Image

കൊറോണ(കവിത: ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 23 March, 2020
കൊറോണ(കവിത: ഫൈസല്‍ മാറഞ്ചേരി)
മരിക്കാന്‍ ഒരു കാരണം മതി 
ജീവിക്കാന്‍ ഒരുപാട് കരുതല്‍ വേണം 
തോല്‍ക്കാന്‍ മടി  മതി 
ജയിക്കാന്‍ വിധി വേണം 
പകരാതിരിക്കാന്‍ അകലം കൂട്ടണം 
പടരാതിരിക്കാന്‍ കൈ കഴുകേണം 
സ്വാര്‍ത്ഥത വെടിയേണം 
പാര്‍ട്ടിക്കാര്‍ക്ക് വോട്ട് മതി 
വീട്ടിലിരിക്കാന്‍ ആവുന്നില്ലെങ്കില്‍ 
വിരിപ്പിന് ചോട്ടില്‍ കിടക്കാന്‍ ഒരുങ്ങുക 
കൈമെയ് മറന്നു പോരാടുന്നവര്‍ 
അവര്‍ക്കും കുടുംബം ഉണ്ടെന്നോര്‍ക്കുക 
കൊറോണ പോകും വരെ 
കരുണ വറ്റാതെ നോക്കണം 
മനസ്സില്‍ അടുപ്പവും 
ശരീരങ്ങള്‍ അകലവും വേണം

കൊറോണ(കവിത: ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
വിദ്യാധരൻ 2020-03-24 14:17:00
സ്നേഹിക്കുന്നവർക്ക് മാത്രമേ അകലെ നില്ക്കാൻ കഴിയു. നിന്റെ വീട്ടിൽ പ്രാർത്ഥിക്കാൻ വരുന്നവരെ സൂക്ഷിക്കുക . അവൻ വൈറസിന്റെ വാഹകരായിരിക്കും 'പ്രാര്ഥിക്കണ്ടവർ മുറിയിൽ കയറി വാതിലടച്ചു പ്രാർത്ഥിക്കട്ടെ അവരുടെയും മറ്റുള്ളവരേയും അത് സുരക്ഷിതരാക്കും. നിന്റെ ശരീരരം നിന്റെ ആത്മാവിന്റെ ക്ഷേത്രമാണ് അത് ശുചിയായി സൂക്ഷിക്കുക നിനക്കും നാടിനും അത് നന്മയായി ഭവിക്കും . എനിക്ക് ഇത് കുറിക്കാൻ ഊർജ്ജം പകർന്ന നിങ്ങൾക്ക് ദൂരെ നിന്ന് ഒരു നമസ്കാരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക