കടി കുറെ കിട്ടി കാണും .. അന്തരീക്ഷത്തിനു കനം വെച്ചതും പെയ്തു തുടങ്ങിയയതും പെടുന്നനെ ആയിരുന്നു

അപ്പേട്ടനെ പോലെ മഴയും വിരുന്നുകാരനായി
നല്ല അത്യുഗ്രന്‍ മഴ ..
 ആ ഒറ്റ മഴ കൊണ്ട് തന്നെ ചെറൂക്ക് നിറഞ്ഞു കവിഞ്ഞു
ഒരു പതിനൊന്നു വയസ്സുകാരന്റെ ഉയരത്തിനെക്കള്‍ അധികം..... ചിരപരിചിതമായിരുന്ന ആ കുളം അന്നൊരു ദിവസത്തേക്ക് എനിക്കപരിചിതമായി തീര്ന്നു

കുളിക്കാനുള്ള ആവേഷത്തിലോ
 അപ്പേട്ടന്‍ കൂടെയുള്ള സന്തോഷത്തിലോ ഞാനെടുത്തു ചാടിയത് എന്നെക്കാള്‍ ഉയരമുള്ള വെള്ളതിലെക്കായിരുന്നു

ദുരൂഹതകള്‍ ഒരുപാടു നിറഞ്ഞ ചെരൂക്ക് ....
    കഥകള്‍ ഒരുപാട് കേട്ടിരിക്കുന്നു....
    അയല്ക്ക രിക്ക് നിധി കിട്ടിയത് ഉള്പ്പ ടെ...
    അറിയാകഥകള്‍ അതിലേറെ ഉണ്ടെന്ന് പറയപെടുന്നു
    എന്തായാലും ചെരൂക്കിനു പറയാന്‍ ഒരു കഥ കൂടി കിട്ടി .

    ചെരൂക്കിലെ പകുതി വെള്ളവും ഇവന്‍ കുടിച്ചു വറ്റിച്ചു എന്ന് പിന്നീടു എപ്പോഴോ കളിയാക്കിയിട്ടുണ്ട് അപ്പേട്ടന്‍ ....

    പിന്നീട് അങ്ങോട്ട് ചരിത്രവും കഥയുമായി എന്റെ വൈകുന്നേരങ്ങളും ഒഴിവു സമയങ്ങളും സജീവമാക്കിയത് അപ്പേട്ടനായിരുന്നു .......

    അപ്പേട്ടന്‍ പറഞ്ഞ പല കഥകളും പലപ്പോഴായി ഞാന്‍ എഴുതിയിട്ടുണ്ട് കുറ്റ ബോധത്തോടെ പറയട്ടെ നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും .... ഇരുപത്തിനാലു വര്ഷങ്ങള്ക്കു ശേഷം ഒരു ശവമഞ്ചം എന്നെ അപ്പേട്ടന്റെ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി എന്നത് സന്തോഷം നല്‍കുന്നു .

    ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല…
    പക്ഷെ വീടെത്തിയിരിക്കുന്നു ....
    പഞ്ചസാര വാങ്ങിയിട്ടില്ല
    സഹധര്‍മ്മിണി കാണും മുന്‍പ് വീണ്ടും തിരിച്ചു നടന്നു
    അബ്ദുല്ലക്കാടെ പീടികയിലേക്ക്
    മഴ വരുന്നതിനു മുന്‍പ് തിരിച്ചെത്തണം ........
    അപ്പേട്ടന്‍ന്റെ ഓര്‍മ്മകള്‍ക്ക് തല്ക്കാലം വിരാമം ................ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക