ജോണ്‍ മാത്യുവിന്റെ 'ഭൂമിക്കുമേലൊരു മുദ്ര' എന്ന മലയാളം നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'Our Beloved Bhoomi' പ്രസിദ്ധീകരിച്ചു.
മദ്ധ്യതിരുവിതാംകൂറിലെ ജന്മിത്വത്തിന്റെ, വിപ്ലവ പ്രസ്ഥാനങ്ങളുടെ, ക്രൈസ്തവ നവീകരണത്തിന്റെ, സമ്പത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിന്റെ, ബന്ധങ്ങളുടെ, ബന്ധനങ്ങളു ടെയും, കുടിയേറ്റത്തിന്റെ കഥകളാണ് ഈ നോവലിന്റെ പ്രമേയം. കൊളോണിയലിസവും പോര്‍ച്ചുഗലില്‍ നിന്ന് കേരളത്തിലേക്കും ബ്രസീലിലേക്കും ഉണ്ടായ സമാന്തര കുടിയേറ്റങ്ങളും ഈ കൃതിയില്‍ ചര്‍ച്ചാ വിഷയങ്ങളാണ്.
അമേരിക്കയിലെ മലയാളികളുടെ ആദ്യകാല കുടിയേറ്റത്തിന്റെയും, അവരുടെ നിലനില്പിന്റെയും പ്രശ്‌നങ്ങളും പോരാട്ടങ്ങളും ഇവിടെ സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു.
ഡോ. മുഞ്ഞിനാട് പത്മകുമാര്‍ ഈ സംരംഭത്തിന്റെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. കെ.എം. ചന്ദ്ര ശര്‍മ്മയാണ് പരിഭാഷ നിര്‍വ്വഹിച്ചത്. സുപ്രസിദ്ധ തമിഴ്ഭാഷാ സ്‌കോളര്‍ രാധാ പരശുറാം എഡിറ്റര്‍ ആയിരുന്നു. സാങ്കേതിക ഉപദേഷ്ടാവ് വില്‍സണ്‍ മാത്യുവും. പ്രസിദ്ധീകരണ ചുമതല പാമട്ടോ ഗ്രൂപ്പിനും, വിതരണം ഏറ്റെടുത്തിരിക്കുന്നത് ഇന്‍ഗ്രാം സ്പാര്‍ക്കും ആണ്.
ആദ്യഘട്ടത്തില്‍ ആമസോണ്‍ ക്വന്റിലിലും തുടര്‍ന്ന് ലോകമെമ്പാടുമുള്ള പുസ്തക ശാലകളിലും ഈ കൃതി ലഭ്യമായിരിക്കും.
ഇപ്പോള്‍ത്തന്നെ കേരളത്തിലെ വിവിധ കോളേജുകളില്‍ ഈ കൃതി ചര്‍ച്ച ചെയ്യപ്പെടുന്നു. ചരിത്രവും തത്വശാസ്ത്രവും സാമൂഹിക ബന്ധങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഈ പുസ്തകം ലോകവ്യാപകമായി അംഗീകാരം നേടുമെന്നാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഭിപ്രായം.