തൗരംഗയില്‍ നോന്പുകാല ധ്യാനം നടത്തി

Published on 13 March, 2020
തൗരംഗയില്‍ നോന്പുകാല ധ്യാനം നടത്തി

തൗരംഗ : ന്യൂസിലന്‍ഡിലെ തൗരംഗയിലെ വിശുദ്ധ അക്വിനാസ് ഇടവകയിലെ പരിശുദ്ധ ദേവമാതാ ദേവാലയത്തില്‍ കേരള കത്തോലിക്കാ സമൂഹത്തിനുവേണ്ടി നോന്പുകാല ധ്യാനം നടത്തി.

ഫാ. ടോണി കട്ടക്കയം വചന പ്രഘോഷണം നടത്തി. നോന്പു കാലത്തില്‍ യേശുവിന്റെ പീഡാസഹനത്തിന്റെ പാതയിലൂടെ കടന്നു ജീവിത വിശുദ്ധീകരണം സാധ്യമാക്കാന്‍ വചന പ്രഘോഷണവും വിശുദ്ധ കുര്‍ബാനയും ദിവ്യാകാരൂണ്യ ആരാധനയും വഴിയൊരുക്കി.

ഫാ ജോര്‍ജ് ജോസഫിന്റേയും കൈക്കാരന്‍ ഷിനോജിന്റേയും നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ ധ്യാനത്തിനും മറ്റു പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക