Image

കൊറോണയെ നേരിടാം (കവിത: പി. സി. മാത്യു)

Published on 22 March, 2020
കൊറോണയെ നേരിടാം (കവിത: പി. സി. മാത്യു)
നാമോടിച്ചെത്തും ഈ നീണ്ട വീഥിയും 
നാം വെച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചീടും
ശക്തനാക്കാന്‍ ദൈവം മുമ്പിലുണ്ടെങ്കില്‍
ശങ്കയെന്യേ നാം മുമ്പോട്ടു പോയീടും

കൊറോണ നമ്മെ ലേശം തൊടുകയില്ല
നിപ്പായും ഡെങ്കിയും എലിപ്പനിയും 
ഏശാതെ കാക്കുവാന്‍ ദൂതന്‍മാരെയും 
നിത്യവും കാവലായി നല്‍കി സ്‌നേഹം

പരീക്ഷണനങ്ങള്‍ പലതു വന്നാലും
പതറുകില്ല നാം പാരിലൊരിക്കലും
സ്വാന്തനമേകുമാ തിരുമുഖം തേജസ്സാല്‍
ആശ്വസമേകുന്നു മാനവര്‍ നമുക്കെന്നും

കൂട്ടായി പ്രവര്‍ത്തിച്ചു സഹകരിച്ചു നാം
ക്രൂരയാം കൊറോണയെ ജയിച്ചിടേണം
വേണം വിശുദ്ധി കൈയ്യിലും മനസ്സിലും
വേണ്ടാത്ത കൂട്ടുകെട്ടുകളൊഴിവാക്കേണം

പ്രാര്‍ത്ഥിക്കാം പ്രവര്‍ത്തിക്കാം രോഗികളെ
ജീവന്‍ കളഞ്ഞും രക്ഷിക്കാന്‍ നോക്കാം
യാത്രകളൊക്കെ ഒഴിവാക്കി കൊറോണയെ
യാത്രാമൊഴി ചൊല്ലി നമുക്കു പറഞ്ഞയക്കാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക