Image

എഴുത്തുകാരി ശ്രീദേവി കൃഷ്ണന്‍ ഇ മലയാളിയില്‍ എഴുതുന്നു

ബിന്ദു ടിജി Published on 16 April, 2020
എഴുത്തുകാരി ശ്രീദേവി കൃഷ്ണന്‍  ഇ മലയാളിയില്‍ എഴുതുന്നു

കാലിഫോര്‍ണിയയില്‍  നിന്ന് എഴുത്തുകാരിയും  റിട്ടയേര്‍ഡ്  കോളേജ്  അധ്യാപികയുമായ   ശ്രീമതി  ശ്രീദേവി കൃഷ്ണന്‍  ഇ മലയാളിയിലൂടെ തന്റെ രചനകള്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നു . ശ്രീമതി  ശ്രീദേവി  പൊളിറ്റിക്കല്‍ സയന്‍സില്‍  കേരള യൂണിവേഴ്‌സിറ്റി യില്‍  നിന്ന്  റാങ്കോടെ  എം  എ  പാസ്സായതിനു  ശേഷം  മദ്രാസ്  യൂണിവേഴ്‌സിറ്റി  യില്‍  നിന്നും  ഇംഗ്ലീഷ് ലിറ്ററേച്ചറില്‍  ഒരു  മാസ്‌റ്റേഴ്‌സ്  ബിരുദവും  കൂടി  നേടി .“കാസറ്റ്  ആന്‍ഡ്  പൊളിറ്റിക്‌സ്  ഇന്‍ കേരള”  എന്ന  വിഷയത്തില്‍  മദ്രാസ്  യൂണിവേഴ്‌സിറ്റി  യില്‍  റീസെര്‍ച് സ്‌കോള റും ആയിരുന്നു . ആന്ധ്രാ , മുംബൈ , ചെന്നൈ  എന്നിവിടങ്ങളില്‍  കോളേജ്  അദ്ധ്യാപിക യായി സേവനം  അനുഷ്ഠിച്ചിട്ടുണ്ട് .
 
റീഡേഴ്‌സ്  ഡൈജസ്റ്റ് , ഫെമിന , വനിത, ഹിന്ദു , ഇന്ത്യന്‍  എക്‌സ്പ്രസ്സ്  തുടങ്ങി  ഇന്ത്യയിലെ  മുഖ്യധാരാ  മാധ്യമങ്ങളില്‍  ഇംഗ്ലീഷിലും  മലയാളത്തിലും കോളങ്ങ ളും,  ചെറുകഥ,    നോവല്‍, ലേഖനങ്ങള്‍  എന്നിവ  തുടര്‍ച്ചയായി ശ്രീദേവി എഴുതിയിരുന്നു. റീഡേഴ്‌സ്  ഡൈജസ്റ്റ്  നടത്തിയ  വാലന്‍ന്റൈന്‍  സ്‌പെഷ്യല്‍  രചനാ മത്സരത്തില്‍ അവാര്‍ഡ് നേടിയിട്ടുണ്ട് .  പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍ താഴെ പറയുന്നവയാണ് .  ഈ പുസ്തകങ്ങള്‍ ആമസോണില്‍ ലഭ്യവുമാണ് .

“The Truth of the hereafter & other stories “
" You may be right, I may be crazy' & other stories”
”Musings of a sensitive Indian woman"

" Silicon Castles "

സിലിക്കണ്‍ കാസില്‍സ് എന്ന സിലിക്കണ്‍ വാലി യിലെ ഒരു ഇടത്തരം എഞ്ചിനീയ റു ടെ ജീവിതപശ്ചാത്തലം ആസ്പദമാക്കി എഴുതിയ നോവല്‍ " വണ്‍ വേ  ടിക്കറ്റ് " എന്ന പേരില്‍ ഇംഗ്ലീഷ് സിനിമയായിട്ടുണ്ട്.

“ലോസ്റ്റ്  ജിപ്‌സീസ്” ആണ് അവര്‍ഡ് നേടിയ മറ്റൊരു ഡോക്യുമെന്ററി മൂവി .

നല്ലൊരു ക്രൊഷ്യ തയ്യല്‍ വിദഗ്ധ കൂടിയാണ് ശ്രീദേവി . ലോകത്തിലെ ഏറ്റവും വലിയ ബ്ലാങ്കെറ്റ് നെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയ തയ്യല്‍ക്കാരികളുടെ കൂട്ടത്തില്‍ ശ്രീദേവിയും പങ്കാളിയായിരുന്നു .

നാല്‍പ്പത്തി ആറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് കാപ്റ്റന്‍ കൃഷ്ണന്‍   യാത്ര പറഞ്ഞു.  പിന്നീട് അക്ഷരങ്ങളും മക്കളും  സ്‌നേഹിതരും ചേര്‍ന്ന താണ് തന്റെ ലോകം എന്ന് ശ്രീദേവി പറയുന്നു . ഇപ്പോള്‍ മകനോടൊപ്പം കാലിഫോര്‍ണിയ സാന്‍ഹോസെയില്‍ വിശ്രമ ജീവിതം.  മകന്‍ ചീനു കൃഷ്ണന്‍ സാന്‍ ഹൊസെയില്‍ എഞ്ചിനീയര്‍ ആണ് . മകള്‍ ഷെറില കൃഷ്ണന്‍ ന്യൂ യോര്‍ക്കില്‍ ഡോക്ടറും .

കാത്തിരിക്കുക ശ്രീദേവി കൃഷ്ണന്റെ രചനകള്‍ ഇ മലയാളിയുടെ താളുകളില്‍ ഇനി മുതല്‍ വായിക്കുക....

എഴുത്തുകാരി ശ്രീദേവി കൃഷ്ണന്‍  ഇ മലയാളിയില്‍ എഴുതുന്നുഎഴുത്തുകാരി ശ്രീദേവി കൃഷ്ണന്‍  ഇ മലയാളിയില്‍ എഴുതുന്നു
Join WhatsApp News
Joseph Abraham 2020-04-17 00:43:25
Welcome and awaiting for your writings
Arjun 2020-04-22 17:14:54
Wow. Great short story! Looking forward to reading more of your short stories on this site.
Rosamma Joseph 2020-04-24 23:23:40
Deear Sreedevi, It is so heartening to see the aericle on you. Though i have known you dor many years now, i was not aware of your various talents and acheivements. Yiu are not only a loving person but also a dynamic and strong woman. I am honoured to be your friend. I beleive these accolades are justly awarded to you. Wishing you many more years of happiness and good health, and looking forward to more of your contributions to the literal world. Love and regards Rosamma Joseph
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക