MediaAppUSA

എന്നും എപ്പോഴും (കവിത- രേഖ ഷാജി)

രേഖ ഷാജി Published on 16 March, 2020
എന്നും എപ്പോഴും (കവിത- രേഖ ഷാജി)
ദിന രാത്രങ്ങള്‍  എത്ര പിന്നിട്ടു നാം.  . 
ഹൃദയങ്ങള്‍  കോര്‍ത്തൊരാ ഹ്ര്യദ്യമാം ജീവിത വീഥിയില്‍. മനസ്സില്‍ 
നിറഞ്ഞൊരാ 
സ്‌നേഹത്തിന്‍ 
മധുകണങ്ങള്‍ 
മനസറിഞ്ഞു  പകര്‍ന്നവര്‍ നാം. 
സുഖദുഃഖ സമ്മിശ്ര മീ 
ജീവിത യാത്രയില്‍ 
ഒന്നായൊഴുകുവാനിനി 
എത്ര ദൂരം. ഉലകില്‍  ഉല്ലാസ മാ യിടാന്‍ 
ഉണര്‍ന്നിടാം ഉയിരേകാന്‍ 
വീണ്ടുമാ ജീവിത രാഗത്തി ന്‍  താളമേകാന്‍  ശ്രുതിയായി  നീ 
പിറവി എടുക്കുകില്‍ 
രാഗമായാനുരാഗമായി 
ഞാനെന്നും  നിന്‍  അരികിലെത്താം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക