MediaAppUSA

കൊറോണ വൈറസിനെ അതിജീവിയ്ക്കാന്‍ (നൈനാന്‍ മാത്തുള്ള)

നൈനാന്‍ മാത്തുള്ള Published on 25 March, 2020
കൊറോണ വൈറസിനെ അതിജീവിയ്ക്കാന്‍ (നൈനാന്‍ മാത്തുള്ള)
അരക്ഷിതത്വം നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിയ്ക്കുന്നത് ഭയചകിതരും വ്യാകുലചിത്തരുമായ ആളുകളെ നമുക്കു ചുറ്റും കാണാം. കുഞ്ഞുങ്ങള്‍ തങ്ങളും പഠനത്തെക്കുറിച്ചും സാമൂഹിക അംഗീകാരത്തെക്കുറിച്ചും ഭവനപരിതസ്ഥിതയെക്കുറിച്ചും ചിന്താകുലരാണ്. മാതാവ് തന്റെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ഭര്‍ത്താവിന്റെ സ്‌നേഹത്തെക്കുറിച്ചും ആകുലപ്പെടുന്നും. പിതാവ് തന്റെ ജോലിയെക്കുറിച്ചും സാമ്പത്തിക സുരക്ഷിതത്തെക്കുറിച്ചും കുടുംബത്തിന്റെ നിയന്ത്രണത്തെക്കുറിച്ചും ചിന്തിച്ച് ഭാരപ്പെടുന്നു കൂനില്‍മേല്‍ കുരുവെന്നപോലെ ഇപ്പോള്‍ കൊറോണ വൈറസാണ് ഇതിലൊക്കെ വലിയ വില്ലന്‍.

കാര്യങ്ങള്‍ ഈ സ്ഥിതിയില്‍ എത്തിച്ചതില്‍ അതിശയോക്തി കലര്‍ത്തിയ പത്രമാദ്ധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയായിക്കും നല്ല ഒരു പങ്കുണ്ട്. കൂടാതെ ഭരണാധിപന്മാരെ ഉപദേശിക്കുന്നവരും വീണ്ടുവിചാരത്തിനുപകരം വികാരത്തിന് അടിമപ്പെട്ടു എന്നു ചിന്തിക്കാന്‍ മതിയായ കാരണവുമുണ്ട്. രാഷ്ട്രീയക്കാര്‍ തങ്ങളാണ് ജനങ്ങളെ സുരക്ഷിതരായി സൂക്ഷിക്കുന്നത് എന്നു വരുത്താന്‍ മത്സരമുള്ളതുപോലെ തോന്നുന്നു. ആരോപണങ്ങള്‍ ഉണ്ടായാല്‍ അവരുടെ കസേര തെറിക്കാന്‍ സാദ്ധ്യതയുണ്ടല്ലോ.

വാസ്തവത്തില്‍ എന്താണ് കൊറോണ വൈറസ് പലരും പ്രചരിപ്പിക്കുന്നതുപോലെയും പ്രവചിക്കുന്നതുപോലെയും ഇത് അത്രമാത്രം അപകടകാരിയാണോ? വളരെയധികം തെറ്റിദ്ധാരണകള്‍ സമൂഹമാദ്ധ്യമത്തില്‍ ഇതിനെപ്പറ്റി പ്രചരിച്ചുകൊണ്ടിരിക്കുന്നു. പുതിയ ഒരു വൈറസ് എന്ന നിലക്ക് ശാസ്ത്രജ്ഞന്മാര്‍ തന്നെ ഇത് പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അവരുടെ അറിവും പരിമിതമാണ്.

വൈറസിന്റെ ചില പൊതുസ്വഭാവങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഇപ്പോഴുള്ള സ്ഥിതിവിശേഷം തരണം ചെയ്യുന്നതിന് സഹായിക്കും. വൈറസുകള്‍ എല്ലാം തന്നെ ചൂടുതട്ടിയാല്‍ നശിച്ചുപോകുന്നവയാണ്. അതുകൊണ്ട് ലാബിലേക്ക് വൈറസ് സാമ്പിളുകള്‍ അയയ്ക്കുന്നത് ഐസ്‌കൊണ്ടു പൊതിഞ്ഞോ, മരവിപ്പിച്ചോ(Frozen) ആയിരിക്കും.

നമുക്ക് അണുബാധയുണ്ടായാല്‍ പനി അഥവാ ഉയര്‍ന്ന താപനില അതിന്റെ ഒരു ലക്ഷണമാണ്. ഇവിടെ ശരീരം അണുവിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിരോധത്തിന്റെ ഭാഗമാണ് ഉയര്‍ന്നതാപനില. അതുകൊണ്ടുതന്നെ ഉടനെതന്നെ റ്റൈലനോള്‍ അല്ലെങ്കില്‍ ആസ്പിരിന്‍ കൊടുത്ത് പനി ശമിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ശരീരം തന്നെ അണുബാധയെ പ്രതിരോധിച്ചില്ല എങ്കില്‍ രോഗത്തിനെതിരായ പ്രതിരോധശക്തി(Immunity) ശരീരത്തിന് ലഭിക്കുകയില്ലല്ലോ? എന്നാല്‍ പ്രതിരോധശക്തി കുറഞ്ഞവര്‍ക്കും, വളരെ പ്രായമായവരും ഉടന്‍തന്നെ ചികിത്സ തേടേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഇത് ഒരു മെഡിക്കല്‍ ഉപദേശമായി കാണാതെ നിങ്ങളും പ്രത്യേക സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദ്ദേശം തേടേണ്ടതുണ്ട്. ഇവിടെ പരാമര്‍ശിക്കുന്നതു പൊതുവായ വിഷയങ്ങളാണ് ഈ എഴുത്തുകാരന്‍  വൈദ്യരംഗത്താണ് ജോലി ചെയ്യുന്നതെങ്കിലും ഡോക്ടറല്ല എന്നറിഞ്ഞിരിക്കുക. ഒരു പനിവന്നാല്‍ അത് വളരെ അപകടരമാണ് എന്ന് ചിന്തിക്കുന്നവരാണ് പലരും. ആ നിലയില്‍ ചിന്തിക്കാന്‍ പലരെയും മസ്തിഷ്‌കപ്രക്ഷാളനം ചെയ്തിരിക്കുകയാണെന്നു പറയാം. നിങ്ങളുടെ അറിവില്ലായ്മയെ ചൂക്ഷണം ചെയ്യുന്ന ആശുപത്രികളും ഡോക്ടര്‍മാരും കാണാം. മെഡിക്കല്‍ പാഠ്യപദ്ധതിതന്നെ പനി വന്നാല്‍ ഉടനെ അതു കുറക്കാന്‍  മരുന്നുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ് പറഞ്ഞിട്ടുള്ളത്, പനി സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് ഏതു അസുഖവും സുഖപ്പെടുത്താമെന്നാണ്(Give me Fever, and I Can Cure any Disease).
ഇതിന്റെ പുറകിലുള്ള ശാസ്ത്രീയതയും ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അണുക്കളെ ചൂടാക്കിയിട്ട് പെട്ടെന്നു തണുപ്പിച്ചാല്‍ അവ പെട്ടെന്നുണ്ടാകുന്ന സ്തംഭനം കാരണം നശിക്കുന്നു. പനിയോടു കൂടിയുള്ള ഉന്നതതാപനിലക്കു ശേഷം കാണുന്ന ഒരു പ്രതിഭാസമാണ് ശരീരം വിയര്‍ക്കുക എന്നത്. ശരീരം വിയര്‍ത്താല്‍ നിങ്ങള്‍ മിക്കവാറും സുഖമായി എന്നാണ് ആയുര്‍വേദ വൈദ്യന്മാര്‍ പറഞ്ഞിട്ടുള്ളത്. 

വിയര്‍ക്കുമ്പോഴുണ്ടാകുന്ന ജലകണങ്ങള്‍ കാറ്റുതട്ടി ബാഷ്പീകരിക്കുകയും അതിന്റെ ഫലമായി ശരീരം തണുക്കുകയും അതു അണുക്കളെ നശിപ്പിക്കുന്നത് ശരീരത്തെ സഹായിക്കുന്നു. ഇവിടെ സ്തംഭവനം കാരണം അണുക്കളുടെ ശക്തി ക്ഷയിക്കുകയും ശരീരത്തിന് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഇതേ തത്വം തന്നെയാണ് പാല്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചൂടാക്കിയിട്ട് പെട്ടെന്നു തണുപ്പിക്കുന്നത്(Pasteurization) പാസ്റ്റെറൈസേഷന്‍) പരീക്ഷണശാലകളില്‍ അണുക്കളില്‍ നിന്നും അതിന്റെ ഡി.എന്‍.എ.(DNA) ശേഖരിക്കുന്നതിന് ഇതേ തത്വമാണ് ഉപയോഗിക്കുന്നത്. അണിക്കള്‍ അടങ്ങിയ ലായനി തിളപ്പിച്ചശേഷം പെട്ടെന്ന് ഐസില്‍ വച്ച് തണുപ്പിച്ചാല്‍ അതിന്റെ കോശങ്ങള്‍ പൊട്ടി ഡി.എന്‍.എ. പുറത്തുവരുന്നു. അത് ശേഖരിച്ച് പഠനവിധേയമാക്കുന്നു.

അതുകൊണ്ട് ഒരു പനിവന്നാല്‍ അത്രമാത്രം ഭയപ്പെടേണ്ട ആവശ്യമില്ല പ്രത്യേകിച്ച് നിങ്ങള്‍ രോഗപ്രതിരോധ ശക്തി കുറഞ്ഞ വ്യക്തി അല്ല എങ്കില്‍ നിങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ക്കൂടി കടന്നു പോകുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക.
ഇപ്പോള്‍ നിലനില്‍ക്കുന്ന കൊറോണയെപ്പറ്റിയുള്ള പാരനോയിയ സൃഷ്ടിക്കുന്നതില്‍ വാര്‍ത്താമാദ്ധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയായ്ക്കും നല്ല പങ്കുണ്ട്. കൊറോണായുടെ മരണനിരക്ക് വളരെക്കുറവാണെന്നുള്ള കാര്യം വാര്‍ത്താ മാദ്ധ്യമങ്ങള്‍ മറച്ചുവച്ചു. നൂറു
പേര്‍ക്കു കൊറോണ പിടിപെട്ടാല്‍ അതില്‍ മൂന്നുപേരാണ് മരിക്കാന്‍ സാദ്ധ്യത. അതുതന്നെ വളരെ പ്രായം ചെന്നവരും രോഗപ്രതിരോധശക്തി കുറഞ്ഞവരുമാണ് മരിക്കാന്‍ സാദ്ധ്യത. മറ്റുള്ളവര്‍ രോഗത്തില്‍ നിന്നും പ്രതിരോധ ശക്തിയോടെ പുറത്തുവരാന്‍് സാദ്ധ്യത. അതുകൊണ്ട് ചിത്തഭ്രമം ബാധിച്ചവരെപ്പോലെ പെരുമാറാതെ നാം കാര്യങ്ങള്‍ മനസാന്നിദ്ധയത്തോടെ വീക്ഷിക്കുന്നവരായിരിക്കണം.
ശരിയായ ശുചീകരണ നടപടികള്‍ കൈക്കൊള്ളുക. കൈ കഴുകിയതിനുശേഷം ഭക്ഷണം കഴിക്കുക, രോഗികളുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ കൈയ്യുറകള്‍ ധരിക്കുക മറ്റുവേണ്ട മുന്‍കരുതലുകള്‍ എടുക്കുക. പതുക്കെ ജനങ്ങളില്‍ പ്രതിരോധശക്തി വളരുകയും താമസിയാതെ കൊറോണ ചരിത്രമാകുകയോ വിസ്മരിക്കപ്പെടാനോ സാദ്ധ്യത ഏറെയാണ്. ഇതിലും മാരകമായ എബോള ചരിത്രമായത് നാം കണ്ടതാണ്.

ആശ്വാസം പകരുന്ന മറ്റൊരു വിഷയം മനുഷ്യശരീരത്തില്‍ അസുഖം ഉണ്ടാക്കുന്ന വൈറസുകള്‍ക്ക് ശരീരത്തിന് പുറത്ത് അധികസമയം ജീവിച്ചിരിക്കാന്‍ സാധ്യക്കുകയില്ല എന്നതാണ്. പല വൈറസുകളും കാണികള്‍ മാതിരിയാണ് ശരീരത്തിന് പുറത്ത് അവ നശിക്കുന്നു, പ്രത്യേകിച്ച് ചൂടു തട്ടിയാല്‍ അവ നശിക്കുന്നു. ബാക്ടീരിയ പോലെ വൈറസുകള്‍ക്ക് കട്ടിയുളള കോശഭിത്തി(Cell Wall) ഇല്ല. ചൈനയിലും ഇറ്റലിയിലും മരിച്ചവര്‍ ആ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഒരു ശതമാനത്തിന്റെ ചെറിയ ഒരംശം മാത്രമാണ്; അതുതന്നെയും കൂടുതലും പ്രായം ചെന്നവരും രോഗപ്രതിരോധശക്തി കുറഞ്ഞവരും.

ഒരു മൈക്രോബയോളജിസ്റ്റ് എന്ന നിലയില്‍ ഈ എഴുത്തുകാരന്‍ ഹ്യൂസ്റ്റന്‍ നഗരത്തിന്റെ പൊതുജനാരോഗ്യ ലബോറട്ടറിയില്‍ ഐബോള, ഫ്‌ളൂ വൈറസ് കൂടാതെ മാരകമായ ബാക്ടീരിയ പലതും പരിശോധിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. വേണ്ടതായ മുന്‍കരുതലുകളും ശുചീകരണ നടപടികളും എടുത്താല്‍ കൊറോണ ഭയപ്പെടേണ്ടതില്ല. ഇപ്പോള്‍ യാത്രചെയ്യുന്നവര്‍ക്ക് കൊറോണ പിടിപെട്ട് പ്രശനത്തില്‍ അകപ്പെടുന്നതിലും അധികം ബാദ്ധ്യത ഗവണ്‍മെന്റ് നിയമങ്ങള്‍ പാലിക്കുന്നതിലായിരിക്കും.

ഒരു വ്യക്തിക്കു കൊറോണ പിടിച്ചു എന്നു സങ്കല്‍പിക്കുക. പനിക്കുശേഷം ശരീരം വിയര്‍ത്താല്‍ ആ വ്യക്തിക്ക് രോഗത്തില്‍ നിന്ന് വിടുതല്‍ കിട്ടി എന്ന് അനുമാനിക്കാം. ആന്റി ബയോട്ടിക്കുകള്‍ പ്രചാരത്തിലായിട്ട് അധികം കാലമായിട്ടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായിട്ട് മനുഷ്യരാശി സാംക്രമികരോഗങ്ങളെ അതിജീവിച്ചത് ഈ വിധമുള്ള രോഗപ്രതിരോധശക്തിയില്‍ നിന്നാണ്. ചില വ്യക്തികള്‍ക്ക് നിഷേധാത്മകമായ വാര്‍ത്തകളോടാണ് കമ്പം. തൊണ്ണൂറ്റിയൊന്‍പതു വിമാനങ്ങള്‍ സുരക്ഷിതകളോടാണ് കമ്പം. തൊണ്ണൂറ്റിയൊന്‍പതു വിമാനങ്ങള്‍ സുരക്ഷിതമായി പറന്നു എന്നത് വാര്‍ത്തയല്ല. എന്നാല്‍ അപകടത്തില്‍പെട്ട ഒരു വിമാനം വലിയ വാര്‍ത്തയായിരിക്കും. സാമൂഹിക മാധ്യമങ്ങളില്‍ രോഗത്തില്‍ നിന്നും മുക്തിപ്രാപിച്ച ആരുടെയും കഥകള്‍ കാണുകയോ അത് പ്രചരിപ്പിക്കുന്നതില്‍ ആര്‍ക്കും താല്‍പര്യമോ കണ്ടില്ല. മരണ നിരക്ക് മൂന്നു ശതമാനമാണെങ്കില്‍ 97 ശതമാനം ആളുകളും രോഗത്തില്‍ നിന്ന് മുക്തരായി എന്നു വേണം ചിന്തിക്കാന്‍. ഇറ്റലിയില്‍ മരിച്ചവര്‍ കൂടുതലും പ്രായം ചെന്നവരും നേര്‍സിംഗ് ഹോമുകളിലെ പ്രായമായ അന്തേവാസികളുമാണ് അവിടെ വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലായിരിക്കാം.

രോഗം ബാധിച്ചവരില്‍ തന്നെ ചിലരില്‍ അസുഖം താരതമന്യേ കാഠിന്യം കുറഞ്ഞും മറ്റു ചിലരില്‍ കഠിനവുമായിരുന്നു. രോഗപ്രതിരോധശക്തി കുറഞ്ഞവരിലാണ് കഠിനമായ ലക്ഷണങ്ങള്‍ കാണുന്നത്. നല്ല രോഗപ്രതിരോധ ശക്തിയുള്ളവര്‍ കൊറോണ ഏറ്റതായി അറിയാതിരിക്കാനും സാദ്ധ്യതയുണ്ട്, കാരണം അവരുടെ ല്കഷങ്ങള്‍ അത്രമാതം നേരിയതായിരിക്കും. ഒരു പ്രദേശത്ത് സാംക്രമികരോഗം പടര്‍ന്നു പിടിച്ചാലും പലരും രോഗം വരാതെതന്നെ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം കാരണം രോഗപ്രതിരോധശക്തി ആര്‍ജ്ജിച്ചിരിക്കും. അതുകൊണ്ട് മനുഷ്യശരീരത്തിന്റെ രോഗ പ്രതിരോധശക്തി ഉയര്‍ത്തുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. പ്രത്യേകിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും യുദ്ധമുറകള്‍ക്കും മാരകമായ അണുക്കളെ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ കാലത്ത് ജനങ്ങളെ വീട്ടിലിരുത്തുക എന്നതാണ് തന്ത്രമെങ്കില്‍ അതു ശത്രുവിന്റെ ജയത്തിലായിരിക്കും അവസാനിക്കുന്നത്.
രോഗപ്രതിരോധശക്തി ഉയര്‍ത്തുന്നതിന് സമീകൃതമായ ആഹാരത്തിനും വ്യായാമത്തിനുമുള്ള പങ്ക് എടുത്തു പറയേണ്ടിയിരിക്കുന്നു. കാരണം ഇന്നുള്ള അസുഖങ്ങളുടെ ഒരു പ്രധാനകാരണം ഇതിന്റെ രണ്ടിന്റെയും അഭാവമാണ്- പ്രമേഹം, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ മൂന്നും ഭക്ഷണവും വ്യായാമവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ മനുഷ്യശരീരം സൃഷ്ടിച്ചിരിക്കുന്നത് 10-12 മണിക്കൂറുകള്‍ ഒരു ദിവസം സൂര്യതാപമേറ്റ് വിയര്‍ത്തുകുളിച്ച് അദ്ധ്വാനിക്കാനാണ്. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ജനങ്ങള്‍ അലസരായി എന്നതുതന്നെയാണ് രോഗപ്രതിരോധശക്തി കുറയാന്‍ കാരണം. ശരീരത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ഉല്പാദിപ്പിക്കപ്പെടുന്ന വിഷ(Toxic) വസ്തുക്കള്‍ക്കൂടാതെ ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും വായുവില്‍ നിന്നും വിഷവസ്തുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുന്നുണ്ട്. ശരീരം ഇവയെ പുറം തള്ളുന്നത് കിഡ്‌നി വഴിയായി മൂത്രത്തില്‍ക്കൂടിയും വിയര്‍പ്പ് വഴിയായി ത്വക്കില്‍ക്കൂടിയുമാണ്. ശരീരം വിയര്‍ക്കാതിരുന്നാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം അധികമാവുകയും കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. കൂടാതെ മുമ്പ് സൂചിപ്പിച്ചതുപോലെ ശരീരം വിയര്‍ക്കുകയും അതിനുശേഷം തണുക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ കടന്നിട്ടുള്ള അണുക്കളുടെ ശക്തി ക്ഷയിക്കുകയും രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു രോഗപ്രതിരോധത്തിനു സഹായിക്കുന്ന ശരീരത്തിന്റെ വിവിധ രസങ്ങള്‍(Enzymes) അതിന്റെ പൂര്‍ണ്ണപ്രവര്‍ത്തനശേഷിയില്‍ വര്‍ത്തിക്കുന്നതിന് ഈ പ്രക്രിയ ആവശ്യമാണ്. വ്യായാമത്തോടുകൂടി ശരീരം വായുവില്‍നിന്നും ആഗിരണം ചെയ്യുന്ന ഓക്‌സിജന്റെ അളവും ക്രമാധീതമായി വര്‍ദ്ധിക്കുന്നു. ഒരു ട്രയിനിന്റെ പിസ്റ്റണ്‍ മാതിരി ശ്വാസകോശം പ്രവര്‍ത്തിക്കുമ്പോള്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യുകയും ശരീരത്തിലെ അവയവങ്ങള്‍ അതിന്റെ പൂര്‍ണ്ണശേഷിയില്‍ ആയിരിക്കും രോഗപ്രതിരോധശക്തിക്ക് ഇത് അത്യന്താപേക്ഷിതമാണ്.

വിയര്‍പ്പോടെ നീ അപ്പം ഭക്ഷിക്കും, വയലിലെ സസ്യം നിനക്ക് ആഹാരമായിര്കകും എന്നത് ആരോഗ്യപരിപാലനത്തിനു വേണ്ട മന്ത്രമായി കരുതാം. വെജിറ്റബിള്‍സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള പ്രയോജനത്തെപ്പറ്റി ഒരു ുസ്തകം
തന്നെ എഴുതിയാല്‍ മതിയാവില്ല. സ്ഥല പരിമിതി കാരണം കൂടുതല്‍ വിശദീകരണത്തിലേക്കു കടക്കുന്നില്ല. സമീകൃതമായ ആഹാരം, വിറ്റാമിന്‍ സി അടങ്ങുന്ന പഴവര്‍ഗ്ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, തേന്‍, തൈര് മുതലായവ
പതിവായി കഴിക്കുന്നത് ആരോഗ്യ പരിപാലനത്തെ സഹായിക്കും. കൂടാതെ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇടിച്ചെടുത്ത എണ്ണ(Cold Pressed Oil) തേച്ച് കുളിക്കുന്നതും രോഗപ്രതിരോധശക്തിക്ക് സഹായകരമാണ്. ഒരു സസ്യം സ്വന്തമായി വേരൂന്നി പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതു വരെ അതിനാവശ്യമായ പോഷകങ്ങള്‍ എണ്ണക്കുരുക്കളില്‍ സംഭരിച്ചിട്ടുണ്ട്. ഇതില്‍ പല പോഷകങ്ങളും ത്വക്ക് വഴിയായി ആഗിരണം ചെയ്യുന്നവയാണ്.

ശരിയായ വ്യായാമവും സമീകൃതഭക്ഷണവും  അതുപോലെ വിശ്രമവും ശുചിത്വവും രോഗപ്രതിരോധത്തിന് ആവശ്യമാണ് നാട്ടിലെ ദിനചര്യ ഇതെല്ലാം ഉള്‍പ്പെടുത്തി ക്രമീകരിച്ചിട്ടുള്ളതായിരുന്നു. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പലതും അപ്രത്യക്ഷമായി. ഇതെല്ലാം ഉള്‍പ്പെടുത്തി ദിനചര്യ വീണ്ടും ക്രമീകരിക്കാവുന്നതാണ്. അത് ദിവസവും  പല്ലു തേക്കുന്നതു പോലെ ഒരു ശീലമാകണം പണ്ട് ഞാന്‍ പല്ലു തേക്കുമായിരുന്നു, ഇപ്പോള്‍ അതിന് സമയം കിട്ടാറില്ല എന്ന് ആരെങ്കിലും പറയുമോ? ശരിയായ ദിനചര്യകള്‍ പാലിക്കുമെങ്കില്‍ രോഗപ്രതിരോധശക്തി ഉയര്‍ന്നിരിക്കുകയും കൊറോണ ബാധിച്ചാല്‍തന്നെ നാം അറിഞ്ഞന്നേ വരില്ല. വീടിനു ചുറ്റുമുള്ള സ്ഥലത്ത് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതും, ജോലി കഴിഞ്ഞു വന്ന് അതില്‍ അരമണിക്കൂറെങ്കിലും വിയര്‍ക്കുന്നതും അതിനുശേം ശരീരം തണുപ്പിക്കുന്നതും വളരെ ഗുണം ചെയ്യും. അതിന് സൗകര്യമില്ല എങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളെങ്കിലും ജിംനേഷ്യയത്തില്‍ പോവുകയും വ്യായാമത്തിനുശേഷം അവിടെയുള്ള സോനാ(Sauna)ല്‍ കയറി 10-15 മിനിറ്റ് വിയര്‍ക്കുകയും അതിനുശേഷം പുറത്തുവന്ന് ശരീരം തണുപ്പിക്കുകയും ചെയ്യുന്നത് രോഗപ്രതിരോധത്തിനും ശരീരത്തിനുള്ളില്‍ കടന്നു അണുക്കളെ നശിപ്പിക്കുന്നതിനും ഉതകും.

വ്യായാമവും, സമീകൃത ഭക്ഷണവും, ശുചിത്വവും വിശ്രമവും രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും ഒഴിച്ചുകൂടാന്‍ പാടില്ലാത്തവയാണ്. ഇവ ദിനചര്യയില്‍ ക്രമീകരിക്കുമെങ്കില്‍ കൊറോണയെ ഭയപ്പെടേണ്ട ആവശ്യമില്ല. ആരോഗ്യവും ഓജസ്സുമുള്ള ജനത രാജ്യത്തിന്റെ സമ്പത്താണ്. ആരോഗ്യമാണ് സമ്പത്ത് എന്നത് എത്രയോ വാസ്തവമാണ് അതിനായി നമുക്കു ശ്രമിക്കാം.

A good Public service 2020-03-25 05:22:46
നല്ല വിവരണങ്ങളും വിവരങ്ങളും വിശദമായി വിശകലനം നടത്തി പൊതുജനത്തെ ബോധവൽക്കരിക്കാൻ ശ്രീ മാത്തുള്ള നടത്തിയ ഇ ശ്രമം വളരെ പ്രശംസ അർഹിക്കുന്നു. മനുഷ്യർക്ക്‌ ഗുണപ്രദമായ ഇത്തരം ലേഖനങ്ങൾ താങ്കളിൽ നിന്നും മറ്റ് ഹൂസ്റ്റൺ എഴുത്തുകാരിൽ നിന്നും പ്രതീഷിക്കുന്നു. നന്ദി.-andrew
മാത്തുകുട്ടി തുമ്പത്തു 2020-03-25 22:42:12
നന്നായിരിക്കുന്നു . നല്ല വിവരണം . സമ്മതിച്ചിരിക്കുന്നു .മാത്തുള്ള സാർ ഹൂസ്റ്റണിൽ അല്ലയോ? അവിടെ ആ കേരള റൈറ്റർ ഫോറോ മറ്റോ ഉണ്ടല്ലോ . അവിടെ പോയി നല്ല ട്രെയിനിങ് കോച്ചിങ് എല്ലാം എടുത്തിട്ടുണ്ടാകണം . അതിൽ ഫലമാകണം ഇത്ര നന്നായി എഴുതാൻ പറ്റിയത് . ഏതായാലും അഭിനന്ദനം . ആ റൈറ്റർ ഫോറത്തിനും ഒരു അഭിനന്ദനം കൊടുതെക്ക് . വീണ്ടും നല്ല നല്ല കവിതകളും കഥകളും എഴുതണം . വായിക്കാനായി കാത്തിരിക്കുന്നു .
Thomas Koovalloor 2020-03-27 21:12:50
Nice article. Congratulations to Writer Ninan Mathulla!
Ninan Mathulla 2020-03-29 10:15:05
If you get Corona, order one portable Sauna from Walmart online or Amazon, and inhale the steam my sitting in the steam chamber for ten minutes, sweat then come out and cool the body. As virus is destroyed by heat there is a good chance that body will recover
നിർമ്മൽ കുമാർ 2020-04-16 06:20:20
വൈറസ്സിനെ സംബന്ധിച്ച വിശദീകരണം വളരെ നന്നായിട്ടുണ്ട്. നല്ല ആരോഗ്യ ശീലം ഉണ്ടായിരിക്കുക എന്നത് ഈപകർച്ചവ്യാധി പടർന്ന് പിടിക്കുന്ന ഘട്ടത്തിൽ ഒരു ജനത മുഴുവൻ സ്വീകരിക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളത്.ഉറപ്പ് ഉണ്ടായിരിക്കില്ലന്നുള്ളതുകൊണ്ടു തന്നെയാണ് വീട്ടിൽ ഒതുങ്ങി കൂടാൻ നമ്മളെ നിർബ്ബന്ധിപ്പിക്കുന്നത്. വീട്ടിൽ ഇരുന്ന് കൊണ്ട് പ്രതിരോധ ശക്തി വളർത്തിയെടുക്കാൻ കഴിയണം.
Ninan Mathulla 2020-04-16 08:25:07
There is no guarantee that the whole population will follow it. But lock down will give only temporary relief and no lasting solution. It is like 'Eliye pedichu illam chuduka'. The damage from lock down is worse than the cure. So this incident must be a lesson for us and try to follow healthy habits and improve our immunity. Soon there can be another virus rampant and again another lock down. Healthy individuals must be allowed to go outside. In USA there is a proposal to test the whole population for Corona Virus antibodies and those who are immune to go out. Immunity develops by contact with the virus. If stay inside, healthy people also will not develop immunity to the disease.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക