Image

പൂവാലന്‍ (കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 01 March, 2020
പൂവാലന്‍ (കഥ: സുധീര്‍ പണിക്കവീട്ടില്‍)
രാവിലെ ഓഫിസിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വച്ച് അയാളെ കാണാറുണ്ട്. അയാള്‍ എഴുത്തുകാരനാണെന്നറിയാം. കാരണം അയാളുടെ രചനകള്‍ക്കൊപ്പം  അയാള്‍ ഫോട്ടോ കൊടുക്കാറുണ്ട്.

ന്യുയോര്‍ക്കിലെ ഗ്രാന്‍ഡ്‌സെന്‍ട്രലില്‍ നിന്നും സ്റ്റാംഫോര്‍ഡ് കണക്കടിക്കറ്റിലേക്ക് സൂക്ഷം അമ്പത്തിയഞ്ചുമിനിട്ടാണ്. അത്രയും നേരം എന്തെങ്കിലും വായിച്ചിരിക്കുന്നതുകൊണ്ടു അയാളെ ശ്രദ്ധിക്കാറില്ല. അന്നു ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ അയാളുടെ അടുത്താണ്  സീറ്റു കിട്ടിയത്.  അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങിയ സുഹൃത്ത് എന്റെ പേര് വിളിച്ച് ഗുഡ്‌നൈറ്റ്  പറഞ്ഞപ്പോള്‍ അയാള്‍ എന്നെ സൂക്ഷിച്ചുനോക്കി. സംസാരിക്കാന്‍ ആരംഭിച്ചു. ഒടുക്കത്തെ പേര് ചോദിച്ചു.
 
ഒരു താളാത്മകത അതിനുണ്ടായിരുന്നത് അയാളെ സന്തോഷിപ്പിച്ചു. ഞാന്‍ നിങ്ങളുടെ രചനകള്‍ ഒക്കെ വായിക്കാറുണ്ട്. ഞാന്‍ ഡോക്ടര്‍ മാത്യുസ് ജെയിംസ്, കോളേജ് അധ്യാപകനാണ്.കണ്ടുമുട്ടിയതില്‍ സന്തോഷം. അയാള്‍ പറഞ്ഞു. പിന്നെ ന്യുയോര്‍ക്കില്‍ നിന്ന് കയറുമ്പോള്‍ അയാളെ ചിലപ്പോള്‍  കാണാറുണ്ട്. വായന നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അയാളെ കാണാതെ വേറെ കംപാര്‍ട്ട്‌മെന്റില്‍ കയറിയാലും അയാള്‍ അന്വേഷിച്ച് വരും.

വളരെ സംസാരപ്രിയനാണ്.  സ്ത്രീകളെപ്പോലെ ലജ്ജാശീലനും ഓരോന്നും പറയുമ്പോള്‍ വളരെ ശ്രദ്ധിക്കുന്നവനുമാണ്. രതി അയാളുടെ ഇഷ്ടവിഷയമാണെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തില്ല.  സ്ത്രീകളോട് അമിതമായ ആസക്തിയും എന്നാല്‍ അവരുമായി അടുക്കാന്‍ വശമില്ലായ്മയും അയാളെ കഷ്ടപ്പെടുത്തുന്നുണ്ടെന്നു അയാളുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി. എന്റെ പ്രണയരചനകള്‍ വായിച്ചിട്ടാകാം ഒരു ദിവസം എന്നോട് ചോദിച്ചു.  "ഈ സെക്‌സിന്റെ കാര്യത്തില്‍ എങ്ങനാ.." ഒട്ടും മടിയില്ലാതെ വളരെ സജീവം എന്ന മറുപടി കൊടുത്തപ്പോള്‍ ഉടനെ പ്രതീക്ഷിച്ച ചോദ്യം വന്നു. ഭാര്യയുടെ കണ്ണുവെട്ടിച്ച് എന്തെങ്കിലുമൊക്കെ, അതായത് ചില സൈഡ് ചിക്‌സ്  (sidechick) ഒക്കെയുണ്ടോ എന്ന്? എന്റെ കാര്യം വിടുക, താങ്കള്‍ക്ക് ഭാര്യയുടെ കണ്ണുവെട്ടിച്ച് എന്തെങ്കിലും ചെയ്യണോ? അതയാള്‍ക്ക് വിഷമമുണ്ടാക്കി. അയാള്‍ പറഞ്ഞു ഭാര്യ പത്തുവര്‍ഷമായി രോഗിയാണ്.

സോറി, നല്ല ചികിത്സയിലൂടെ ഭാര്യ വേഗം സുഖം പ്രാപിക്കട്ടെ.  രോഗിയായ ഭാര്യയെ പരിചരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുക, അവരുമായി കഴിയുന്ന സമയം ചിലവിടുക എന്തിനാണ് കണ്ട പെണ്ണുങ്ങളെക്കുറിച്ച് ആലോചിക്കുന്നത്.  അതയാളെ ഒന്നുലച്ചു. അയാള്‍ പറഞ്ഞു. ശരിയാണ്, ഞാന്‍ ഭാര്യയെ സ്‌നേഹിക്കുന്നുണ്ട്. അവളെ ചതിച്ചിട്ടുമില്ല. എന്നാല്‍ ഇയ്യിടെ ഒരു അനുഭവമുണ്ടായി. നിങ്ങളുമായി ഇത്രനാളത്തെ പരിചയമുള്ളതുകൊണ്ട് ഞാന്‍ അതു പങ്കുവയ്ക്കാന്‍ വിചാരിക്കയാണ്.  നിങ്ങള്‍ അതുകേട്ട് എന്നെ ഉപദേശിക്കണം.

ഞാന്‍ വളരെക്കാലമായി അച്ചടിമാധ്യമങ്ങളില്‍ ആണ് എഴുതാറുള്ളത്. ഇയ്യിടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വന്നപ്പോള്‍ അതില്‍ എഴുതിത്തുടങ്ങി.  രചനക്കൊപ്പം ഇമെയില്‍ കൊടുത്താല്‍ വായനക്കാര്‍ കമന്റ് അതിലേക്ക് അയച്ചുതരുമെന്ന അഭിപ്രായം കേട്ടപ്പോള്‍ ഞാന്‍ അത് ചെയ്തു. എന്നിട്ട് എന്നോട് ചോദിച്ചു. നിങ്ങള്‍ക്ക് ആരാധികമാര്‍ ഇമെയില്‍ ചെയ്യാറുണ്ടോ? 

എനിക്ക് ആരാധികമാരൊന്നുമില്ല. പെണ്‍സുഹൃത്തുക്കളാണെങ്കില്‍ ഉണ്ട്. പക്ഷെ അവരുമായി മാന്യമായി ഇടപെടുന്നുന്നത്‌കൊണ്ട് അവര്‍ ധാരാളം പേരുണ്ട്. അവരില്‍ തന്നെ വളരെ അടുപ്പമുള്ളവരും വല്ലപ്പോഴും വിളിക്കുന്നവരുമുണ്ടു. ഞങ്ങള്‍ ഞങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുകയും ഓരോ കാര്യങ്ങള്‍ വളരെ തുറന്നു ചര്‍ച്ചചെയ്യുകയും ചെയ്യുന്നു. അയാളുടെ സങ്കുചിതമനസ്സില്‍ നിന്നും ആ വാചകം വന്നു. എന്നാലും അവരെ ഒന്ന് കാണാനും അവരുമായി ഇടപഴകാനും കൊതിക്കാറില്ലേ? അയാള്‍ ഒരു കോളേജ് അധ്യാപകനായതുകൊണ്ട് ഞാന്‍ ചോദിച്ചു ഡോക്ടര്‍ സാര്‍ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്.

എന്റെ ഇമെയിലിലേക്ക് ഒരു എഴുത്തുകാരി ഇന്ത്യയില്‍ നിന്നും എഴുതിയിരിക്കുന്നു. എന്റെ ഒരു രചന വായിച്ചു വളരെ ഇഷ്ടപ്പെട്ടു എന്നൊക്കെ. അവര്‍ അവരുടെ ഫോണ്‍ നമ്പറും വച്ചിരുന്നു. എന്നിട്ട് അയാള്‍ നിശ്ശബ്ദനായി.

ഞാന്‍ പറഞ്ഞു. അതൊക്കെ സാധാരണയാണ്. വേണമെങ്കില്‍ റെസ്‌പോണ്ട് ചെയ്യാം. വിളിക്കയൊന്നും ചെയ്യരുത്. ഫോണ്‍ നമ്പര്‍ സാധാരണ എല്ലാവരും അവരുടെ പേരിനു ചുവട്ടില്‍ എഴുതാറുണ്ട്. അത് എന്നെ വിളിക്കു എന്ന സൂചനയല്ല. അങ്ങനെ പ്രതീക്ഷിക്കുന്നവരും ഉണ്ടാകാം.

ആ മറുപടി അയാള്‍ക്കിഷ്ടമായി. അയാള്‍ പറഞ്ഞു  എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ എനിക്ക് എഴുതുന്നത്. എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യായിരുന്നു.  നാട്ടില്‍ നേരം വെളുക്കാന്‍ കാത്തിരുന്നു ഞാന്‍ അവരെ വിളിച്ചു. ശങ്കിച്ച് ശങ്കിച്ചാണ് വിളിച്ചത്. മണിയടിച്ചപ്പോള്‍ എന്റെ മനസ്സിലും പാല്‍പ്പിറ്റേഷന്‍ തുടങ്ങി. പക്ഷെ എന്റെ ചിന്തകളെ അസ്ഥാനത്താക്കിക്കൊണ്ട് അവര്‍ വളരെ സന്തോഷവതിയായി സംസാരിച്ചു. എന്റെ വിളി പ്രതീക്ഷിച്ചുവെന്നു പറഞ്ഞു. ചെറുപ്പക്കാരിയും സുന്ദരിയുമാണ്. നിങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ അവരുടെ ശബ്ദം ശൃംഗാരമധുരം. പിന്നെ ഞങ്ങള്‍ പതിവായി വിളിക്കുന്നുണ്ട്. അമേരിക്കയിലേക്ക് വിളിക്കാന്‍ ചിലവായതുകൊണ്ട് അവര്‍ ഇമെയില്‍ ചെയ്തു സൗകര്യമുള്ള സമയം പറയും. അതനുസരിച്ച് ഞാന്‍ വിളിക്കും.

പാവം ആ യുവതി അമേരിക്ക എന്ന അത്ഭുതലോകത്തിന്റെ മാസ്മരികതയില്‍ മയങ്ങിയതാകാം. അവിടെനിന്നും ഒരാള്‍ വിളിക്കുന്നത് വലിയ കാര്യമായി കണക്കാക്കുന്നതാകാം. സാര്‍ നിങ്ങള്‍ മധ്യവയസ്സ് കഴിഞ്ഞയാളല്ലേ. എന്താണ് ഉദ്ദേശ്യം. ഒരു പൂവാലന്റെ നിലയിലേക്ക് താഴാതിരിക്കാന്‍ നോക്കണം. അക്കരെയിക്കരെനിന്നു എന്തെങ്കിലും ആശ തീര്‍ക്കാനുണ്ടോ? ഹ..ഹാ.. ഞാന്‍ ചിരിച്ചപ്പോള്‍ അയാളില്‍ ഒരു ചമ്മല്‍  ഉണ്ടായി. എന്നിട്ട് കീഴ്‌പ്പോട്ടു നോക്കി മന്ദഹാസം പുരട്ടിയ കുറച്ചുവയ്ക്കുകള്‍ പുറത്തുവിട്ടു. ആ യുവതിയുടെ സംസാരം എന്നില്‍ ആവേശമുണ്ടാക്കുന്നു. അവര്‍ പറഞ്ഞ സമയത്ത് വിളിച്ചില്ലായെങ്കില്‍ അവര്‍ ഒരു നൂറു ഇമെയില്‍ അയക്കും. വിളിക്കുമ്പോള്‍ പരിഭവിക്കും എന്തെ വൈകിയതെന്നു ചോദിക്കും. അയാളുടെ വിവരണം കേട്ടപ്പോള്‍ ഞാന്‍ ആ സ്ത്രീയുടെ മനോനില ഒരു ഹിന്ദി പാട്ടിന്റെ സഹായത്തോടെ.  ആത്മഗതം ചെയ്തു.

(ഖദമോപ്പെ സര്‍ രഖ് ക്കെ ഹം യെഹി സോജായേംഗേ, ഹസ്‌കെ തും ദേഖോ  തോ ഹം ഖുസ്  ഹോ ജായേംഗേ.. നിന്റെ കാല്‍ചുവടുകളില്‍ തലചായ്ച്ച് ഞാന്‍ ഇവിടെ കിടന്നു ഉറങ്ങും. ചിരിച്ചുകൊണ്ട് നീ എന്നെ നോക്കിയാല്‍ ഞാന്‍ സന്തോഷമുള്ളവളാകും.)

അവര്‍ വിവാഹിതയാണോ?
ആണ്. ഒരു കുട്ടിയുമുണ്ട്. ചെറിയക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണെന്ന് എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ഉടനെ ഇവിടെനിന്നും ആ കുട്ടിക്ക് കുറെ കളിപ്പാട്ടങ്ങള്‍ പാര്‍സല്‍ ചെയ്തു.
ഓ മൈ ഗോഡ്, സാര്‍ ആള് കൊള്ളാമല്ലോ. ഉം നടക്കട്ടെ..നടക്കട്ടെ. എന്റെ സ്‌റ്റേഷന്‍ വന്നു ഞാന്‍ ഇറങ്ങിപ്പോയി.
പിന്നെ മൂന്നാഴ്ച്ചക്കഴിഞ്ഞാണ് ഞാന്‍ ഡോക്ടര്‍ സാറിനെ കാണുന്നത്. കണ്ടതും ആള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. ഞാന്‍ കരുതി എന്നെ കണ്ട സന്തോഷമാണെന്നു. മുടിയിലും മീശയിലും ചില ടച്ചപ്പുകള്‍ ചെയ്തിട്ടുണ്ട്. മുഖത്തോരു ഗ്‌ളാമര്‍. ഞാന്‍ ചോദിച്ചു. എവിടെയായിരുന്നു.
അതിനു മറുപടി ഇങ്ങനെയായിരുന്നു. ഫ്രണ്ട്, അന്വേഷിച്ചാല്‍ കണ്ടെത്തും. മുട്ടിയാല്‍ തുറക്കപ്പെടും.
എന്താണ് ഇന്ന് തത്വചിന്തകളൊക്കെ. ഇന്ത്യയിലേക്ക് ഫോണ്‍ വിളികളും സന്ദേശകൈമാറ്റങ്ങളും മുറയ്ക്ക് നടക്കുന്നുണ്ടല്ലോ. എന്തുപറയുന്നു അജ്ഞാതയായ ആരാധിക.

അതിനു മറുപടിയായി മൂപ്പര് സീറ്റില്‍ നിന്നും എണീറ്റ് നിന്ന് ഒരു ട്വിസ്റ്റ് നൃത്തം നടത്തല്‍ ആയിരുന്നു. ഒപ്പം പഴയ ഹിന്ദി സിനിമയിലെ നായകന്‍ നവീന്‍ നിശ്ചല്‍  പാടിയ പാട്ടും
“ദേഖാ മേനേ  ദേഖാ  സ്വപ്‌നോം കി ഏക് റാണിക്കോ, രൂപ് കി ഏക് മസ്താനിക്കോ, മസ്തി ബറി ജവാനിക്കോ, ഹായ് രെ  ഹായ് മേനേ    ദേഖാ... ഏതാണ്ട് ഇങ്ങനെ പരിഭാഷ ചെയ്യാം. ഞാന്‍ കണ്ടു, സ്വപ്നങ്ങളുടെ ഒരു റാണിയെ,  സൗന്ദര്യത്തിന്റെ ഒരു ചൈതന്യത്തെ. ഉത്സാഹനിര്‍ഭരമായ താരുണ്യത്തെ. ഹായ്, ഞാന്‍ കണ്ടു.”

അമേരിക്കയിലായതുകൊണ്ട് സഹയാത്രികര്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. എനിക്ക് ജിജ്ഞാസയായി. എന്തുപറ്റി ഡോക്ടര്‍ സാര്‍. പറയു.. എന്തൊക്കെ വിശേഷങ്ങള്‍.

ഡോക്ടറുടെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാം.  ഇടിവെട്ടുമ്പോള്‍ മയിലുകള്‍ നൃത്തം വയ്ക്കുന്നപോലെ ഡോക്ടര്‍ ആനന്ദതുന്ദിലനായി. അദ്ദേഹത്തിന്റെ തൊണ്ട വരളുന്നപോലെ തോന്നി. എന്റെ ബ്രീഫ്‌കെയ്‌സിലെ ഫഌസ്കില്‍ നിന്നും ഡോക്ടര്‍ക്ക് കോഫി ഒഴിച്ചുകൊടുത്തു.

ഞാന്‍ മൂന്നാഴ്ച്ചത്തേക്ക് നാട്ടില്‍ പോയി. പോകുന്നതിനുമുമ്പ് ആ യുവതിയെവിളിച്ച് എന്റെ പുസ്തകപ്രകാശനം തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ വച്ച് നടക്കുന്നുണ്ട്. നിങ്ങള്‍ തീര്‍ച്ചയായും വരണം എന്നപേക്ഷിച്ചു.

നിങ്ങളുടെ പുസ്തക പ്രകാശനമുണ്ടായിരുന്നോ?
നോ, അതു ഒരു ട്രാപ്പ് മെനഞ്ഞതായിരുന്നു. ഞാന്‍ വളരെ ലജ്ജാശീലനും സ്ത്രീകളുമായി സംസാരിക്കാന്‍ വിമുഖനുമായിരുന്നു. എന്നാല്‍ ഈ സ്ത്രീ എന്റെ ആത്മവിശ്വാസം വളര്‍ത്തി.   ഞാന്‍ വിളിച്ചാല്‍ അവര്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അന്ന് ഉച്ചസമയത്തെ ഫ്‌ളൈറ്റില്‍ അവര്‍ ഡല്‍ഹിയില്‍ നിന്നും എത്തി. ഹോട്ടലില്‍ വന്നു. അവര്‍ പുസ്തകത്തെക്കുറിച്ചും പ്രകാശനകര്‍മ്മത്തെകുറിച്ചും ചോദിച്ചു. ഞാന്‍ അവരെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി.  ഫ്രഷ് അപ്പ് ആകു, എന്നിട്ട് ലഞ്ച് കഴിക്കാമെന്നു പറഞ്ഞു. അപ്പോഴൊക്കെ അവര്‍ പുസ്തകവും പുസ്തകപ്രകാശന വിവരങ്ങളും ചോദിച്ചുകൊണ്ടിരുന്നു.
ഊണുകഴിഞ്ഞു ഹോട്ടല്‍ മുറിയില്‍ വന്നപ്പോള്‍ ഞാന്‍ അവരുടെ മുന്നില്‍ ഒരു ചെറിയപെട്ടി വച്ചു കൊടുത്തു. ഇത് നിങ്ങള്‍ക്കാണ്. ഇത് തുറന്നുനോക്കു. അവര്‍ തുറന്നു. അതില്‍ അറേബ്യയിലെ മുന്തിയ അത്തറുകള്‍, ഡയമണ്ട് നെക്ലേസ്, മോതിരം, ബ്രേസ്ലെറ്റ് എല്ലാമുണ്ടായിരുന്നു. അവര്‍ വേണ്ടെന്നു പറഞ്ഞു. നിര്‍ബന്ധമാണെങ്കില്‍ ഒരു പെര്‍ഫ്യൂം എടുക്കാമെന്നേറ്റു. പേരിന്റെ പ്രത്യേകതകൊണ്ട് കൂട്ടത്തില്‍ വിലകുറഞ്ഞ ജന്നത് അല്‍ ഫിര്‍ദൗസ് എന്ന സുഗന്ധമാണവര്‍ എടുത്തത്. ആ വാക്കിന്റെ അര്‍ത്ഥം ഏഴാം സ്വര്‍ഗ്ഗം എന്നാണെന്നും സുഗന്ധവും അങ്ങനെ സ്വര്‍ഗത്തില്‍ എത്തിക്കുന്നതാണെന്നും പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ വിസ്മയം നിറഞ്ഞിരുന്നു.

പെട്ടിയടച്ചുവച്ച് ഞാന്‍ പറഞ്ഞു. ഈ പെട്ടിയിലെ മുഴുവന്‍ സാധനങ്ങളും നിങ്ങള്‍ പോകുമ്പോള്‍ കൊണ്ടുപോകും. എന്റെ  സമ്മാനമാണ്. അവര്‍  നിഷ്ക്കളങ്കയായി ചോദിച്ചു. സാര്‍  എനിക്ക് എന്തിനാണ് ഇത്രയും വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതൊക്കെ വിലപിടിപ്പുള്ള സമ്മാനം എന്ന് നിങ്ങള്‍ക്കാണ് തോന്നുന്നത്. എനിക്ക് ഇതിനേക്കാള്‍ വലിയ സമ്മാനങ്ങള്‍ നല്‍കാനാണ് താല്‍പ്പര്യം. സമയം ആറുമണിയാകുന്നല്ലോ. എപ്പോഴാണ് പുസ്തകപ്രകാശനം. അവര്‍ വിഷയം മാറ്റി. ക്ഷമിക്കണം പുസ്തകം ശരിയായിട്ടില്ല. ഇവിടെ വന്നപ്പോഴാണ് അതറിയുന്നതെന്നവിധം ക്ഷമാപണം നടത്തി.

കുറച്ചുകഴിയുമ്പോള്‍ ഡിന്നര്‍ വരുത്താം. അതുകഴിച്ചു നിങ്ങള്‍ നാളെ രാവിലെ പോയാല്‍ മതി. ഈ മുറി നിങ്ങള്‍ക്കായി റിസര്‍വ് ചെയ്തതാണ്. അവര്‍ പറഞ്ഞു അയ്യോ ഇല്ല,  പുസ്തകപ്രകാശനം കഴിഞ്ഞു ഞാന്‍ ചെല്ലുന്നത് ഇവിടെയുള്ള എന്റെ വീട്ടുകാര്‍ നോക്കിയിരിക്കും. വീട്ടിലുള്ളവരെ കണ്ടിട്ടേ ഡല്‍ഹിക്ക് മടക്കമുള്ളൂ.  ഞാന്‍ കരുതി ഏഴുമണിയാകുമ്പോഴേക്കും എല്ലാം കഴിയുമെന്നു.

നിങ്ങള്‍ എന്നോടോത്ത് ഡിന്നര്‍ കഴിച്ചുപോകു. അവര്‍ സമ്മതിച്ചു. ഭക്ഷണത്തിനു മുമ്പ് നല്ല പൈനാപ്പിള്‍ ജൂസ് കഴിക്കാമെന്നു പറഞ്ഞു അതു  വരുത്തിച്ചു. അവര്‍ കാണാതെ അതില്‍ മയക്കുപൊടി കലക്കി. ഒന്നുമറിയാത്ത ആ യുവതി അത് കുടിച്ച് അര്‍ദ്ധബോധത്തോടെ സോഫയില്‍ കിടന്നു.
ഡോക്ടര്‍ സാര്‍  നിങ്ങള്‍ തനി വില്ലനാണല്ലോ. എന്തായിരുന്നു  ഉദ്ദേശ്യം. ആ പാവം യുവതിയെ നിങ്ങളുടെ പണത്തിന്റെ ഒളിമിന്നല്‍ കാണിച്ച് മയക്കിയത് കഷ്ടമായി.

അല്ല, ആ പെട്ടി ഞാന്‍ അവര്‍ക്കായി കൊണ്ടുവന്നതാണ്. എനിക്ക് അവരുമായി ശയിക്കാനും അവരെ ആസ്വദിക്കാനും മോഹമുണ്ടായിരുന്നു. എന്റെ മനസ്സില്‍ കാമന്‍  കടുന്തുടി കൊട്ടുകയായിരുന്നു. ശരിയാണ് പാപമായിരിക്കാം. പക്ഷെ എനിക്ക് നിങ്ങളെപ്പോലെ സ്ത്രീകളുടെ ഒരു വലിയ ഒരു സൗഹൃദലോകമില്ല. അപ്പോള്‍ ആകപ്പാടെ കിട്ടിയ ഒന്നിനെ എങ്ങനെ നഷ്ടപ്പെടുത്തും.

പണം കാണിച്ച് പ്രലോഭിപ്പിച്ച് അവരെ വശംവദയാക്കാമായിരുന്നില്ലേ? എന്തിനു ഈ മയക്കുമരുന്ന് പണി ചെയ്തു.
അവര്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുമെന്ന് എനിക്ക് സംശയമായിരുന്നു. അവര്‍ക്ക് പെട്ടിയിലെ ഒന്നും വേണ്ട. ഒരു പെര്‍ഫ്യൂം മതിയെന്ന് പറഞ്ഞപ്പോള്‍ എന്റെ ചങ്കിടിച്ചു.

ബാക്കി പറയു കവി, എഴുത്തുകാരാ..
അവരെ ഞാന്‍ സോഫയില്‍ നിന്നും ബെഡ് റൂമില്‍ കൊണ്ടുപോയി.  എ സി യുടെ തണുപ്പില്‍, മങ്ങിയ വെളിച്ചത്തില്‍ എന്റെ പത്ത് വര്‍ഷത്തെ ലൈംഗികദാരിദ്ര്യത്തിന് ഞാനൊരു മന്മഥ സദ്യയൊരുക്കി. പ്രായം മനസ്സിന്റെ മോഹങ്ങള്‍ക്കൊപ്പം ചുവട് വച്ചില്ലെങ്കിലും ഞാന്‍ ആ യുവതിയെ ആവോളം ആസ്വദിച്ചു. അവള്‍ അര്‍ദ്ധബോധത്തിലായിരുന്നത്‌കൊണ്ട് അവരും സെക്‌സ് ആസ്വദിക്കുന്നപോലെ അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ അറിയുന്നുണ്ടായിരിക്കയില്ല. അവര്‍ക്ക് പരിസരബോധമില്ലായിരുന്നു.

സാര്‍ ഒരു സ്ത്രീയെ ചതിച്ച്  അവരെ കീഴ്‌പ്പെടുത്തുന്നത് പുരുഷത്വമല്ല. നീചപ്രവര്‍ത്തിയായിപ്പോയെന്നു പറയാതെ നിവര്‍ത്തിയില്ല. അല്ലെങ്കിലും നിങ്ങളുടെ രചന നല്ലതെന്നു പറഞ്ഞു ഒരു പരിചയവുമില്ലാത്ത നിങ്ങളെ അഭിനന്ദിച്ച ഒരു പാവം യുവതിയെ ഇങ്ങനെ ചതിക്കുഴിയില്‍ വീഴ്ത്തിയത് മഹാപാപമായി.

അതയാള്‍ കേട്ടില്ലെന്നു നടിച്ചുകൊണ്ട് ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചു. രാവിലെ ഒരു നിലവിളി ഞാന്‍ കേട്ടു. അര്‍ധനഗ്‌നയായി എന്റെ കരവലയത്തില്‍ എങ്ങനെ അവള്‍ എത്തിയെന്നു  അലറിക്കൊണ്ട് അവള്‍ എന്നോട് ചോദിച്ചു. എന്നെ ഒരുപാട് ചീത്തവിളിച്ചു. സാറൊരു മാന്യനാണെന്നു വിശ്വസിച്ചാണ് ഞാന്‍ വന്നത്. ഇങ്ങനെ എന്നെ എന്തിനു ചതിച്ചു. ശരിയാണ് ഞാന്‍ എഴുതി,  വിളിച്ചു  പക്ഷെ അതൊരു ലൈംഗിക ബന്ധം മോഹിച്ചല്ലായിരുന്നു. 

നിങ്ങള്‍ കന്യകയൊന്നുമല്ലല്ലോ. ഭര്‍ത്താവിനെ വഞ്ചിച്ചുവെന്ന മതശാസന പേടിപ്പിക്കുന്നുണ്ട് അല്ലെ? അതൊക്കെ മനുഷ്യന്‍ ഉണ്ടാക്കിയതാണ്. നിങ്ങള്‍ എന്റെ കുട്ടിയേയും കൊണ്ട് ഇവിടെനിന്നും പോകേണ്ടി വരികയാണെങ്കിലാണ് പാപം. ഞാന്‍ ആ സുരക്ഷയൊക്കെ എടുത്തിട്ടുണ്ട്. ഒന്നും സഭവിച്ചില്ലെന്ന മട്ടില്‍ വീട്ടില്‍ പോയി ഷവര്‍ എടുക്കുക. ഈ പെട്ടികൂടി കൊണ്ടുപോകുക.  എന്നോട്  ക്ഷമിക്കുക. നിങ്ങളാണ് എന്നെ പ്രലോഭിപ്പിച്ചത്. എന്നെ തുടര്‍ച്ചയായി ഇമെയില്‍ അയച്ചു മോഹിപ്പിച്ചത്. ഞാന്‍ വിളിച്ചില്ലെങ്കില്‍ അക്ഷമയായത്. ഞാന്‍ മധ്യവയസ്സ് കടന്നെങ്കിലും ഒരു പുരുഷന്‍ അല്ലെ. എന്റെ കാറില്‍ െ്രെഡവര്‍ നിങ്ങളെ വീട്ടില്‍കൊണ്ടുവിടും. ഇനിയും എന്നോട് സംസാരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഇവിടെവച്ച് പിരിയാം. ഞാന്‍ കൊണ്ടുവന്ന പെട്ടി അവള്‍ക്ക് നേരെ നീട്ടിയപ്പോള്‍ ആ പെര്‍ഫ്യൂം മാത്രം എടുത്തു. അവള്‍  ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

എന്നാലും ഡോക്ടര്‍ സാര്‍ നിങ്ങള്‍ ഒരു വില്ലനും ഹീറോയുമാണ്. അമേരിക്കയില്‍ നിന്നും നാട്ടിലുള്ള ഒരു പെണ്ണിനെ ചതിച്ചു കാര്യം സാധിച്ചു വിട്ടല്ലോ. അവള്‍ പോയതിനു ശേഷം എന്ത് സംഭവിച്ചു?
അവളെ കാറു വരെ ഞാന്‍ അനുധാവനം ചെയ്തു. െ്രെഡവറോട് ഒരു സ്വകാര്യം പറഞ്ഞു.

എന്ത് സ്വകാര്യം? അതും ഒരു ട്രാപ്പ് ആണോ?
ധൃതി പിടിക്കല്ലേ ഞാന്‍ പറയാം. അവളെ വീട്ടില്‍ വിട്ടുവെന്നു െ്രെഡവര്‍ എന്നോട് വിളിച്ചു പറഞ്ഞു. അനിയന്ത്രിതമായ കാമദാഹം എന്റെ സമനില തെറ്റിക്കയായിരുന്നു. ഞാന്‍ ശരിക്കും ഒരു തെരുവ് പൂവാലന്‍ ആകുകയായിരുന്നു. ഉച്ചതിരിഞ്ഞു ഞാന്‍ അവളെ വിളിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ലെന്ന് സംശയിച്ചു. പക്ഷെ അവള്‍ എടുത്തു. ഞാന്‍ അവളോട് ക്ഷമ പറഞ്ഞു. എന്നിട്ടു പറഞ്ഞു സംഭവിച്ചത് സംഭവിച്ചു. കന്യകാത്വവും ചാരിത്ര്യവും ഒരിക്കലേ നഷ്ടപ്പെടുകയുള്ളു. അത് പതിമൂന്നു തവണയൊന്നും നഷ്ടപ്പെടുകയില്ല. നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു. ഇനി അത് കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ എന്തിനു ബദ്ധപ്പെടണം. ജീവിതം ക്ഷണികമാണ്.  സദാചാരവീരന്മാര്‍ അവസരങ്ങള്‍ ഇല്ലാത്തവരാണ്. അവര്‍ പറയുന്നത് കേട്ട് എന്തിനു ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ നഷ്ടപ്പെടുത്തുന്നു. Carpe diem എന്ന് കേട്ടിട്ടുണ്ടോ? ഇന്നിനെ മുഴുവനായി ഉപയോഗിക്കാന്‍ അത് നമ്മെ ചിന്തിപ്പിക്കുന്നു.

ഞാന്‍ മൂന്നു ദിവസം കൂടി ഈ ഹോട്ടലില്‍ കാണും. അമേരിക്കയിലേക്ക് തിരിച്ചുപോകും വരെ എന്റെ കൂടെ കഴിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ പറയു. െ്രെഡവര്‍ തിരിച്ചുപോന്നിട്ടില്ല. ഞാന്‍ അവനോട് നിങ്ങളുടെ വീട്ടില്‍ നിന്നും കുറച്ച് മാറി പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ വരികയാണെങ്കില്‍  കൂട്ടികൊണ്ട് വരാനും. ഇനിയും വന്നു തിരിച്ചുപോകുമ്പോള്‍ ഇവിടെ വെച്ചേച്ചുപോയ പെട്ടി കൂടി കൊണ്ടുപോകണം.  വരുമെങ്കില്‍ ഞാന്‍ െ്രെഡവറോട് പറയാം. കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവള്‍ പറഞ്ഞു. നിസ്സഹായതയുടെ ഒരു നെടുവീര്‍പ്പ് ആ മറുപടിയില്‍ ഉണ്ടായിരുന്നു.

"കാര്‍ അയക്കു."
എനിക്ക് ഇറങ്ങാനുള്ള സ്‌റ്റേഷന്‍ എത്തി. ഞാന്‍ ബ്രീഫ്‌കെയ്‌സ് എടുത്ത് ഇറങ്ങുമ്പോള്‍ പറഞ്ഞു. സാര്‍, സാറിനെപ്പോലുള്ളവരാണ് പെണ്‍കുട്ടികളെ/സ്ത്രീകളെ ചീത്തയാക്കുന്നത്. ഒരു കാര്യം ഓര്‍മ്മിക്കുക. എല്ലാ സ്ത്രീകളും ആ പൊട്ടിപെണ്ണിനെപ്പോലെയാകില്ല. ഇനി സാര്‍ കൂടെ കൂടെ നാട്ടിലേക്ക് പോകുമായിരിക്കും. ഞാന്‍ ഷേക്ക്‌സ്ഫിയരുടെ   വരികള്‍ ഓര്‍ത്തു. Frailtiy thy name is woman.!!
ഒരു പൈശാചിക ചിരി ചുണ്ടിലൊതുക്കി ഡോക്ടര്‍ എനിക്ക് ബൈ ബൈ പറഞ്ഞു. ട്രെയിന്‍ നീങ്ങി.

പാഠം:  സോഷ്യല്‍മീഡിയയിലൂടെ ആളുകളെ പരിചയപ്പെടുന്നവര്‍ ശ്രദ്ധിക്കുക. സന്ദേശങ്ങള്‍ അപരിചിതരുമായി  കൈമാറാതിരിക്കുക. അപകടം എങ്ങും പതിയിരുപ്പുണ്ട്.

ശുഭംJoin WhatsApp News
vayanakaaran 2020-03-02 09:59:20
സുധീറിന്റെ കഥകൾ സംഭവങ്ങൾ നേരിൽ കാണുന്ന പോലെ അനുഭവപ്പെടും. അമേരിക്കൻ അച്ചായന്മാരെ നാട്ടിലെ എഴുത്തുകാരികൾ ഇനി മുതൽ സൂക്ഷിക്കും. നല്ല ഭാഷയും വായിച്ചുതീരും വരെ വായനക്കാരന്റെ ജിജ്ഞാസ വളർത്തുന്ന വിവരണവും.
Sudhir Panikkaveetil 2020-03-02 19:39:23
നാട്ടിൽ നിന്നും അപരിചിതനായ ഒരാളുടെ ഇമെയിൽ " സുധീർ , നിങ്ങളുടെ കഥയിലെ ഡോക്ടർ സാർ റിയൽ ആണോ ഫിക്ഷനൽ ആണോ. റിയൽ ആണെങ്കിൽ ആ സ്ത്രീയെ എനിക്കറിയാം". വളരെ കൗതുകം തോന്നി. നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ എവിടെയെങ്കിലും ജീവിക്കുന്നു. just sharing with dear readers
josecheripuram 2020-03-02 20:57:34
Desire is in everyone,circumstances&The consequences may deter us from such actions.Now a days sex is like a time Bomb it can explode after so many years &shatter so many lives.Even the sex was consensual in future it could turn to a rape.Woman is always Right&It is difficult to prove it was consensual or rape.As mr;Sudhir wrote things do happen in this manner.Be careful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക