മണ്ണിന്നരുമയാം ഹേ, മനുഷ്യാ,
വിണ്ണിന്‍ നിയോഗമായ് നീയൂരുവായ്,
ഏതോ നിഗൂഢതലത്തില്‍നിന്ന്,
മൂന്നമേ നിന്നെ ദര്‍ശിച്ചതാര്?
ഉത്കൃഷ്ടനാകിലുമെന്തുകൊണ്ട്?
ക്ലിഷ്ടമായ് ജീവിതയാത്രയാര്‍ക്കും?
ദുര്‍ഘടമായ വഴിത്താരയില്‍,
ദുഃഖസുഖങ്ങള്‍ നിനക്കുമാത്രം.
ബുദ്ധിവെളിച്ചം കൊളുത്തിയെത്ര-
വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ പോകുന്നു നീ?
സ്വത്തുക്കളൊക്കെയും സ്വന്തമാക്കി,
സത് കീര്‍ത്തിമുദ്രകള്‍ കൂത്തുവാനോ?
അദ്ധ്വാനഭാരം തലയിലേറ്റി,
അപ്പം കരഗതമാക്കുവാനോ?
സത്യ ധര്‍മ്മാദികളാചരിച്ച്,
സ്വത്വം മഹത്തരമാക്കുവാനോ?
തെറ്റുകുറ്റങ്ങളിലുള്‍പ്പെടാതെ,
ഉത്തമനായി ചരിക്കുവാനോ?
തെറ്റുകുറ്റങ്ങളിലുള്‍പ്പെടാതെ,
ഉത്തമനായി ചരിക്കുവാനോ?
സത്കര്‍മ്മമൂത്തിയായ് മന്നിടത്തില്‍,
കയ്യൊപ്പുചാര്‍ത്തി ഭരിക്കുവാനോ?
കണ്ണുനീരൊപ്പുന്ന കാരുണ്യമായ്,
ദീനന് സേവനം ചെയ്യുവാനോ?
അക്ഷയ സൗഭഗം തേടുന്ന നിന്‍-
ലക്ഷ്യം മഹത്തരമെന്നോര്‍ക്കുക.
ദുഷ്ടത കൈമുതലാക്കിയെന്തും,
തട്ടിത്കര്‍ത്ത് മുന്നേറുവര്‍;
ഹൃത്തടം കല്ലാക്കിമാറ്റുന്നവര്‍,
കഷ്ടം, മൃഗങ്ങളേക്കാളധമര്‍.
സ്‌നേഹവാത്സല്യങ്ങളസ്തമിച്ച്,
സ്വാര്‍ത്ഥത രൂപമെടുത്തവരേ;
അക്ഷണമെല്ലാം പിടിച്ചടക്കി,
അക്ഷമരായി കുതിക്കുന്നുവോ?
സര്‍ഗ്ഗപ്രകൃതിയിലഗ്രിമരായ്,
മൂഢസ്വര്‍ഗ്ഗത്തിലിരിക്കൂവാരേ,
നിശ്ചിതവേളയില്‍ മിന്നല്‍പോലെ,
നിശ്ചലരാകുമെന്നോര്‍ക്കുകില്ലേ?